Current Books Thrissur

Call Directions Website Contact the business

Current Books Thrissur ESTABLISHED IN 1952 Publishers

01/11/2026

📚ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
DM for Order/ 8593949590

ഇന്ന് നവംബർ ഒന്ന് കേരളപിറവി. കേരളപിറവിക്ക് കുട്ടികളുടെ മനസ്സിൽ ഒരിക്കലെങ്കിലും വന്നുപോകുന്ന സംശയമാണ് "പരശുരാമൻ മഴുവെറിഞ്...
01/11/2026

ഇന്ന് നവംബർ ഒന്ന് കേരളപിറവി. കേരളപിറവിക്ക് കുട്ടികളുടെ മനസ്സിൽ ഒരിക്കലെങ്കിലും വന്നുപോകുന്ന സംശയമാണ് "പരശുരാമൻ മഴുവെറിഞ്ഞല്ലേ കേരളം ഉണ്ടായത്. അപ്പോൾ പരശുരാമൻ മഴുഎറിഞ്ഞ ദിവസമാണോ നവംബർ ഒന്ന്? " ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷയുടെ അടിസ്ഥാനത്തിൽ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങൾ രൂപീകരിക്കാൻ തീരുമാനമായി.

എന്നാൽ ഇതിനെല്ലാം ഏറെ മുമ്പുതന്നെ മലയാളം സംസാരിക്കുന്ന നാട്ടുരാജ്യങ്ങളെ ഒറ്റ സംസ്ഥാനമാക്കണമെന്ന ആവശ്യം ബ്രിട്ടീഷ്‌ ഭരണകാലത്തുതന്നെ നമ്മൾ ഉന്നയിച്ചിരുന്നു. 1928-ല്‍ ജവാഹര്‍ലാല്‍ നെഹറുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന രൂപവത്കരിക്കുമ്പോള്‍ കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1937-ലെ അഖിലകേരള വിദ്യാര്‍ഥിസമ്മേളനം, 1947-ല്‍ തൃശ്ശൂരില്‍ ഐക്യകേരള കണ്‍വെന്‍ഷന്‍ എന്നിങ്ങനെ കേരളം എന്ന സംസ്ഥാനത്തിനായുള്ള ആവശ്യം കൂടുതൽ ശക്തമായി.

എന്നാൽ അപ്പോഴും ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടത്തുന്നതിനോട് സർക്കാരിന് പൂർണ്ണ യോജിപ്പ് ഉണ്ടായിരുന്നില്ല. 1953-ല്‍ പോറ്റി ശ്രീരാമലു പ്രത്യേക ആന്ധ്രാസംസ്ഥാന രൂപവത്കരണത്തിനായി ജീവത്യാഗംചെയ്തു. 58 ദിവസം നീണ്ടുനിന്ന നിരാഹാരസമരം അദ്ദേഹത്തിന്റെ മരണത്തിന് കാരണമായി മാറി. ഈ വാർത്ത ഇന്ത്യമുഴുവൻ കത്തിപടർന്നു.

തുടര്‍ന്ന് 1953 ഡിസംബറിൽ ജസ്റ്റിസ് ഫസല്‍ അലി, കെ. എം പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രു തുടങ്ങിയവർ ഉൾപ്പെടുന്ന സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ നിലവില്‍വന്നു. ഒടുവില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപവത്കരിക്കപ്പെട്ടു. രൂപീകരണ സമയത്ത് കേരളത്തിൽ ആകെ 5 ജില്ലകൾ മാത്രമാണുണ്ടായിരുന്നത്. തിരുവനന്തപുരം കൊല്ലം കോട്ടയം തൃശ്ശൂർ മലബാർ. ഭരണസൗകര്യം എളുപ്പമാക്കുന്നതിനായി വലിയ ജില്ലകൾ വിഭജിച്ച് പുതിയവ രൂപീകരിച്ചാണ് പിന്നീട് ജില്ലകളുടെ എണ്ണം 14 ആയി ഉയർന്നത്. ഇന്നേക്ക് കേരളം രൂപം കൊണ്ട് എഴുപത് വർഷം തികയുന്നു. ഏവർക്കും കേരളപിറവി ആശംസകൾ.

