05/09/2025
അങ്ങിനെ ഒരോണം കൂടി കടന്നുപോയി... ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ ഓടി വന്നു... എല്ലാം ബാല്യകാല സ്മരണകൾ! ഞങ്ങളുടെ ഗ്രാമത്തിൽ, പൂപറിച്ചു പൂക്കളമിടാൻ നടന്ന ഓർമ്മകൾ... അമ്പലക്കുളത്തിൻ്റെ വക്കിൽ പൂത്തുനിൽക്കുന്ന പവിഴമല്ലിമൊട്ടും, മഞ്ഞരളിയും കൂട്ടുകാരുമായി തലേദിവസം പറിച്ച് പിറ്റേദിവസത്തേക്ക് മുറ്റത്തിടാൻ വാഴയിലയിൽ വെള്ളം തളിച്ച്, നേരം വെളുപ്പിക്കുന്ന പഴയ പാവാടക്കാരിയായി ഇന്ന് കുറച്ച് നേരത്തേക്കെങ്കിലും ഞാൻ... മനസ്സിനെ ഇന്ന് പിടിച്ചാൽ കിട്ടാതായി... സുന്ദരമായ, വർണ്ണശബളമായ ബാല്യം..! ഇനി ഓർക്കാനല്ലേ പറ്റൂ.... അച്ഛനും, അമ്മയും ഒപ്പമുണ്ടായിരുന്ന - അല്ലലറിയാത്ത കാലം...