Top Taste

Top Taste Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Top Taste, Shopping & retail, PLAPARAMPILL, koodal, Pathanapuram.

27/08/2025
മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാന...
28/02/2022

മകൻ കോളേജ് പാസ്സ് ആയി കഴിഞ്ഞപ്പോൾ പിതാവ് തന്റെ മകന് ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. തന്റെ പഴയ കാർ ആയിരുന്നു സമ്മാനം. മകന് പൊടി പിടിച്ചു കിടക്കുന്ന കാർ കണ്ടപ്പോൾ ഒരു അസന്തുഷ്ടി തോന്നി.

പിതാവ് മകനോട് പറഞ്ഞു... നീ ഈ കാർ ആദ്യം ഒരു ഉപയോഗിച്ച കാർ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം. അടുത്തത് ഇരുമ്പ് വിലയ്ക്കെടുക്കുന്ന ആളിന്റെ കടയിൽ പോയി വില ചോദിക്കണം. മൂന്നാമതായി കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു വില ചോദിക്കണം. എന്നിട്ടു തിരിച്ചു വരുവാൻ പറഞ്ഞു.

മകൻ അപ്രകാരം തന്നെ ചെയ്തിട്ടു തിരിച്ചു വന്നു. എന്തായിരുന്നു വിലകൾ പറഞ്ഞതു എന്നു ചോദിച്ചപ്പോൾ മകൻ പറഞ്ഞു.. കാർ കടക്കാരൻ 50000 രൂപാ വില പറഞ്ഞു. കാരണം പഴയ കാർ ആണ്. ഇരുമ്പ് കച്ചവടക്കാരൻ പറഞ്ഞു കൂടി വന്നാൽ 10000 രൂപാ തരാം. എന്നാൽ കാർ പ്രേമികളുടെ വെബ്സൈറ്റിൽ ചോദിച്ചപ്പോൾ 10 ലക്ഷം രൂപാ വരെ ചിലർ വില പറഞ്ഞു, കാരണം നിസ്സാൻ സ്കൈലൈൻ R33 എന്ന കാർ ആണിത്, ഇതിപ്പോൾ കിട്ടുവാൻ പ്രയാസം ആണ് എന്നു.

അപ്പൻ മകനോട് പറഞ്ഞു... കോളേജ് കഴിഞ്ഞു ഉദ്യോഗം നോക്കുന്ന നീ ഈ പാഠം മനസ്സിലാക്കണം. ഒന്നു, നമ്മളുടെ വില നമ്മൾ അറിയണം. രണ്ടു, നമ്മളുടെ വില അറിയാത്തവരുടെ അടുത്തു നമ്മൾ സമയം പാഴാക്കരുത്. നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞു നമ്മൾക്ക് വില നൽകും.

ലോകപ്രസിദ്ധമാണിന്നും ആ ഗുരു - ശിഷ്യ പ്രണയം !2006 ല്‍ 49 കാരനായ പ്രോഫസ്സറുടെയും 19 കാരിയായ ശിഷ്യയുടെയും പ്രണയം അന്ന് പത്ര...
28/02/2022

ലോകപ്രസിദ്ധമാണിന്നും ആ ഗുരു - ശിഷ്യ പ്രണയം !

2006 ല്‍ 49 കാരനായ പ്രോഫസ്സറുടെയും 19 കാരിയായ ശിഷ്യയുടെയും പ്രണയം അന്ന് പത്ര ദൃശ്യമാദ്ധ്യമ ങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വിദേശ മാദ്ധ്യമങ്ങളിലും അക്കാലത്ത് അവര്‍ നിറഞ്ഞു നിന്നു.ഇരുവര്‍ക്കും 30 വയസ്സിന്‍റെ വെത്യാസം.

