Sarvatho.Com

Sarvatho.Com A multi-vendor website or store is a platform for third-party vendors to sell in one place. It needs to be taken care of by the sellers who sell in your store.

In simple terms, it is a big shop that contains various small shops that are run by individual sellers. Management

A multi-vendor store, the responsibility of Inventory management,storing, warehousing, picking, and packing is no longer your responsibility. This exclusion comes as a relief because it helps you save time, space, and additional cost.

മൊബൈൽ ഫോണും ബ്രെയിൻ ട്യൂമറും."പിള്ളേച്ചോ...അറിഞ്ഞില്ലേ ? നമ്മുടെ കുട്ടപ്പായിയുടെ കടയുടെ മുകളിൽ മൊബൈൽ ടവർ വരുന്നെന്ന്...വ...
09/06/2022

മൊബൈൽ ഫോണും ബ്രെയിൻ ട്യൂമറും.

"പിള്ളേച്ചോ...അറിഞ്ഞില്ലേ ? നമ്മുടെ കുട്ടപ്പായിയുടെ കടയുടെ മുകളിൽ മൊബൈൽ ടവർ വരുന്നെന്ന്...വാ നമുക്ക് മെമ്പറെ പോയി കാണാം."

എന്തിനാടാ ആന്റണി ഇപ്പോൾ മെമ്പറെ കാണുന്നത് ?"

"പിള്ളേച്ചൻ ഈ ലോകത്തൊന്നുമല്ലേ ?മൊബൈൽ ടവറിൽ നിന്നുള്ള റേഡിയേഷൻ ബ്രെയിൻ ട്യൂമർ ഉണ്ടാക്കും പിള്ളേച്ചാ....കേട്ടിട്ടില്ലേ ?"

ആന്റണിയുടെ മനസ്സിൽ മാത്രമല്ല നമ്മളിൽ പലർക്കുമുള്ള ഒരു ധാരണയാണ് മൊബൈൽ റേഡിയേഷൻ ബ്രെയിൻ ട്യൂമർ ഉണ്ടാകുമെന്ന്.ഈ കാല്പനികതയ്ക്ക് സെൽഫോണിനോളം പഴക്കമുണ്ട്.

എന്തുകൊണ്ട് സെൽഫോൺ ബ്രെയിൻ ട്യൂമർ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു?

മൊബൈൽ ഫോൺ ഉപയോഗത്തിലിരിക്കുമ്പോൾ ചെറിയ തോതിൽ റേഡിയേഷൻ പുറത്തുവിടുന്നുണ്ട്.

മൊബൈൽ ഫോൺ ഉപയോഗത്തിലിരിക്കുമ്പോൾ അത് ചെവിയോടും അതുവഴി തലയോടും ചേർത്തുപിടിക്കുന്നതിനാൽ ബ്രെയിൻ ട്യൂമർ സാധ്യതയുണ്ട് എന്നാണു വിശ്വാസം.

എന്നാൽ ഈ റേഡിയേഷൻ നോൺ അയണൈസിങ് റേഡിയേഷൻ വിഭാഗത്തിൽപെട്ട റേഡിയോ തരംഗങ്ങളുടെ ആവൃത്തിയിലുള്ളതാണ്.നോൺ അയണൈസിങ് റേഡിയേഷൻ ക്യാൻസറിന് കാരണമാകുന്നതായി ഒരു പഠനത്തിലും തെളിയിക്കപ്പെട്ടിട്ടില്ല.

അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഉൾപ്പടെ പല രാജ്യങ്ങളിലും നടത്തിയിട്ടുള്ള പഠനങ്ങളിൽ സെൽ ഫോൺ ഉപയോഗത്തിൽ വന്നിട്ട് ഇരുപതിലേറെ വർഷങ്ങൾ ആയെങ്കിലും ബ്രെയിൻ ട്യൂമർ സെൽഫോൺ വരുന്നതിനു മുമ്പുള്ളതിനേക്കാൾ കൂടിയിട്ടില്ല.ഇന്റർ ഫോൺ കേസ് കൺട്രോൾ സ്റ്റഡി,ഡാനിഷ് കോഹേർട് സ്റ്റഡി,മില്യൺ വുമൺ കോഹേർട് സ്റ്റഡി തുടങ്ങിയ പഠനങ്ങൾ സെൽഫോൺ ഉപയോഗവും ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതും തമ്മിൽ ബന്ധം ഒന്നുമില്ല എന്ന് കണ്ടെത്തി.

അമേരിക്കൻ കാൻസർ സൊസൈറ്റി,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് ,യു.എസ്.എഫ്.ഡി.എ തുടങ്ങിയ അന്താരാഷ്ട്ര അജൻസികൾ സെൽഫോൺ റേഡിയേഷൻ ക്യാന്സറിന് കാരണമാകുന്നു എന്നതിന് തെളിവൊന്നുമില്ല എന്ന് പറയുന്നു.സെൽ ഫോണിൽ ഉപയോഗിക്കുന്ന (2G,3G,4G)റേഡിയേഷൻ 0.7-2.7x10^9Hz

ആവേഗത്തിൽ ഉള്ളതാണ്.സാധാരണ ലൈറ്റിന് 4-7.5x10^14Hz ഉള്ളപ്പോൾ എക്സ് റേ ,ഗാമറേ പോലുള്ള കാൻസർ ഉണ്ടാക്കാൻ ശേഷിയുള്ള അയണൈസിങ് റേഡിയേഷന് 1x10^17 to 1x10^20 വരെയാണ് ആവേഗം.അതിനാൽ തന്നെ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന പാവം റേഡിയേഷന് സെല്ലിന്റെ ഉള്ളിലുള്ള ഡി.എൻ.എ യിൽ ജനിതകമാറ്റം വരുത്തുവാൻ സാധിക്കില്ല.അതുവഴി കാൻസർ ഉണ്ടാക്കാനും സാധിക്കില്ല.അമിതമായാൽ അമൃതും വിഷമാണല്ലോ...അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാൻസർ ഉണ്ടാക്കിയില്ലെങ്കിലും അഡിക്ഷൻ ഉൾപ്പടെയുള്ള മറ്റുപലതും ഉണ്ടാകാമെന്നതിനാൽ മൊബൈൽ ഉൾപ്പടെ എന്തും ആവശ്യത്തിന് ഉപയോഗിക്കുക.

ഇനി നിങ്ങൾ പറ...

പിള്ളേച്ചനും ആന്റണിയും പോയി പഞ്ചായത്ത് മെമ്പറെ കണ്ട് കുട്ടപ്പായിയുടെ കടയുടെ മുകളിൽ വരുന്ന മൊബൈൽ ടവറിന് എതിരെ സമരം തുടങ്ങണോ ?....

