YumeBookz

YumeBookz Online Malayalam Book Store

ഫുട്ബോള്‍ അധ്വാനസങ്കല്പത്തിന്റെ ഏറ്റവും മികച്ച മാതൃകയും സംഘടിതമായ പോരാട്ടങ്ങളുടെ ഏറ്റവും ആകര്‍ഷണീയമായ നേട്ടവുമാണ്. നിശ്ച...
23/11/2022

ഫുട്ബോള്‍ അധ്വാനസങ്കല്പത്തിന്റെ ഏറ്റവും മികച്ച മാതൃകയും സംഘടിതമായ പോരാട്ടങ്ങളുടെ ഏറ്റവും ആകര്‍ഷണീയമായ നേട്ടവുമാണ്. നിശ്ചിതമായ ലക്ഷ്യത്തിലേക്ക് പന്തുമായി മുന്നേറുന്ന കൂട്ടായ്മയില്‍ ഓരോ വ്യക്തിയും ഏകാകിയാണ്. ആള്‍ക്കൂട്ടിലെ ഏകാകിള്‍. ഫുട്ബോള്‍ എല്ലാതലത്തിലും മനുഷ്യവികാരങ്ങളുടെ പ്രദര്‍ശനശാലയാണ്. നമുക്ക് പേരിട്ടു വിളിക്കാന്‍ അസാധ്യമായ സൃഷ്ടി സംഭവം. വര്‍ഗം, വര്‍ണം, ഭാഷ, ദേശം അങ്ങനെ അതിരുകളെല്ലാം ഇവിടെ മാഞ്ഞുപോകുന്നു. ഈ കളിയില്‍ സ്നോബറിയുടെ ചിഹ്നമില്ല. നൂലാമാലകളില്ല. സര്‍വം ശുദ്ധം, ലളിതം. ഫുട്ബോളില്‍ ലോകത്തിന്റെ സകലയിടങ്ങളിലുമുള്ള ജനത അവരുടെ ഉത്സമായി ആഘോഷിക്കുന്നുണ്ട്. ഒപ്പം അഭ്യസ്തതയും, ആക്രമണവും നീതി രാഹിത്യവുമെല്ലാം ഈ കളിയുടെ മുഖമുദ്രകളാണ്. അതോടൊപ്പം ഏറ്റവും ജനപ്രീതി നേടിയ കായികവിനോദവും ഫുട്ബോള്‍ തന്നെയാണ്.
ഓരോ ഫുട്ബോള്‍ പോരാട്ടവും അതിന്റെ പ്രണയികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. തൊണ്ണൂറുമിനിറ്റുകളില്‍ അവരുടെ മനോരഥങ്ങള്‍ തകര്‍ക്കപ്പെടുന്നു. ചിലപ്പോള്‍ പുതിയ സ്വപ്നങ്ങള്‍ പൂവണിയുകയും ചെയ്യുന്നു. വിജയത്തിന്റെ മോഹനമുഹൂര്‍ത്തം അവരെ ഉന്മാദത്തിലേക്ക് എടുത്തുചാടിക്കുന്നു. പരാജയത്തിന്റെ വീഴ്ചകളില്‍ അവരുടെ മനസ്സുകളില്‍ ശൂന്യത തളംകെട്ടുന്നു.

കാല്‍പ്പന്തിലെഴുതിയ
ദേശീയതയും
എ.എന്‍.രവീന്ദ്രദാസ്
വില 100 രൂപ
കോപ്പികള്‍ യൂമി ബുക്‌സ്
*പോസ്‌റ്റേജ് പുറമെ
ബന്ധപ്പെടാനുള്ള നമ്പര്‍
9495695001

നാടകകലയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് കേരളീയരുമായി അക്കാര്യത്തില്‍ സാമ്യമുണ്ട്. കേരളത്തില്‍ ...
10/10/2022

നാടകകലയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് കേരളീയരുമായി അക്കാര്യത്തില്‍ സാമ്യമുണ്ട്. കേരളത്തില്‍ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പടയോട്ടം സാധ്യമാക്കിയത് നാടകങ്ങളും വേദിയില്‍നിന്നുമിറങ്ങി നാടാകെ പടര്‍ന്ന ആശയസംവാദങ്ങളുമാണ്. ജനാധിപത്യമൂല്യബോധ്യം സമൂഹത്തിന്‌റെ താഴെത്തട്ടോളം വ്യാപിച്ചതില്‍ നാടകാവതരണങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. ജനങ്ങളെ പഠിപ്പിക്കുക, ജനങ്ങളില്‍നിന്ന് പഠിക്കുക എന്ന രാഷ്ട്രീയ പ്രസ്താവനയാണ് ഏതു നാടകവേദിയുടെയും കാതല്‍. ലാറ്റിനമേരിക്കന്‍ നാടകമാതൃകകള്‍ ഇതേ ദിശയില്‍ ചിന്തിക്കുന്നവയാണ്.

ലാറ്റിനമേരിക്കന്‍
പ്രതിരോധ നാടകവേദി
ചാക്കോ ഡി അന്തിക്കാട്
വില 250 രൂപ
കോപ്പികള്‍ക്ക് യൂമി ബുക്‌സ്
ഓര്‍ഡര്‍ ചെയ്യാനുള്ള നമ്പര്‍
9495695001

ഒരോ അഭിമുഖവും വ്യത്യസ്ത ദേശങ്ങളിലെ, ഭാഷകളിലെ വ്യക്തികള്‍ എന്നതിനപ്പുറത്ത് അതാതു കാലത്തോടും ചരിത്രത്തോടുമുള്ള സംവാദം കൂടി...
07/10/2022

ഒരോ അഭിമുഖവും വ്യത്യസ്ത ദേശങ്ങളിലെ, ഭാഷകളിലെ വ്യക്തികള്‍ എന്നതിനപ്പുറത്ത് അതാതു കാലത്തോടും ചരിത്രത്തോടുമുള്ള സംവാദം കൂടിയാവുകയാണ്. ഓരോ പ്രദേശത്തെയും വ്യത്യസ്ത നിലപാടുകളുള്ളവരുടെ പരസ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടേയും, ആ സമയത്ത് സാഹിത്യകാരന്മാരും ചരിത്രനിരീക്ഷകരും സ്വീകരിച്ച നിലപാടുകളുടേയുംകൂടി ചരിത്രമാവുകയാണ്.

സംഭാഷണങ്ങള്‍
ടി.ഡി.രാമകൃഷ്ണന്‍
വില 250 രൂപ
യൂമിയില്‍നിന്നും 235 രൂപ
*പോസ്റ്റേജ് പുറമെ
പുസ്തകം ഓര്‍ഡര്‍ ചെയ്യാനുള്ള
നമ്പര്‍ 9495695001

ഭാവനയുടെ അന്തമില്ലാത്ത ആകാശങ്ങളാണ് മനോജ് ജാതവേദര്‍ കഥകളുടെ സൗന്ദര്യമെന്ന് ആ രചനകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കു മനസ്സിലാകും...
27/09/2022

ഭാവനയുടെ അന്തമില്ലാത്ത ആകാശങ്ങളാണ് മനോജ് ജാതവേദര്‍ കഥകളുടെ സൗന്ദര്യമെന്ന് ആ രചനകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കു മനസ്സിലാകും. അവിടെ സ്വന്തം വീട്ടില്‍തന്നെ അരക്കിറുക്കോടെ ക്രിസ്തു ജീവിക്കും. കാറ്റ് വിളക്കുകളെയെല്ലാം കെടുത്തും. കാമുകന്‍ പ്രണയത്തിനുവേണ്ടി ദരിദ്രനായി മാറും. ഇരുട്ട് സംസാരിക്കും. ലോകം ഫാന്റസിയുടെ മഹാകേദാരമായി മാറും. ഈ കഥകളെ കാറ്റിലാടുന്ന ഒറ്റ മരങ്ങളോടുപമിക്കാം.

