01/04/2026
പ്രിയരേ
മനസ്സിൽ നന്മ സൂക്ഷിക്കുന്ന, നല്ലവരായ കേരള ജനതയോട് നന്ദി പറയുവാനാണ് ഈ പോസ്റ്റ്...
2018 ആഗസ്റ്റ് 15 നാണ് കേരളത്തെ നടുക്കിയ മഹാപ്രളയത്തിൽ 23 വർഷമായി പ്രവർത്തിച്ചു വരുന്ന ‘വിൽവെക്സ് കേബിൾസ്’ എന്ന സ്ഥാപനം കെട്ടിടമടക്കം പൂർണ്ണമായും തകർന്നടിഞ്ഞത്.
അതിനുശേഷം ഏകദേശം വർഷം മുമ്പ് ഞാൻ ഫേസ് ബുക്കിൽ ഇങ്ങനെ ഒരു അഭ്യർത്ഥന നടത്തിയിരുന്നു :
“പ്രിയരേ
ഇതൊരു അഭ്യർത്ഥനയാണ്. തൃശൂർ ജില്ലയിലെ കുറ്റൂർ എന്ന ഗ്രാമത്തിൽ 1995 ൽ സ്ഥാപിതമായ 'വിൽവെക്സ് കേബിൾസ്'1997 ൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ്സിൽ നിന്നും ISI മാർക്കും 2000 ത്തിൽ ISO അംഗീകാരവും നേടി പ്രവർത്തിച്ചു വരുമ്പോൾ 2018ലെ മഹാപ്രളയത്തിൽ പൂർണ്ണമായും കെട്ടിടമടക്കം നശിച്ചുപോയതിനു ശേഷം വീണ്ടും ഇപ്പോൾ പൂർണ്ണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. വമ്പൻ കമ്പനികളെ പോലെ പരസ്യങ്ങൾ കൊടുക്കുവാനുള്ള സാമ്പത്തിക അടിത്തറയൊന്നും ഞങ്ങൾക്കില്ല . എങ്കിലും ഒരു കാര്യം ഞങ്ങൾ ഉറപ്പു തരാം. ഗുണമേന്മയിൽ ഞങ്ങൾ അവർക്കൊപ്പമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക"
ഇതേ തുടർന്ന് സുമനസ്സുകളായ ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം മലയാളികൾ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ഏകദേശം അത്ര തന്നെ സംതൃപ്തരായ ഉപഭോക്താക്കൾ ഞങ്ങൾക്ക് പിന്തുണ നൽകി കൊണ്ട് അവരുടെ അഭിപ്രായം രേഖപെടുത്തുകയുമുണ്ടായി.
ഇന്നിപ്പോൾ ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ ഇറക്കുമതി ചെയ്ത രണ്ട് അത്യാധുനിക ഫുള്ളി ഓട്ടോ മാറ്റിക് മെഷിനറികളുപയോഗിച്ച് 2018-2019 നെക്കാൾ 34 ഇരട്ടി (3300%)കൂടുതൽ വിറ്റുവരവു നേടാൻ 2025-2026 സാമ്പത്തിക വർഷത്തിൽ ഞങ്ങൾക്ക് സാധിച്ചു എന്നതിനു പുറമേ കേരളസർക്കാർ മിഷൻ 1000 ന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട Upcoming വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായി വിൽവെക്സ് കേബിൾസിനെ തിരഞ്ഞെടുത്ത വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.
2018 ലേ മഹാപ്രളയത്തിൽ കെട്ടിടമടക്കം പൂർണ്ണമായും നശിച്ചു പോയതിനുശേഷം, കോവിഡ് മഹാമാരിയുടെ കാലഘട്ടവും അതിജീവിച്ച് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച കേരള ജനതയോട് പ്രത്യേകം ഈയവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
ഉന്നത ഗുണനിലവാരമുള്ള ഇൻസുലേഷനും, കോപ്പറും ഉപയോഗിച്ചു മാത്രം നിർമ്മിക്കുന്ന Class 2 FRLSH (Fire Retardant Low Smoke and Halogen Free)ഞങ്ങളുടെ ഉൽപണങ്ങൾക്ക് 1997 മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്നും ISI അംഗീകാരവും, 2000 മുതൽ ISO 9001 അംഗീകാരവും RoHS(Restriction of Hazardous) കൂടാതെ യൂറോപ്യൻ ഗുണമേന്മ അംഗീകാരമായ CE, REACH (Registration, Evaluation, Authorisation and Restriction of Chemicals) ISO 1401, Government of Kerala PWD Department Approval ലും ലഭിച്ചിട്ടുണ്ട് .
നാളിതുവരെയും ഞങ്ങളിൽ വിശ്വാസമർപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത നന്മയുള്ള കേരള ജനതയോട് ഹൃദയം തൊട്ട് നന്ദി പറയുന്നതിനോടൊപ്പം ഇനിയും എല്ലാ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...
K. T. Augustine
Managing Director
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Toll Free:
1800-425-2885
0487 2212885
0487 2212225
+919249093800
+91 9249093805
+91 9249093802