ബീഹാറിലെ പാറ്റ് ന യൂണിവേര്‍‌സിറ്റിയില്‍ ഹിന്ദി പ്രൊഫസ്സറായിരുന്നു മട്ടൂക്കുനാഥ ചൌധരി.ഒരു സെമിനാറില്‍ വച്ചാണ് 19 കാരിയായ ജൂലിയെ കണ്ടുമുട്ടുന്നത്. അന്ന് മൊട്ടിട്ട ഇരുവരിലെയും പ്രണയം തുറന്നുപറഞ്ഞത്‌ ജൂലിയായിരുന്നു. വിവാഹമല്ലാതെ പരസ്പ്പരം പ്രണയിച്ച് പ്രൊഫസ്സറുമൊത്ത് ഒരു സമര്‍പ്പിത ജീവിതം. ജൂലി അത് പ്രൊഫസ്സറോട് തുറന്നുപറഞ്ഞു.

ജൂലിയെ പിന്തിരിപ്പിക്കാന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ മട്ടൂക് നാഥ്‌ ശ്രമിച്ചെങ്കിലും ജൂലിയ്ക്ക് അദ്ദേഹമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയായി.

പ്രൊഫസറോടുള്ള തന്‍റെ പ്രണയം വിവാഹം എന്ന ബന്ധത്തിലുപരി സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത തലത്തിലുള്ളതാണെന്നും.. പ്രണയം എന്നതിനേക്കാള്‍ അറിവിലും,ആത്മീയത യിലും പൂര്‍ണ്ണത കൈവന്ന ഒരു വ്യക്തിത്വത്തോടുള്ള ആരാധനയായി കാണുകയാണ് വേണ്ടതെന്നുo ജൂലി അക്കാലത്ത് മാദ്ധ്യമങ്ങളോട്റവരെ തുറന്നു പറഞ്ഞിരുന്നു.

ജൂലിയുടെ സമര്‍പ്പണത്തിനുമുന്നില്‍ പ്രോഫസ്സര്‍ക്ക് മറ്റു വഴിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിലേക്ക് ജൂലി മെല്ലെ മെല്ലെ കുടിയേറി.

സമൂഹവും കുടുംബവും ഇളകി മറിഞ്ഞു. ഭാര്യയും ,കൂട്ടരും ചേര്‍ന്ന് ഇരുവരെയും പരസ്യമായി തല്ലിച്ച തച്ചു.മുഖത്തു കരിഓയില്‍ ഒഴിച്ചു. ഗാര്‍ഹിക പീഡ നകുറ്റം ചുമത്തി മട്ടൂക്നാഥിനെയും ജൂലിയെയും ജയി ലിലാക്കി. പാറ്റ്ന യൂണിവേര്‍‌സിറ്റി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു..നാടും നാട്ടുകാരും പ്രൊഫസറെയും ജൂലിയെയും പഴിച്ചു. പ്രോഫസ്സര്‍ക്കും ജൂലിയ്ക്കും വട്ടാണെന്നുള്ള വ്യാപക പ്രചാരണം മാദ്ധ്യമങ്ങളില്‍ വരെ നടന്നു അക്കാലത്ത്.

ജയില്‍ മോചിതനായ മട്ടൂക് നാഥ്‌ ജൂലിയ്ക്കൊപ്പം പാറ്റ്ന വിട്ടു ഭാഗല്‍പ്പൂരിലെത്തി. ഒരുമിച്ചു താമസമായി. പിന്നീട് കോടതിയില്‍ കേസ് നടന്നു. 2013 ഫെബ്രുവരി 13 ന് കോടതി വിധിവന്നു. ജോലി തിരിച്ചുകിട്ടി.

വിധിനടപ്പാക്കിക്കിട്ടാന്‍ പ്രോഫസ്സര്‍ക്ക് സത്യാഗ്രഹം കിടക്കേണ്ടി വന്നു. ഒടുവില്‍ രാജ്ഭവന്‍ ഇടപെട്ടു വിധി നടപ്പാക്കി.

