Monk publications

Call Contact the business

Monk publications Monk publications in Malayalam established in the year 2009. Monk publications

05/04/2017

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ അശോകന്‍ ചരുവിലുമാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്

25/03/2017

ഒന്നാമത്തെ വീഡിയോയില്‍ ക്ഷേത്രത്തിനകത്ത് ആന മറ്റൊരാനയെ കുത്തി. രണ്ടാമത്തെ വീഡിയോയില്‍ ചങ്ങലയ്ക്കിട്ടതിന്റെ അസ്വസ്ഥതകളാണ് ആന കാണിച്ചുകൊണ്ടിരിക്കുന്നത്.

ഇന്റീരിയര്‍ ഒരുക്കാം ശ്രദ്ധയോടെഒരു വീടിന്റെ ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ടും, ഒഴിവാക്കേണ്ടതായിട്ടും ചി...
20/06/2015

ഇന്റീരിയര്‍ ഒരുക്കാം ശ്രദ്ധയോടെ

ഒരു വീടിന്റെ ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ടും, ഒഴിവാക്കേണ്ടതായിട്ടും ചില കാര്യങ്ങള്‍ ഉണ്ട്. നമ്മളില്‍ ഭൂരിപക്ഷം പേരും ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ മറ്റൊരാളുടെ സഹായം തേടുകയാണ് പതിവ്. വളരെ കുറച്ചാളുകള്‍ മാത്രമേ തങ്ങളുടെ സ്വന്തം ഇഷ്ടമനുസരിച്ച് ഇന്റീരിയര്‍ ഒരുക്കുന്നുള്ളു. ഇന്റീരിയര്‍ വര്‍ക്കുകള്‍ അങ്ങനെ ചെയ്താലേ ഭംഗി ഉണ്ടാവൂ, ആ കളര്‍ ഉപയോഗിച്ചാല്‍ കൊള്ളില്ല, എന്നിങ്ങനെ ചുറ്റും നിന്ന് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളുണ്ടാവും. എന്നാല്‍ ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ടും ചില കാര്യങ്ങള്‍ ഉണ്ട്. ഒരു പക്ഷെ അതു പറയാന്‍ ചിലപ്പോള്‍ ആരും തന്നെ ഉണ്ടായെന്നും വരില്ല. അത്തരത്തില്‍ ഇന്റീരിയറില്‍ ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. നിങ്ങളുടെ വീട് എന്നത് നിങ്ങളുടെ സ്വകാര്യതയാണ്. അവിടേക്ക് എന്തു വേണം എന്തു വേണ്ട എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അതിനാല്‍ വീട് ഒരുക്കുമ്പോള്‍ പരമാവധി മറ്റൊരാളുടെ സഹായം തേടാതിരിക്കുക. അത്യാവശ്യമെങ്കില്‍ മാത്രം പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനര്‍മാരെ സമീപിക്കാം. എന്നാലും നമ്മുടേതായ നിര്‍ദേശങ്ങള്‍ അവര്‍ക്കു മുന്നില്‍ വയ്ക്കാം.

2. ഇന്റീരിയര്‍ വര്‍ക്കിനുവേണ്ടി ആദ്യം തെരെഞ്ഞെടുക്കേണ്ടത് കര്‍ട്ടണുകളും കാര്‍പ്പെറ്റും, ഫര്‍ണീച്ചറും അതിന്റെ അപ്പ്‌ഹോള്‍സ്റ്ററിയുമാവണം. അത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തെരെഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

3. വീടിന്റെ പെയിന്റിങ്ങിനായി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും വീടിന് യോജിച്ചതുമായ നിറം തെരെഞ്ഞെടുക്കുക. അതും സാമ്പിള്‍ ലീഫ്‌ലെറ്റ് നോക്കി പെയിന്റ് സെലക്ട് ചെയ്യാതിരിക്കുക. ഒരു കളര്‍ തീരുമാനിച്ചാല്‍ അത് അല്പം വാങ്ങി വീടിന്റെ ഏതെങ്കിലും ഭാഗം അടിച്ചുനോക്കി സാധാരണ വെളിച്ചത്തില്‍ എങ്ങനെയെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ പെയിന്റിന്റെ കളര്‍ തീരുമാനിക്കാവൂ.

