Virq Read wide. Live wise.

നിങ്ങൾ നിങ്ങളുടെഹൃദയത്തോടെ ചോദിക്കുക കഴിഞ്ഞ 70 വർഷം ഇത്  എന്തുകൊണ്ട് സാധ്യമല്ലായിരുന്നു !!!സാർ ദില്ലിയിലേക്ക് വരാൻ പണമില...
25/09/2020

നിങ്ങൾ നിങ്ങളുടെഹൃദയത്തോടെ ചോദിക്കുക കഴിഞ്ഞ 70 വർഷം ഇത് എന്തുകൊണ്ട് സാധ്യമല്ലായിരുന്നു !!!
സാർ ദില്ലിയിലേക്ക് വരാൻ പണമില്ല, സമ്മാനം തപാൽ വഴി അയച്ചു തരിക
ഹൽധർ നാഗ് എന്ന സാധാരണകാരൻ
3 ജോഡി വസ്ത്രങ്ങൾ, തകർന്ന റബ്ബർ ചെരുപ്പ്, ഒരു ബിൻ ടാൻ ചെയ്ത ഗ്ലാസുകൾ, 732 രൂപ മാത്രം നിക്ഷേപം അദ്ദേഹത്തിന് പദ്മശ്രീ നൽകി മോദി സർക്കാർ
ഒഡീഷയിലെ ഹൽദർ നാഗാണ് ഇദ്ദേഹം
കോസ്ലി ഭാഷയിലെ പ്രശസ്ത കവി, പ്രത്യേകത, ഇതുവരെ എഴുതിയ എല്ലാ കവിതകളും 20 ഇതിഹാസങ്ങളും അദ്ദേഹം വളരെ നന്നായി ഓർക്കുന്നു.
സംബാൽപൂർ സർവകലാശാലയിലെ 'ഹൽധർ ഗ്രന്തവാലി -2' എന്ന കൃതിയുടെ സമാഹാരം സിലബസിന്റെ ഭാഗമാക്കും.
, വെളുത്ത മുണ്ട്‌ ഷർട്ട് എന്നിവ ധരിച്ച് നഗ്നപാദനായി നടന്നിരുന്ന വ്യക്തി അത്തരമൊരു വജ്രത്തിനെ മോദി സർക്കാർ പത്മശ്രീക്കായി തിരഞ്ഞു കണ്ടുപിടിച്ചു
ഒഡിയ നാടോടി-കവി ഹലധർ നാഗിനെക്കുറിച്ച് അറിയുമ്പോൾ, നിങ്ങൾ പ്രചോദനം ഉൾക്കൊണ്ടിരിക്കും, ഹലധർ ഒരു ദരിദ്ര ദലിത് കുടുംബത്തിൽ നിന്നാണ് വരുന്നത്, പത്താം വയസ്സിൽ മാതാപിതാക്കളുടെ മരണശേഷം അദ്ദേഹം അനാഥനായി മൂന്നാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ചു. വർഷങ്ങളോളം താമസിച്ച അദ്ദേഹം പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി വർഷങ്ങളോളം ഹോട്ടലുകളിൽ ജോലി ചെയ്തു പിന്നീട് ഒരു സ്കൂളിലെ അടുക്കള പരിപാലിക്കുന്ന ജോലി ലഭിച്ചു, കുറച്ച് വർഷങ്ങൾക്ക് ശേഷം, ബാങ്കിൽ നിന്ന് 1000 രൂപ വായ്പയെടുത്ത്, പെൻ-പെൻസിൽ വിൽക്കുന്ന ചെറിയ കട തുറന്നു ഇങ്ങനെ ജീവിതം നയിച്ച വ്യക്തി ഇപ്പോൾ അദ്ദേഹത്തിന്റെ സാഹിത്യ സവിശേഷതയിലേക്ക് വരിക,
പ്രാദേശിക ഒറിയ ഭാഷയിൽ "രാം-ഷബാരി" പോലുള്ള ചില വിഷയങ്ങളെക്കുറിച്ച് 1995 ൽ ഹലധർ ജനങ്ങളുടെ മുൻപിൽ പ്രസംഗിക്കാൻ തുടങ്ങി, വികാരങ്ങൾ നിറഞ്ഞ കവിതകൾ എഴുതി അദ്ദേഹം ജനപ്രിയനായി സാഹിത്യത്തിനുള്ള പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു, 5 ഗവേഷകർ ഇപ്പോൾ അദ്ദേഹത്തിന്റെ സാഹിത്യത്തിൽ പിഎച്ച്ഡി ചെയ്യുന്നു ഹൽധാർ മൂന്നാം ക്ലാസ് വരെ പഠിചിട്ടുള്ളൂ

നിങ്ങൾ പുസ്തകങ്ങളിൽ പ്രകൃതിയെ തിരഞ്ഞെടുക്കുന്നു
പത്മശ്രീ പ്രകൃതിയിൽ നിന്ന് പുസ്തകങ്ങളെ തിരഞ്ഞെടുക്കുന്നു
ജയ്ഹിന്ദ്

12/08/2020

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം
ഭാഗം - 01
-------------------------

ശരാശരി വിദ്യാഭ്യാസമുള്ള ഒരു ഇന്ത്യാക്കാരനോട് മുഗൾ രാജവംശത്തെ (വെറും 250 വർഷമാണവർ ഭരിച്ചത് )കുറിച്ച് ചോദിക്കുകയാണങ്കിൽ നൂറിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം പേരും ബാബർ മുതൽ ഔറംഗസീബ് വരെ പറഞ്ഞ് നിറുത്തി വിജയഭാവത്താൽ നമ്മളെ നോക്കി കണ്ണിറിക്കി ചിരിക്കും...

