Mirror the mooving library

Mirror the mooving library Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mirror the mooving library, Book shop, Paddhari.

നാളെയാണ് പ്രകാശനം,' ഇത്ഥമോരോന്ന്....'
15/07/2022

നാളെയാണ് പ്രകാശനം,' ഇത്ഥമോരോന്ന്....'

ബിഗ്ബാംഗ് മുതൽ നാം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഹോളോസിൻ യുഗം വരെയുള്ള പ്രപഞ്ച ചലന വികാസങ്ങളുടെ സമഗ്ര ചരിത്രം. കണി...
11/07/2022

ബിഗ്ബാംഗ് മുതൽ നാം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഹോളോസിൻ യുഗം വരെയുള്ള പ്രപഞ്ച ചലന വികാസങ്ങളുടെ സമഗ്ര ചരിത്രം. കണികകളുടെ രൂപീകരണം മുതൽ നക്ഷത്രങ്ങളുടെ, നെബുലകളുടെ, ഗ്രഹങ്ങളുടെ, ഭൂമിയുടെ വരെയുളള ചരിത്രം.
പ്രോട്ടോപ്ലാസം മുതൽ ആധുനിക മനുഷ്യൻ വരെ നീളുന്ന ജീവന്റെ ചരിത്രം. സമുദ്രങ്ങളുടെയും പർവ്വതങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ചരിത്രം. മെസപ്പെട്ടോമിയൻ സംസ്കാരം മുതൽ ആധുനിക മതങ്ങൾ വരെയുള്ള മനുഷ്യന്റെ സാംസ്കാരിക ചരിത്രം. ശാസ്ത്രാഭിമുഖ്യം പുലർത്തുന്ന വായനക്കാരന് വൈജ്ഞാനിക വിരുന്നൊരുക്കുന്ന പുസ്തകം ഉടൻ പുറത്തിറങ്ങുന്നു, മിറർ ബുക്സിലൂടെ.
കവർ പ്രകാശനം

18/05/2022
20/04/2022

നവകോപായം നോവലിനെക്കുറിച്ച് എഴുത്തുകാരൻ മഹേന്ദർ സംസാരിക്കുന്നു

കോഴിക്കോട് ബസ്റ്റാന്റിന് പുറകിലെ ബാറിൽ തുടങ്ങി കോയമ്പത്തൂരും കാസർഗോഡും, മംഗലാപുരവും, അലഞ്ഞലഞ്ഞ് വേദന വീർത്ത കാലുമായി സൗത...
28/03/2022

കോഴിക്കോട് ബസ്റ്റാന്റിന് പുറകിലെ ബാറിൽ തുടങ്ങി കോയമ്പത്തൂരും കാസർഗോഡും, മംഗലാപുരവും, അലഞ്ഞലഞ്ഞ് വേദന വീർത്ത കാലുമായി സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആശ്രയമറ്റ് നിന്നിട്ടും കനൽപാതകളോട് പ്രിയം കൂടിയിട്ടേയുള്ളു - സുനിൽ മംഗലത്തിന് ! നാൽപത്തിയേഴാമദ്ധ്യായത്തിൽ മാഹി പോലീസ് സ്റ്റേഷനിലെ ദുരനുഭവവും പേറി ബാഗും വലിച്ചെറിഞ്ഞ് അയാൾ പിന്നേയും നടക്കാൻ തുടങ്ങുമ്പോൾ പറഞ്ഞു - മൂന്ന് അദ്ധ്യായങ്ങളും കൂടിച്ചേർത്ത് താനൊരു പുസ്തകമിറക്കുമെന്ന് ! "മിറർ" പുറത്തിറക്കുന്ന വിസ്മരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ മുന്നിലെത്തുമ്പോൾ എനിക്കുറപ്പു പറയാനാവും - വായനക്കാരനെ ആസ്വദിപ്പിക്കുന്നതാവില്ല - പകരം ജീവിതപ്പൊള്ളലുകൾ അനുഭവിപ്പിക്കുന്നതാവും ഈ പുസ്തകമെന്ന് ! പരവതാനി വിരിച്ച വായനാവഴികളായിരിക്കില്ലത്! പകരം കനലും ചില്ലും മുള്ളും നിറഞ്ഞ കഠിനവഴികളായിരിക്കും ! ആശംസകൾ പ്രിയ സുനിൽ മംഗലത്ത് ! സഞ്ചരിച്ച - പരിചയിച്ച ജീവിത പരിസര പരിചയങ്ങളിലാകെത്തിരഞ്ഞിട്ടും ദൈവത്തിന്റെ ചെറു സാമീപ്യം പോലും കാണാനാവാത്ത - പ്രിയ യാത്രികാ - സ്നേഹാശംസകൾ !