ഇന്നത്തെ മെട്രോ വാർത്തയിൽ Brain Tumor day യോട് അനുബന്ധിച്ചു വന്ന എന്റെ write up 🙂🙂🙂...

Dr Aneeze Musthafa ©

⭕ ചാകര എന്ന പ്രതിഭാസം എന്താണ്കേരളത്തിൽ, കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷ...
25/05/2022

⭕ ചാകര എന്ന പ്രതിഭാസം എന്താണ്

കേരളത്തിൽ, കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര അഥവാ Mud bank. ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-മുതൽ 5 കിലോമീറ്റർ നീളത്തിൽ തീരത്തോടു ചേർന്നും 5-മുതൽ 6 കിലോമീറ്റർ അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്..!!

ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം കേരളത്തിൽ മാത്രമല്ല, തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്. പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം.

സാധാരണയായി, രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു ചെറിയ പ്രദേത്ത് ഏതാനും കിലോമീറ്ററുകൾ ജലത്തിന് അടിത്തട്ടിലായി അടിഞ്ഞു കൂടുന്നു. ഈ അടിത്തട്ടിൽ വളരുന്ന സൂഷ്മ ജല സസ്യങ്ങളും കൂണുകളും പ്ലാങ്ക്ടണുകളും മീനുകൾക്ക് സമൃദ്ധമായ ഭക്ഷണസങ്കേതമായി മാറുന്നു. അതിനാൽ ഇവിടേക്കു വളരെ വലിയ മീൻ കൂട്ടങ്ങൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് ജലം കട്ടി കുറഞ്ഞ കുഴമ്പ് പരുവത്തിലായതിനാൽ കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചാകര പ്രദേശത്തിന് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ "ചാകരക്കൊയ്ത്ത് " എന്നും പറയാറുണ്ട്..!!

കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനയാനങ്ങൾ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ശാന്തമായ ഈ ചാകരപ്രദേശം സൗകര്യമൊരുക്കുന്നു. "ചാകര" എന്നാൽ "ശാന്തകര" എന്നും അർത്ഥമുണ്ട്. ശാന്തമായ കടലിനെത്തേടി പല ഭാഗത്തുനിന്നും വരുന്ന നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ യാനങ്ങളും മത്സ്യക്കച്ചവടക്കാരും അനുബന്ധ കച്ചവടക്കാരും എല്ലാവരുംകൂടി ഒരുക്കുന്ന ആരവം ചാകരപ്രദേശത്തിന് ഒരു ഉത്സവച്ഛായ പകരുന്നു..!!

⭕ പ്രധാനമായും മത്സ്യബന്ധനം നടക്കുന്നത് ചാകരയ്ക്കുള്ളിലല്ല, ചാകരയ്ക്കു പുറത്ത് പുറംകടലിലാണ്‌.

ശാന്തമായ ചാകരപ്രദേശം മത്സ്യങ്ങൾ കൂട്ടമായി വന്ന് വസിക്കുവാൻ കളമൊരുക്കുമെന്നും അവിടെ നിന്നാണ് ചാകര മത്സ്യബന്ധനം നടക്കുന്നതെന്നും കരുതുന്നവർ ധാരാളമുണ്ട്. എന്നാൽ കൂടുതലും മത്സ്യബന്ധനം നടക്കുന്നത് ചാകരയ്ക്കുള്ളിലല്ല ചാകരയ്ക്കു പുറത്ത് പുറംകടലിലാണ്. കാലവർഷക്കാലത്ത് ചാകര ഒരുക്കുന്ന സ്വാഭാവിക തുറമുഖം മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നതിനും മത്സ്യം പിടിച്ചു തിരിച്ചുവരുന്ന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.

കടലാക്രമണവും തീരശോഷണവും കാലവർഷക്കാലത്ത് പതിവാണല്ലോ. തീരത്തടിക്കുന്ന ശക്തമായ തിരകളാണ് ഇതിനു കാരണം. എന്നാൽ ചാകരയിലെ ചെളിനിറഞ്ഞ കുഴമ്പുവെള്ളത്തിലൂടെ സഞ്ചരിക്കുന്ന തിരകൾക്ക് ശക്തി ക്ഷയിക്കുന്നു. തീരക്കടൽ ശാന്തമായി കാണുന്നു. ചാകരപ്രദേശത്തും അവയുടെ മേൽധാരാഭാഗത്തും മണ്ണടിയുകയും വലിയതോതിൽ മണൽത്തീരം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ ചാകരയുടെ കീഴ്ധാരാഭാഗത്ത് കടലാക്രമണവും തീരശോഷണവും നാശനഷ്ടവും രൂക്ഷമാകുന്നതായിട്ടാണ് കാണുന്നത്. തോട്ടപ്പള്ളി മുതൽ വടക്കോട്ട് കടലാക്രമണത്തിന്റെ സ്ഥാനവും രീതിയും തോതും നിർണയിക്കുന്നതിൽ ചാകരയ്ക്ക് ഒരു നിർണായക പങ്കുണ്ട്.

⭕ ചാകര എല്ലാ വർഷവും ഒരേ
സ്ഥലത്തുതന്നെ ഉണ്ടാകണമെന്നില്ല.

പണ്ട് ഉണ്ടായിക്കൊണ്ടിരുന്ന ചാകരകളിൽ ചിലത് ഇപ്പോൾ ഉണ്ടാകുന്നതായി കാണുന്നില്ല. ചാകരപ്രദേശങ്ങൾ എന്നറിയപ്പെട്ടിരുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട് തുടങ്ങി പലയിടത്തും ഇപ്പോൾ ചാകര ഉണ്ടാകുന്നതായി കാണുന്നില്ല. അതുപോലെ പുറക്കാട് ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ പുന്നപ്രയിലാണ് കാണുന്നത്. നാട്ടികയിലും വാടാനപ്പള്ളിയിലുമൊക്കെ ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ കാര-കയ്പമംഗലം ഭാഗത്താണ് ഉണ്ടാകുന്നത്. പുറക്കാട് ചാകര ഉണ്ടായിരുന്നപ്പോൾ അവിടെ വലിയതോതിൽ തീരസൃഷ്ടിയും പുന്നപ്രയിൽ തീരനഷ്ടവും സംഭവിച്ചിരുന്നു. എന്നാൽ ചാകര പുന്നപ്രഭാഗത്തായപ്പോൾ അവിടെ വലിയതോതിൽ തീരം വയ്ക്കുകയും പുറക്കാട് തീരശോഷണം സംഭവിക്കുകയും ചെയ്തു.