Sareerathinte Ghatikaram : Arangum Abhinayavum | ശരീരത്തിന്റെ ഘടികാരം : അരങ്ങും അഭിനയവും  – Dr.C.S.Biju |  ഡോ.സി.എസ്.ബിജ...
31/10/2026

Sareerathinte Ghatikaram : Arangum Abhinayavum | ശരീരത്തിന്റെ ഘടികാരം : അരങ്ങും അഭിനയവും – Dr.C.S.Biju | ഡോ.സി.എസ്.ബിജു – STUDY
ഒരു നടൻ അയാളെ സ്വയം ത്വജിച്ചുകൊണ്ടാണ് ഓരോ കഥാപാത്രത്തെയും സൃഷ്ടിക്കുന്നത്. തന്റെ വ്യക്തിത്വത്തെ അഴിച്ചുവെച്ച് അയാൾ മറ്റൊരാളായി മാറുന്നു. അവിടെ നടനില്ല കഥാപാത്രം മാത്രമേയുള്ളൂ. ലോകം കണ്ട ഏറ്റവും മികച്ച നടമ്മാരിൽ ഒരാളായ യോഷി ഒയിഡയുടെ ജീവിതവും അഭിനയവുമാണ് ഈ പുസ്തകത്തിന്റെ പ്രധാന വിഷയം.

സിനിമാ രംഗത്ത് ശോഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഉറപ്പായും ഈ പുസ്തകം നിങ്ങൾ വായിച്ചിരിക്കണം. കാരണം സ്വാഭാവിക അഭിനയത്തെ പറ്റി നിങ്ങൾ മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒരു ആക്റ്റിങ്ങ് ക്ലാസ്സ്‌ എന്നുതന്നെ ഈ കൃതിയെ നിങ്ങൾക്ക് വിശേഷിപ്പിക്കാം.

തിരശീല ഉയരുമ്പോൾ മറ്റൊരാളായി മാറുന്ന മായാജാലക്കാരാണ് ഓരോ അഭിനേതാവും. വൃദ്ധൻ, കാമുകൻ, കള്ളൻ എന്നിങ്ങനെ ചുരുങ്ങിയ സമയംകൊണ്ട് പല കഥാപാത്രങ്ങളായി മാറുന്ന കാണികളിൽ പല വികാരങ്ങളും ജനിപ്പിക്കുന്ന മഹാവിസ്മയ അഭിനേതാവിനൊപ്പം കുറച്ചു നിമിഷം പങ്കിടാൻ നിങ്ങളെ ഈ പുസ്തകം ക്ഷണിക്കുന്നു.

Mama Swam | മമ സ്വം  – Sreekumar Hari |  ശ്രീകുമാർ ഹരി – Reflective Memoirsഓർമ്മകുറിപ്പുകളല്ല മറിച്ച് മനുഷ്യമനസ്സുകൾക്കു...
30/10/2026

Mama Swam | മമ സ്വം – Sreekumar Hari | ശ്രീകുമാർ ഹരി – Reflective Memoirs

ഓർമ്മകുറിപ്പുകളല്ല മറിച്ച് മനുഷ്യമനസ്സുകൾക്കുള്ളിലെ പോരാട്ടങ്ങളും അന്വേഷണങ്ങളുമാണ് മമസ്വം. ജീവിതത്തിൽ നിന്നും ഓർമ്മകളിലേക്ക് മാത്രമായി ഒതുങ്ങിയ ഇന്നലെകളെ താളുകളിലേക്ക് പകർത്തുകയാണ് ശ്രീകുമാർ ഹരി. കല്ലും മണ്ണും കൊണ്ട് തീർത്ത സ്ഥലങ്ങൾക്ക് ജീവൻ പകരുന്നത്, അവയെ മനോഹരമാക്കുന്നത്. അവിടങ്ങളിലേക്ക് എത്തിപ്പെടുന്ന മനുഷ്യനാണ്. ഹിമലയത്തെ, മരുത്വാമലയെ, മൂകാംബികയെ വലിയൊരു അനുഭവമാക്കി മാറ്റുന്നത് ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ അവിടെ എത്തിപ്പെടുന്ന മനുഷ്യനാണ് അവന്റെ ചിന്തകളാണ്. പ്രണയവും,നഷ്ടങ്ങളും, തിരിച്ചറിവുകളും,മാഞ്ഞുപോയ കുട്ടിക്കാലവും ഒറ്റപ്പെടലുകളും ആ യാത്രകളെ കൂടുതൽ മനോഹരമാക്കുന്നു. യാത്രാവിവരണമല്ല മറിച്ച് മാനുഷിക ചിന്തകളും അനുഭവങ്ങളുമാണ് മമസ്വത്തെ വ്യത്യസ്തമാക്കുന്നത്. ഒപ്പം ലളിതമായ ഭാഷാപ്രയോഗം ആസ്വാദനം കൂടുതൽ മികവുറ്റതാക്കി മാറ്റുന്നു. ഒരു യാത്രപോകാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ORDER NOW
Price :150RS