4. നിങ്ങള്‍ക്കിഷ്ടപ്പെട്ട കളറുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ അതു മാത്രമായി വീടിനു നല്‍കാതിരിക്കുക. മുറികള്‍ക്കനുയോജ്യമായ നിറങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്കിഷ്ടപ്പെട്ട നിറം ചുവപ്പ് ആണെങ്കില്‍ വീടിനു മൊത്തം ചുവപ്പു നിറം നല്‍കാതെ പകരം ചുവപ്പിന്റെ തന്നെ വേരിയേഷനുകള്‍ പരീക്ഷിച്ചു നോക്കുക. നീല, പച്ച മുതലായ കളര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇവ മനസിന് കുളിര്‍മ നല്‍കുന്നു. കുട്ടികളുടെ കളിസ്ഥലങ്ങള്‍ക്കോ ഫാമിലി റൂമുകള്‍ക്കോ ചുവപ്പിന്റെയോ ഓറഞ്ചിന്റെയോ ഷെയ്ഡ് ഉപയോഗിച്ച് അവയെ ലൈവാക്കാന്‍ ശ്രമിക്കാം.

5. വീടിന്റെ ഇന്റീരിയറിനായി എന്തു തെരെഞ്ഞെടുക്കുമ്പോഴും അതിന്റെ സാമ്പിള്‍ വാങ്ങി നോക്കിയ ശേഷം അവ നിങ്ങളുടെ വീട്ടില്‍ എങ്ങനെ ഇണങ്ങുമെന്ന് ഉറപ്പാക്കി മാത്രമേ അന്തിമതീരുമാനം എടുക്കാവൂ. സാധാരണ വെളിച്ചത്തിലും രാത്രി വെളിച്ചത്തിലും അവ വീടിനു യോജിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ്.

6. ഉപയോഗിക്കുന്ന ഫര്‍ണീച്ചറുകള്‍ വീടന്റെ ചുമരിനോട് ചേര്‍ത്തിടാതിരിക്കുക. മുറിക്കുള്ളില്‍ തന്നെ എളുപ്പം സഞ്ചരിക്കും വിധം ഇവ ഒരുക്കുക. നിലവാരം കുറഞ്ഞ ഫര്‍ണീച്ചറുകള്‍ വാങ്ങാതിരിക്കുക. ഭംഗികൊണ്ടു മാത്രം നിങ്ങള്‍ ഒരു ഫര്‍ണീച്ചര്‍ തെരെഞ്ഞെടുക്കുകയാണെങ്കില്‍ അവ എളുപ്പത്തില്‍ കേടു വരാന്‍ സാധ്യതയുണ്ട്. അതേ സമയം നല്ല ഫര്‍ണീച്ചറുകളാണ് ഇന്റീരിയറിനായി ഉപയോഗിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് വര്‍ഷങ്ങളോളം ഉപയോഗിക്കാം.

7. വീടിന്റെ ഇന്റീരിയറിനായി എന്തു തെരെഞ്ഞെടുക്കുമ്പോഴും ട്രെന്‍ഡ് മാത്രം നോക്കി വാങ്ങരുത് നമ്മുടെ വീട് ആണ് എന്ന ബോധ്യത്തോടുകൂടി ദീര്‍ഘകാലം നിലനില്‍ക്കുന്നവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക.

8. പരമ്പരാഗതമായി കിട്ടിയ ഏതു വസ്തുവാണെങ്കിലും, അത് ഫര്‍ണീച്ചറോ കരകൗശല വസ്തുക്കളോ എന്തുമാവട്ടെ വീടിനനുയോജ്യമാണെങ്കില്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ അവയെ റീമോഡിഫിക്കേഷന്‍ ചെയ്ത് ഉപയോഗിക്കാന്‍ ശ്രമിക്കുക.

9. ഗുണമില്ലാത്തതും അധികനാള്‍ ഈടു നില്‍ക്കാത്തതുമായ ഒരു വസ്തുവിനുവേണ്ടിയും പണം ചെലവഴിക്കാതിരിക്കുക.

10. വീട്ടിലുള്ള എല്ലാ കളക്ഷനും ഒരുമിച്ച് ഷോകെയ്‌സില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. പകരം ഇടയ്ക്കിടെ കളക്ഷനുകള്‍ മാറ്റുന്നത് നന്നായിരിക്കും.

