Cana Book Club

Cana Book Club Writing, discussing, reviewing books

❤️എഴുത്തുകൾ കൂട്ടി ചേർത്ത പൊന്നോണ കാലം ❤️
09/16/2024

❤️എഴുത്തുകൾ കൂട്ടി ചേർത്ത പൊന്നോണ കാലം ❤️

❤️ഓണം എന്നാൽ ഓർമ്മകളാണ് ❤️എല്ലാവർക്കും കാന ബുക്ക് ക്ലബിൻ്റെ ഓണാശംസകൾ ❤️ബുക്ക് ക്ലബിൻ്റെ ഓണ പതിപ്പ് ലിങ്കിൽ കയറി വായിക്കാ...
09/14/2024

❤️ഓണം എന്നാൽ ഓർമ്മകളാണ് ❤️എല്ലാവർക്കും കാന ബുക്ക് ക്ലബിൻ്റെ ഓണാശംസകൾ ❤️ബുക്ക് ക്ലബിൻ്റെ ഓണ പതിപ്പ് ലിങ്കിൽ കയറി വായിക്കാൻ മറക്കരുതേ ❤️ https://online.anyflip.com/qhbap/uedr/mobile/index.html

09/12/2024
❤️ആത്മായന താളിലൂടെ ❤️
09/10/2024

❤️ആത്മായന താളിലൂടെ ❤️

08/26/2024

August 22 2022 …ഒരു ഓർമ്മ കുറിപ്പ്

(കാസർകോട് സാന്ത്വന ബഡ് സ്കൂളിൽ വെച്ച് നടത്താൻ ഇരുന്ന ഓണാഘോഷത്തെ കുറിച്ച് ആ വർഷം ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് .
മനോഹരമായി കാനയുടെ നേതൃത്വത്തിൽ അത് നടത്താൻ കഴിഞ്ഞു എന്നത് ഒരു സന്തോഷ ഓർമ്മയാണ് )

കാനയുടെ ഇത്തവണത്തെ ഓണാഘോഷം വളരെ വിപുലമായി കാസർകോട് സാന്ത്വന ബഡ് സ്ക്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ..കാസർകോട് പേർള എന്ന സ്ഥലത്തെ എൻമകെജെ ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

മാനസിക വളർച്ചയില്ലാത്ത അമ്പതോളം വിദ്ധ്യാർത്ഥികളാണ് ഈ വിദ്യാലത്തിൽ പഠിക്കുന്നത് ..അതൊരു പ്രത്യേക ലോകമാണ് ..നിഷ്കളങ്കമായി ചിരിക്കുന്ന മുഖങ്ങൾ ..എൻഡോ സൾഫാൻ ദുരന്തത്തിൻ്റെ ബാക്കിപത്രങ്ങളാണിവർ
ഇവിടത്തെ ടീച്ചർമാരും ഞാനുമായി വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് ഒരു ആഘോഷം കാന ഇവിടെ സംഘടിപ്പിക്കുന്നത്

സാന്ത്വനം ബഡ് സ്കൂൾ വളരെയധികം പരിമിതികളും ബുദ്ധിമുട്ടുകളും നിറഞ്ഞ പാതയിൽ കൂടിയാണ് പോകുന്നത് എങ്കിലും പരസ്പര സഹായ സഹകരണത്തോടെ പലതും മെച്ചപ്പെടുത്താം എന്ന പ്രതീക്ഷ കാനക്കും സ്ക്കൂൾ അധികൃതർക്കും ഉണ്ട്

അവിടേക്ക് പോകാൻ ഉള്ള ടീം തയ്യാറായി തുടങ്ങി
സമ്മാനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി
ഓണ സദ്യക്ക് വട്ടം കൂട്ടാൻ തുടങ്ങി
അവിടുത്തെ മക്കളോടൊപ്പം ഓണത്തെ വരവേൽക്കാൻ കാനയും കാത്തിരിപ്പാണ്

അമ്മയില്ലാത്ത വീട് രചന സുജി ജോലി കഴിഞ്ഞ് ജയരാമൻ അന്ന് കുറച്ച് വൈകി വീട്ടിൽ എത്തുന്നതെ ഉള്ളൂവൈകീട്ട് 6:30 കഴിഞ്ഞാൽ അമ്മ മ...
08/18/2024

അമ്മയില്ലാത്ത വീട്
രചന
സുജി

ജോലി കഴിഞ്ഞ് ജയരാമൻ അന്ന് കുറച്ച് വൈകി വീട്ടിൽ എത്തുന്നതെ ഉള്ളൂ

വൈകീട്ട് 6:30 കഴിഞ്ഞാൽ അമ്മ മാലതിയുടെ ഫോൺ കാൾ എത്തും.. ഒറ്റപ്പെട്ട സ്ഥലത്തെ വലിയ തറവാട് വീട്ടിൽ ആ അമ്മ ഒറ്റയ്ക്കാണ്...