ഇന്ത്യയെ സ്വർണ്ണകിളിയെന്ന് വിളിച്ചിരുന്ന കാലഘട്ടത്തിൽ ഭാരതം ഭരിച്ചിരുന്ന രാജാക്കൻമാരുടെ പേര് പറയാനൊന്നു പറഞ്ഞു നോക്കു...

പറയാൻ കഴിയുമോ? അവർ ആരൊക്കെ ? എത്ര കൊല്ലം? പറ്റുമോ?

രാജവംശം ഭരിച്ച വർഷം
🎀══★══ॐ══☆══ॐ══★══🎀
മൗര്യ 550
ശതവാഹന്മാർ 500
ഗുപ്തൻമാർ 400
പാണ്ഡ്യൻ മാർ 800
ചോളൻ മാർ 1000
പല്ലവൻമാർ 600
ചാലൂക്യൻമാർ 600
അഹോം (വടക്ക് കിഴക്കൻ) 600

മുകളിൽ പറഞ്ഞ കാര്യം പലർക്കും അറിയില്ല.
ഈ മുകളിൽ പറഞ്ഞ ഓരോ രാജ വംശത്തിന്റേയും പ്രസിദ്ധരായ മൂന്ന് രാജാക്കൻമാരുടെ പേരും അവരുടെ ഭരണപരിഷ്കാരങ്ങളും പറയാൻ പറ്റുമോ? അവർ ഭരിച്ചിരുന്ന കാലഘട്ടം ഓർഡർ അനുസരിച്ച് രാജാക്കൻമാരുടെ പേര് പറയാൻ പറ്റുമോ? ഇല്ല.. ഇല്ല.. ഇല്ല..

നമ്മുടെ കൂലി എഴുത്ത് ചരിത്രകാരൻമാർ നമ്മളെ അവരുടെ കാലഘട്ടം പഠിക്കുന്നത് സൗകര്യപൂർവ്വം ഒഴിവാക്കി... അല്ലങ്കിൽ മൂടിവച്ചു... അല്ലങ്കിൽ സൗകര്യപൂർച്ചം പുകമറ സൃഷ്ടിച്ചു...

എന്തിന്.......ആർക്ക് വേണ്ടി?
ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സിലെ വരെ ചരിത്ര പുസ്തകത്തിൽ ഒന്നു മുതൽ രണ്ടു പേജുകൾ ബാബർ മുതൽ ഔറംഗസീബിനെ വരെ പുകഴ്ത്തി പാടിയത് നമ്മൾ പഠിച്ചു...

പക്ഷേ....ഹിന്ദു രാജാക്കൻമാർ, രാമായണം, മഹാഭാരതം, ഐതീഹ്യമാല, കേരള ചരിത്രം, ഗുപ്ത മൗര്യ കാലഘട്ടം, രാജാക്കൻ മാർ എന്നിവരെ ഒറ്റവാക്കിലൊതുക്കുകയും ചെയ്തു.

കൃസ്തുമതം ഉണ്ടായത് തന്നെ AD 400 ലാണന്നിരിക്കേ AD 52 -ൽ സെന്റ് ജോൺ ഇന്ത്യയിൽ കേരളത്തിലെത്തി ബ്രാഹ്മണൻ മാരെ മതം മാറ്റിയതായി നമ്മൾ പഠിച്ചു, അല്ല ജനാധിപത്യ സർക്കാർ പഠിപ്പിച്ചു. അവർ ജസിയ കരം പിരിച്ച കാര്യം നമ്മളെ പഠിപ്പിച്ചോ? മതം മാറ്റിയതും രാമന്റേയും കൃഷ്ണന്റേയും തുടങ്ങി ആയിരക്കണക്കിന് അമ്പലം തകർത്തത് പഠിപ്പിച്ചോ? ടിപ്പുവിന്റെ ക്രൂരത പഠിപ്പിച്ചോ? പകരം 1921 ലെ മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായി പഠിച്ചു.
ഇത് എന്താണന്നു വച്ചാൽ ജനാധിപത്യ സർക്കാറുകൾ ഇർഫാൻ ഹബീബ്, റോമിലാ താപ്പർ പോലുള്ള മാർക്സിയൻ കമ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് ചരിത്ര ലേഖകൻമാരെ ഇന്ത്യാ ചരിത്രം എഴുതുവാൻ ഏൽപ്പിച്ചതിന്റെ ദുഷ്പരിണാമം. കൂടാതെ സ്വാതന്ത്ര്യ സമരത്തിന്റെ ഗുണഭോക്താക്കളായി ഗാന്ധിയും നെഹറു വിനേയും പ്രതിഷ്ഠിക്കുകയും ചെയ്തു. അവർ ചിന്തിച്ചത് നടന്നു.

