01/26/2019
https://m.facebook.com/story.php?story_fbid=2314555145245682&id=851417548226123
#തറവാട്ടു_മുറ്റത്ത്
അൽ മുനീർ 2019
( ഭാഗം 1 )
കടലുണ്ടിപ്പുഴയുടെ കളകളാരവങ്ങൾക്ക് കവിതയുടെ താളമാണ് കൊടപ്പനക്കലെ കഥപറയുമ്പോൾ. കരകവി ഞ്ഞൊഴുകുമ്പോഴും കേട് പറ്റാതെ നോക്കാൻ അതിന്നറിയാം. മറ്റൊന്നും കൊണ്ടല്ല; അതൊരു കടവാണ് . കടപുഴകി വീണാൽ ഒരു പക്ഷെ , കരതന്നെ കുത്തി യൊലിച്ച് പോയേക്കാവുന്ന നന്മയുടെ മാമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന കാരുണ്യത്തിന്റെ കടവ്. അനേകായിരങ്ങൾക്ക് ആശ്വാസത്തിന്റെ അമൃത് ചൊരിഞ്ഞ് പോയ ഒരു കുടുംബത്തിന്റെ കണ്ണികളുണ്ടവിടെ; നാടിനും സമുദായത്തിനും കാവലിരിക്കുന്നു . ഒരു തീർത്ഥാടകന്റെ വിശുദ്ധി ബോധം ഉള്ളിൽ നിറച്ച് അതുവഴി നടന്ന് നീങ്ങുമ്പോൾ നമ്മളറിയും നെഞ്ചിനുള്ളിലൊരു നനവ് പടരുന്നത്. അപ്പോൾ അതിരുകൾ മാഞ്ഞ് , ആത്മ സംഘർഷങ്ങൾ അലിഞ്ഞ് തീർന്ന് , ആവരണങ്ങളഴിഞ്ഞ് വീണ് ആത്മാവ് സംവദിക്കുന്നുണ്ടാവും നമ്മുടെ തേഞ്ഞ് തിരാറായ നിഷ്ക്കളങ്കതക്കു മുകളിൽ....
പാണക്കാട്ടെത്തുമ്പോൾ സമയം രാവിലെ 9 മണിയോടടുക്കുന്നേ ഉണ്ടായിരുന്നുള്ളു ചൊവ്വാഴ്ച അല്ലാതിരുന്നിട്ടുകൂടി ഏറെക്കുറെ ജനനിബിഢമായിരുന്നു ദാറുന്നഈമിന്റെ മുറ്റം. ആറ്റപ്പു അകത്തെന്തോ തിരക്കു പിടിച്ച ചർച്ചയിലാണ്. തൊട്ടപ്പുറത്തെ ഇടവഴിയിലൂടെ നേരെ നടന്നു ; പാണക്കാട്ടെ പള്ളിമുറ്റത്തേക്ക്.
വെയിൽ വീണു തുടങ്ങുകയാണ്. പള്ളിപ്പറമ്പിലെ തേക്കിൻ മരങ്ങളിൽ തൂങ്ങിയാടുന്ന നരിച്ചീറുകളുടെ നേരിയ സീൽക്കാരങ്ങൾ കാതിൽ കലപില കൂട്ടുന്നു. പള്ളിയോട് ചേർന്ന ചെറിയ നടപ്പാതയിലൂടെ ആളുകൾ നിശ്ശബ്ദരായി നടന്ന് നീങ്ങുന്നത് കണാം. പാരായണത്തിന്റെയും പ്രാർത്ഥനയുടെയും പതിഞ്ഞ പ്രതിധ്വനികൾക്കൊപ്പം ഒഴുകി യെത്തുന്ന ഇളം കാറ്റിന്റെ ഗന്ധം അറബിക്കഥയിലെ ഖാൻഖാഹുകളെ ഓർമ്മിപ്പിച്ചു .മഹാമനീഷികൾ മൺമറഞ്ഞ് കിടക്കുന്ന ഈ പടിഞ്ഞാറേ ചെരിവിലാണ് ആത്മീയ കേരളത്തിന്റെ അടിവേരുകൾ ആണ്ട് കിടക്കുന്നത്.
തുടരും....
Click for More :
╚►https://www.facebook.com/panakkadcorner
╚►https://www.instagram.com/panakkadcorner.in