അത്രമേല്‍ പ്രിയപ്പെട്ട കഥകള്‍
മനോജ് ജാതവേദര്
വില 150 രൂപ
കോപ്പികള്‍ക്ക് യൂമി ബുക്‌സ്
പുസ്തകം ഓര്‍ഡര്‍ ചെയ്യാനുള്ള നമ്പര്‍
9495695001

ലോകത്ത് കലയുടെ ആരംഭം മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം തൊട്ടേ ആരംഭിച്ചതായി കലാചരിത്രം പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. തന്റെ...
27/09/2022

ലോകത്ത് കലയുടെ ആരംഭം മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം തൊട്ടേ ആരംഭിച്ചതായി കലാചരിത്രം പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. തന്റെ സഹജീവികളോട് തനിക്ക് പറയാനുള്ളത് രേഖപ്പെടുത്താന്‍ കഴിയുന്ന ഒരു മാധ്യമമെന്ന നിലയിലാണ് ചിത്രം ആദിമകാലത്ത് പ്രയോഗിച്ചുപോന്നിരുന്നത്. ലാറ്റിന്‍ അമേരിക്കന്‍ നാടുകളില്‍ എങ്ങിനെയാണ് ചിത്രകല പോരാട്ടവീര്യത്തിന് ഊര്‍ജ്ജമായി എന്ന് പരിശോധിക്കുന്ന പുസ്തകം

ലാറ്റിനമേരിക്കന്‍ ചിത്രകല
പൊന്ന്യം ചന്ദ്രന്‍
വില 150 രൂപ
കോപ്പികള്‍ക്ക് യൂമി ബുക്‌സ്
9495695001

ഓരോ ഫുട്‌ബോള്‍ പോരാട്ടവും അതിന്റെ പ്രണയികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. തൊണ്ണൂറു മിനിറ്റുകളില്‍ അവരുടെ മനോരഥങ്ങള്‍ തകര്...
26/09/2022

ഓരോ ഫുട്‌ബോള്‍ പോരാട്ടവും അതിന്റെ പ്രണയികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. തൊണ്ണൂറു മിനിറ്റുകളില്‍ അവരുടെ മനോരഥങ്ങള്‍ തകര്‍ക്കപ്പെടുന്നു. ചിലപ്പോള്‍ പുതിയ സ്വപ്‌നങ്ങള്‍ പൂവണിയുകയും ചെയ്യുന്നു. വിജയത്തിന്റെ മോഹനമുഹൂര്‍ത്തം അവരെ ഉന്മാദത്തിലേക്ക് എടുത്തുചാടിക്കുന്നു. പരാജയത്തിന്റെ വീഴ്ചകളില്‍ അവരുടെ മനസ്സുകളില്‍ ശൂന്യത തളംകെട്ടുന്നു. ഫുട്‌ബോളില്‍ കുരിശുയുദ്ധത്തിന്റെ തീവ്രതയും ഒപ്പം പ്രശാന്തതയുമുണ്ട്. ചിലപ്പോള്‍ മൈതാനത്ത് വിയര്‍പ്പിനുകരം രക്തവം ഒഴുകാറുണ്ട്.

കാല്‍പ്പന്തിലെഴുതിയ ദേശീയതയും
ലാറ്റിന്‍ അതിജീവനവും
എ.എന്‍.രവീന്ദ്രദാസ്
വില 100 രൂപ
കോപ്പികള്‍ക്ക്
യൂമി ബുക്‌സ് വടകര

കഥ തുടങ്ങുമ്പോള്‍ അശോകന്‍ ചരുവിലിന്റെ കഥാപാത്രം ബാഹ്യലോകത്തിലെ തിളച്ചുമറിയലുകളില്‍ തികച്ചും വിമുഖനാണ്. ജനലിലൂടെ വന്നുവീഴ...
19/09/2022

കഥ തുടങ്ങുമ്പോള്‍ അശോകന്‍ ചരുവിലിന്റെ കഥാപാത്രം ബാഹ്യലോകത്തിലെ തിളച്ചുമറിയലുകളില്‍ തികച്ചും വിമുഖനാണ്. ജനലിലൂടെ വന്നുവീഴുന്ന പത്രത്തിലെ കൊലപാതകവാര്‍ത്ത അയാളെ നടുക്കുന്നില്ല. തെരുവിലെ കൂട്ടക്കൊലയില്‍ അയാള്‍ക്ക് ഒട്ടും ഉത്ക്കണ്ഠയില്ല കാരണവരുടെ ആസന്നമായ മരണംപോലും ഒരു തീരാശല്യംമാത്രം പുഴയിലോ, യൂണിയനാഫീസിന്റെ ഗോവണിക്കരികിലോ കാണപ്പെടുന്ന ശവം ഒട്ടും ഗൗരവപ്പെട്ട പ്രശ്‌നമാവുന്നില്ല. ജീവിതത്തിന്റെ നട്ടുച്ചകളില്‍ പ്രണയത്തിന്റെ ശീതളിമ കത്തിപ്പോവുന്നതറിയുന്നില്ല. ഇത്തരം കഥാപാത്രങ്ങള്‍ സംഭവപരമ്പരകളിലൂടെ നമ്മെ മറികടക്കുന്നു എന്നു നാമറിയും ഇപ്രകാരം നമുക്ക് നമ്മെത്തന്നെ മറികടക്കാന്‍ ഈ കഥകള്‍ സഹായിക്കുന്നു.