ഒരു സാധാരണ പത്താം ക്ലാസ് വരെ പഠിച്ച യാൾക്ക് കോൺഗ്രസ്സിനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും തോന്നുന്ന മമത ഈ ചരിത്രത്തിൽ കൂടി ഇവർ നേടിയെടുത്തു. അവരുടെ മനസ്സിൽ മുഗളൻമാരും ഗാന്ധിയും (ഇപ്പോഴത്തെ മണ്ടൻ ഗാന്ധിവരെ) ചിരപ്രതിഷ്ഠ നേടിപ്പോയത് മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടാണ്.
കോൺഗ്രസ്സ് പാർട്ടി ഇതിനെ അനുകൂലിച്ചു. മതപരമായ സംവരണം നടപ്പിലാക്കി.... കാരണം??

വോട്ട് ബാങ്ക് രാഷ്ട്രീയം ???

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രംഭാഗം - 02---------------------------ഇന്ത്യ (~ BC 310~290) -2300 കൊല്ലം മുൻപത്തെ ലോക ...
12/08/2020

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം
ഭാഗം - 02
---------------------------

ഇന്ത്യ (~ BC 310~290) -2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി

ഇക്കാലത്തു കപട ചരിത്രകാരന്മാരും കപട ബുദ്ധിജീവികളും സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇന്ത്യ എന്ന മഹാരാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സൃഷ്‌ടിച്ച ഒരസ്തിത്വം ആണെന്ന പച്ചക്കള്ളം. ഒരു താത്വിക സങ്കല്പപമായി ഭാരതം എന്ന മഹാരാജ്യം മനുഷ്യ ചരിത്രത്തോളം പുരാതനമായി തന്നെ നിലനിന്നിരുന്നു . രാഷ്ട്രീയമായി ഇന്ത്യ എന്ന സങ്കല്പത്തെ ഏകീകരിച്ചതും, ഇന്ത്യയെ ഒരു വൻ സൈനിക ശക്തിയായി ഉയർത്തിയതും ബി സി ഇ നാലാം ശതകത്തിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യനാണ് .

ഏറ്റവും എളിയ സാമൂഹ്യ ചുറ്റുപാടുകളിൽ നിന്നും വളരെ ചെറിയ കാലയളവിൽ ഭാരത ചക്രവർത്തി ആയ ക്രാന്ത ദർശിയായ മഹാമനുഷ്യനാണ് ചന്ദ്രഗുപ്തമൗര്യൻ . അന്നത്തെ ലോക ജനസംഖ്യയുടെ മുപ്പതു ശതമാനവും ചന്ദ്ര ഗുപ്തന്റെ ഇന്ത്യയിലെ പ്രജകളായിരുന്നു. അക്കാലത്തെ ലോക സാമ്പത്തിക ഉൽപ്പാദനത്തിന്റെ നാൽപ്പതിലേറെ ശതമാനവും ചന്ദ്രഗുപ്തന്റെ ഇന്ത്യയിലായിരുന്നു. അത്ര സുശക്തമായ ഒരു സൂപ്പർ പവർ ആയിരുന്ന മൗര്യ ഇന്ത്യയിലേക്ക് ഗ്രീക്ക് - സെലൂകിഡ് സാമ്രാജ്യം അയച്ച പ്രതിപുരുഷൻ (അംബാസഡർ) ആയിരുന്നു മെഗസ്തനീസ് എന്ന നയതന്ത്രജ്ഞൻ. ഇന്ത്യയെക്കുറിച്ചു വിശദമായ ഒരു യാത്രാവിവരണം ആദ്യമായി എഴുതിയ പാച്ചാത്യൻ ഒരു പക്ഷെ മെഗസ്തനീസ് ആവണം.

ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി, സഞ്ചാരി, സാഹിത്യകാരൻ, ചരിത്ര പണ്ഡിതൻ, തുടങ്ങി ഒരു ബഹുമുഖ പ്രതിഭയായിരുന്നു മെഗസ്തനീസ്. മാസിഡോണിയൻ (ഗ്രീക്ക് - സെലൂകിഡ്) ചക്രവർത്തി സെല്യൂക്കസ് നിക്കേറ്റർ (Selucus Nicator) ഇന്ത്യയിലേക്കയച്ച സ്ഥാനപതിയായിരുന്നു അദ്ദേഹം. അലക്സൻഡർ ചക്രവർത്തിയുടെ സേനാനായകരിൽ പ്രധാനിയായ ഒരാളായിയുന്നു സെല്യൂക്കസ്.