ഒരു വീടിന്റെ ഇന്റീരിയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിറം, ഫര്‍ണീച്ചര്‍, കര്‍ട്ടന്‍ എന്നിവ മാത്രമല്ല മറിച്ച്, ചെറിയ വിളക്കുകള്‍ ഘടിപ്പിക്കുന്നതും പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വയ്ക്കുന്നതും ഇരിപ്പിടങ്ങളില്‍ ഡെക്കറേറ്റീവ് പില്ലോകള്‍ വയ്ക്കുന്നതും സുഗന്ധം പരത്തുന്ന മെഴുകുതിരികളും ഫ്‌ളവര്‍വെയ്‌സുകള്‍ സ്ഥാപിക്കുന്നതുമെല്ലാം ഇന്റീരിയറില്‍ പെടുന്നവയാണ്. ഇവയെല്ലാം ശ്രദ്ധയോടെ നോക്കിയാല്‍ നമ്മുടെ വീടിന് ഒരു പ്രത്യേക സൗന്ദര്യം തന്നെയായിരിക്കും. വീട് എന്നത് എന്നും നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് അതിന്റെ മനോഹാരിത എന്നും നിലനിര്‍ത്തും വിധം സൂക്ഷിക്കുക.

മാര്‍ഗി റൂഡിക്ലാന്റ്‌സ്‌കേപ്പിങ്ങ് സൗന്ദര്യാതിര്‍ത്തികളെ നിഷ്ഫലമാക്കിയ പുരസ്‌കാര ജേതാവ്..  ലാന്റ്‌സ്‌കേപ്പ് രൂപകല്പ്പനാ ...
19/06/2015

