13/05/2026
പ്രപഞ്ചസാരതന്ത്രം
**********************
വ്യാഖ്യാ: ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി
മാസിക വലുപ്പം/കട്ടിപുറംചട്ട (Hard Bound Edition)
വില: 1180 രൂ
ഓഫർ വില: 990 രൂ(പോസ്റ്റേജ് സൗജന്യം)
ആദി ശങ്കരാചാര്യ വിരചിതമെന്ന് കരുതപ്പെടുന്ന പൗരാണിക തന്ത്രശാസ്ത്ര ഗ്രന്ഥമായ പ്രപഞ്ചസാരതന്ത്രത്തിൽ വിവിധങ്ങളായ ഊർജ്ജസ്വരൂപങ്ങളെ ആവിഷ്‌കരിക്കുന്ന 32 പടലങ്ങൾ അഥവാ അദ്ധ്യായങ്ങളാണുള്ളത്. അക്ഷരങ്ങളുടെ മഹത്വം തുടങ്ങി ജാലങ്ങളുടെ ഉത്പത്തി രഹസ്യം മന്ത്രോദ്ധാരണം, താന്ത്രികക്രിയകൾ, പൂജാവിധ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഈ മഹാഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
ഊർജ്ജ സ്വരൂപങ്ങളെ എങ്ങനെ ഉപാസിക്കാം, അതിനുള്ള മന്ത്രങ്ങളേതാണ്, അംഗീകരിക്കേണ്ട സംവിധാനമേതാണ്, അവരെ എങ്ങനെ പൂജിക്കാം. അവയുടെ പ്രീതിക്കുവേണ്ടി ഏതെല്ലാം ആഹുതികളാവാം, അവരുടെ സാന്നിദ്ധ്യമറിയിക്കാൻ ഏതെല്ലാം യന്ത്രങ്ങളുപയോഗിക്കാം. എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ വിശദമാക്കുന്ന വിശിഷ്ടഗ്രന്ഥമാണ് പ്രപഞ്ചസാരതന്ത്രം.
★ഉള്ളടക്കം★
***************
പടലം 1
*********
ബ്രഹ്മാദികളുടെ ഉത്പത്തി. അക്ഷരങ്ങളുടെ സ്വരൂപം. ഹകാരത്തിന്റെ പ്രാധാന്യം. ലവം മുതൽ പ്രളയം വരെയുള്ള കാലഭേദവർണ്ണനം. ശബ്‌ദബ്രഹ്മസ്വരൂപം. മഹത്തത്ത്വം മുതലായ തത്ത്വങ്ങൾ. ആകാശം മുതലായ പഞ്ചഭൂതങ്ങളുടെ സ്വരപം. പഞ്ചഭുതകലകൾ. പഞ്ചീകരണവിവരണം. ഇരുപത്തഞ്ച് തത്ത്വങ്ങൾ പ്രകൃതിയും വിക്യതിയും പ്രകൃതിയുടെ മൂന്നു ഗുണങ്ങൾ. അർത്ഥ സൃഷ്ടിയുടെ ഉപസംഹാരം. അർത്ഥ സൃഷ്ടിയുടെ പ്രയോജനം. ശബ്ദബ്രഹ്മോപദേശം നാലു പ്രകാരമുള്ള ദേഹോത്പത്തി. ജരായുജങ്ങളുടെ ഉത്പത്തി. മായിയം മുതലായ മൂന്നു ദോഷങ്ങൾ. പും-സ്ത്രീഭേദത്തിൻ്റെ കാരണം. ജന്തുക്കളിലെ പ്രജനന വ്യവസ്ഥ. സുഷുമ്‌ന മുതലായ നാഡികളുടെ പേരുകൾ ദേഹത്തിലെ രാപ്പകലുകളുടെ ക്രമം. ചേതനം ധാതു വിമർശനം മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയുടെ ഭേദങ്ങൾ
പടലം 2
*********
ഗർഭവാസ വർണ്ണനം,ശരീരത്തിൽ പ്രാണൻ മുതലായ പത്തു വായുക്കളുടെ പ്രവർത്തനം. വായു, അഗ്നി എന്നിവയുടെ ദോഷങ്ങൾ. അവയുടെ കാരണങ്ങൾ. പ്രാണൻ്റെയും മറ്റും ധർമ്മങ്ങൾ. ആറ് ഊർമ്മി കൾ, ആറ് കോശങ്ങൾ, ഓജോധാതുവിൻ്റെ ഉത്പത്തി. ഇന്ദ്രിയങ്ങളുടെ അർത്ഥ വിശേഷനിയമങ്ങൾ, മൂലാധാരനിരൂപണം; വസ്‌തിനിരൂപണം പരാ, പശ്യന്തി മുതലായ ഭാവങ്ങൾ വർണ്ണവ്യക്തി അഹംകാരോത് പത്തി. കുണ്ഡലിനിയുടെ സർവ്വാത്മത്വം. കുണ്ഡലിനീവിഭൂതി.