അലക്സൻഡറുടെ മരണശേഷം പട നായകർ അദ്ദേഹത്തിന്റെ സാമ്രാജ്യം വീതം വച്ചെടുത്തപ്പോൾ ഏഷ്യൻ ഭൂഭാഗത്തിന്റെ അവകാശിയായതു സെല്യൂക്കസ് ആയിരുന്നു. തുർക്കി മുതൽ പേർഷ്യ വരെയുള്ള വിശാലമായ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു സെല്യൂക്കസ്.

അലക്സൻഡറെപ്പോലെ സെല്യൂക്കസും ഇന്ത്യയെ ആക്രമിക്കാൻ തുനിഞ്ഞു. എന്നാൽ ചന്ദ്രഗുപ്തന്റെ മൗര്യ സേന ഗ്രീക്ക് -പേർഷ്യൻ സേനയെ തികച്ചും പരാജയപ്പെടുത്തി. ഒരു ഇന്ത്യൻ ചക്രവർത്തി ഒരു യൂറോപ്യൻ ശക്തിയെ നാമാവശേഷമാക്കിയത് ആദ്യമായിട്ടായിരുന്നു. യുദ്ധ ശേഷം നിലവിൽ വന്ന സമാധാന കരാറിൽ സെല്യൂക്കസ്സ് വലിയോരു ഭൂപ്രദേശം ചന്ദ്രഗുപ്തന് അടിയറ വച്ചു. ചന്ദ്രഗുപ്തൻ സമ്മാനമായി 500 ആനകളെ സെല്യൂക്കസിനു നൽകി. അവർ പരസ്പരം സ്ഥാനപതിമാരെ അയക്കാനും തീരുമാനിച്ചു. അങ്ങനെ ഇന്ത്യയിലെത്തിയ ഗ്രീക്ക് നയ തന്ത്രജ്ഞനാണ് മെഗസ്തനീസ് . ബി സി മുന്നൂറിനോടടുപ്പിച്ചാണ് (BC 300) അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു .

സ്ഥാനപതിയായി മെഗസ്തനീസ് പാടലീപുത്രത്തിൽ ഒതുങ്ങി കഴിഞ്ഞില്ല. അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. കണ്ടതെല്ലാം എഴുതിവെച്ചു. അദ്ദേഹത്തിന്റെ എഴുത്തിന്റെ സഞ്ചയം ''ഇൻഡിക്ക ''(Indika )എന്ന പേരിൽ പ്രശസ്തമായി. അത് പുരാതന ചരിത്രകാരന്മാർക് ഒരു റഫറൻസ് ഗ്രന്ഥമായി തീർന്നു. ചരിത്ര കാരന്മാരായ ആരിയാൻ (Aarrian) സ്റ്രാബൊയും (Strabo). ഇന്ഡിക്കയെ അധികരിച്ചു ബ്രിഹദ് ഗ്രന്ധങ്ങളെഴുതി. ഇൻഡിക്ക യുടെ മൂലരൂപം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപെട്ടുപോയിട്ടും വിവർത്തനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇൻഡിക്ക നൽകിയ വിവരങ്ങൾ മായാതെ നിലനിന്നു പോരുന്നു .

മെഗസ്തനീസ് ഒരു ഇന്ത്യക്കാരനോ, ഇവിടുത്തെ ആചാരങ്ങളിൽ വിശ്വാസമുള്ളയാളോ ആയിരുന്നില്ല. അദ്ദേഹത്തിന് ഇന്ത്യയെയും ഇന്ത്യക്കാരെയും പുകഴ്ത്തിപ്പറഞ്ഞിട്ട് ഒന്നും കിട്ടാനുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്തവരും അവയെ നിയർകേസിന്റെ യാത്രാ വിവരണവുമായി കൂട്ടിയോജിപ്പിച് കൂടുതൽ ബ്രിഹത്തായ ഇൻഡിക്ക രചിച്ച ആരിയാൻ (Arrian) ഇൻഡ്യാക്കാരോ ഇവിടുത്തെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മതപരമായി വിശ്വസിച്ചവരോ ആയിരുന്നില്ല .

ഇൻഡിക്ക അക്കാലത്തെ ഇന്ത്യയെപ്പറ്റി നൽകുന്ന ചില വിവരങ്ങൾ
🎀══★══ॐ══☆══ॐ══★══🎀
1. ഇൻഡിക്ക ഭാരതത്തെ ''ഇന്ത്യ'' എന്നുതന്നെയാണ് വിളിക്കുന്നത്. ഇന്ത്യ എന്ന രാജ്യം എത്ര പുരാതനമാണെന്നു മെഗസ്തനീസിലൂടെ നാം മന്സസ്സിലാക്കുന്നു.

2. ഇന്ത്യയുടെ അതിരുകൾ മെഗസ്തനീസ് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണം തുടങ്ങുന്നതുതന്നെ ഇന്ത്യയുടെ അതിരുകൾ നിർവചിച്ചുകൊണ്ടാണ്.

