27/06/2025
1996-97 ലെ ഒരു ശിശിരകാലത്ത് അമേരിക്കയിൽ വെച്ചു നടത്തിയ പ്രഭാഷണപരമ്പരയിലെ ഒരു ഭാഗമാണ് 'പാശ്ചാത്യദേശീയത'. 1916 ജൂൺ, ജൂലൈ മാസങ്ങളിൽ ഇംപീരിയൽ സർവ്വകലാശാലയുടേയും കിയോ ജിജേക്കു സർവ്വകലാശാലയുടേയും ആഭിമുഖ്യത്തിൽ നടത്തിയ രണ്ടു പ്രഭാഷണങ്ങളുടെ സംയുക്തരൂപമാണ് 'ജപ്പാനിലെ ദേശീയത'. സ്വന്തം രാജ്യത്തിൻ്റെ അവസ്ഥയെക്കുറിച്ചും ഇന്ത്യൻ ദേശീയതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ആഗോളതലത്തിൽ വിലകൽപ്പിക്കപ്പെട്ട ഒരു ലേഖനമാണ് “ഇന്ത്യയിലെ ദേശീയത”. ഈ പുസ്‌തകത്തിൽ അവസാനാദ്ധ്യായമായി ചേർത്തിട്ടുള്ള കവിത “നൂറ്റാണ്ടിൻ്റെ സൂര്യാസ്തമയം”. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദിനത്തിൽ വിശ്വമഹാകവി എഴുതിയതാണ്.
വിവർത്തനം:
ഗോപാലകൃഷ്ണൻ തെക്കേപ്പാട്ട്
ദേശീയത
രബീന്ദ്രനാഥ ടാഗോർ
പ്രസാധകര്‍ : മൈത്രി ബുക്‌സ്
സ്‌പെന്‍സര്‍ ജംഗ്ഷന്‍,
തിരുവനന്തപുരം 1,
വാട്‌സ്ആപ്പ് : 8590962132
വില :155 /-