പടലം 3
*********
വർണ്ണവിഭൂതി നിരൂപണം. വർണ്ണങ്ങളുടെ അഗ്നിസോമ - സൂര്യാത്മകത്വം, സ്വര- സ്‌പർശ- വ്യാപക വർണ്ണങ്ങൾ. സ്വരങ്ങളുടെ പും-സ്ത്രീ- നപുംസകത്വം. വർണ്ണവീര്യം. ബിന്ദുവിൻ്റെ ശശിരൂപത്വം. വിസർഗ്ഗത്തിൻറെ സൂര്യരൂപത്വം. അഞ്ചിനം സ്‌പർശങ്ങൾ. വ്യാപകോദയക്രമം. കലകൾ പ്രണവകലകൾ കേശവാദി മൂർത്തികളും ശക്തികളും. ശ്രീകണ്‌ഠാദി മുർത്തികളും ശക്തികളും. വർണ്ണൗഷധികൾ വർണ്ണങ്ങളുടെ ഉച്ചാരണം. സ്വരൂപം. നിഷ്‌പത്തി ബിന്ദുസർഗ്ഗങ്ങളിലെ ഹകാര- സകാരയോഗം.
പടലം 4
*********
ഹാരകത്തിൻറെ വിശ്വയോനിത്വം. പതിനാറ് അംഗന്യാസങ്ങൾ. ഹകാരാദികളുടെ ഗുണങ്ങൾ. ഹകാരത്തിൻ്റെ മുലത്വം. ലിംഗശക്ത്യാദിന്യാസം. കുണ്ഡലിനീന്യാസം. ഹകാരത്തിൽ നിന്ന് ബ്രഹ്മാദികളുടെ ഉത്പത്തി അജപാദി ന്യാസം. ഹംസസ്വരൂപം. താരവിഭുതി ഗായത്രീതത്ത്വന്യാസം. തത്ത്വന്യാസത്തിലെ ഗായത്രീവർണ്ണ സാന്നിദ്ധ്യം. ഗ്രഹങ്ങൾ അഹോരാത്രാദി ന്യാസം. രാശിമണ്ഡലം. മാനുഷചക്രവിധാനം. രാശികളുടെ ചരാദിഭേദങ്ങൾ. നക്ഷത്രവേധന്യാസം. തിഥ്യാദി ന്യാസം. കരണന്യാസം.
പടലം 5
*********
ദീക്ഷാ-മന്ത്രശബ്ദനിർവ്വചനം. ആചാര്യനിയമം. വാസ്‌തുബലി വാസ്‌തുവിവരണം. ദീക്ഷാമണ്ഡ പാദിവിവേചനം. ബിജാവാപം മണ്ഡലനിർമ്മാണം. ബീജാരോപണം. ചതുരസ്രകുണ്ഡങ്ങളും മണ്ഡല ങ്ങളും രാശിമണ്ഡലം.