3. മെഗസ്തനീസിന്റെ കാലത്ത് ഇന്ത്യയിൽ ജാതി വിവേചനം ഇല്ലായിരുന്നു. വിവിധ സമൂഹങ്ങളും അവർ ചെയ്തിരുന്ന തൊഴിലുകളും ഇൻഡിക്കയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

4. മെഗസ്തനീസിന്റെ കാലത്തു ഇന്ത്യ സമ്പൽ സമൃദ്ധമായിരുന്നു. തന്റെ സഞ്ചാരത്തിനിടയിൽ ഒരിക്കൽ പോലും ഒരു പരമ ദരിദ്രനെ കണ്ടില്ല എന്ന് അദ്ദേഹം വ്യക്തമായി രേഖപെടുത്തുന്നു.

5. ആനകളെ അത്ഭുതത്തോടെയാണ് മെഗസ്തനീസ് നോക്കികാണുന്നത്. ചില ആനക്കഥകൾ പറയാനും അദ്ദേഹം മറക്കുന്നില്ല. ചന്ദ്ര ഗുപ്തനെ സൈന്യത്തിൽ ഒൻപതിനായിരത്തിലേറെ യുദ്ധപ്രവരരായ ഗജവീരന്മാർ ഉണ്ടായിരുന്നതായി മെഗസ്തനീസ് സാക്ഷ്യപ്പെടുത്തുന്നു

6. ഇന്ത്യൻ യോദ്ധാക്കൾ കർഷകരെ വളരെ ബഹുമാനിച്ചിരുന്നു, യുദ്ധസമയത്തുപോലും കർഷകരെ അവർ ആക്രമിച്ചിരുന്നില്ല. കൃഷിക്ക് പ്രത്യേക വകുപ്പ് തന്നെ മൗര്യ ഭരണ സംവിധാനത്തിലുണ്ടായിരുന്നു. രാജ്യം മുഴുവനും ജലസേചന സൗകര്യം നിലനിന്നിരുന്നു.

7. സ്ത്രീകൾക്ക് അധികാരമുള്ള തെക്കേ ഇന്ത്യയിലെ ''പാണ്ഡയോൺ ''(pandiyon) പ്രദേശത്തെ പറ്റി മെഗസ്തനീസ് സൂചിപ്പിക്കുന്നുണ്ട്. മരുമക്കത്തായം നിലനിന്നിരുന്ന പാണ്ട്യ ദേശമാകാനാണ് സാധ്യത. പാണ്ഡയോൺ പ്രദേശം മുത്തും പവിഴങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നുവെന്നും മെഗസ്തനീസ് പരാമർശിക്കുന്നു

8. അക്കാലത്തെ ഇന്ത്യക്കാർ ആരാധിച്ചിരുന്നത് ഹരിക്ലിഷ് (ഹരി കൃഷ്ണൻ ) നെയും ഡിനോസിസ് (ഇന്ദ്രനെയും) ആയിരുന്നു. അവർ പോകുന്നിടത്തെ ദേവകൾക്ക് അവരുടെ ദേവകൾക്കു സമാനമായ പേര് നൽകുന്നത് ഗ്രീക്കുകാരുടെ പരമ്പരാഗത രീതിയായിരുന്നു.

9. ഇന്ത്യക്കാർ അവരുടെ സത്കർമ്മങ്ങളുടെ ബലത്തിൽ മാത്രം വിശ്വസിക്കുന്നവരാണ്. മരണാനന്തരം അവർ വലിയ സ്മാരകങ്ങൾ ഒന്നും പണിയുന്നില്ല. എല്ലാ കൊടുക്കൽ വാങ്ങലുകളിലും പരസ്പരവിശ്വാസമാണ് പരമ പ്രധാനമായി കാണപ്പെട്ടിരുന്നത്.

10. ഇന്ത്യയിലെ വലിയ നദികളായ ഗാംഗേസും, ഇൻഡസും മെഗസ്തനീസ് അതുവരെ കണ്ട നദികളിൽ വച്ച വളരെ വലുതായിരുന്നു.

11. ആധുനിക ഭരണ വ്യവസ്ഥകൾക്ക് സമാനമായ അനേകം വകുപ്പുകളും മന്ത്രിമാരുമടങ്ങിയ ഒരു വലിയ ഭരണ വ്യവസ്ഥയായിരുന്നു മൗര്യ ഇന്ത്യയുടേത്.

12. മെഗസ്തനീസ് അക്കാലത്തെ പാണ്ട്യ നഗരമായ മധുര സന്ദർശിച്ചിരുന്നു. മെഗസ്തനീസിന്റെ കാലത്തു പോലും ഉത്തര, ദക്ഷിണ ഇന്ത്യകൾ വളരെ സൗഹാർദ പരമായാണ് കഴിഞ്ഞു പോന്നിരുന്നത്.

ഇൻഡികയുടെ പതിപ്പുകൾ സ്വതന്ത്രമായി ഡൗൺലോഡ് ചൈയ്യാൻ പല ഇന്റർനെറ്റ് സൈറ്റുകളിലും ലഭ്യമായതിനാൽ മെഗസ്തനീസിന്റെ ഇന്ത്യൻ വിവരണം ദീർഘിപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നു.