ചാകരകൾ തമ്മിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. ഏറ്റവും സാന്ദ്രതയുള്ള ചെളി കാണുന്നത് കൊയിലാണ്ടി ചാകരയിലാണ്. ഇപ്പോൾ ചാകര പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര, ചെത്തി, ഓമനപ്പുഴ, കയ്പമംഗലം (കാര), ബ്ലാങ്ങാട് (ചാവക്കാട്), പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, അജാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ചാകരയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ചാകരയെക്കുറിച്ച് ഇനിയും പലതും പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ചാകരയുടെ ഉല്പത്തിയെക്കുറിച്ചുപോലും പലരും മുന്നോട്ടുവച്ചിരിക്കുന്നത്.

ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട ആശയം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

08/05/2022

പ്രിയ സുഹൃത്തുകൾക്ക് കൂപ്പു കൈ 🙏
നീണ്ട പ്രവാസജീവിതത്തിന് ശേഷം ആറ് മാസങ്ങൾക്കുമുൻപ് "സർവ്വതോ ഡോട്ട് കോം "എന്ന ഡോമൈനിൽ ഒരു ഓൺലൈൻ പ്ലാറ്റ് ഫോം ആരംഭിച്ചിരുന്നു.പരസ്യങ്ങളുടെ ഘോഷയാത്ര ഇല്ലാതെ... കൊട്ടും, കുരവയും ആർഭാടങ്ങളുമില്ലാതെ... എന്റെ പെറ്റമ്മയും.. പോറ്റമ്മയും.. എന്നിൽ നിന്നും മണ്മറഞ്ഞ എന്റെ പ്രിയ അധ്യാപകനും കൂടി തുടങ്ങിവെച്ച എന്റെ സ്വപ്ന സംരഭം!!
കണിയാപുരം സിങ്കപ്പൂർമുക്കിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ആനയറ വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന എന്റെ ഈ ചെറിയ സംരഭത്തിന് ഇതുവരെ 1K (1000) ത്തോളം തൃപ്തികരമായ ഡെലിവറി അവരുടെ വീട്ടുപടിക്കൽ എത്തിക്കാൻ സാധിച്ചിരിക്കുന്നു. നൽകിയ പിന്തുണക്ക് നന്ദി പറയുന്നതിനോടൊപ്പം
വല്ലപ്പോഴും വെബ്സൈറ്റ് വിസിറ്റ് ചെയ്തും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാത്തവർ ഡൗൺലോഡ് ചെയ്തും എന്റെ സ്ഥാപനത്തിന് കൂടുതൽ പ്രോത്സാഹനം നൽകാൻ അഭ്യർത്ഥിക്കുന്നു.

വെബ്സൈറ്റ് വിസിറ്റ് ചെയ്യാനും.... പ്ലേ സ്റ്റോറിൽ നിന്ന്‌ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുമുള്ള ലിങ്ക് ആദ്യ കമെന്റ് ബോക്സിൽ നൽകുന്നുണ്ട്.

⭐⭐ ഒരു മെസ്സേജ്! ഒരു അറിവ്!⭐⭐⭐എന്താണ് കൈറ്റ് ഫിഷിങ് ?⭐👉മീന്‍ പിടിക്കാന്‍ പലതരത്തിലുള്ള വിദ്യകളുണ്ട്. എന്നാല്‍ പട്ടം പറത്...
04/05/2022

⭐⭐ ഒരു മെസ്സേജ്! ഒരു അറിവ്!⭐⭐

⭐എന്താണ് കൈറ്റ് ഫിഷിങ് ?⭐

👉മീന്‍ പിടിക്കാന്‍ പലതരത്തിലുള്ള വിദ്യകളുണ്ട്. എന്നാല്‍ പട്ടം പറത്തി മീന്‍ പിടിക്കുന്ന വിദ്യയെക്കുറിച്ച് ആരുമധികം കേട്ടിട്ടുണ്ടാകില്ല. ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വസാധാരണമായി ഉപയോഗത്തിലുള്ള ഒന്നാണ് കൈറ്റ് ഫിഷിങ്.

കൈറ്റ് ഫിഷിങ്ങിന്റെ പ്രധാന പ്രത്യേകത കരയില്‍ നിന്നോ , ബോട്ടില്‍ നിന്നോ ഈ ഫിഷിങ് നടത്താം എന്നതാണ്. മത്സ്യബന്ധനത്തിനുള്ള ഒരു സങ്കീര്‍ണ മാര്‍ഗമാണിത് . ആദ്യമായി ഈ ഫിഷിങ് പരീക്ഷിക്കുകയാണെങ്കില്‍ പരിചയസമ്പന്നനായ ഒരു കൈറ്റ് മത്സ്യത്തൊഴിലാളിയ്ക്ക് ഒപ്പം പോകുന്നതാണ് ഉചിതം.

ആഴത്തിലുള്ളതും , അല്ലാത്തതുമായ വെള്ളത്തിൽ നിന്നും കൈറ്റ് ഫിഷിങ് നടത്താവുന്നതാണ്.കൈറ്റ് ഫിഷിങ് അത്ര അയാസകരമായി ചെയ്യാനാകുന്ന ഒന്നല്ല. പട്ടത്തിന്റെ നൂലിന് അറ്റത്തായി ഒരു ചൂണ്ട കൊളുത്തിയിടും. മീൻ പിടിക്കേണ്ട ഇടത്തേക്ക് ഈ ചൂണ്ട എറിയുമ്പോൾ പട്ടം വായുവിൽ പറക്കാൻ ആരംഭിക്കും. മറ്റൊരുഭാഗം മീൻപിടുത്തക്കാരുടെ കൈയിൽ ആയിരിക്കും. മത്സ്യം ചൂണ്ടയില്‍ കൊരുക്കുന്നിടം വരെ പട്ടം വെള്ളത്തിനരികിലൂടെ ഒഴുകും. മീൻ കൊരുത്തിയാൽ പട്ടം താഴാൻ തുടങ്ങും. ചൂണ്ടയിൽ കൊത്തിയ മീനിനെയും വലിച്ചുകൊണ്ട് പട്ടം പറക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കാം മീൻ കിട്ടിയിട്ടുണ്ടെന്ന്.