Nareejwaalakal | നാരീജ്വാലകൾ   –  Shebin Choonattu | ഷെബിൻ ചൂനാട്ട്  – Storiesമരണം ശരിക്കും മരണപ്പെടുന്ന വ്യക്തിയെ ബാധിക...
28/10/2026

Nareejwaalakal | നാരീജ്വാലകൾ – Shebin Choonattu | ഷെബിൻ ചൂനാട്ട് – Stories

മരണം ശരിക്കും മരണപ്പെടുന്ന വ്യക്തിയെ ബാധിക്കുന്നില്ല. അത് വലിഞ്ഞു മുറുക്കുന്നത് അവരെ ആശ്രയിക്കുന്ന, സ്നേഹിക്കുന്ന ചുറ്റുമുള്ള വ്യക്തികളെയാണ്. അഞ്ചു സ്ത്രീകൾ. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന അഞ്ചുസ്ത്രീ ജീവിതങ്ങൾ ഒരു അപ്രതീക്ഷിത മരണം അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വിള്ളലുകൾ. അഞ്ചു സ്ത്രീകൾ, അവരുടെ കാഴ്ചപ്പാടുകൾ, ജീവിതത്തെ അവർ നോക്കിക്കാണുന്ന രീതികൾ. അവർ പറയാതെ പറഞ്ഞുവെക്കുന്ന സാമൂഹിക രാഷ്ട്രീയ സ്ഥിതികൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഒരേ സംഭവത്തെ പല കഥാപാത്രങ്ങളുടെയും വീക്ഷണത്തിൽ നിന്ന് നോക്കിക്കാണുന്ന എഴുത്ത് ഈ പുസ്തകത്തെ ഉറപ്പായും വായിച്ചിരിക്കുന്നുണ്ട് പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഉയർത്തുന്നു.

ORDER NOW
Price :260RS

Processes And StructuresA History of Medieval Kerala by T.R. Venugopalan This revised edition reimagines medieval Kerala...
27/10/2026

Processes And Structures
A History of Medieval Kerala by T.R. Venugopalan
 
This revised edition reimagines medieval Kerala not
as a sequence of events but as evolving processes
and enduring structures. It charts the shift to
settled agriculture, surplus production, and
organised trade; the formation of the state
and its later svarupam variant; the temple’s
rise as a nexus of wealth and power; and,
most crucially, the embedding of caste.
 
Covering nearly seven centuries from
the ninth onward, the volume draws on
archaeological, epigraphic, and, literary
sources to present a critical and persuasive
account of Kerala’s past. With its fresh insights
and comprehensive scope, it is indispensable
for scholars, students, and general readers alike.

ORDER NOW !

Price : 499 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Use code flat20 for an instant 20% discount on our website!