ഇന്ത്യയിലെ ദൗത്യത്തിനുശേഷം മെഗസ്തനീസ് ഗ്രീസിലേക്കു തിരിച്ചുപോയതായി അനുമാനിക്കുന്നു. ഗ്രീക്ക് ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും ഇടയിൽ അദ്ദേഹത്തിന്റെ യാത്രാവിവരണമായ ഇൻഡിക്ക ഒരമൂല്യ റഫറൻസ് ഗ്രന്ധമായിത്തീർന്നു. അദ്ദേഹത്തിന്റെ സമകാലീകനും മാസിഡോണിയൻ ജനറലുമായ നീയാർക്കസ് (Nearchus) . സിന്ധു നദിക്കു പടിഞ്ഞാറുള്ള പ്രദേശങ്ങളെപ്പറ്റി ഒരു വിവരണം എഴുതിയിട്ടുണ്ട്. ഈ രണ്ടു വിവരണങ്ങളെയും ആധാരമാക്കിയാണ് പിന്നീടുള്ള ചരിത്ര കാരന്മാർ ഇന്ത്യയെ വിലയിരുത്തിയത്.

ഇന്ത്യ എന്നുണ്ടായി, ഭാരതം എന്നുണ്ടായി എന്നൊക്കെ ചോദിക്കുകയും, ഒരു തെളിവിന്റെയും പിൻബലമില്ലാതെ ഓരോരോ കള്ളങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് മെഗസ്തനീസിന്റെ 2300 കൊല്ലം മുൻപുള്ള ഇന്ത്യൻ വിവരണം നൽകുന്നത്.

ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (Ancient India as Megasthanese and Arrian ,by John W.Mc Crindle) എന്നപേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രസിദ്ധീകരിച്ചു. ഈപുസ്തകം ഏതാണ്ട് നാനൂറ്റി അമ്പതു രൂപയ്ക്കു ആമസോണിൽ ലഭിക്കും. ഇന്ത്യ എന്താണെന്നും 2300 കൊല്ലം മുൻപ് അതിന്റെ അതിർത്തികൾ എന്താണെന്നും അറിയാൻ താല്പര്യ മുള്ളവർ അത് വാങ്ങി വായിക്കുകയോ, ആ പുസ്തകത്തിന്റെ ഓൺലൈൻ പി ഡി എഫ് പതിപ്പ് ഡൌൺലോഡ് ചെയ്തു നോക്കിയാലോ മതിയാകും.
കടപ്പാട്

10/05/2020

ആചാര്യൻ സ്വാമി രാമാനുജർ !

തമിഴ്നാട്ടിൽ ദ്രാവിഡ വിഘടനവാദികൾ ജാതീയതയ്ക്കെതിരെ പോരാടിയ വലിയ നേതാവായി പെരിയാർ E.V.രാമസ്വാമിയെയാണ് ഉയർത്തിക്കാണിക്കുന്നത്. എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് 1017ൽ ശ്രീപെരും പുത്തൂരിൽ ജനിച്ച ആചാര്യ രാമാനുജർ വൈഷ്ണവ ബ്രാഹ്മണർക്കിടയിൽ വേറിട്ട ശബ്ദമായി ജാതീയതയ്ക്കെതിരെ പോരാടി.

ശുദ്ധമായ വിഷ്ണു ഭക്തി മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ആയുധം. എല്ലാ ജീവാത്മാക്കളും പരമാത്മാവായ വിഷ്ണുവിൻ്റെ അംശം തന്നെയെന്ന് അദ്ദേഹം തൻ്റെ വിശിഷ്ടാദ്വൈതത്തിൽ എഴുതി.

സ്വജാതിയായ ബ്രാഹ്മണ സമൂഹത്തിൽ നിന്നുണ്ടായ കടുത്ത എതിർപ്പുകളെപ്പോലും തൃണവൽക്കരിച്ച് കീഴ്ജാതിക്കാർക്ക് ഭാഗവത കഥകൾ പറഞ്ഞു കൊടുക്കുകയും, വേദം പഠിപ്പിക്കുകയും, അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കീഴ്ജാതിക്കാർക്ക് വേദോപദേശം നൽകിയാൽ നരകത്തിൽ പോകുമെന്ന് പറഞ്ഞ ബ്രാഹ്മണരോട് അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു.

''വേദത്തിൻ്റെ ഒരംശമെങ്കിലും ഗ്രഹിച്ചവന് മുക്തി ലഭിക്കുമെന്ന് വേദം തന്നെ പറയുന്നു. ഞാൻ നൽകുന്ന വേദപാഠം കൊണ്ട് ഇവർക്കെല്ലാവർക്കും മുക്തി ലഭിക്കുമെങ്കിൽ, ഞാനൊരാൾ നരകത്തിൽപ്പോയാലും സാരമില്ല.''

കരുണ! ജ്ഞാനിയായ ഒരു ആചാര്യൻ്റെ ലക്ഷണമാണത്.

