Grace Dry Fish

Grace Dry Fish Quality dried fish is available at reasonable prices.

08/11/2021

ഉണക്കമീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ ഐറ്റം പരിചയപ്പെട്ടാലോ.? ആദ്യം ചെയ്യേണ്ടത് ഉണക്കമീൻ വെള്ളത്തിലിട്ട് ഉപ്പു ക.....

മെന്റലി...
10/02/2021

മെന്റലി...

10/02/2021
05/02/2021

ഉണക്കമീൻ വറുത്തും മീൻകറി വച്ചും എല്ലാം നമ്മൾ കഴിക്കാറില്ലേ ?അങ്ങനെ ഉണക്കമീൻ വച്ച് ഒരു ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ? ദശക്കട്ടിയുള്ള ഏതു മീൻ വച്ചും ഇതുണ്ടാക്കി നോക്കാം . ചോറിനൊടൊപ്പം കഴിക്കാവുന്ന നല്ല അടിപൊളി ചമ്മന്തിയാണിത്.

ആവശ്യമുള്ള സാധനങ്ങൾ :

ഉണക്കമീൻ ( ഞാനിവിടെ അയിലയാണെടുത്തിരിക്കുന്നത് ) - 2 എണ്ണം നന്നായി കഴുകുയെടുത്തത്

നാളികേരം ചിരകിയത് - 3/ 4 കപ്പ് ( സ്റ്റാൻഡേർഡ് മെഷർമെൻറ് കപ്പ് )

ചതച്ചമുളക് - 3 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

മുളക് പൊടി - 1 ടീസ്പൂൺ

ചെറുള്ളി - 10 എണ്ണം ചതച്ചത്

പുളി - ഒരു ചെറിയ കഷ്ണം

വെളിച്ചെണ്ണ - 2 + 1 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം :

1 .ഉണക്കമീൻ വൃത്തിയായി കഴുകി, ചെറിയ കഷ്ണങ്ങലാക്കി നുറുക്കി വയ്ക്കുക . ഇതിലേക്ക് മഞ്ഞൾപൊടി , മുളക് പൊടി എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക . തണുത്തതിന് ശേഷം മുള്ള് മുഴുവൻ മാറ്റിയെടുക്കുക .

2 .ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ചെറുള്ളി ചതച്ചത് , വേപ്പില എന്നിവ ചേർത്ത് വഴറ്റുക .ഒന്ന് വഴന്നു വന്നതിനു ശേഷം 3 ടീസ്പൂൺ ചതച്ചമുളക് ചേർത്ത് കൊടുക്കുക . മുളക് മൂത്ത മണം വരുമ്പോൾ തീ അണച്ച് ഈ കൂട്ട് മുഴുവനായി തണുക്കാൻ അനുവധിക്കുക

3 . നന്നായി തണുത്തതിനു ശേഷം . വറുത്ത്‌ മുള്ള് മാറ്റി വച്ചിരിക്കുന്ന ഉണക്കമീനും , പുളയും ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ഒതുക്കിയെടുക്കുക . ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും എല്ലാം കഴിക്കാവുന്ന ഒരടിപൊളി ചമ്മന്തി തയ്യർ .

05/02/2021

ഗുണമേന്മ യുള്ള ഉണക്കമീൻ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

Address

Chelleth Building
Pathanamthitta
689548

Telephone

+919645771793

Website

Alerts

Be the first to know and let us send you an email when Grace Dry Fish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share