സൂര്യകാന്തികളുടെ
നഗരം
അശോകന്‍ ചരുവില്‍
വില 130 രൂപ
യൂമിയില്‍നിന്നും 120 രൂപ
*പോസ്‌റ്റേജ് പുറമെ
ബന്ധപ്പെടാനുള്ള നമ്പര്‍
9495695001

മതസദാചാരനിയമങ്ങളുടെ ഉരുക്കുമുഷ്ടിക്കുകീഴില്‍ അനുസരണയുള്ള കുഞ്ഞാടായിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളില്‍ ശരീരചോദനകള്‍ ...
15/09/2022

മതസദാചാരനിയമങ്ങളുടെ ഉരുക്കുമുഷ്ടിക്കുകീഴില്‍ അനുസരണയുള്ള കുഞ്ഞാടായിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളില്‍ ശരീരചോദനകള്‍ പൊട്ടിയൊലിച്ചു തോല്പിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവിലൂടെ മനുഷ്യമനസ്സിനെയും ശരീരത്തെയും വിശ്വാസപ്രമാണങ്ങളുടെ അളവുകോലുകള്‍ക്കു പുറത്തുവെച്ച് വ്യാഖ്യാനിക്കുന്ന ഇറച്ചിക്കലപ്പ. കൊടുംപ്രണയത്തിന്റെയും മാതൃകാ ദാമ്പത്യത്തിന്റെയും പുറംമോടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വാര്‍ത്ഥതയുടേയും ആണധികാരത്തിന്റെയും നഖമൂര്‍ച്ചകള്‍കൊണ്ട് വന്‍ദുരന്തം വരച്ചുതീര്‍ക്കുന്ന പാരലാക്‌സ്, സാമ്പ്രദായിക വിശ്വാസപ്രമാണങ്ങളെയെല്ലാം അട്ടിമറിച്ച് മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന അമ്മേന്റെ ആണ്‍കുട്ടി... തുടങ്ങിയ കഥകളുള്‍പ്പെടെ കൂവ, മീന്‍തേറ്റ, ഒന്നാം പ്രേതലഹള, വേളിക്കുന്ന് ടാസ്‌ക്, ഒരു രാജേഷ് മേശിരി നിര്‍മ്മിതി എന്നിങ്ങനെ എട്ടു രചനകള്‍

കൂവ
അജിജേഷ് പച്ചാട്ട്
വില 210 രൂപ
യൂമിയില്‍നിന്നും 200 രൂപ
*പോസ്‌റ്റേജ് പുറമെ
കോപ്പികള്‍ക്ക് ബന്ധപ്പെടുക
9495695001

വിസ്മൃതിയുടെയും നഷ്ടങ്ങളുടേയും ശക്തമായ മെറ്റഫറുകളിലൂടെ പാരിസ്ഥിതികസമസ്യകളുടെ വൈവിധ്യത്തെ ആവിഷ്‌കരിക്കുന്ന കഥകള്‍. നമുക്ക...
14/09/2022

വിസ്മൃതിയുടെയും നഷ്ടങ്ങളുടേയും ശക്തമായ മെറ്റഫറുകളിലൂടെ പാരിസ്ഥിതികസമസ്യകളുടെ വൈവിധ്യത്തെ ആവിഷ്‌കരിക്കുന്ന കഥകള്‍. നമുക്ക് നഷ്ടമാകുന്ന കുടുംബങ്ങള്‍, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍ എന്നിവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുമ്പോള്‍ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നും വേറിട്ട സത്തയല്ല. പ്രകൃതിയില്‍നിന്നു വേറിട്ട് മനുഷ്യനും നിലനില്‍പ്പില്ല എ്‌ന് ഊന്നിപ്പറയുന്ന കഥകള്‍. പരിസ്ഥിതിയുടെ പേരിലുള്ള മനുഷ്യവിരുദ്ധത നിങ്ങള്‍ക്ക് ഈ കഥകളില്‍ കാണാനാവില്ല.