പുറത്തുനിന്ന 5 വര്‍ഷത്തെ ശമ്പളം 20 ലക്ഷം രൂപ പ്രോഫസ്സര്‍ക്ക് ഒന്നിച്ചുകിട്ടി. ഭാര്യക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിനു നല്‍കാനും വിധിവന്നു.. കൂടാതെ പാറ്റ്ന യിലെ രണ്ടു വീടുകളും ആദ്യ ഭാര്യക്ക് നല്‍കി. ഒരു വീട്ടില്‍ നിന്ന് മാസം ലഭിക്കുന്ന 40000 രൂപ വാടകയും ഭാര്യക്കാണ്. വീടുകള്‍ക്ക് രണ്ടരക്കോടി രൂപ ഇന്ന് വിലവരുമെന്ന് പ്രോഫസ്സര്‍ പറഞ്ഞു.

മാട്ടൂക് നാഥ്‌ ഇപ്പോള്‍ യൂണിവേര്‍‌സിറ്റി ഹിന്ദി വിഭാഗം തലവനാണ്. 1.25 ലക്ഷം മാസ ശമ്പളം. പ്രോഫസ്സര്‍ക്ക് 40000 രൂപ മാസശമ്പളം ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ച ചിലവിനുള്ള 15000 രൂപ എന്ന തുക പ്രതിമാസം 50000 ആക്കണമെന്ന ആവശ്യവുമായി ആദ്യഭാര്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.
മട്ടൂക് നാഥ്‌ (Matuknath) ഇപ്പോള്‍ ഭാഗല്‍പ്പൂരില്‍ ഒരു ' പ്രണയ വിദ്യാലയം' (പ്രേം പാഠശാല) അഥവാ LOVE SCHOOL ന്‍റെ നിര്‍മ്മാണ ത്തിലാണ്. ഇത് വരെ 10 ലക്ഷം രൂപ ചിലവിയിക്കഴി ഞ്ഞു.സ്വന്തമായുള്ള ഒരു സൈക്കിള്‍ റിക്ഷയിലായിരുന്നു ഇരുവരുടെയും സഞ്ചാരം.ജൂലിയെ പിന്നിലിരുത്തി പ്രൊഫസര്‍ റിക്ഷ ചവുട്ടി പോകുന്നത് നഗരത്തിലെ വീഥികള്‍ക്ക് പുതുമയുള്ള കാഴ്ചയായിരുന്നു.

ഇന്ന് അത് മാറി. 60 വയസ്സ് തികയുന്ന പ്രോഫസ്സര്‍ തന്‍റെ പ്രണയിനിയായ ജൂലിയുടെ 30 - മത് പിറന്നാളിന് തനിക്ക് കിട്ടിയ 20 ലക്ഷം രൂപയില്‍ നിന്ന് 6.40 ലക്ഷം രൂപയ്ക്ക് ഒരു പുതിയ വെള്ള ഷവര്‍ലെ sail കാര്‍ വാങ്ങി അദ്ദേഹം ആദ്യമായി വിലപിടി പ്പുള്ള ഒരു പിറന്നാള്‍ സമ്മാനം നല്‍കി. കഴിഞ്ഞ വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 നാണ് Surprise Gift ആയി അദ്ദേഹം ഇത് നല്‍കിയത്.

ജൂലിയ്ക്ക് പ്രോഫസ്സര്‍ നല്‍കിയ ഈ പിറന്നാള്‍ സമ്മാനം ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ജൂലിയുമായുള്ള തന്‍റെ ബന്ധ൦ വിശകലനം ചെയ്യുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.. Matuk - Julie Dairy എന്നാണ് പുസ്തകത്തിന്‍റെ പേര്.

ഇപ്പോള്‍ യാത്രയുടെ സ്വഭാവവും മാറി..ഇരുവരും കാറിലാണ് യാത്രയെങ്കിലും മിക്കവാറും ജൂലിയാണ് ഡ്രൈവിംഗ് സീറ്റില്‍ കാണുക.