Call / WhatsApp @ +918593013939 ( 10am - 7pm )

Theri Meri Kahani He | തേരി മേരി കഹാനി ഹേ – Parvathi Varma | പാർവ്വതി വർമ്മ – Novelഡയറി കുറിപ്പുകളായി, രണ്ടു പുറത്തു നിന...
27/10/2026

Theri Meri Kahani He | തേരി മേരി കഹാനി ഹേ – Parvathi Varma | പാർവ്വതി വർമ്മ – Novel

ഡയറി കുറിപ്പുകളായി, രണ്ടു പുറത്തു നിന്നും വായിക്കാവുന്ന തരത്തിലുള്ള tête-bêche (ടെറ്റ് ബെഷ്) ബുക്കിന്റെ രൂപത്തിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. ഏതു പുറം വേണമെങ്കിലും ആദ്യം വായിക്കാം. രണ്ടു പുറങ്ങൾ മാറി മാറിയും വായിയ്ക്കാം.
രണ്ടും വായിച്ചു കഴിഞ്ഞതിനു ശേഷം നടുക്ക് ആയിട്ടാണ് ഉള്ള ഒരു ചെറിയ ഭാഗം കൂടി വായിയ്ക്കുസോഴാണ് രണ്ടു ഭാഗങ്ങളും സംയോജിച്ച്, കഥ പൂർത്തിയാകുന്നത്.

ശരണ്യയും പവിത്രയും — സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കിട്ട ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഒരുമിച്ച് പി.എച്ച്.ഡി. ചെയ്യണമെന്ന അവരുടെ ആഗ്രഹത്തെ ജീവിതസാഹചര്യങ്ങൾ വേർപെടുത്തുന്നു.
ജോലിയും, കുടുംബവും പ്രണയവും, ജീവിതവുമായി മുന്നോട്ട് പോകുന്ന അവരുടെ മാനസികവും വൈകാരികവും ആത്മീയവുമായ ജീവിത വളർച്ചയുടെ വഴികളിലൂടെ നിങ്ങൾക്കും സഞ്ചരിയ്ക്കാം.
ഇത് സൗഹൃദത്തിന്റെ കഥയാണ്.

ഇത് കുടുംബ ബന്ധങ്ങളുടെ കഥയാണ്.
ഇത് സ്ത്രീത്വത്തിന്റെ കഥയാണ്.
ഇത് പ്രണയത്തിന്റെ കഥയാണ്.
എല്ലാറ്റിനുമുപരി, ഹൃദയത്തിൽ ഒരു പുഞ്ചിരിയും ഒരു നൊമ്പരമധുരവും ബാക്കിയാക്കുന്ന ഒരു ഫീൽ-ഗുഡ് കഥയാണത്.

ORDER NOW !

Price : 850 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Use code flat20 for an instant 20% discount on our website!

Call / WhatsApp @ +918593013939 ( 10am - 7pm )

62 Aandukal | 62 ആണ്ടുകൾ - Nooruddeen Mathilakath Veetil |  നൂറുദ്ദീൻ മതിലകത്ത് വീട്ടിൽ - Storiesനൂറുദ്ദീന്റെ കഥകൾ മനുഷ്...
27/10/2026

62 Aandukal | 62 ആണ്ടുകൾ - Nooruddeen Mathilakath Veetil | നൂറുദ്ദീൻ മതിലകത്ത് വീട്ടിൽ - Stories

നൂറുദ്ദീന്റെ കഥകൾ മനുഷ്യസ്നേഹത്തിന്റെ സർഗ്ഗാവിഷ്കാരങ്ങളാണ്. ജീവിതത്തിന്റെ ചൂടും ഗന്ധവും വിട്ടുപോകാത്തവ. പിരിഞ്ഞ ബന്ധങ്ങളിൽ പോലും കാലം കാത്തുവെച്ച സ്നേഹപ്രപഞ്ചമുണ്ട്

എന്നത് വായിക്കുന്നവനെ സ്വസ്ഥനാക്കും.

വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷാശൈലി ആഖ്യാനവുമാണ് എല്ലാ കഥകൾക്കും ഉള്ളത്.

-അശോകൻ ചരുവിൽ

ORDER NOW !

Price : 130 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Use code flat20 for an instant 20% discount on our website!