പലതരത്തിൽ കാറ്റിൻ്റെ വേഗത യ്ക്ക് അനുസരിച്ചുള്ള പട്ടങ്ങൾ ബോട്ടുകളിൽ കൊണ്ട് പോകും.മിക്ക ബോട്ടിന്റെയും ഓരോ വശത്തു നിന്നും ഒരേസമയം രണ്ട് പട്ടങ്ങൾ പറത്തുന്നു . ഇതിൽ ഏത് പട്ടം ഉപയോഗിക്കണം എന്നത് കാറ്റിന്റെ വേഗതയെ ആശ്രയിച്ചിരിക്കുന്നു .കുറഞ്ഞ കാറ്റിന് വേണ്ടി നിർമ്മിച്ച പട്ടം ഉയർന്ന കാറ്റിന് ഉപയോഗിക്കാൻ കഴിയില്ല . ഏത് സ്റ്റിയറിംഗ് വീൽ ആണ് കൃത്യമായി അനങ്ങുന്നത് എന്നറിയാൻ വേണ്ടി വ്യത്യസ്‌ത നിറത്തിലുള്ള പട്ടങ്ങൾ ഉപയോഗിക്കുന്നു. ബോട്ട് അടുപ്പിക്കുമ്പോൾ പട്ടങ്ങൾ തിരിച്ചെടുക്കുന്നതിന് മുമ്പ് നല്ല ശുദ്ധജലം ഉപയോഗിച്ച് കഴുകുകയും ഉണക്കി സൂക്ഷിക്കുകയും ചെയ്യും .

പുരാതനമായ പട്ടംപറത്തല്‍ മത്സ്യബന്ധനത്തില്‍ നിന്നും ഒരല്‍പം വ്യത്യസ്തമായിട്ടാണ് ഇപ്പോഴുള്ള മീന്‍പിടുത്തം. ആധുനിക കൈറ്റ് ഫിഷിങ്ങില്‍, കനത്ത കാറ്റിന്റെ അവസ്ഥയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത കടും നിറമുള്ള പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഹീലിയം നിറച്ച ബലൂണുകളും ഘടിപ്പിക്കും. അധികം കാറ്റ് ഇല്ലാത്ത ദിവസങ്ങളില്‍ കൈറ്റ് ഫിഷിങ് ആയാസകരമായിത്തീരും. എങ്കിലും പരിശീലനത്തിന് സാധാരണയായി 5 മുതല്‍ 25 മൈല്‍ വരെ (8 മുതല്‍ 40 കിലോമീറ്റര്‍ വരെ) കാറ്റ് ആവശ്യമാണ്.

ഈ മീൻപിടിക്കുന്ന രീതിക്ക് പ്രസിദ്ധമായ സ്ഥലമാണ് ഫ്‌ളോറിഡ. പട്ടം പറത്തി മീന്‍ പിടിക്കുന്നതിനായി ഇവിടേക്ക് യാത്ര നടത്തുന്നവരുടെ എണ്ണം വർഷം തോറും വര്‍ധിച്ചു വരുകയാണ്.ഫ്‌ളോറിഡയുടെ തെക്കുകിഴക്കന്‍ തീരം നല്ല കാറ്റുള്ളയിടമാണ്. ഇവിടെ പ്രൈം കൈറ്റ് ഫിഷിങ് ഏരിയ എന്നാണറിയപ്പെടുന്നത്. ഇന്ന് ഇവിടെയാണ് ഏറ്റവും അധികം കൈറ്റ് ഫിഷിങ് അരങ്ങേറുന്നത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.ഫ്‌ളോറിഡയിലെ തെക്കുകിഴക്കന്‍ തീരങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ആകാശത്ത് പൊങ്ങിപ്പറക്കുന്ന പട്ടങ്ങള്‍ കണ്ടാല്‍ അതിശയിക്കണ്ട, മീന്‍പിടുത്തക്കാര്‍ ആ പട്ടത്തിന്റെ നൂലിനിപ്പുറം ഉണ്ടെന്ന് ഉറപ്പിക്കാം.വിനോദസഞ്ചാരികളാണ് ഏറ്റവുമധികം ഈ പട്ടം പറത്തി മീന്‍ പിടുത്തത്തിന്റെ ആവശ്യക്കാര്‍. ഒരുദിവസത്തെ പരിശീലനത്തോടെ മീന്‍പിടുത്തത്തിന് ഇറങ്ങാം എന്നതിനാല്‍ സഞ്ചാരികളിലധികവും മീന്‍പിടിക്കാന്‍ തയ്യാറാകും.

✨ചിട്ടപ്പെടുത്തിയത്:
വിഞ്ജന ലോകം

💢ശുഭം💢

+-------+-------+--------+-------+--------+-------+*മെയ്‌ 2**ചൂര ( tuna ) ദിനം*+-------+-------+--------+-------+-------...
02/05/2022

+-------+-------+--------+-------+--------+-------+

*മെയ്‌ 2*

*ചൂര ( tuna ) ദിനം*

+-------+-------+--------+-------+-------+-------+

2017 മുതൽ യു എൻ ആഭിമുഖ്യത്തിൽ മെയ്‌ 2 ചൂര (tuna ) ദിനം ആയി ആചരിക്കുന്നു
ചൂര എന്നത് thunnus എന്ന ജെനുസ്സിൽ പെട്ട എട്ടോളം വർഗ്ഗങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ്‌. ഇവയ്ക്കു പുറമേ Scombridae കുടുംബത്തിലെ മറ്റു ചില മത്സ്യങ്ങളെയും ചൂര എന്നു വിളിക്കുന്നു. (പട്ടിക കാണുക). മലങ്കര-മലബാർ പ്രദേശങ്ങളിൽ കുടുത, കേര, കുടുക്ക, വെള്ള കേരഎന്നും ഇവ അറിയപെടുന്നു.

*ആകൃതി, ആഹാരം, ആവാസം*

ചൂരവർഗ്ഗത്തിൽ ഭൂരിഭാഗവും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് വസിക്കുന്നത്, എന്നാലും ശീതസമുദ്രത്തിലും ചില ചൂരകൾ ആവസിക്കുന്നുണ്ട്. . പല വലിപ്പത്തിലുള്ള ചൂരകളുണ്ട്. ഏറ്റവും വലിയ ഇനം പസിഫിക്ക് ബ്ലൂഫിൻ ട്യൂണയാണ് ഇവയ്ക്ക് നാലുമീറ്റർ വരെ നീളവും എണ്ണൂറു കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും . മഹാഭൂരിപക്ഷം മത്സ്യങ്ങളെയും പോലെ ചൂരയും ചെകിള വഴിയാണ് ശ്വസിക്കുന്നത്. എന്നാൽ ഭൂരിപക്ഷം മത്സ്യങ്ങളെയും പോലെ ഇവയ്ക്ക് ചെകിളയ്ക്കുമേലേക്ക് വെള്ളം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാൽ ഇവ ശ്വസിക്കാൻ വേണ്ടി സദാ നീന്തിക്കൊണ്ടേയിരിക്കണം .

