Mirror the mooving library

Mirror the mooving library Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mirror the mooving library, Book shop, Paddhari.

നാളെയാണ് പ്രകാശനം,' ഇത്ഥമോരോന്ന്....'
15/07/2022

നാളെയാണ് പ്രകാശനം,' ഇത്ഥമോരോന്ന്....'

ബിഗ്ബാംഗ് മുതൽ നാം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഹോളോസിൻ യുഗം വരെയുള്ള പ്രപഞ്ച ചലന വികാസങ്ങളുടെ സമഗ്ര ചരിത്രം. കണി...
11/07/2022

ബിഗ്ബാംഗ് മുതൽ നാം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഹോളോസിൻ യുഗം വരെയുള്ള പ്രപഞ്ച ചലന വികാസങ്ങളുടെ സമഗ്ര ചരിത്രം. കണികകളുടെ രൂപീകരണം മുതൽ നക്ഷത്രങ്ങളുടെ, നെബുലകളുടെ, ഗ്രഹങ്ങളുടെ, ഭൂമിയുടെ വരെയുളള ചരിത്രം.
പ്രോട്ടോപ്ലാസം മുതൽ ആധുനിക മനുഷ്യൻ വരെ നീളുന്ന ജീവന്റെ ചരിത്രം. സമുദ്രങ്ങളുടെയും പർവ്വതങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ചരിത്രം. മെസപ്പെട്ടോമിയൻ സംസ്കാരം മുതൽ ആധുനിക മതങ്ങൾ വരെയുള്ള മനുഷ്യന്റെ സാംസ്കാരിക ചരിത്രം. ശാസ്ത്രാഭിമുഖ്യം പുലർത്തുന്ന വായനക്കാരന് വൈജ്ഞാനിക വിരുന്നൊരുക്കുന്ന പുസ്തകം ഉടൻ പുറത്തിറങ്ങുന്നു, മിറർ ബുക്സിലൂടെ.
കവർ പ്രകാശനം

19/05/2022
13/05/2022

Please visit
Mirrorbook.net

പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾക്കൊപ്പം സമാന്തര പ്രസാധകരുടെ പുസ്തകങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മിറർ ബുക്സ് സംഘടിപ്പിക്കുന്ന...
24/03/2022

പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾക്കൊപ്പം സമാന്തര പ്രസാധകരുടെ പുസ്തകങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് മിറർ ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകമേള 26, 27 തിയതികളിലായി ആലത്തൂർ സ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന ksfe ഹാളിൽ വെച്ച് നടക്കുന്നു.
26 ന് വൈകുന്നേരം 4 മണിക്ക്, സുനിൽ മംഗലത്ത് രചിച്ച് മിറർ പ്രസിദ്ധീകരിക്കുന്ന ഓർമ്മക്കുറിപ്പുകൾ' വിസ്മരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ', സിനിമാ സംവിധായകൻ അൻവർ സാദിഖ് ,പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആര്യാട് സനൽകുമാറിന് നല്കി പ്രകാശനം ചെയ്യുന്നു. ഏവരുടെയും സഹൃദയ സാന്നിദ്ധ്യം ഉണ്ടാകണേ...

26/3/22 ശനിയാഴ്ചആലത്തൂരിൽവെച്ച്മിറർ ബുക്സ് പ്രസിദ്ധീകരിക്കുന്ന'വിസ്മരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ'പുസ്തക പ്രകാശനംസിനിമാ സം...
17/03/2022

26/3/22
ശനിയാഴ്ച
ആലത്തൂരിൽവെച്ച്
മിറർ ബുക്സ് പ്രസിദ്ധീകരിക്കുന്ന
'വിസ്മരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ'
പുസ്തക പ്രകാശനം

സിനിമാ സംവിധായകൻ അൻവർ സാദിഖ്, പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആര്യാട് സനൽ കുമാറിന് നല്കി പ്രകാശനം ചെയ്യുന്നു.
ഒപ്പം ഉണ്ടാകുമല്ലൊ....

ഉടൻ പ്രസിദ്ധീകരിക്കുന്നു
07/03/2022

ഉടൻ പ്രസിദ്ധീകരിക്കുന്നു

കവിയും നടനുമായ മുരളി മങ്കര എഴുതുന്നു....ബിലഹരിയുടെ ( ആദ്യമായാണ് ഈ എഴുത്തുകാരന്റെ പേര് കേൾക്കുന്നത് ) പുസ്തകത്തിന്റെ കവർ ...
02/02/2022

കവിയും നടനുമായ മുരളി മങ്കര എഴുതുന്നു....

