NIDHI BOOKS

NIDHI BOOKS വായനയിലേക്ക് ഒരു വാതായനം�

10/06/2026

ഡിറ്റക്ട്ടീവ് ബ്യോംകേഷ് ബക്ഷി’–കൂര്‍മ്മബുദ്ധിയും നിരീക്ഷണപാടവവുംകൊണ്ട് കുറ്റാന്വേഷണസാഹിത്യലോകത്ത് വിസ്മയംതീര്‍ത്ത ബംഗാളി ക്ലാസിക് കഥാപാത്രം. ‘ഇന്ത്യന്‍ ഷെര്‍ലക് ഹോംസ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്യോംകേഷ് ബക്ഷി തന്നെ സ്വയം വിളിക്കുന്നത്, ഒരു ‘ഡിറ്റക്ട്ടീവ്’ എന്നതിനെക്കാള്‍ ‘സത്യാന്വേഷി’ എന്നാണ്. 1930കളിലെ കൊല്‍ക്കത്തയുടെ മായികാന്തരീക്ഷത്തില്‍ ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച വിഖ്യാത കുറ്റാന്വേഷണപരമ്പരയിലെ ആദ്യ പുസ്തകം.നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ രചനകള്‍.

മനഃശാസ്ത്രപരമായ ആഴവും യാഥാര്‍ത്ഥ്യബോധവും ഒത്തുചേര്‍ന്നുഉദ്വേഗഭരിതമായ ക്ലാസിക് കുറ്റാന്വേഷണ കഥകള്‍

ആമുഖം
സുനില്‍ ഞാളിയത്ത്

വില :270

10/06/2026

ബാബയെത്തേടിയുള്ള യാത്ര, സ്വയംതേടലായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രവധം, ഒറ്റാന്തടിയായി നിന്നുപോയ രാഘവന്‍ മാഷിന്റെ ജീവിതം വരച്ചിടുന്ന രാഘവന്റെ ആടുകള്‍, യാഥാര്‍ത്ഥ്യവും കല്‍പ്പനയും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തിലൂടെ മുന്നേറുന്ന ഒമ്പതാംവളവ് രാജ്യം തുടങ്ങി നിര്‍മ്മലാനിലയം, സകലസ്‌നേഹത്തോടെയും ചെയ്യുന്ന പാപം, കാറല്‍ മാര്‍ക്‌സിന്റെ താടി, ഡൈല്യൂട്ടഡ് സീ, ലാ കാലേ, കിക്കിരിക എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുന്ന ഒമ്പതു കഥകള്‍.

മലയാളകഥയില്‍ പുതിയൊരു വഴി വരച്ചിടുന്ന സമാഹാരം

വില : 190

09/06/2026

for books Contact 62 38 64 92 28

09/06/2026

Order Dispatched💫

08/06/2026

To USA✈️💫

08/06/2026

To UK✈️💫

07/06/2026

അപ്പൂപ്പൻപ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ, കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങൾ. കഠിനാദ്ധ്വാനത്തിന്റെ നാൾവഴികൾ താണ്ടി ഉയരങ്ങൾ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവർ. പ്രണയത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാന മഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന കാലത്തിന്റെ നൈർമ്മല്യത്തെ തോറ്റിയുണർത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തിൽ നിന്നു തുടങ്ങിയ നോവൽ, കേരളത്തിന്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകർത്തുന്നതിൽ എഴുത്തകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവ ജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യുന്ന രചന. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവൽ.

വില: 499

07/06/2026

ചിറ്റിലശ്ശേരിയിലെ ചൂളം വിളിക്കാർ " എന്ന ഈ നോവൽ.. ശ്രീഹരി എന്ന എട്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ നമ്മളെ കാണിച്ചുതരുന്നത് ചിറ്റിലശേരി എന്ന ചെറു ഗ്രാമത്തിന്റെ എണ്ണിയാലോടുങ്ങാത്ത വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പകർന്നാട്ടങ്ങളും ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും പ്രകൃതിഭംഗിയും ബന്ധങ്ങളുടെ ഈഴയടുപ്പവും തീക്ഷണത്തയും പുരാതന മിത്തുകളും സങ്കൽപ്പങ്ങളും പകയും പ്രണയങ്ങളും ആചാരങ്ങളും കാർഷിക സമൃധിയും വേർപെടലുകളുടെ ആഴവും ഒക്കെ ചേർന്ന് ഒരു ക്ലാസ്സിക്‌ ആണ് ഈ നോവൽ.. ഒന്ന് ഉറപ്പിക്കാം.. ഒരിറ്റു കണ്ണുനീർ വീഴ്ത്താതെ ഈ നോവൽ വായിച്ചു തീർക്കുക അസാധ്യം...

വില: 499

07/06/2026

for books Contact 62 38 64 92 28💫

Address

Thalassery
670651

Telephone

+916238649228

Website

Alerts

Be the first to know and let us send you an email when NIDHI BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NIDHI BOOKS:

Share

Category