07/03/2026
#നിന്റെ കഥ
#ആർ. രാജശ്രീ
മാനസികസംഘർഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സിൽ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ഉൾക്കരുത്താക്കിമാറ്റി, നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറു വർഷങ്ങൾ ജീവിച്ചുതീർക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ അനുഭവങ്ങളും ഓർമ്മകളും. ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തിൽ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെൺകുട്ടികളും, ജീവിതത്തിലെ പ്രധാന ദൗത്യം പെൺമക്കളുടെ ആർഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവൻ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ട പുസ്‌തകം. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളുടെ രചയിതാവിന്റെ പുതിയ പുസ്തകം