പടലം 6
*********
ഋഷി-ഛന്ദസ്സ്-ദേവത എന്നിവയുടെ നിരുക്തി ഹൃദയാദി ശബ്‌ദങ്ങളുടെ അർത്ഥം. ഉപകരണ സ്ഥാപനം. ദേവതാപൂജാ നിയമം. കുംഭസ്ഥാപനം. ഗന്ധാഷ്ടക ത്രൈവിധ്യം. മുപ്പത്തെട്ടു കലകൾ. കുംഭപുരണം പ്രാണപ്രതിഷ്‌ഠാമന്ത്രോദ്ധാരണം. അഗ്നിജിഹ്വാഭേദങ്ങൾ. അഗ്നിധ്യാനം. ഹോമങ്ങൾ പ്രണാമവിധകൾ.
പടലം 7
*********
ഋഷ്യാദി വിവരണം, ഭാരതീയധ്യാനം. ന്യാസവിധാനം മാതൃകാചക്രം അഷ്ടമാതാക്കൾ അഭിഷേക ഫലം ന്യാസവിധാനം താരകലാ ന്യാസവിധി കേശവാദിന്യാസ വിശേഷം അർദ്ധനാരീശ്വര ധ്യാനം പ്രപഞ്ച യാഗമന്ത്രോദ്ധാരം. സ്വാഹാശബ്ദ നിരുക്തി ശിവമന്ത്രന്യാസാർത്ഥം ന്യാസ- ഹോമ വിധികൾ, ബ്രഹ്മാർ പ്പണവിധാനം ന്യാസഫലവിവരണം ഹോമദ്രവ്യങ്ങൾ പുരശ്ചരണാദി വിവരണം തിലകധാരണഫലം.
പടലം 8
*********
പ്രാണാധിഹോത്രവിധി. നവഗ്രഹഹോമം. ഭുതമന്ത്രോദ്ധാരം. ഹംസസ്വരൂപം ഹോമഫലശ്രുതി ദശാചാര സരസ്വതീമന്ത്രോദ്ധാരം സരസ്വതിധ്യാനം വാദേവി സ്തോത്രവിധാനം.
പടലം 9
*********
ത്രിപുരാശബ്ദ നിർവ്വചനം ത്രിപുരമന്ത്രോദ്ധ്യാരം ത്രിപുരാധ്യാനം, പുരശ്ചരണപൂജ പ്രയോഗം. വേധക പ്രാണായാമം നവയോനിചക്ര രചന അഷ്ടമാതാക്കൾ ഭൈരവന്മാർ ജപാദി നിയമഫലങ്ങൾ വാഗീശ്വരിധ്വാനം.
പടലം 10
*********
ഭുവനേശ്വരീ നിരൂപണം ദുനേശ്വരീമന്ത്രം ഋഷ്യാദിന്യാസം ഭൂതശുദ്ധിക്രമം. പ്രകൃതിധ്യാനം. പാശം, അങ്കുശം, അഭയം, വരം, എന്നിവയുടെ നിരുക്തി ഘടസ്ഥാപനനിരൂപണക്രമം കുംഭപുരണം പൂജാക്രമം അഭിഷേകം പുരശ്ചരണ ജപമാല ധ്യാനം ഹോമവിധി യന്ത്രപൂജാപ്രയോഗം.
പടലം 11
*********
യന്ത്രനിർമ്മാണവിധി ശക്തികൾ ഘടാർഗ്ഗളയന്ത്രം അക്ഷര ലേഖനക്രമം പാശാങ്കുശബീജ വിധാനം ശക്തിമന്ത്രം പൂജാപ്രയോദി വിവരണം പുരശ്ചരണം യന്ത്രലേഖന ദ്രവ്യങ്ങൾ ഭുവനേശ്വരീ സ്തോത്രം.
സൃഷ്ടമനാ മദ്ധ്യഗത പ്രണവധ്യാനം മോക്ഷപ്രധാനയോഗം ജാഗരാദി അഞ്ച് അവസ്ഥകൾ ലയയോഗ ക്രമം അണിമാദി അഷൈശ്വര്യങ്ങൾ.
