കസ്തൂർബ ഗ്രന്ഥശാല

Directions Contact the business

കസ്തൂർബ ഗ്രന്ഥശാല Read Write

26/11/2025
കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
20/11/2025

കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

follow this page
04/06/2025

follow this page

Answer KEY Academy

31/12/2024

ANSWER KEY ACADEMY

HST (PART A)

📌ഈ വരാൻ പോകുന്ന HST പരീക്ഷകളുടെ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്യുറൽ സയൻസ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് ) PART A ജനറൽ പേപ്പറിന് വേണ്ടി മാത്രമുള്ള കോഴ്സാണ് ഇത്. എല്ലാ വിഷയങ്ങൾക്കും PART A ഒന്നുതന്നെയാണ്.

📌ഗൂഗിൾ മീറ്റ് വഴിയായിരിക്കും ക്ലാസ് ക്രമീകരിക്കുന്നത്

📌Syllabus മുഴുവൻ cover ചെയ്യുന്നതും Model Questions അടിസ്ഥാനമാക്കിയുള്ളതുമായ പഠനരീതിയാണ് ഇവിടെ സ്വീകരിക്കുന്നത്.

📌ആഴ്ചയിൽ 3 ദിവസമായിരിക്കും ക്ലാസ്.
സമയം രാത്രി 7.30 മുതൽ 9 മണിവരെയാണ്.

📌 4 മാസമാണ് കോഴ്സ് കാലാവധി, 849/- രൂപയാണ് ഫീസ്.

📌 PART A ഒരിക്കലും നിസാരമായി കാണരുത് നിങ്ങളുടെ Rank നിർണ്ണയിക്കുന്നത് ഈ general areas ന് കിട്ടുന്ന മാർക്കാണ്. ആദ്യം അത് പഠിച്ച് ഉറപ്പിക്കുക.

📌കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ പേരും ഫോൺ നമ്പറും താഴെ തന്നിരിക്കുന്ന ഏതെങ്കിലും ഒരു വാട്സാപ്പ് നമ്പറിലേക്ക് മെസേജ് ആയി അയക്കുക.

9526014270
9746246819

Try using the key to unlock your future 😎

ശ്രീനാരായണ ഗുരുദേവദർശനങ്ങൾ ഇപ്പോൾ ഒരുമിച്ച് സ്വന്തമാക്കാം! ഗുരു മനുഷ്യരാശിക്ക് നല്കിയ അപൂർവ്വ സന്ദേശങ്ങളെല്ലാം ഈ മഹത് ഗ്...
12/10/2024

ശ്രീനാരായണ ഗുരുദേവദർശനങ്ങൾ ഇപ്പോൾ ഒരുമിച്ച് സ്വന്തമാക്കാം!
ഗുരു മനുഷ്യരാശിക്ക് നല്കിയ അപൂർവ്വ സന്ദേശങ്ങളെല്ലാം ഈ മഹത് ഗ്രന്ഥസമുച്ചയത്തിലുണ്ട്.

ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ, തുടങ്ങി വായനയെ ഗൗരവമായി കാണുന്നവർക്കെല്ലാം ശരിയായ മാർഗ്ഗദർശനം നല്കുന്ന ഈ സവിശേഷ ഗ്രന്ഥപരമ്പര പ്രഭാത് ബുക്ക് ഹൗസിൻ്റെ സ്റ്റാളിൽ ലഭ്യമാണ്.

ഒക്ടോബർ 13- 16 വരെ
സെൻട്രൽസ്റ്റേഡിയം
തിരുവനന്തപുരം

അയ്യങ്കാളി ഒരിക്കലും ഈ മുഖത്തോടെയാവില്ല നമ്മുടെ മനസിലുള്ളത്. എന്നാൽ സെല്ലുലോയ്ഡൻ അല്ലാത്ത അവതാരങ്ങളുടെ രൂപഹാവാദികൾ അവനവൻ...
28/08/2024