മാംസഭോജിയായ ചൂരയുടെ മുഖ്യ ആഹാരം ചെറിയ മത്സ്യങ്ങൾ, ചെമ്മീൻ, ചെറിയ കടൽ ജീവികൾ എന്നിവയാണ്. വിവിയയിനം ചൂരകളുടെ ആയുർ ദൈർഘ്യവും പലതാണ്. അഞ്ചു മുതൽ പന്ത്രണ്ട് വർഷം വരെ ചൂരകൾ ജീവിക്കും

*വിപണി*

ആഗോള മത്സ്യ വിപണിയിൽ ചെമ്മീൻ കഴിഞ്ഞാൽ ഏറ്റവും വിറ്റുവരവുള്ള സമുദ്ര ഭക്ഷ്യവിഭവം ചൂരയാണ് . ജപ്പാനാണ് ചൂരയുടെ ഏറ്റവും വലിയ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ചൂര കയറ്റുമതി ചെയ്യുന്നുണ്ട്. ക്യാനിൽ അടച്ചും, മരവിപ്പിച്ചും ചൂര അന്താരാഷ്ട്ര കമ്പോളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നു.

കഷ്ണങ്ങളാക്കി പ്രെസെർവടിവുകൾ ചേർത്ത പാചകം ചെയ്യാൻ പാകത്തിൽ ചെറിയ റ്റിനുകളിലാക്കി ഗൾഫ് നാടുകളിലെ സൂപ്പർമാർകെട്ടിലും ഗ്രോസറി കടകളിലും ഇത് ലഭ്യമാണ്.

*കേരളത്തിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും കാണുന്ന ചൂരകൾ*

ചൂര Pacific bluefin tuna, Thunnus orientalis (Temminck & Schlegel, 1844)
പൂവൻ ചൂര Yellowfin tuna, Thunnus albacares (Bonnaterre, 1788)
വല്യചൂര, വൻ‌ചൂര Bigeye tuna, Thunnus obesus (Lowe, 1839)
കാരച്ചൂര Longtail tuna, Thunnus tonggol (Bleeker, 1851)
ടാക്സോണമി പ്രകാരം ചൂര (thunnus) വർഗ്ഗത്തിലെ അല്ലെങ്കിലും Scombridae കുടുംബത്തിലെ താഴെ പറയുന്ന മീനുകളെയും മലയാളത്തിൽ ചൂര എന്നും ആംഗലേയത്തിൽ ട്യൂണ എന്നും വിളിക്കുന്നു:

ഉരുളൻ ചൂര Bullet tuna Auxis rochei (Risso, 1810)
അയിലച്ചൂര, എള്ളിച്ചൂര Frigate tuna Auxis thazard (Lacepede, 1800)
ചൂര, *ചൂവ, ചൂര Little tunny (little tuna) Euthynnus alletteratus (Rafinesque, 1810),
ചൂര Skipjack tuna Katsuwonus pelamis (Linnaeus, 1758)
കേരളത്തിൽ കിട്ടുന്ന ചൂര മുഖ്യമായും മാംസത്തിന്‌ കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും ആണ്. കറുത്തത്‌ സൂതയെന്നും വെളുത്തത്‌ 'കേദർ' എന്നും മലബാർ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.

രുചി കുറഞ്ഞ മൽസ്യമായത് കൊണ്ട് കേരളത്തിൽ ഇതിന് വിലയും താരതമ്യേന കുറവാണ്. കേരളത്തിൽ മൽസ്യ വിപണിയിൽ കോഴിക്കോട് ഇത് ധാരാളമായി കണ്ടു വരുന്നു.

*ചൂര കൃഷി*

ചില രാജ്യങ്ങൾ ചൂര കൃഷി നടത്തുന്നുണ്ട് എങ്കിലും ഇന്ത്യയിൽ ഇത് നിലവിലായിട്ടില്ല. ചൂര കൃഷി ചെയ്യുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ അഗ്രഗണ്യമായ പങ്ക് ജപ്പാൻ വഹിക്കുന്നു

*ചൂരയും ഡോൾഫിനും*

നിരവധി ഇനം ചൂരകൾ കൂട്ടം ചേർന്ന് ഡോൾഫിൻ പറ്റങ്ങളോടൊത്താണ്‌ സഞ്ചരിക്കാറ്. ഇവ തമ്മിലെ സൗഹൃദത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെങ്കിലും ഡോൾഫിനും ചൂരയും ഒരേ തരം ചെറുമത്സ്യക്കൂട്ടങ്ങളെ വേട്ടയാടി തിന്നുന്നതിനാൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് മത്സ്യസങ്കേതൾ കണ്ടെത്താനുള്ള കഴിവ് (എക്കോലൊക്കേഷൻ) തങ്ങൾക്കുകൂടി പ്രയോജനപ്പെടാനാണ്‌ ചൂരപ്പറ്റങ്ങൾ ഡോൾഫിൻ പറ്റങ്ങൾക്കൊത്ത് സഞ്ചരിക്കുന്നതെന്ന് കരുതപ്പെടുന്നു.

പഴ്സ് സീൻ വലകൾ ഉപയോഗിച്ച് ചൂരകളെ മത്സ്യബന്ധനം നടത്തുമ്പോൾ വ്യാപകമായി ഡോൾഫിനുകൾ വലയിൽപ്പെട്ട് മരിക്കുന്നതിനു ഇതു കാരണമാകുന്നു. അടുത്തകാലത്ത് ഡോൾഫിനുകൾക്ക് ഹാനികരമല്ലാത്ത മത്സ്യബന്ധനം പ്രചാരത്തിലെത്തുകയുണ്ടായി. പല വാണിജ്യ സ്ഥാപനങ്ങളും ക്യാൻ ചെയ്യുന്ന ട്യൂണയുടെ ലേബലിൽ "ഡോൾഫിൻ സൗഹൃദ രീതിയിൽ നിർമ്മിച്ചത്" എന്ന് ചേർക്കാറുണ്ട്.

*വിഭവങ്ങൾ*

ചൂര ഒട്ടുമിക്ക രാജ്യങ്ങളിലും പ്രിയപ്പെട്ട ഭക്ഷണമാണ്‌. ചൂര സലാഡ് , സാൻഡ്‌വിച്ച്, സ്റ്റീക്ക് ഗ്രിൽ തുടങ്ങിയവ ഇതിൽ പെടുന്നു. ജപ്പാനിൽ ചൂര സുഷി ഏറെ പ്രിയങ്കരമായ ഭക്ഷണമാണ്‌.

കേരളത്തിൽ ചൂര മുളകിട്ട കറി , വറുത്തരച്ച കറി, ഉലർത്തിയത്, തലക്കറി, വറ്റിച്ചത്, മപ്പാസ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ക്യാൻ ചെയ്ത ചൂര കട്ട്‌ലെറ്റ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ചൂര അച്ചാറും കേരളത്തിൽ പ്രചാരത്തിലുണ്ട്.