തലേ ദിവസം പെയ്ത കനത്ത കാറ്റിലും മഴയിലും മരങ്ങൾ ഒക്കെ വീണ് കറന്റ്‌ ഇല്ലാ അതുകൊണ്ട് തന്നെ ജയരാമന്റെ ഫോൺ ഉച്ചയ്ക്ക് തന്നെ സ്വിച്ച്ഓഫ്‌ ആയിരുന്നു...

അതുകൊണ്ട് സമയം 6:45ആയപ്പോൾ പരിഭ്രമിച്ചുകൊണ്ടാണ് വീട്ടിലേക്ക് എത്തിയത്.. അമ്മയ്ക്ക് പേടിയായി തുടങ്ങീട്ട് ഉണ്ടാകും എന്നെ ഫോൺ വിളിച്ച് കിട്ടാത്തത് കൊണ്ട്....

ജയരാമൻ വീട്ടില് എത്തി....

അമ്മ പതിവ്പോലെ ഉമ്മറപടിയിൽ ഇരിക്കുന്നുണ്ട്...

ജയരാമ നിന്നെ വിളിച്ച് കിട്ടിയില്ലല്ലോ.. നേരം ഇരുട്ട് വീഴുതുടങ്ങിയപ്പോ മുതൽ ഞാൻ ഇവിടെ ഇരിക്കുന്നതാ...ഒറ്റയ്ക്കല്ലേ ഈ സാധു ഇവിടെ

നിന്നോട് ഒരു പെണ്ണ് കെട്ടാൻ പറഞ്ഞാൽ... വയസ്സ് 35 അയില്ലേ.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ അമ്മ എത്രണ്ണം നോക്കിതാ ബ്രോക്കെർമാർക്ക് ഫുഡ്‌ വാങ്ങികൊടുത്തും ഫീ കൊടുത്തുതും മിച്ചം..

അമ്മ ഇന്നലെപോയ് കറന്റ്‌ അല്ലെ ഇതുവരെ വന്നില്ലല്ലോ ഫോണിൽ ചാർജ് ഇല്ലായിരുന്നു..
അപ്പോഴേക്കും കറന്റ്‌ വന്നു.. അമ്മ ഈ ഫോൺ ഒന്ന് ചാർജിനു ഇട്ടേ ഞാൻ കുളിച്ചിട്ട് വരാം..

അല്ല അമ്മ എന്താ ഇന്ന് അച്ഛന്റെ അസ്ഥിതറയിലും പൂജാമുറിയിലും വിളക്ക് വയ്ക്കാതെ അങ്ങനെ ഒരു മറവി ഇല്ലാലോ....

അമ്മേ.......!!

അമ്മ അച്ഛന്റെ അടുത്തേക്ക് പോവ്വല്ലേടാ.. അവസാനമായി നിന്നെ ഒന്ന് കാണാൻ അല്ലെ ഞാൻ ഇവിടെ കാത്തു നിന്നെ ഒരു അശരീരിപോലെ ജയരാമൻ അമ്മയുടെ ശബ്ദം കേട്ടു...

അപ്പോഴേക്കും.. ചാർജിനു വച്ച ഫോണിൽ ബെൽ അടിക്കാൻ തുടങ്ങി.. ജയരാമൻ ഓടി പോയി ഫോൺ എടുത്തു.. വീടിന് കുറച്ച് അകലെയുള്ള രജനി ടീച്ചറുടെ കാൾ ആയിരുന്നു..

ജയരാമ ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ആണ് അമ്മയ്ക്ക് ഒരു വയ്യായ്ക നീ പെട്ടെന്ന് ടൗണിലേക്ക് വരണം...ജയരാമന് ഒന്നും മനസ്സിലായില്ല...

അമ്മേ.... അമ്മേ.......!!ജയരാമൻ അമ്മയെ വിളിച്ച് കൊണ്ടു വീട്ടില് മുഴുവൻ ഓടിനടന്നു... എന്നിട്ട് ഒന്നുടെ രജനി ടീച്ചറെ വിളിച്ച്.. ചേച്ചി ഞാൻ.... ഞാൻ അമ്മ.... ഇവിടെ കണ്ടു... ഉണ്ടായിരുന്നു

എന്തൊക്കെയാടാ നീ പറയുന്നേ.. നീ എന്തിന ഇങ്ങനെ കിതക്കുന്നെ അമ്മയ്ക്ക് അല്പം സീരിയസ് ആണ് നീ പെട്ടെന്ന് വാ.......

ജയരാമൻ ആശുപത്രിയിലേക്ക് ഓടി....!!അപ്പോഴേക്കും ജയരാമന്റെ ചേച്ചി സീതയും ഭർത്താവും ഒക്കെ അവിടെ എത്തിയിരുന്നു...

അമ്മ പോയി ഡാ...... സീത ജയരാമനെ കെട്ടിപിടിച്ചു കരഞ്ഞു.. അപ്പൊ ഞാൻ വീട്ടില് അമ്മയ്‌ക്കൊപ്പം എന്തൊക്കയോ വീണ്ടും പിറുപിറുത് ഒന്നും പറയാൻ കഴിയാതെ ജയരാമൻ ആസ്വസ്ഥനായി............!!