നോക്കൂ, ബ്രാഹ്മണ വിദ്വേഷം വളർത്തി ഹിന്ദുക്കളെ വിഘടിപ്പിച്ച് ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്ത പെരിയാർ എവിടെക്കിടക്കുന്നു. സ്വജാതിയിൽ നിന്നുള്ള എതിർപ്പുപോലും വകവെയ്ക്കാതെ ജാതീയതയ്ക്കെതിരെ പോരാടിയ സ്വാമി രാമാനുജർ എവിടെ നിൽക്കുന്നു.

ഒരു ബ്രാഹ്മണനേയും, മൂർഖൻ പാമ്പിനേയും ഒരുമിച്ചു കണ്ടാൽ ആദ്യം ബ്രാഹ്മണനെക്കൊല്ലണം എന്ന് വിഷം തുപ്പിയ വർഗ്ഗീയവാദിയാണ് പെരിയാർ.

തനിക്കു മുന്നേ രാമാനുജരെപ്പോലുള്ള ബ്രാഹ്മണർ ജനിച്ചു മരിച്ച മണ്ണാണ് തമിഴ്നാട് എന്ന് അയാൾക്ക് അറിയാഞ്ഞിട്ടല്ല. ജാതി പറഞ്ഞ് ഹിന്ദുക്കളെ വിഘടിപ്പിക്കുക എന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിയായിരുന്നു പെരിയാറിന്.

"ഞങ്ങളുടെ കയ്യിൽ ജ്ഞാനമുണ്ട്, നിങ്ങളുടെ കയ്യിൽ ബലവും. ഇത് രണ്ടുമുണ്ടെങ്കിലേ നമ്മുടെ മതത്തെ വൈദേശികരിൽ നിന്ന് രക്ഷിക്കാനാകൂ എന്ന് പറഞ്ഞ് ശ്രീരംഗം ക്ഷേത്രത്തിലെ ഉത്സവ വിഗ്രഹം മുക്കുവരുടേയും, കീഴാളന്മാരുടേയും കയ്യിൽ കൊടുത്ത് നിങ്ങൾ ഭഗവാനെ ഊർവലം കൊണ്ടുപോകൂ" എന്ന് രാമാനുജർ അവരോട് ആവശ്യപ്പെട്ടു.

എന്നാൽ പെരിയാർ ചെയ്തതാകട്ടെ, 1956ൽ മെറീനാ ബീച്ചിൽ വെച്ച് ശ്രീരാമൻ്റെ ചിത്രം കത്തിച്ച് താഴ്ന്ന ജാതിക്കാരിൽ ബ്രാഹ്മണ വിദ്വേഷം വളർത്തി. ആ വിഢ്ഢി അപ്പോഴും ഓർത്തില്ല, സ്വന്തം പേരിൽത്തന്നെ രാമസ്വാമി ഉണ്ടെന്നും, അത് കത്തിച്ചു കളയാനാകില്ലെന്നും.

ഒരാൾ ഭഗവാനെ പങ്കുവെച്ച് സമൂഹത്തെ ഒരുമിപ്പിക്കാൻ ശ്രമിച്ചു. മറ്റെയാൾ ഭഗവാനെ കത്തിച്ച് സമൂഹത്തെ വിഘടിപ്പിക്കാൻ ശ്രമിച്ചു.

വെറുതെയല്ല ജസ്റ്റിസ് കഡ്ജു പറഞ്ഞത് E.V.രാമസ്വാമി എന്ന പെരിയാർ ഒരു ബ്രിട്ടീഷ് ഏജൻ്റായിരുന്നുവെന്ന്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ മുഴുവനും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ അന്ന് കരിദിനമായി ആചരിക്കുകയും, തമിഴ്നാടിനെ പ്രത്യേക ദ്രാവിഡ രാജ്യമാക്കണമെന്ന് വാദിക്കുകയും ചെയ്ത രാജ്യദ്രോഹിയാണ് പെരിയാർ.

ആദർശപുരുഷന്മാരെ തെരഞ്ഞെടുക്കുമ്പോൾ ആദ്യം ചരിത്രം പഠിക്കുക.
🙏🏼

06/04/2020

ബെയ്സിൽ വർഗ്ഗീസ് TATAയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വ....

വൈക്കം മുഹമ്മദ് ബഷീർ !ഒരു എഴുത്തുകാരനെന്ന നിലയിൽ വലിയ അൽഭുതം തന്നെയാണ് ബഷീറിന്റെ കാര്യം. ഇരുപത്തഞ്ച് വർഷമായി അദ്ദേഹം നമ്...
05/12/2019

വൈക്കം മുഹമ്മദ് ബഷീർ !

ഒരു എഴുത്തുകാരനെന്ന നിലയിൽ വലിയ അൽഭുതം തന്നെയാണ് ബഷീറിന്റെ കാര്യം. ഇരുപത്തഞ്ച് വർഷമായി അദ്ദേഹം നമ്മെവിട്ട് പിരിഞ്ഞിട്ട്. ഇന്നും പുസ്തകശാലകളും പുസ്തകോൽസവങ്ങളും കീഴടക്കി അദ്ദേഹമെഴുതിയ ഓരോ വരിയും അനവരതം പതിപ്പുകളുമായി നിറഞ്ഞുനിൽക്കുകയാണ്.