റിട്ടയര്‍ ചെയ്തശേഷം തന്‍റെ പ്രണയപാഠശാലയിലൂടെ(LOVE SCHOOL) വൈവിധ്യമായ പ്രണയത്തിന്‍റെ അര്‍ഥവ്യാപ്തികളിലൂടെ സമൂഹത്തെ ബോധവല്‍ക്കരികാനുള്ള ശ്രമത്തിലാണ് പ്രൊഫസറും ,ജൂലിയും. ഇരുവരും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല..ലിവ് ഇന്‍ റിലേഷനിലാണ് അവര്‍ ജീവിക്കുന്നത്. ഇരുവരും ഇന്ന് പൂര്‍ണ്ണ സന്തുഷ്ടരാണ്.

കാണുക പ്രൊഫസര്‍ മട്ടൂക് നാഥും - ജൂലിയും.

കൊള്ളാമോ
30/03/2021

കൊള്ളാമോ

07/12/2020

ബഹുമാനപ്പെട്ട കേരള സംസ്ഥാന വനം വന്യജീവി വകുപ്പിന് സമർപ്പിക്കുന്നു🤒🤒🤒🤒

എങ്ങനെയുണ്ട്.....😄😄😄
05/12/2020

എങ്ങനെയുണ്ട്.....😄😄😄

സാക്ഷര കേരളം സുന്ദര കേരളം :)
19/11/2020

സാക്ഷര കേരളം സുന്ദര കേരളം :)

 #ചരിത്രം_രചിച്ച_പോലീസുകാരൻകേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ ഒരു സാധാരണ കോൺസ്റ...
04/11/2020

#ചരിത്രം_രചിച്ച_പോലീസുകാരൻ

കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ ഒരു സാധാരണ കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു പോലീസുകാരന് മാത്രമായി സംസ്ഥാന പോലീസ് മേധാവിയുടെ"
BADGE OF HONOUR FOR DETECTIVE EXCELLENCE
പുരസ്കാരം കിട്ടിയിരിക്കുന്നു.

ഇത് പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ വിനോദിൻ്റെ കഥ.

2019 ഫെബ്രുവരി 24 പെരുമ്പാവൂർ ഒക്കലിലെ ഒരു പെട്രോൾ പമ്പിൽ ഒരു കൊലപാതകം നടക്കുന്നു. ആസ്സാം സ്വദേശി 23 വയസ്സുള്ള മൊഹിബുല്ല കൊല്ലപ്പെട്ടു കൂടെ താമസിക്കുന്ന പങ്കജ് മണ്ഡലിനെ കാണാനുമില്ല.

അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘത്തിന് ഒരു കാര്യം മനസ്സിലായി പങ്കജ് മണ്ഡൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നത്.പ്രതിയെ അന്വേഷിച്ച് ആസ്സാമിലെത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല.

മാധ്യമശ്രദ്ധ പിടിച്ചുപറ്റാതേയും, വിവാദമാവാതിരിക്കുകയും ചെയ്ത ഒരു കൊലപാതക കേസ്സായിരുന്നു ഇത്.

ആവശ്യത്തിലധികം കേസുകൾ കൈകാര്യം ചെയ്യുന്ന കൂട്ടത്തിൽ ഒരു കേസ് മാത്രമായിരുന്നു പോലീസിനെ സംബന്ധിച്ചടുത്തോളം ആ കേസ്സും,,

പക്ഷേ അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിനോദ് മനസ്സിൽ ഒരു തീരുമാനമെടുത്തിരുന്നു പ്രതിയെ പിടിച്ചേ അടങ്ങു എന്ന്.

സ്വന്തമായ് ഫോണില്ലങ്കിലും പല അന്യസംസ്ഥാന തൊഴിലാളികളും കൂട്ടുകാരുടെ ഫോണിൽ ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന കാര്യം വിനോദിനറിയാമായിരുന്നു.അങ്ങനെ പ്രതിയുടെ FB അക്കൗണ്ട് തപ്പിയെടുത്ത ശേഷം അക്കൗണ്ടിലേക്ക് ഒരു സ്മൈലി അയച്ചു.
നാളുകൾ കഴിഞ്ഞാണ് പ്രതി അതെല്ലാം കണ്ടത്, അതിന് ശേഷം അതി വിദഗ്ധമായി പ്രതിയുടെ ഫോൺ നമ്പർ കൈക്കലാക്കാൻ വിനോദിന് സാധിച്ചു.