പടലം 12
*********
മഹാലക്ഷ്മീമന്ത്രോദ്ധാരം, ധ്യാനം, പുരശ്ചരണം ഹോമം, ആവരണപൂജ അലക്ഷ്‌മീനാശകരണ ഹോമം. മഹാലക്ഷ്മി മന്ത്രധ്യാനം. മുപ്പത്തിരണ്ട് മന്ത്രദേവതകൾ ശ്രീസാധകം.
പടലം 13
*********
ത്രിപുരാധ്യാനം,ധരണി മന്ത്രോദ്ധാരം, വിശ്വംഭരാലക്ഷ്‌മീധ്യായനം, ത്വരിതാശബ്ദ നിർവ്വചനം, ത്വരിതാമന്ത്രോദ്ധാരം ഹോമം യന്ത്രങ്ങൾ നിത്യാമന്ത്രോദ്ധാരം, നിത്യക്ലിന്നാധ്യാന - മന്ത്രങ്ങൾ യന്ത്ര വിധാനം.
പടലം 14
*********
ദുർഗ്ഗാമന്ത്രോദ്ധാരം,
ഷഡംഗന്യാസവിധാനം, ദുർഗ്ഗാദേവിധ്യാനം ഒമ്പത് ദുർഗ്ഗാ ശക്തികൾ സിംഹമന്ത്രോദ്ധാരം ദുർഗ്ഗായ ജനം. വനദുർഗ്ഗാ മന്ത്രോദ്ധാരം. വനദുർഗ്ഗാധ്യാനം മഹിഷമർദ്ദിനീധ്യാനം. കാത്യായനി ധ്യാനം. ശൂലിനീ ദുർഗ്ഗാ ധ്യാനം ശൂലിനീദുർഗ്ഗാമന്ത്രോദ്ധാരം അഷ്ടശക്തികൾ.
പടലം 15
*********
സൂര്യധ്യാനം ശക്തികൾ പീഠമന്ത്രോദ്ധാരം സൂര്യാർഘ്യധ്യാനം സോഹംയോഗം അംബി കേശ ധ്യാനം അപസ്മാരരോഗനിവാരക പിണ്ഡയോഗം ഷഡംഗന്യാസം ധ്യാനം ഗ്രഹസ്വരൂപം അർഘദ്രവ്യങ്ങൾ ഗ്രഹശാന്തി ഫലശ്രുതി അസ്‌തന്യാസം അക്ഷരന്യാസം.
പടലം 16
*********
ചന്ദ്രമന്ത്രോദ്ധാരം അംഗന്യാസം പുരശ്ചരണം ചന്ദ്രശക്തികൾ പൂജാപ്രയോഗം അർഘ്യ ദാനം വിദ്യാമന്ത്രോദ്ധാരം അഗ്നിദേവതാധ്യാനം ക്യശാനുമന്ത്രം പാവകധ്യാനം പുരശ്ചരണാദി.
പടലം 17
*********
മഹാഗണപതി ധ്യാനം ശക്തികൾ ആസനമന്ത്രം ആവരണപൂജ ഹോമഭേദങ്ങൾ ചതുരാ വർത്തി തർപ്പണം സ്‌തംഭനകരബീജം ഗണപതി ധ്യാനം ക്ഷിപ്രപ്രസാദമന്ത്രം ശ്രീഗണേശധ്യാനം.
പടലം 18
*********
മന്മഥ മന്ത്രോദ്ധാരം മന്മഥധ്യാനം, ജഗന്മോഹനമന്ത്രവിധാനം, കാമഗായത്രി മദനമന്ത്രോദ്ധാരം, കാമ ദേവധ്യാനം ശക്തികൾ കാമദേവ പരിചാരകൾ, അഷ്ടാദശാക്ഷര ശ്രീകൃഷ്‌ണമന്ത്രം, ദേവകീസുത ധ്യാനം
പടലം 19
*********
മോക്ഷപ്രധാന പ്രണവമന്ത്രം, ശക്തികൾ യോഗലക്ഷണം, അഷ്ടാംഗയോഗ വിവരണം, യമനിയമ ലക്ഷണം, പ്രാണായാമഭേദം, ശോഷണദഹനങ്ങൾ.