Call / WhatsApp @ +918593013939 ( 10am - 7pm )

സാമൂഹ്യപാഠവും ഗണിതവും വഴങ്ങാത്ത നീ വിദ്യഭ്യാസം നേടുന്നത് കൊണ്ട് എന്ത് അർത്ഥമാണുള്ളത് എന്ന് ചേർത്തലയിലെ സർക്കാർ സ്കൂൾ വിദ...
27/10/2026

സാമൂഹ്യപാഠവും ഗണിതവും വഴങ്ങാത്ത നീ വിദ്യഭ്യാസം നേടുന്നത് കൊണ്ട് എന്ത് അർത്ഥമാണുള്ളത് എന്ന് ചേർത്തലയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആ ബാലാനോട് അദ്ധ്യാപകൻ ചോദിച്ചു. അവൻ മറുപടി നൽകിയില്ല. പക്ഷെ ആ ചോദ്യത്തിനുള്ള മറുപടി കാലം കാത്തുവെച്ചിരുന്നു.

കാലങ്ങൾക്ക് അപ്പുറം സർഗ്ഗാത്മകതയുടെ പരകായപ്രവേശമായിരുന്നു പിന്നീട് ആ ബാലനിൽ സംഭവിച്ചത്. അക്ഷരങ്ങൾ അവനുകൂട്ടായി. അക്ഷരങ്ങൾ കോർത്ത് ആ ബാലൻ കവിതയാക്കി, കവിത വിപ്ലവമായി, രാഷ്ട്രീയമായി. അവന്റെ വാക്കുകൾ വായനക്കാരെ ചിന്തിപ്പിച്ചു, വ്യത്യസ്തമായ വികാരങ്ങൾ കേൾവിക്കാരിൽ ജനിപ്പിച്ചു. കലാകാരൻ മരിക്കുന്നില്ല അവന്റെ സൃഷ്‌ടികളിലൂടെ എന്നും ജീവിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആ ബാലന്റെ ജീവിതം. കവിയിൽ നിന്നും ഗാനരചയിതാവ് അങ്ങനെ എത്രയെത്ര വേഷങ്ങൾ... വയലാർ രാമവർമ്മയെ മറക്കാൻ നമുക്കാകുമോ? ഈ മനോഹര തീരത്ത് അങ്ങ് വീണ്ടും ജന്മമെടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ് ഓരോ മലയാളിയും.

Mounathinum Sabdhathinum Idayil | മൗനത്തിനും ശബ്ദത്തിനും ഇടയിൽ – Thara Kottilil | താര കൊട്ടിലിൽ – Autobiographyസ്വന്തം ജ...
26/10/2026

Mounathinum Sabdhathinum Idayil | മൗനത്തിനും ശബ്ദത്തിനും ഇടയിൽ – Thara Kottilil | താര കൊട്ടിലിൽ – Autobiography

സ്വന്തം ജീവിതത്തെ കാല്പനികതയുടെ വർണ്ണങ്ങലില്ലാതെ യഥാർത്ഥ ലോകത്തുനിന്നുകൊണ്ട് താളുകളിൽ പകർത്തിയിരിക്കുകയാണ് താര കൊട്ടിലിൽ മൗനത്തിനും ശബ്ദത്തിനും ഇടയിൽ എന്ന കൃതിയിൽ.

ജീവിതം തനിക്കുമുന്നിൽ നിരത്തിയ പ്രഹേളികകളെ അവൾ തരണം ചെയ്ത രീതികൾ. കാലം പിടിച്ചുവാങ്ങിയ മധുരമൂറുന്ന സമ്മാനങ്ങൾ. മാറ്റിനിർത്തപ്പെട്ടനിമിഷങ്ങൾ. മനസൊന്ന് പിടിക്കാതെ ഈ പുസ്തകം വായിച്ചു തീർക്കാൻ നിങ്ങൾക്ക് സാധിക്കില്ല.. ഇത് മൗനത്തിനും ശബ്ദത്തിനുമിടയിൽ തളക്കപ്പെട്ടവളുടെ കഥ.

ORDER NOW !

Price : 450 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Address

ROUND/WEST
Thrissur
680667

Opening Hours

Monday 9am - 7pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 5pm

Telephone

+918593013939

Alerts

Be the first to know and let us send you an email when Current Books Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Current Books Thrissur:

Shortcuts

Share

Category

Nearby shops