മാര്‍ഗി റൂഡിക്

ലാന്റ്‌സ്‌കേപ്പിങ്ങ് സൗന്ദര്യാതിര്‍ത്തികളെ നിഷ്ഫലമാക്കിയ പുരസ്‌കാര ജേതാവ്..
ലാന്റ്‌സ്‌കേപ്പ് രൂപകല്പ്പനാ രംഗത്ത് വെല്ലുവിളിക്കപ്പെട്ട ക്രിയാത്മക ഭാവങ്ങള്‍ കൊണ്ട് 25 വര്‍ഷത്തെ അനുഭവ പാഠങ്ങളുമായി തനതുമുദ്ര പതിപ്പിച്ച വ്യക്തി. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ച്ചര്‍ മേഖലയിലെ പെണ്‍കരുത്ത്. വിശേഷണങ്ങള്‍ ഒരിക്കലും ആര്‍ഭാടമാകുന്നില്ല മാര്‍ഗി റൂഡിക്കിന്. ലാന്റ്‌സ്‌കേപ്പിങ്ങിന്റെ മികച്ച മാതൃകകളായി ഇന്നും ലോകം നെഞ്ചിലേറ്റുന്ന റൂഡിക്കിന്റെ വര്‍ക്കുകള്‍തന്നെ അതിനുദാഹരണമാണ്.
കാലിഫോര്‍ണിയന്‍ ഹംബോള്‍ട്ടിലെ സമൃദ്ധമായി പടര്‍ന്നു പന്തലിച്ച വള്ളിച്ചെടികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മാര്‍ഗി ലാന്റ്‌സ്‌കേപ് രൂപകല്പ്പനാരംഗത്തേക്ക് പ്രവേശിക്കുന്നത്. അതും അമ്മ ഡൊറോത്തി റൂഡിക്കുമായി ചേര്‍ന്ന്. അമേരിക്കയിലെ മിഡ്രോണ്‍ മന്‍ഹട്ടന്‍ ടവറിലെ പ്രകൃതി വശ്യതയിലേക്ക് നയിക്കുന്ന അര്‍ബന്‍ ഗാര്‍ഡന്‍ ഇടനാഴിയാണ് മാര്‍ഗിയുടെ പുത്തന്‍ പ്രൊജക്ടുകളിലൊന്ന്. മുന്തിരി വള്ളികളും വള്ളിച്ചെടികളും ഇടചേര്‍ന്ന അത്ഭുതാവഹമായ രീതി.. അര്‍ബന്‍ ഗാര്‍ഡന്‍ ഇടനാഴികളില്‍ നിങ്ങള്‍ ചെല്ലുകയാണെങ്കില്‍ തികച്ചും ശാന്തരായിരിക്കും. അഥവാ സംസാരിക്കുകയാണെങ്കില്‍ പെട്ടെന്നു തന്നെ സംസാരം അവസാനിപ്പിക്കുമെന്നത് തീര്‍ച്ച. അവിടത്തെ ഈര്‍പ്പമേറിയ അന്തരീക്ഷവും പച്ചപ്പിന്റേയും ഭൂമിയുടേയും വാസന കൂടുതല്‍ സുന്ദരവും ആരോഗ്യപ്രദവുമാണ്. ഡൊറോത്തി റൂഡിക് മരിക്കുന്നതിനു മുമ്പ് (2010) പൂര്‍ത്തീകരിച്ചിടത്തു നിന്നും ഇതു പറയുമ്പോള്‍ മാര്‍ഗിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നു തന്റെ വര്‍ക്കിലുള്ള, ലാന്റ്‌സ്‌കേപ്പിങ്ങിന്റെ മനോഹാരിതയിലുള്ള വിശ്വാസം..
ലാന്റ്‌സ്‌കേപ്പ് ആര്‍കിടെക്ച്ചറിനുള്ള കൂപ്പര്‍ ഹെവിറ്റ് നാഷണല്‍ അവാര്‍ഡ്(2013) റുഡീക്കിന്റെ സ്വതസിദ്ധമായ കഴിവുകളിലൊന്നു മാത്രമാണ്. ക്യൂന്‍സ്പ്ലാസ ഡച്ച് കില്‍സ് ഗ്രീന്‍, അര്‍ബന്‍ ഗാര്‍ഡന്‍ റൂം, ന്യൂയോര്‍ക്ക അക്വേറിയം പെരീമീറ്റര്‍ പ്രൊജക്ട്, ഷില്ലിം റിട്രീറ്റ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാസ കാബോ, ബാജ കാലിഫോര്‍ണിയ, ഫ്‌ളോറിഡയിലെ ബേ ഗാര്‍ഡന്‍ എന്നിവ റൂഡീക്കിന്റെ ഡിസൈനിങ്ങില്‍ പിറന്ന വിസ്മയങ്ങള്‍.
ലളിതമായ ചിന്തകളും അതിനേക്കാള്‍ ലളിതമായ ജീവിതവുമാണ് മാര്‍ഗിയെ മാര്‍ഗിയാക്കുന്നത്. എനിക്ക് ശക്തമായ കൈകളുണ്ട്, എന്തും നേടാം, പക്ഷേ ഞാന്‍ ആഗ്രഹിക്കുന്നത് ഒരു നേരത്തെ ഭക്ഷണം മാത്രമാണ്. ഇത്തരം ചിന്തകള്‍ എവിടെയാണോ അവിടെ ജീവിതം സംഭവ്യമാകും. എവിടെ രക്ഷാകേന്ദ്രവും ഭക്ഷണവും വെള്ളവും കണ്ടെത്തുന്നോ അവിടെ ആവാസവ്യവസ്ഥ സംഭവ്യമാകും. ഇതാണ് മാര്‍ഗി റുഡീക് തിയറി, ലളിത ജീവിതത്തിന്റെ അടിസ്ഥാനം. റൂഡിക്ക് തത്വങ്ങളെയെല്ലാം 'വൈല്‍ഡ് ബൈ ഡിസൈന്‍' എന്നു പേരിട്ടിരിക്കുന്ന പുസ്തത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ടീമിലായിരുന്നു മാര്‍ഗിയുടെ ഇരുപതുകളിലെ കരിയര്‍. ജോണ്‍ ആര്‍ സ്റ്റില്‍ഗോയുടെ ' കോമണ്‍ ലാന്റ്‌സ്‌കേപ്പ് ഓഫ് അമേരിക്ക' വായിച്ചതിനു ശേഷമാണ് ലാന്റ്‌സ്‌കേപ്പ് മേഖലയിലേക്കുള്ള ചുവടുവയ്പ്പ്.