" ഈദ് " അല്ലെ?  ട്രെൻഡിനോടൊപ്പം
29/04/2022

" ഈദ് " അല്ലെ? ട്രെൻഡിനോടൊപ്പം

18/04/2022

പ്രകൃതിയിൽ നമ്മുടെ കണ്മുന്നിൽ കാണുന്ന പലതും പെട്ടെന്ന് വളരുന്നു... അതിൽ നിന്നും ഫലം ലഭിക്കുന്നു.... ആർക്കും പരാതിയോ? പരിഭവമോ ഇല്ല..

ഇറച്ചിക്കോഴിയുടെ വളർച്ച ...അതുമാത്രം സഹിക്കില്ല.

പിന്നെ അത് ഗൂഢാലോചന സിദ്ധാന്തങ്ങൾ ആയി 🙆‍♂️പ്രചരണങ്ങൾ ആയി 🙆‍♂️വാട്സപ്പ് ശാസ്ത്രജ്ഞർ നിരനിരയായി....🙆‍♂️

ഇറച്ചി കോഴി ഇടിപിടിന്ന് വളരുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടോ ? അതിൻറെ പിന്നിലെ സയൻസ് അറിയാൻ വീഡിയോ കാണാം.
ഷെയർ ചെയ്യു .....
സത്യം മനസ്സിലാക്കി കുറേ ഏറെ ആളുകൾ മനസ്സമാധാനത്തോടെ ഒരുപാട് പ്രോടീൻ സമ്പുഷ്ടമായ ഇറച്ചിക്കോഴി കഴിച്ചോട്ടെ.
കൂട്ടത്തിൽ നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കാൻ മറക്കല്ലേ....👇 ( നിങ്ങൾക്ക് ആവശ്യമുള്ള ചിക്കൻ parts മാത്രമായി തിരഞ്ഞെടുക്കൂ... വീട്ടുപടിക്കൽ ഞങ്ങൾ എത്തിക്കാം.... www.sarvatho.com )

✅️Visit our website.. ✅️www.sarvatho.com സ്ട്രോബറി സ്ക്വിഡ്:സമുദ്രം ഒളിപ്പിച്ചു വച്ച സുന്ദര കൗതുകം;ഏറെ നാളത്തെ കഠിന പരിശ...
07/04/2022

✅️Visit our website.. ✅️www.sarvatho.com
സ്ട്രോബറി സ്ക്വിഡ്:
സമുദ്രം ഒളിപ്പിച്ചു വച്ച സുന്ദര കൗതുകം;

ഏറെ നാളത്തെ കഠിന പരിശ്രമങ്ങൾക്ക് ഒടുവിൽ കലിഫോർണിയയിലെ മൊണ്ടേറെ ബേയിൽ സമുദ്രത്തിൻ്റെ അന്തർഭാഗത്തുള്ള വെളിച്ചം തീരെ കടന്നെത്താത്ത ട്വിലൈറ്റ് സോൺ എന്ന് അറിയപ്പെടുന്ന ഭാഗത്തുള്ള ഒരു മലയിടുക്കിൽ നിന്നും ഒരു കൂട്ടം ഗവേഷകർ നിറം കൊണ്ടും, ആകൃതി കൊണ്ടും ഒറ്റനോട്ടത്തിൽ സ്ട്രോബറിയാണ് എന്ന് തോന്നുന്ന രൂപത്തിലുള്ള ഒരു കണവയുടെ ചിത്രം പകർത്തി.

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന, വെള്ളത്തിൻ്റെ അടിയിലേക്ക് ഇറക്കാവുന്ന പ്രത്യേക ഹൈ റെസല്യൂഷൻ ക്യാമറയെ 2378 അടി ആഴത്തിലേക്ക് ഇറക്കി പകർത്തിയ കടുംചുവപ്പ് നിറത്തിലുള്ള ഈ കണവയുടെ ശരീരത്തിൽ സ്ട്രോബറിയുടെ പുറത്ത് ഉള്ളത് പോലെ ചെറു ചെറു പൊട്ടുകൾ കൂടി ഉള്ളതിനാലാണ് ഇവ സ്ട്രോബറി സ്ക്വിഡ് എന്ന പേരിൽ അറിയപ്പെടുന്നത്.

വെളിച്ചം തീരെ കുറവായ ട്വിലൈറ്റ് സോണിൽ നിഴലുകൾ കണ്ടാണ് സമുദ്ര ജീവികൾ ഇരകളെ പിടികൂടുന്നത്. വെളിച്ചം കടന്നെത്താതു കൊണ്ട് തന്നെ പൊതുവേ സ്ട്രോബറി സ്ക്വിഡുകളുടെ ശരീരത്തിലെ കടുംചുവപ്പു നിറം ട്വിലൈറ്റ് സോണിൽ കറുപ്പായി കാണപ്പെടുന്നതിനാൽ ഇരപിടിയന്മാരായ സ്പേം വെയ്ൽ, ഡോൾഫിനുകൾ, ട്യൂണ മത്സ്യങ്ങൾ, സ്രാവുകൾ എന്നിവയിൽ നിന്നും ഒളിച്ചു നടക്കാൻ സാധിക്കുന്ന ഇവ നിഴൽ പതിയുന്ന പ്രദേശത്താണ് ഉള്ളതെങ്കിൽ ശരീരത്തിലെ പൊട്ടുകൾ പോലെ കാണപ്പെടുന്ന ഫോട്ടോപോർസുകൾ ഉപയോഗിച്ച് സ്വയം പ്രകാശിച്ച് ഇരപിടിയന്മാരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടുകയാണ് പതിവ്.

സമുദ്രത്തിൻ്റെ ആഴങ്ങളിലേക്ക് ഇറക്കിയ ഉപകരണത്തിൽ നിന്നും പ്രകാശം പുറപ്പെടുവിച്ചാണ്, 13 സെൻ്റീമീറ്റർ ഉടൽ നീളമുള്ള ഈ സ്ട്രോബറി സ്ക്വിഡിൻ്റെ യഥാർത്ഥ നിറത്തിലള്ള ചിത്രങ്ങൾ പകർത്താൻ മോണ്ടറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർക്ക് സാധ്യമായത്.

ഈ ഇനത്തിൽപ്പെട്ട കണവകളുടെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് സാധാരണ ജീവികളെ അപേക്ഷിച്ച് വ്യത്യസ്ത നിറത്തിലും, വലുപ്പത്തിലും ഉള്ള അവയുടെ കണ്ണുകൾ. സ്ട്രോബറി സ്ക്വിഡുകളുടെ താരതമ്യേന ചെറുതായ വലതു ഭാഗത്തുള്ള കണ്ണ് നീല നിറത്തിലും, അല്പം പുറത്തേക്ക് ഉന്തി നിൽക്കുന്ന വലുപ്പമേറിയ ഇടതു ഭാഗത്തുള്ള കണ്ണ് പച്ച കലർന്ന മഞ്ഞ നിറത്തിലും ആണ് കാണപ്പെടുന്നത്.