അയ്യങ്കാളി ഒരിക്കലും ഈ മുഖത്തോടെയാവില്ല നമ്മുടെ മനസിലുള്ളത്. എന്നാൽ സെല്ലുലോയ്ഡൻ അല്ലാത്ത അവതാരങ്ങളുടെ രൂപഹാവാദികൾ അവനവൻ്റെ ഇച്ഛയ്ക്കും സങ്കല്പനത്തിനും അനുരൂപമായി ആവിഷ്കരിക്കാൻ കലാകാരന് മിതമായ സ്വാതന്ത്ര്യം എക്കാലത്തുമുണ്ട്. അതിരുകളില്ലാത്ത ആകാശത്തെ തുറന്നിടുന്ന അറിവിൻ്റെ താക്കോലുകളാണ് അക്ഷരങ്ങൾ. പഞ്ചമിയേയും അയ്യങ്കാളിയേയുമെല്ലാം നമ്മുടെ ജീവിതപരിസരങ്ങളിൽ നിന്നും കണ്ടെടുക്കാനുള്ള ഏതുശ്രമവും ഇക്കാലത്ത് അഭിനന്ദനാർഹമാണ്.

അക്ഷരപ്പുലർച്ചകൾ ഉൾനാടൻഗ്രാമങ്ങളെ പുത്തൻചക്രവാളങ്ങളിലേക്ക് കൈപിടിച്ചു കയറ്റുന്നുണ്ട്. അത്തരത്തിൽ ഞാനറിയുന്ന അക്ഷരപ്പുരകളിൽ അകം നിറയ്ക്കുന്ന പേരാണ് കുറണ്ടിവിളയിലെ അധികം കുഞ്ഞുങ്ങൾ ഇനിയും തേടിപ്പിടിച്ച് ചെന്നിട്ടില്ലാത്ത കസ്തൂർബ ഗ്രന്ഥശാല. വിങ്ങുന്ന മനസുമായി ഇവിടെ കുഞ്ഞുതലച്ചോറുകളെ, തരളഹൃദയങ്ങളെ കാത്തിരിക്കുന്ന ഒത്തിരി പുസ്തകങ്ങളുണ്ട്. മനുഷ്യസ്പർശമേൽക്കുന്ന മാത്രയിൽത്തന്നെ അവയെല്ലാം മഹാവൃക്ഷമാകുമെന്ന് ഗ്രന്ഥശാലയുടെ സാരഥി പ്രിയപ്പെട്ട Mahesh Manikkom മനസ്സിൽത്തൊട്ട് സമ്മതിച്ചിട്ടുള്ളതുമാണ്. വായന വരുത്തുന്ന വികാസങ്ങളാണ് നാളത്തെ വിപ്ലവച്ചുവയുള്ള വിത്തുകളായി പരിണമിക്കുന്നത്. ഓരോ പുസ്തകവും ഒരിക്കലും മുഷിയാത്ത ജീവിതങ്ങളുടെ മുഖശ്രീത്വമാർന്ന ജീവൻ്റെ തളിരിലകളാണ്.

അധികാരവും, അപ്രമാദിത്വവും മത്തുപിടിപ്പിക്കാത്ത തലച്ചോറുകളുടെ ഈറ്റില്ലം നമ്മുടെ ഗ്രാമങ്ങൾ തന്നെ. പ്രൊഫഷണലുകൾക്കൊപ്പം സ്വപ്നാടകരും കൂടി കൈകോർത്താൽ മാത്രമുരുവാകുന്ന ഒരു 'നാട- ക'*ത്തുനിന്നു മാത്രമാണ് സങ്കീർണ്ണമല്ലാത്ത വികസനപദ്ധതികൾ സാധ്യമാകുന്നത്.

ഓണക്കാലത്തെ സുഗന്ധപൂരിതമാക്കാൻ പൂക്കൂടയുമായെത്തുന്ന കുറണ്ടിവിള ഉൾപ്പെടുന്ന മുതുവല്ലൂർക്കോണത്താണ് ഭരണഘടനയുടെ സങ്കരയിനം വിത്തുകളെ അക്ഷരമുനയാൽ ഉഴുതുമറിച്ച മണ്ണിൽ ആദ്യ പരീക്ഷണമെന്നോണം മനുഷ്യസ്നേഹികൾ വിതയിറക്കിയിട്ടുള്ളത്.