ആരോടും പറയാൻ കഴിയാത്ത അല്ലെങ്കിൽ പറഞ്ഞാൽ വിശ്വസിക്കാത്ത കാര്യങ്ങളിൽ നമ്മുടെ മനസ്സും അസ്വസ്ഥതമാകാറില്ലേ നമ്മള് മാത്രം അനുഭവിച്ച കാര്യങ്ങളിൽ

സിനിമ അവലോകനം കിരൺ തോമസ് ആരും വിമർശനാതീതരല്ല, കമ്മ്യൂണിസവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ വക്താക്കളായ ഭാരതീയ ജനത പ...
08/10/2024

സിനിമ അവലോകനം
കിരൺ തോമസ്

ആരും വിമർശനാതീതരല്ല, കമ്മ്യൂണിസവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ വക്താക്കളായ ഭാരതീയ ജനത പാർട്ടിയും വിമർശിക്കപ്പെടേണ്ടതു തന്നെ. കോൺഗ്രസ്സും വിമർശിക്കപ്പെടണം. സ്വർണ്ണം ആലയിൽ ശുദ്ധി ചെയ്യപ്പെടുന്നതുപോലെ രാഷ്ട്രീയവും രാഷ്ട്രീയക്കാരും വിമർശിക്കപ്പെടണം, എന്നാൽ മാത്രമേ നല്ല രാഷ്ട്രീയവും നല്ല രാഷ്ട്രീയക്കാരും ഉണ്ടാവുകയുള്ളൂ. ഇത്രയും ഇപ്പോൾ പറയാൻ കാരണം ഇന്നൊരു സിനിമ കണ്ടു , സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവം . ഈ . സന്തോഷ് കുമാറിന്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന ലഘു നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. കമ്മ്യൂണിസത്തെ തഴുകിയും തലോടിയും മാത്രം സിനിമകൾ സൃഷ്ടിക്കുന്ന മലയാള സിനിമാ വ്യാവസായത്തിൽ ഇത് ഒരു മാറ്റത്തിന്റെ കൊടുങ്കാറ്റാണ്. അതെ , കമ്മ്യൂണിസവും മലയാള സിനിമയിൽ വിമർശിക്കപ്പെട്ടു തുടങ്ങി. അതുപോലെ തന്നെ പണം കൊണ്ട് കേരളത്തെ ഇപ്പോൾ എടുക്കും, ഞാനിങ്ങ് എടുക്കുവാ എന്നൊക്കെ പറഞ്ഞ ആ പാർട്ടിയേയും കണക്കിന് വിമർശിക്കുന്നുണ്ട്. രാഘവൻ നമ്പ്യാർ മരിച്ച സീറ്റിൽ വന്ന ഒഴിവിലേക്ക് മത്സരിക്കുന്നതിനായി ദേശീയ കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോഴെ അടി തുടങ്ങി എന്നു പറഞ്ഞ് കോൺഗ്രസ്സിനേയും കളിയാക്കുന്നുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം , ന്നാ താൻ കേസുകൊട് എന്നീ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യതസ്തമായ ചിത്രങ്ങളൊരുക്കിയ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഒരു പ്രമേയത്തിൽ ലഘുനോവലെഴുതിയ സന്തോഷ് കുമാറിനും അതിനെ മലയാളം കണ്ട ഏറ്റവും മികച്ച സോഷ്യോ - പൊളിറ്റിക്കൽ - സറ്റയർ ഡ്രാമയാക്കിമാറ്റിയ സുധീഷ് ഗോപിനാഥിനും രതീഷ് ബാലകൃഷ്ണ പൊതുവാളിനും കൊടുക്കാം ഒരു നിറഞ്ഞ കയ്യടി. സിനിമയുടെ കഥയെപറ്റി എന്തെങ്കിലും പറഞ്ഞാൽ അത് സ്പോയിലർ ആകുമെന്ന് കരുതി അതിലേക്ക് കടക്കുന്നില്ല. കമ്മ്യൂണിസത്തേയും കമ്മ്യൂണിസ്റ്റുക്കാരേയും തീവ്ര ഹിന്ദുത്വത്തേയും ഭാരതീയ ജനത പാർട്ടിയേയും കോൺഗ്രസ്സിനേയും കോൺഗ്രസ്സുകാരേയും ഒരുപോലെ വിമർശിച്ച് സിനിമയൊരുക്കിയ നിർമ്മാതാവിനും നടീ-നടന്മാർക്കും അണിയറ പ്രവർത്തകർക്കും നന്ദി. ഈ മദനോത്സവം മലയാള സിനിമയിൽ മാറ്റത്തിന്റെ ഉത്സവത്തിന് തുടക്കം കുറിക്കാൻ കാരണമാകട്ടെ .

❤️ആത്മായന താളുകളിലൂടെ ❤️
08/08/2024

❤️ആത്മായന താളുകളിലൂടെ ❤️

Address

9005
Pearland, TX
77584

Website

Alerts

Be the first to know and let us send you an email when Cana Book Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cana Book Club:

Share

Category