ആ നമ്പറിൻ്റെ ലൊക്കേഷൻ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി പ്രതി പെരുമ്പാവൂർ വിട്ട് പോയിട്ടില്ല,,, അതോടെ ഒരു കാര്യം വിനോദ് ഉറപ്പിച്ചു താൻ ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുന്നു,,...
ഒട്ടും വൈകിയില്ല പ്രതിയുടെ ലൊക്കേഷൻ കാണിച്ച സ്ഥലങ്ങളിലൂടെയായ് പിന്നീട് യാത്ര,, നാളുകൾ വീണ്ടും കടന്നു പോയി ഇതിനിടയിൽ പ്രതി ഒരു പുതിയ ഫോട്ടോ FB യിൽ ഇട്ടിരുന്നു.

ഒരു ദിവസം പ്രതിയെ അന്വേഷിച്ച് ഇറങ്ങിയ ഒരു ബസ് സ്റ്റോപ്പിൽ വിശ്രമിക്കുമ്പോ സമീപത്ത് കണ്ട ചാമ്പ്യൻഷിപ്പ് 2019 എന്നെഴുതിയ ഫ്ലക്സ് ബോർഡ് കണ്ട് വിനോദ് ചാടിയെഴുന്നേറ്റു.പ്രതി അവസാനം FB യിൽ ഇട്ട ഫോട്ടോയിൽ അയാളുടെ പിന്നിൽ കാണുന്ന അതേ ബോർഡ് അന്നൊന്നും അത് അത്ര ശ്രദ്ധിച്ചിരുന്നില്ലങ്കിലും നേരിട്ടു കണ്ടപ്പോഴാണ് അത് മനസ്സിലേക്ക് ഓടിയെത്തിയത്.

ഒരു കാര്യം ഉറപ്പിച്ചു പ്രതി സമീപത്തെവിടെയോ ഉണ്ട്,,

പിന്നെ എല്ലാം പെട്ടന്നായിരുന്നു.പ്രതി അറസ്റ്റിൽ.

സംഭവത്തിന് ശേഷം പ്രതിയെ പിടിക്കുന്നവർക്കായ് കൊല്ലപ്പെട്ടയാളുകളുടെ ഗ്രാമവാസികൾ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയുമായ് അവർ വിനോദിനെ കാണാൻ വന്നു, പാരിതോഷികം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു..

വിനോദിൻ്റെ മറുപടി ഇങ്ങനെയായിരുന്നു "ഈ തുക മരണപ്പെട്ട മൊഹിബുല്ലയുടെ മകൻ്റെ പേരിൽ നിക്ഷേപിച്ച് അവനെ പഠിപ്പിച്ച് ഒരു പോലീസുകാരനാക്കണം അതായിരിക്കണം എനിക്ക് നിങ്ങൾ തരുന്ന പാരിതോഷികം"

ഇതാണ് കാക്കിയണിഞ്ഞ ഒരു പോലീസുകാരൻ്റെ കർമ്മപഥത്തിലെ കരുത്തുറ്റ കർമ്മവീര്യം..

#ബിഗ്_സല്യൂട്ട് ❤❤

(Courtesy Post)

30/10/2020

പൊളിച്ചു മോളെ...അടിപൊളി 👌👌👌

ചരിത്ര ഫോട്ടോ
30/10/2020

ചരിത്ര ഫോട്ടോ

Address

PLAPARAMPILL, Koodal
Pathanapuram
689693

Telephone

+96565911794

Website

Alerts

Be the first to know and let us send you an email when Top Taste posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share