രാധാകൃഷ്ണൻ തലചങ്ങാട്. നടൻ
പുസ്തകം സ്വന്തമാക്കാൻ:https://mirrorthebookshoppe.com/product/27229908/വിസ്മരിക്കപ്പെട്ടവരുടെ-ജീവിതങ്ങൾ

പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾക്കൊപ്പം സമാന്തര പ്രസാധകരുടെ പുസ്തകങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മിറർ ബുക്സ് സംഘടിപ്പിക്കുന്ന...
24/03/2022

പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾക്കൊപ്പം സമാന്തര പ്രസാധകരുടെ പുസ്തകങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മിറർ ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകമേള 26, 27 തിയതികളിലായി ആലത്തൂർ സ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന ksfe ഹാളിൽ വെച്ച് നടക്കുന്നു.
26 ന് വൈകുന്നേരം 4 മണിക്ക്, സുനിൽ മംഗലത്ത് രചിച്ച് മിറർ പ്രസിദ്ധീകരിക്കുന്ന ഓർമ്മക്കുറിപ്പുകൾ' വിസ്മരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ', സിനിമാ സംവിധായകൻ അൻവർ സാദിഖ് ,പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആര്യാട് സനൽകുമാറിന് നല്കി പ്രകാശനം ചെയ്യുന്നു. ഏവരുടെയും സഹൃദയ സാന്നിദ്ധ്യം ഉണ്ടാകണേ...

ശാസ്ത്ര സാഹിത്യ പരിഷദ് പ്രവർത്തകനും സാഹിത്യാസ്വാദകനുമായ സന്ദീപ് എഴുതുന്നു...ഒരു പുസ്തകം, വായിച്ച് തീർക്കണം, എന്ന് നമ്മളെ...
02/02/2022

ശാസ്ത്ര സാഹിത്യ പരിഷദ് പ്രവർത്തകനും സാഹിത്യാസ്വാദകനുമായ സന്ദീപ് എഴുതുന്നു...

ഒരു പുസ്തകം, വായിച്ച് തീർക്കണം, എന്ന് നമ്മളെ വ്യാകുലപ്പെടുത്തുന്നു എങ്കിൽ, നമ്മളെ വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ പുസ്തകത്തിൽ ഉണ്ടെന്ന് ഉറപ്പാണ്. നവകോപായം എന്ന പുസ്തകം അത്തരത്തിലൊന്നാണ്. ഒരു ക്രൈം ത്രില്ലർ ആണ് ഈ നോവൽ. എന്നാൽ കഥപറയാൻ ബിലഹരി എന്ന നോവലിസ്റ്റ് സമീപിച്ചിരിക്കുന്നത് വ്യത്യസ്തമായ ശൈലിയാണ്. നോവലിൻറെ അവസാന പേജ് വരെ ഉദ്വേഗം നിലനിർത്താൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. മിറർ ബുക്സ് പാലക്കാട് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില:220/-

Address

Paddhari
360110

Website

Alerts

Be the first to know and let us send you an email when Mirror the mooving library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category