മാര്‍ഗിയുടെ പ്രധാനപ്പെട്ട രണ്ടു വര്‍ക്കുകള്‍ക്കും വൈദേശിക ടച്ച് ഉണ്ടായിരുന്നു. എന്‍വയോണ്‍മെന്റല്‍ ആര്‍ട്ടിസ്റ്റായ ബെറ്റ്‌സി ദമോനുമായി ചേര്‍ന്ന് ചൈനയിലെ ചെങ്ഡു ലിവിങ്ങ് വാട്ടര്‍ പാര്‍ക്കിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. മലിനമായ നദീജലം നാച്ചുറല്‍- ആര്‍ട്ടിസ്റ്റിക് ട്രീറ്റ്‌മെന്റിലൂടെ ശുദ്ധീകരിച്ച് കുളങ്ങളിലും മറ്റും എത്തിക്കുന്ന പ്രക്രിയയാണിത്. മറ്റൊരു പ്രധാന വര്‍ക്ക് ന്യൂയോര്‍ക്ക് ആര്‍ക്കിടെക്റ്റായ സ്റ്റീവന്‍ ഹാരിസിന്റെ ഷില്ലിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ടീമിന്റെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ്. ക്വീന്‍സ് പ്ലാസയില്‍ മാര്‍പില്ലേരോ പൊല്ലാക് ആര്‍ക്കിടെക്റ്റുമായും ആര്‍ട്ടിസ്റ്റ് മൈക്കിള്‍ സിംഗറുമായും ചേര്‍ന്ന് ട്രാഫിക് മീഡിയനുകള്‍ സമൃദ്ധമായ ഗ്രീന്‍വേ ആക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിക്കാനും മാര്‍ഗി റൂഡിക്കിനായി. മീഡിയനിലെ ചെടികളും നിരത്തില്‍ വിരിച്ച കല്ലുകളും സ്റ്റോം വാട്ടറിനെ ഉപരിതലത്തെ എപ്പോഴും ഈര്‍പ്പനിലമാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്നു. ഗ്രൗണ്ടിലായി അയേണ്‍വുഡ്, മഗ്നോളിയാസ് തുടങ്ങി വരള്‍ച്ചാ പ്രതിരോധ ശേഷിയുള്ള ചെടികള്‍ കൂട്ടിക്കലര്‍ത്തി നടുകയും ചെയ്തു.
ക്യൂന്‍സ്പ്ലാസ ഡിസൈന്‍ നോക്കുകയാണെങ്കില്‍ അതു തികച്ചും മോടിയില്ലാത്ത ഒരു വര്‍ക്കായിരുന്നു. കാഴ്ച്ചക്കാരനെ പെട്ടെന്ന് ആകര്‍ഷിച്ചില്ലെന്നു വരാം. എന്നാല്‍ മാര്‍ഗിയുടെ ക്യൂന്‍സ്പ്ലാസ പുനനിര്‍വചനം ഏവരേയും അമ്പരപ്പിക്കുകയും ഒരു അര്‍ബന്‍ പാര്‍ക്കായി ലോകോത്തര നിലവാരത്തിലേക്ക് അതിനെ ഉയര്‍ത്തുകയും ചെയ്തു.
നൈതികവും സൗന്ദര്യബോധവുമാണ് ഇതിനെല്ലാം ആധാരം. പ്രാക്ടിക്കല്‍ വര്‍ക്ക് എന്നു പറയുന്നത് വളരെ എളുപ്പമാണ് എന്നാല്‍ സൗന്ദര്യബോധം മനോഹരമല്ലാത്ത എന്തിനേയും സുന്ദരമാക്കുന്നു. അതുകൊണ്ടുതന്നെ പൂന്തോട്ടങ്ങളെ മാര്‍ഗി ഏറെ ഇഷ്ടപ്പെടുന്നു. ലാന്റ്‌സ്‌കേപ്പിങ്ങ് ഡിസൈനിങ്ങിലെ വിശേഷങ്ങള്‍ തന്നെയാണ് മാര്‍ഗിയെന്ന വ്യക്തിയുടേയും വിശേഷങ്ങള്‍. അതിനെ മാറ്റിനിര്‍ത്തിയാല്‍ മാര്‍ഗി റൂഡിക്ക് എന്ന വ്യക്തിയുമില്ല. അത്രയേറെ ജീവിതവുമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു ലാന്റ്‌സ്‌കേപ്പും അതിന്റെ രൂപകല്പ്പനയുമെല്ലാം..

കടപ്പാട്‌: dwell magazine

Address

Thrissur
680003

Telephone

+919947647340

Website

Alerts

Be the first to know and let us send you an email when Monk publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Monk publications:

Shortcuts

Share

Category