ഏറെ പ്രത്യാശയുണ്ട്; അപ്പവും വെള്ളവും കൊണ്ട് പണിത ജ്ഞാനബോധോദയ പ്രതിമകളാൽ ഈ മണ്ണ് വലിയ കാലതാമസമില്ലാതെ സമ്പന്നമാകുമെന്ന്! വലിയ ജീവിത സാഹചര്യങ്ങളൊന്നും സ്വന്തമാക്കാത്ത ഇവിടത്തെ ഇരുളൻ മണ്ണിൽനിന്ന് ചിറകാർന്ന പഞ്ചമിമാർ ഉയിർക്കൊള്ളുമെന്ന്!
കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ചരിത്രം തുടിക്കുന്ന മേൽമണ്ണിൽ മാനവികതയുടെ മഹാമേരുക്കൾ മാനംമുട്ടെ ഉയരുമെന്ന്!

ഓരോനാളും എന്തിൻ്റെയെങ്കിലുമൊക്കെ പേരിൽ ആഘോഷിക്കപ്പെടുന്ന ഒരു സാങ്കേതികകാലത്തിൽ വായനശാലകൾ ആരാധനാലയങ്ങളായും അക്ഷരങ്ങൾ ആത്മചൈതന്യം സ്ഫുരിക്കുന്ന പ്രതിഷ്ഠകളായും മാറേണ്ടിയിരിക്കുന്നു.

#അയ്യങ്കാളിദ്അക്ഷരക്കാളിമ #കസ്തൂർബഗ്രാമീണഗ്രന്ഥശാല

18/08/2024

ചരിത്രം അതിൻ്റെ ഇടതടവില്ലാത്ത ഒഴുക്കിൽ വച്ച് മുറിപ്പെടുമ്പോഴെല്ലാം സത്യത്തിൻ്റെ അസ്ഥിയുറപ്പുമായി നേരിട്ടിടപെട്ട് പ്രതിരോധം തീർക്കുന്നത് നമ്മുടെ ഗ്രന്ഥശാലകളാണ്. കുറണ്ടിവിളയെന്ന ഗ്രാമത്തിൻ്റെ നൈർമല്യവും, കൗതുകവുമെല്ലാം സ്വാതന്ത്ര്യാനന്തരകാലമായിട്ടുപോലും ഇൻഡ്യയുടെ ഇനിയും നമ്മൾ കണ്ടറിഞ്ഞിട്ടില്ലാത്ത ചരിത്രത്തിൻ്റെ പരിച്ഛേദം തന്നെ.

നമ്മളെല്ലാം ഇപ്പോഴും തലയുയർത്തിനിന്ന് സ്വതന്ത്രമായി ശ്വസിക്കുന്നത് നാനാത്വത്തിൽ ഏകത്വം ഉറപ്പുവരുത്തുന്ന മഹത്തായ നമ്മുടെ ഭരണഘടനയുടെ ഉറപ്പിന്മേലാണ്. നമുക്കോരോരുത്തർക്കും അമൂല്യമായ അത്തരം ആത്മവിശ്വാസം കൈവരുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം അതിൻ്റെ പൂർണ്ണമായ അർത്ഥത്തിലും വ്യാപ്തിയിലും അനുഭവിക്കുവാൻ കഴിയുന്നത്.
കൂടിക്കലർന്നുകഴിയാനുള്ള മൗലികമായ അവകാശത്തിനുമേൽ ആർക്കും അധികാരമില്ല.

ഗവ. ഓഫ് കേരള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, മലയിൻകീഴ് എം. എം. എസ്. ഗവ. ആർട്സ് & സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ മുതുവല്ലൂർക്കോണം, കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല സംഘടിപ്പിച്ച 'ഭരണഘടന സാക്ഷരതായജ്ഞം - 2024' സമാപിക്കുമ്പോൾ ഒരു നാട് ജനാധിപത്യത്തിൻ്റെ നട്ടെല്ലുറപ്പിലേക്ക് ഭരണഘടനയുടെ അകമ്പടിയോടെ, ആർജ്ജവത്തോടെ ഇതാ മുൻപെങ്ങുമില്ലാതവണ്ണം ഉണരുകയാണ്.

Institute of Parliamentary Affairs, Govt. of Kerala
Pallichal Grama Panchayath
NSS Unit, KL-07-117 A & B
MMS Govt. Arts & Science College
Malayinkeezhu
Kasthoorba Grameena Grandhasala
Muthuvalloorkonam, Vedivachamkovil

#ഭരണഘടനസാക്ഷരതായജ്ഞം-2024

Send a message to learn more

13/08/2024

Address

Vedivachankovil
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when കസ്തൂർബ ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കസ്തൂർബ ഗ്രന്ഥശാല:

Shortcuts

Share

Category