താഴേക്ക് ദൃഷ്ടി പതിപ്പിച്ച് ഇരകളേയും, ശത്രുക്കളേയും കാണാൻ വലതു ഭാഗത്തുള്ള കണ്ണ് സഹായിക്കുമ്പോൾ, ചെമ്മീൻ, ചെറു മത്സ്യങ്ങൾ തുടങ്ങിയ ഇരയാക്കാൻ പറ്റുന്ന ജീവികളുടെ നിഴലുകളെ കാണാൻ ഇടതു ഭാഗത്തുള്ള കണ്ണും സഹായിക്കുന്നു. സമുദ്രത്തിൽ 29 സെൻ്റീമീറ്റർ വരെ നീളമുള്ള സ്ട്രോബറി സ്ക്വിഡുകൾ ഉണ്ടെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ്റെ കണ്ടെത്തൽ.

News Credit:- Jonathan Chadwick/Mail Online, 01 April 2022.
Image Credit:- https://www.mbari.org/products/creature-feature/strawberry-squid/

07-04-2022         🌏 *WWW.SARVATHO.COM*🌍                     Today's Specials      🟥 *FRESH FISH*-----------------------...
07/04/2022

07-04-2022

🌏 *WWW.SARVATHO.COM*🌍
Today's Specials


🟥 *FRESH FISH*
---------------------------------------------
🟥(Possibility of small difference in weight)

🐟നെയ്മീൻ ഫുൾ -₹ 920/kg

🐟അയല - ₹310/kg

🐟കണ്ണൻ കൊഴിയാള - ₹290/kg

🐟വിളമീൻ = ₹450/kg

🐟കേര ചൂര ഫുൾ = 380/kg

🐟തത്ത മീൻ ഫുൾ = 380kg

🐟വളയോട് = 380/kg

*🐟വെള്ള ചൂര ഫുൾ = 310/kg

🐟കുറുവല ഫുൾ = 480

🐟ഹമൂർ കലവ = 380/kg

🐟ചീലാവ് ഫുൾ = 380/kg

🐟നെടുവാ ഫുൾ = 390/kg

🐟ചെമ്പല്ലി = 510/kg

🐟വറ്റ പാര ഫുൾ = 410/kg

🐟കളമ്പ് = 350/kg

🐟നാരൻ കൊഞ്ച് = 610/kg

🐟ടൈഗർ കൊഞ്ച് = 720/kg

🐟കിളി നവര = 380/kg

കട്ട്‌ ഫിഷ്
🟥(Possibility of small difference in weight)
🐟നെയ്മീൻ കട്ട്‌ = 1150

🐟കേര ചൂര കട്ട്‌ = 480/kg

🐟തത്ത മീൻ കട്ട്‌ = 580/kg

🐟വെള്ള ചൂര കട്ട്‌ = 420/kg

🐟കുറുവല കട്ട്‌ =620/kh

🐟ചീലാവ് കട്ട്‌ = 510/kg

🐟ചെമ്പല്ലി കട്ട്‌ = 680/kg

🐟വറ്റ പാര കട്ട്‌ = 510/kg

🥫 കേര ചൂര അച്ചാർ 400gm - ₹520/kg

🥫കേര ചൂര അച്ചാർ 200gm - ₹260/kg

🟥 *FRUITS &VEGETABLES*
-------------------------------------------------

www.sarvatho.com 🟥 *FRESH FISH*---------------------------------------------🟥(Possibility of small difference in weight)...
06/04/2022

www.sarvatho.com
🟥 *FRESH FISH*
---------------------------------------------
🟥(Possibility of small difference in weight)
🐟കടൽ ചെമ്മീൻ -₹550/kg

🐟കരിമീൻ -₹550/kg

🐟നെത്തോലി -₹ 240/kg

🐟അയല -₹320/kg

🐟കണ്ണൻ കൊഴിയാള ₹310/kg

🐟വിളമീൻ ₹440/kg

🐟റെഡ് ഹമൂർ ₹440/kg

🐟ഹമൂർ കലവ ₹380/kg

🐟ചേ മീൻ ₹360/kg

🐟കിളിനവര ₹380/kg

🐟ഉണ്ണിമേരി ₹260/kg

🐟പാലാമീൻ ഫുൾ ₹280/kg

🐟മോദ ഫുൾ ₹510/kg

🐟ചീലാവ് ഫുൾ (നെടുവ) ₹330/kg

🐟വറ്റ പാര ഫുൾ ₹420/kg

🐟വെള്ളചൂര -₹330/kg

🐟ചീലാവ് ഫുൾ -₹320/kg

കട്ട്‌ ഫിഷ്
🟥(Possibility of small difference in weight)

🐟ഓലതള കട്ട്‌ - ₹380/kg

🐟പാലാമീൻ കട്ട്‌ - ₹380/kg

🐟മോദ കട്ട്‌ - ₹700/kg

🐟ചീലാവ് (നെടുവ) കട്ട്‌ - ₹520/kg

🐟വറ്റ പാര കട്ട്‌ - ₹480/kg

🐟കേര ചൂര കട്ട്‌ - ₹430/kg

🐟തെരണ്ടി കട്ട്‌ - ₹350/kg

🥫 കേര ചൂര അച്ചാർ 400gm - ₹520/kg

🥫കേര ചൂര അച്ചാർ 200gm - ₹260/kg

🟥 *FRUITS &VEGETABLES*
-------------------------------------------------

🟥Visit Our Website                  www.sarvatho.com⬛ മാർച്ച്-30, ഇന്ന് ലോക ഇഢലി ദിനം.!!      അറിയാം, ഇഢലിയുടെ ചരിത്രം.....
30/03/2022

🟥Visit Our Website
www.sarvatho.com

⬛ മാർച്ച്-30, ഇന്ന് ലോക ഇഢലി ദിനം.!!
അറിയാം, ഇഢലിയുടെ ചരിത്രം...

ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി. അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. ഭാരതത്തിൽ നിന്ന് ഉത്ഭവിച്ച ഇഢലി കടൽ കടന്ന് മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും ഇപ്പോൾ ഭക്ഷിച്ചൂവരുന്നു..!!

മുമ്പ്, ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചൂവരുന്നു. ഇഡലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ഇപ്പോൾ ലഭ്യവുമാണ്. പൊതുവേ പ്രാതലായാണ് ഇഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ സാധാരണ, ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്.

പുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണിത്. BC 920-ആം ആണ്ടിൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ ഇഢലിക്ക് സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ "വഡ്ഢാ രാധനെ" എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. BC 1025-ലെ ഒരു കൃതിയിൽ മോരിലിട്ട് കുതിർത്ത ഉഴുന്ന് അരച്ചതും, കുരുമുളക്, മല്ലി, പെരുങ്കായം എന്നിവ ചേർത്തതുമായ ഒരു തരം ഇഡലിയെ പറ്റി പറയുന്നു.

കന്നഡ ദേശ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് (BC-1130)സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന സർവ്വ വിജ്ഞാന കോശത്തിൽ ഇഡലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 17-ആം നൂറ്റാണ്ട് വരെ ഇഡലിയിൽ അരി ചേർത്തിരുന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ല. അരി, മാവ് പുളിക്കലിനെ ത്വരിതപ്പെടുത്തുന്നത് കൊണ്ടാ‍വാം പിന്നീട് ചേർത്ത് തുടങ്ങിയത്.

ഇഡലി തന്നെ റവ ഇഡലി, സാമ്പാർ ഇഡലി (സാധാരണ ഇഡ്ഡലി സാമ്പാറിൽ മുങ്ങി കുളിച്ച്), രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), ഉലുവ ചേർത്തുള്ള ഇഡ്ഡലി ( ഇത് ഒരു കാലത്ത് തമിഴ് നാട്ടിൽ സിനിമാനടി കുശ്ബുവിന്റെ പേരിൽ അറിയപ്പെട്ടിന്നു ) എന്നിങ്ങനെ പല രൂപത്തിലും ലഭിക്കുന്നു. ചെന്നൈയിലെ മുരുകൻ ഇഡലി ഷോപ്പ്, ഇഡലി മാത്രം വിൽക്കുന്ന ഒരു കടയാണ്. അതിൽ നിന്നു തന്നെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിൽ ഇഡലിയുടെ സ്ഥാനം ഊഹിക്കാവുന്നതാണ്.

മാത്രമല്ല, കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തിലാണ് രുചിയിൽ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിയുള്ളത്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം. പൊള്ളാച്ചി റൂട്ടിൽ കുന്നാച്ചി യിൽ നിന്നും രണ്ട് കിലോമീറ്റർ പോയാലും രാമശ്ശേരിയിൽ എത്താം. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഢലിപെരുമ കൊണ്ടാണ്. മുതലിയാർ സമുദായക്കാരാണ് ഇവിടെ ഇഢലി ഉണ്ടാക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് ഇവിടെയുള്ള മുതലിയാർ കുടുംബങ്ങൾ.

മുമ്പ് അറുപതോളം മുതലിയാർ കുടുംബങ്ങൾ ഇവിടെ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കിൽ, ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ. ഒരാഴ്ച വെച്ചാലും രാമശ്ശേരി ഇഢലി കേടുവവരില്ലെന്ന് ഇവർ അവകാശപ്പെടുന്നു. ചമ്മന്തിപ്പൊടിയും കൂട്ടി രാമശ്ശേരി ഇഡ്ഡലി തിന്നുന്നതിന് പ്രത്യേക രുചിയാണ്. ഇപ്പോൾ വിദേശികളടക്കം നിരവധി പേർ രാമശ്ശേരി ഇഡ്ഢലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്. കൂടാതെ കല്യാണം, വിരുന്ന്, തുടങ്ങിയ ചടങ്ങുകൾക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പത്തു കിലോ പൊന്നി അരിക്ക് ഒന്നര കിലോ ഉഴുന്ന് പരിപ്പ് എന്ന കണക്കിലാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിൽ 50-ഗ്രാം ഉലുവ കൂടി ചേർത്ത്, ഇവ മുന്നും കൂട്ടി നന്നായി അരച്ച് വെക്കയ്ക്കണം. പിറ്റേ ദിവസം കാലത്ത് എടുത്ത് ഇഡ്ഡലി ഉണ്ടാക്കാം. പുറത്ത് പലരും മേൽപ്പറഞ്ഞ രീതിയിൽ ഇത് ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ , രാമശ്ശേരിയിൽ ഉണ്ടാക്കുന്ന ഇഢലിയുടെ രുചി ലഭിക്കാത്തത് കൊണ്ട് ഇവർ വെളിപ്പെടുത്തുന്ന ചേരുവകൾക്കപ്പുറം മറ്റെന്തൊ രുചി - രഹസ്യമുണ്ടെന്ന് ജനങ്ങൾ അടക്കം പറയുന്നു..!!!

©️®️ വിജ്ഞാനദീപം

www.sarvatho.com ലോകത്തിലെ ഏറ്റവും ത്യാഗികളായ അമ്മമാരുള്ളത് ഏതു ജീവികളിലാണെന്ന് ചോദിച്ചാൽ.. അത് ഒക്ടോപസ് ( നീരാളി ) എന്ന...
12/02/2022

www.sarvatho.com

ലോകത്തിലെ ഏറ്റവും ത്യാഗികളായ അമ്മമാരുള്ളത് ഏതു ജീവികളിലാണെന്ന് ചോദിച്ചാൽ.. അത് ഒക്ടോപസ് ( നീരാളി ) എന്ന് നിസ്സംശയം പറയാം.
ഒരേ സമയം ഏകദേശം 50,000 മുട്ടകൾ ഇട്ട ശേഷം, ഒക്ടോപസ് അമ്മ 6 മാസം വരെ തുടർച്ചയായി അവയെ സംരക്ഷിക്കുന്നു.
ആ കാലയളവിൽ, മുട്ടകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമ്മ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു.
6 മാസം കഴിഞ്ഞ് മുട്ട വിരിയുമ്പോഴേക്കും അമ്മ പട്ടിണി കിടന്ന് മരിച്ചിരിക്കും.
അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ത്യാഗികളായ അമ്മ എന്ന് പെൺ നീരാളിയെ വിളിക്കുന്നത്.
ഇതിന്റെ ശാസ്ത്രം:-
പെൺ നീരാളി, ഒരിക്കൽ മുട്ടയിട്ടാൽ, അവയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന സ്രവങ്ങൾ, ദഹനേന്ദ്രിയങ്ങളെയും ഉമിനീർ ഗ്രന്ഥികളെയും നിർജ്ജീവമാക്കുന്നു. ഇതിനാലാണ് അവ ആഹാരം തേടി പോവാതെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ഇരിക്കുന്നത്.
ഇത് നീരാളിയെ പട്ടിണി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ബൈജുരാജ് - ശാസ്ത്രലോകം

Address

Kaniyapuram Chirayinkeezhu Road
Thiruvananthapuram
695316

Alerts

Be the first to know and let us send you an email when Sarvatho.Com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarvatho.Com:

Share