പടലം 20
*********
നാരായണഷ്ടാക്ഷരമന്ത്രം, അഷ്ടാക്ഷരാർത്ഥം മുകുന്ദധ്യാനം, മന്ത്രവർണ്ണന്യാസക്രമം ,സംക്ഷേപ ദീക്ഷ ശക്തിയും അസ്ത്രങ്ങളും, അഷ്ടാക്ഷര- ആവരണപൂജ
പടലം 21
*********
യന്ത്രങ്ങളുടെ പ്രയോജനം ചര-സ്ഥിര-ഉഭയരാശികൾ കേശവാദി പൂജാമന്ത്രം ദ്വാദശ രാശി യന്ത്രങ്ങൾ പൂജാപ്രയോഗം ശ്രീഹരിസ്തോത്രം.
പടലം 22
*********
വാസുദേവ മന്ത്രോദ്ധാരം, വിഷ്‌ണുധ്യാനം സുദർശന മന്ത്രോദ്ധാരം, രക്ഷാമന്ത്രം ,അഗ്നി പ്രാകാര സംജ്ഞകമന്ത്രം സുദർശനചക്രഗായത്രി, സുദർശനയന്ത്രം, മാരണപ്രയോഗം ഉച്ചാടന പ്രയോഗം, രക്ഷാകര യന്ത്രം രക്ഷോഘ്‌നമന്ത്രോദ്ധാരണം യന്ത്രരചനാരീതി.
പടലം 23
*********
ശ്രീ പുരുഷോത്തമ മന്ത്രോദ്ധാരം, ദ്വാദശാംഗ മന്ത്രപ്രയോഗം മാരണാദി പ്രയോഗ മന്ത്രങ്ങൾ, വ്യാപക മന്ത്രം, ചക്രാദി അഷ്ട- ആയുധ മന്ത്രങ്ങൾ ഗരുഡമന്ത്രോദ്ധാരം. ത്രൈലോക്യ മോഹന ഗായത്രി, ത്രൈ ലോക്യ മോഹനധ്യാനം, പൂജാപ്രയോഗം.
പടലം 24
*********
ശ്രീകരമത്രോദ്ധാരം, ശ്രീകരമുകുന്ദധ്വാനം, പൂജാപ്രയോഗം, മഹാവരാഹമന്ത്രോദ്ധാരം മഹാവരാഹ ധ്യാനം, യന്ത്രധ്യാനഫലം, ഫലശ്രുതി യന്ത്രവിധാനം പൂജാപ്രയോഗം.
പടലം 25
*********
നൃസിംഹാനുഷ്ടാബ് മന്ത്രം പ്രസനാപ്രതിപത്തി, ക്രൂമാപ്രതിപത്തി. നൃസിംഹബീജകഥനം, ഹോമം ഷഡക്ഷരാണോഡാരം നൃസിംഹധ്വാനം നൃസിംഹയന്ത്രവിധാനം രക്ഷയന്ത്രവിധാനം.
പടലം 26
*********
വിഷ്‌ണുപഞ്ജരവിധി വിഷ്‌ണുപഞ്‌ജരയന്ത്രം വിശ്വരൂപമന്ത്രോദ്ധാരം ഷോഡശാക്ഷര ചക്രാദിമന്ത്ര വിവാണം ഗദാ-ശാർങ്‌ഗ- ഖഡ്‌ഗ- ശംഖ പൂജ ആദിവരാഹ പൂജനം മഹാന്യസിംഹ പൂജനം വിഷ്‌ണു പഞ്ചഗെ ന്യാസം ഗീതാദി മന്ത്രയോഗവിധി, വാസ്‌ത്വാദി രക്ഷാവിധാനം വാസ്ത്വാദി
പടലം 27
*********
പ്രാസാദശബ്ദ നിർവചനം പ്രാസാദമന്ത്രം മൂർത്തിന്യാസം പീഠാർച്ചനാവിധി നവപീഠ ശക്തികൾ പീഠമത്തോദ്ധാരം പഞ്ചബ്രഹ്മ വിധാനം ഈശാനാദികളുടെ ശ്രൗതമന്ത്രങ്ങൾ ശൈവ പഞ്ചാക്ഷര മന്ത്രം സദാശിവധ്യാനം പൂജാപ്രയോഗം ശൈവാഷ്ടാക്ഷരമന്ത്രം പാർവ്വതീശധ്വാനം.