ആനത്താര
അംബികാസുതന്‍ മാങ്ങാട്
വില 160 രൂപ
യൂമിയില്‍നിന്നും 150 രൂപ
*പോസ്‌റ്റേജ് പുറമെ
ഓര്‍ഡര്‍ ചെയ്യാനുള്ള നമ്പര്‍ 9495695001

കേരളത്തിലെ സാമൂഹിക നവോത്ഥാനനായകരുടെ പട്ടികയില്‍നിന്നും തിരസ്‌കരിക്കപ്പെട്ടപേരാണ് ആറാട്ടുപുഴ വേലായുധപ്പണികരുടേത്. മൂക്കുത...
14/09/2022

കേരളത്തിലെ സാമൂഹിക നവോത്ഥാനനായകരുടെ പട്ടികയില്‍നിന്നും തിരസ്‌കരിക്കപ്പെട്ടപേരാണ് ആറാട്ടുപുഴ വേലായുധപ്പണികരുടേത്. മൂക്കുത്തിസമരം, അച്ചിപ്പുടവ സമരം, ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം, ഏത്താപ്പൂ സമരം എന്നിവയ്ക്ക് നേതൃത്വംകൊടുത്തത് അദ്ദേഹമാണ്. ജാതിമത അസമത്വങ്ങള്‍ക്കും അടിമത്തത്തിനുമെതിരെ പോരാടിയ ധീരവിപ്ലവകാരിയും രക്തസാക്ഷിയുമാണദ്ദേഹം.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
കെ.വാസുദേവന്‍
വില 120 രൂപ
കോപ്പികള്‍ക്ക് യൂമി ബുക്‌സ്
*പോസ്‌റ്റേജ് പുറമെ
ഓര്‍ഡര്‍ ചെയ്യാനുള്ള നമ്പര്‍
9495695001

ആര്‍ട്ടിക് ടേണ്‍ പക്ഷികളെ കണ്ടപ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് ഒരാഗ്രഹം ദക്ഷിണധ്രുവത്തിലേക്ക് യാത്ര പോകണം. ആഗ്രഹം ആത്മാര്‍ഥ...
13/09/2022

ആര്‍ട്ടിക് ടേണ്‍ പക്ഷികളെ കണ്ടപ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് ഒരാഗ്രഹം ദക്ഷിണധ്രുവത്തിലേക്ക് യാത്ര പോകണം. ആഗ്രഹം ആത്മാര്‍ഥമാണെങ്കില്‍ കൊണ്ടുപോകാമെന്നായി അവരുടെ നേതാവ് അശ്വിന്‍. പക്ഷേ അത് അവന്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. സാനിയയുടെ സഹായം കൂടി വേണം.
ആരാണ് ഈ സാനിയ? ചൊവ്വാഗ്രഹത്തിലെ അന്തേവാസിയായ സാനിയയുടെ സഹായത്തോടെ കുട്ടിക്കൂട്ടം ദക്ഷിണധ്രുവത്തിലേക്ക് യാത്രയാകുന്നു. സ്വപ്‌നസമാനമായ ആ യാത്രയുടെ വിശേഷങ്ങളാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലില്‍.

പെന്‍ഗ്വിനുകളുടെ വന്‍കരയില്‍
ശ്രീജിത്ത് മൂത്തേടത്ത്
ചിത്രീകരണം
സന്തോഷ് വെളിയന്നൂര്‍
വില 120 രൂപ
കോപ്പികള്‍ക്ക് യൂമി ബുക്‌സ്
*പോസ്‌റ്റേജ് പുറമെ
ഓര്‍ഡര്‍ ചെയ്യാനുള്ള നമ്പര്‍ 9495695001

07/09/2022

Address

Yume Books, Page 4 Layout & Design, Souharda Building, New Bus Stand
Vadakara
673101

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919495695001

Alerts

Be the first to know and let us send you an email when YumeBookz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YumeBookz:

Share