അദ്ദേഹത്തോടൊപ്പമെഴുതിയ പുരോഗമന സാഹിത്യകാരിൽ പലരും, അവരുടെ എഴുത്തുകളും വിസ്മൃതിയിലേക്ക് മെല്ലെമെല്ലെ ചേക്കേറുമ്പോഴും ഭാഷക്കും വായനക്കാർക്കും ഒരു വിസ്മയമായി ബഷീർ നിലകൊള്ളുന്നു. ഓരോ വായനയിലും പുതുമയനുഭവപ്പെടും ഓരോ കാലത്തോടും സംവദിച്ചും ഈ ചെറുഭാഷയിൽ അദ്ദേഹം കാലാതിവർത്തിയാകുന്നു.

ബഷീർ എഴുതിയ കാലത്ത് വരേണ്യനിരൂപകർ അപ്രസക്തങ്ങളെന്നു പറഞ്ഞ് അന്ത്യംകുറിച്ച പുസ്തകങ്ങളാണ് അതിലേറ്റവുമധികം പതിപ്പുകൾ കടന്നിരിക്കുന്നതെന്നത് കാവ്യനീതി തന്നെ.

10/10/2019
''പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ''എല്ലാ സർക്കാർ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അരങ്ങു തകർക്കുന്ന എഡിഡഡ് സ്ഥാപനങ്...
12/08/2019

''പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ''

എല്ലാ സർക്കാർ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അരങ്ങു തകർക്കുന്ന എഡിഡഡ് സ്ഥാപനങ്ങളെ തുറന്നു കാട്ടുന്നതിൽ ഈ പുസ്തകം വിജയിച്ചിരിക്കുന്നു. മുഖ്യധാരമാധ്യമങ്ങൾ പറയാൻ മടിക്കുന്ന വിവരണങ്ങൾ സ്‌തോഭജനകമാണ്.

പൊതുവിദ്യാഭ്യാസത്തിൽ സർക്കാരിന് ഉടമസ്ഥതയില്ലാത്ത സ്ഥാപനങ്ങളിലെ നിയമനങ്ങളടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് യാതൊരു നിയന്ത്രണാധികാരങ്ങളുമില്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാത്ക്കരിക്കുന്നതിനും സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനുമുള്ള സുദീർഘമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിന്റെ ചരിത്രം കൂടിയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രം എന്നു കാണാം.
2010ൽ എയ്ഡഡ് കേളേജ് അധ്യാപക-അനധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിനെ തുടർന്ന് 2015ൽ സംവരണം നടപ്പിലാക്കേണ്ടതാണെന്ന സിംഗൾ ബഞ്ച് വിധി വരുകയുണ്ടായി. എന്നാൽ ഈ വിധിക്കെതിരെ എൻനഎസ് എസ്സും എസ് എൻ ട്രസ്റ്റും കോടതിയെ സമീപിക്കുകയും വിധി നടപ്പിലാക്കുന്നതിനെതിരെ വിധി സമ്പാദിക്കുകയും ചെയ്തു. സർക്കാർ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന സ്ഥാപനങ്ങളാണെങ്കിലും അവിടെ സംവരണം നടപ്പിലാക്കാൻ അധികാരമില്ല എന്ന വിചിത്രമായ വിധിയാണ് ഹൈകോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ചത്. ഇതിനെതിരെ സർക്കാരും എയ്ഡഡ് മേഖല പ്രക്ഷോഭ സമിതിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ജുഡിഷ്യറിയിലും കേന്ദ്രത്തിലും നിലനിൽക്കുന്ന സംവരണ വിരുദ്ധ വികാരം കേസിനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഭരണഘടനാനുസൃത സംവരണവും സാമൂഹിക നീതിയും പുനഃസ്ഥാപിച്ച് പൊതുവിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കുന്നതിനായുള്ള സാമൂഹിക പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് ആയെങ്കിലും പൊതുവിദ്യാഭ്യാസ രംഗത്തെ സാമൂഹിക വിവേചനങ്ങളും അശാസ്ത്രിയ നിയമന രീതികളും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ പൊളിച്ചുമാറ്റി മതേതര, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ പുനർ നിർമ്മിക്കേണ്ടതുണ്ട്. അത്തരം ആലോചനകൾക്ക് നിർണായകമായ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ അടങ്ങുന്നതാണ് ഈ പുസ്തകം.
പേജ് 150 വില രൂ170

ഈ കണ്ണിയിൽ പുസ്തകം ലഭ്യം:
http://nastiknation.org/product/pothu-vidyabhyasa-rangathe-swakarya-colonikal

Cinema, Art and Culture - Malayalam Books
06/08/2019

Cinema, Art and Culture - Malayalam Books

Address

Thiruvananthapuram
695036

Website

Alerts

Be the first to know and let us send you an email when Virq posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Virq:

Share

Category