പടലം 28
*********
ദക്ഷിണാമൂർത്തി മന്ത്രവിവരണം ദക്ഷിണാമൂർത്തി മന്ത്രോദ്ധാരം അഘോരമന്ത്രോദ്ധാരം അസ്ത്രന്വാസം അഘോരദേവതാധ്യാനം പൂജായന്ത്രം മൃത്യുഞ്ജയധ്യാനം.
പടലം 29
*********
ചിന്താമണി മന്ത്രവിവരണം ഉമേശദേവതാധ്യാനം അർദ്ധനാരീശ്വര ദേവതാധ്യാനം രോഗാ ദുപശാന്തി പ്രയോഗാന്തരം, രക്ഷാകരയന്ത്ര വിധാനം, വശ്യകരപ്രയോഗം സർവ്വരക്ഷാകരപ്രയോഗം രക്ഷാകരയന്ത്ര വിധാനം ചണ്ഡമന്ത്രോദ്ധാരം ചണ്ഡേശ്വര ധ്യാനം ചണ്ഡേശ്വരീ ഗായത്രിവശീകര
പടലം 30
*********
ഗായത്രിമന്ത്രവിധി വ്യാഹത്യർത്ഥം മന്ത്രാക്ഷരങ്ങളുടെ അർത്ഥം ഗായത്രീജപവിധി നിരാകരധാനം ബഹിർജ്ജപക്രമം ഗായത്രിധ്യാനം പ്രയോഗം പുരശ്ചരണം.
പടലം 31
*********
കാത്യായനിധ്യാനവിവരണം നവശക്തികൾ അക്ഷശക്തികൾ അതിദുർഗ്ഗാ മന്ത്രജപ നിയമം അനുലോമ-പ്രതിലോമമന്ത്ര സാധന വിധി മന്ത്രവർണ്ണ ദേവതാ ദിനാസ്രലക്ഷണം കൃത്വാസ്രലക്ഷണം സ്തംഭന വിധാനം വശീകരണവിധാനം ആകർഷണവിധാനം വിദ്വേഷ വിധാനം ഉച്ചാടനകരണം മോഹനാദി വിധാനം മാണകർമ്മനിരൂപണം സ്‌തംഭനാദി വിധി ഭൂതവർണ്ണ വിവരണം പ്രയോഗവിധികൾ.
പടലം 32
*********
ലവണമന്ത്രവിധാനം പഞ്ചാംഗനാസ വിവരണം അഗ്നിധ്യാനം യാവെതിധ്യാനം കാത്യായനി ധ്വാനം, ഭദ്രകാളീധ്വാനം പൂത്തലികാ പ്രയോഗം പൂത്തലീനിർമ്മാണവിധി പ്രാണ പ്രതിഷ്‌ഠാവിധാനം ചിടിമന്ത്ര ന്യാസം അഗ്നപസ്ഥാനമന്ത്രങ്ങൾ ഭദ്രകാളി ഉപസ്ഥാന മന്ത്രങ്ങൾ ബലിപ്രകാരങ്ങൾ.
വിലാസം താഴെകൊടുത്തിട്ടുള്ള നമ്പരിൽ Whatsapp അയച്ചാൽ തപാൽമാർഗം അയച്ചു തരുന്നതാണ് .*Cash on delivery/VPP സൗകര്യം ലഭ്യമാണ്.
Whatsapp : 095395 95959
Google pay : 9539595959
*COD ചാർജ് ബാധകം.