For your consumer needs

For your consumer needs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from For your consumer needs, Shopping & retail, Tellicherry.

ജലപാത. ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങൾ. എട്ടു വർഷങ്ങൾക്കു മുൻപ് വേണ്ടെന്നു വെച്ച പന്നിയന്നൂർ, മനേക്കര, ചമ്പാട്, മക്കുനി ഭ...
09/05/2023

ജലപാത. ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങൾ. എട്ടു വർഷങ്ങൾക്കു മുൻപ് വേണ്ടെന്നു വെച്ച പന്നിയന്നൂർ, മനേക്കര, ചമ്പാട്, മക്കുനി ഭാഗങ്ങളിൽ വീണ്ടും അലൈൻമെന്റ് കണ്ടെത്തിയത് ആരാണ്, എങ്ങിനെയാണ്.? കൂടുതൽ വീടുകൾ പോകുന്നതും കഷ്ടനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന റൂട്ട് ഒഴിവാക്കാൻ ജനങ്ങൾ തുടർച്ചയായി സമരം നടത്തുന്നത് കാണേണ്ടവർ കാണാത്തത് എന്ത്? മറ്റു റൂട്ട്കൾ വേണ്ടെന്നു വെച്ചു ഈ റൂട്ടിനു എന്താണ് ഇപ്പോൾ കണ്ടെത്തിയ പ്രത്യേകത. മുന്നോടിയായി വേണ്ട പഠനങ്ങൾ നടത്തിയോ? കുറെ സർവ്വേ നമ്പർ പ്രഖ്യാപിച്ചു അവയിൽ ആരുടെയൊക്കെ സ്ഥലം പോകും എന്ന് പറയാതെ ജനങ്ങളെ മുഴുവൻ ആശങ്കയിലാക്കി വീടും കുടിയും ഉപേക്ഷിക്കപ്പെടേണ്ടി വരും എന്നു മുൾമുനയിൽ നിർത്തുന്നത് ആരുടെ വിനോദമാണ്. നിർദ്ഷ്ട റൂട്ട് പ്രഖ്യാപിക്കുകയോ അടയാള പ്പെടുത്തുകയോ ചെയ്താൽ ഇന്ന് ഭയപ്പെടുന്ന പകുതി പേർക്ക് തന്റെ സ്വത്തുക്കൾ പോകുന്നില്ലന്നു അറിയാൻ പറ്റും. ഒരു survey നമ്പറിൽ 5 ഏക്കർ ഉണ്ടെങ്കിൽ പാത കടന്നു പോകുന്നത് ഒരു ഏക്കറിൽ കൂടി മാത്രമായിരിക്കും. മറ്റുള്ളവർക്ക് സമാധാനിക്കാം. അതൊന്നും പറയാതെ നാട്ടുകാരെ മുഴുവൻ തെരുവിൽ ഇറക്കുന്ന അതിബുദ്ധി ആരുടേതാണ്. സ്ഥലം, വീട് എന്നിവ നഷ്ടപെടുന്നവർക്ക് ലഭിക്കാൻ പോകുന്ന നഷ്ടപരിഹാരം എങ്ങിനെ ആണ്.സർക്കാർ പല പദ്ധതികൾക്കും നൽകിയ മെച്ചപ്പെട്ട നഷ്ടപരിഹാരം ജലപാതക്കും ലഭിക്കുമെന്നത് ഇതുവരെ പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ട്.? വയൽ നഷ്ടപ്പെടുന്നവർക്ക് പൊന്നും വില കിട്ടുമെന്ന് ഉറപ്പ് വന്നാൽ അവർ സന്തോഷിക്കും. വീട് പോകുന്നവര്ക്ക് അത്തരം വീട് പുതുതായി ഉണ്ടാക്കാനുള്ള ചിലവും തൊട്ടടുത്തു 10 സെന്റ് സ്ഥലം സൗജന്ന്യമായും കൂടാതെ നഷ്ടപെടുന്ന സ്ഥലത്തിന് മികച്ച വിലയും നൽകും എന്ന് പറഞ്ഞു കേൾക്കുന്ന നഷ്ടപരിഹാരം സർക്കാർ ഉത്തരവായി വരാത്തത് എന്ത്? എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും സമരം ചെയ്യുന്നവരുടെയും ഒരു യോഗം വിളിച്ചു,ജില്ല കളക്ടർ ഇപ്പോൾ പറയുന്ന റൂട്ടിൽ പദ്ധതി മാറാൻ കാരണം, നൽകുന്ന നഷ്ടപരിഹാരം എന്നിവ വിശദീകരക്കേണ്ട സമയം അതിക്രമിച്ചു. യോഗത്തിൽ കൃത്യമായ റൂട്ട് മാപ് കൂടി അറിയിച്ചു അഭിപ്രായം തേടുക തന്നെ വേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇതൊരു ജനകീയ സർക്കാർ അല്ലെന്ന തോന്നൽ ഉണ്ടാവുകയും ഇരകൾ വികസന വിരോധികളുടെ തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങി പോവുകയും ചെയ്യും. വേണ്ടത് വേണ്ട സമയത്ത് ചെയ്യാതിരുന്നാൽ പിന്നീട് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.

Pannianore panchayath consumer co operative stores,Po.Champad, Tellicherry.A co operative venture for your needs.
21/10/2020

Pannianore panchayath consumer co operative stores,Po.Champad, Tellicherry.A co operative venture for your needs.

Address

Tellicherry
670694

Telephone

+919447012136

Website

Alerts

Be the first to know and let us send you an email when For your consumer needs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share