ബിലഹരിയുടെ ( ആദ്യമായാണ് ഈ എഴുത്തുകാരന്റെ പേര് കേൾക്കുന്നത് ) പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്യുന്നതിനായി പ്രസാധകൻ ജയ്സൺ എന്റെ മകൻ ബാലമുരളിയോട് നവ കോപായത്തിന്റെ രത്നച്ചുരുക്കം പറയുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. നല്ല കൗതുകവും ആകാംക്ഷയും ഉണ്ടായിരുന്നു. വളരെയധികം കയ്യടക്കത്തോടെ രസകരമായി ചരിത്രത്തെ ഒരു ക്രൈം ത്രില്ലറിൽ ചേർത്തുവച്ചു കണ്ടതിന്റെ ത്രില്ലിലാണ് ഞാൻ. ക്രൈം ത്രില്ലറുകൾ സാധാരണ ഒറ്റയിരുപ്പിൽ വായിച്ചു തീർത്താലേ സുഖമുള്ളു. പക്ഷെ, ഈ പുസ്തകം ഞാൻ മന:പൂർവ്വം മൂന്നു ദിവസം കൊണ്ടാണ് വായിച്ചത്. ബിലഹരി ഉണ്ടാക്കി വച്ച ലഹരിയിൽ നിറഞ്ഞു നില്ക്കാൻ വേണ്ടി മാത്രം.
സ്നേഹം ബിലഹരി ....

കഥാകാരൻ മഹേന്ദർ നവകോപായം എന്ന നോവലിനെക്കുറിച്ച് ...കേട്ടിട്ടേയില്ല‌ ബിലഹരി എന്ന പേര്. ''നവകോപായം' എന്ന ടൈറ്റിലും ആദ്യ കേ...
02/02/2022

കഥാകാരൻ മഹേന്ദർ നവകോപായം എന്ന നോവലിനെക്കുറിച്ച് ...

കേട്ടിട്ടേയില്ല‌ ബിലഹരി എന്ന പേര്. ''നവകോപായം' എന്ന ടൈറ്റിലും ആദ്യ കേൾവിയിൽ എന്തുകൊണ്ടോ വികർഷിപ്പിക്കുന്നതായിരുന്നു. പക്ഷെ വായന തുടങ്ങിയപ്പോൾ മുൻ വിധികളെയെല്ലാം അട്ടിമറിക്കാൻ പോന്ന ശക്തമായ രചന.

ഒട്ടും കനമില്ലാത്ത എഴുത്തു കോപ്രായങ്ങൾക്കിടയിൽ തീർച്ചയായും ബിലഹരി എന്ന പേര് ചർച്ചയാവേണ്ടതാണ്. ഭാഷയിലും ആഖ്യാനത്തിലുമുള്ള കയ്യൊതുക്കം, വിസ്മയിപ്പിക്കുന്ന ചരിത്ര ബോധം, ഒരുപാട് ആഴങ്ങളിലേയ്ക്ക് വേര് പടർത്തി അമ്പരപ്പിക്കുന്ന ആഖ്യാനപരിസരം..

കൂടുതൽ പറഞ്ഞ് സ്പോയ്ലർ ആവുന്നില്ല

2022 ന്റെ വായന തുടങ്ങിയത് ബിലഹരിയിലൂടെയാണെന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു

ശാസ്ത്ര സാഹിത്യ പരിഷദ് പ്രവർത്തകനും സാഹിത്യാസ്വാദകനുമായ സന്ദീപ് എഴുതുന്നു...ഒരു പുസ്തകം, വായിച്ച് തീർക്കണം, എന്ന് നമ്മളെ...
02/02/2022

ശാസ്ത്ര സാഹിത്യ പരിഷദ് പ്രവർത്തകനും സാഹിത്യാസ്വാദകനുമായ സന്ദീപ് എഴുതുന്നു...

ഒരു പുസ്തകം, വായിച്ച് തീർക്കണം, എന്ന് നമ്മളെ വ്യാകുലപ്പെടുത്തുന്നു എങ്കിൽ, നമ്മളെ വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ പുസ്തകത്തിൽ ഉണ്ടെന്ന് ഉറപ്പാണ്. നവകോപായം എന്ന പുസ്തകം അത്തരത്തിലൊന്നാണ്. ഒരു ക്രൈം ത്രില്ലർ ആണ് ഈ നോവൽ. എന്നാൽ കഥപറയാൻ ബിലഹരി എന്ന നോവലിസ്റ്റ് സമീപിച്ചിരിക്കുന്നത് വ്യത്യസ്തമായ ശൈലിയാണ്. നോവലിൻറെ അവസാന പേജ് വരെ ഉദ്വേഗം നിലനിർത്താൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. മിറർ ബുക്സ് പാലക്കാട് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില:220/-

മിറർ ബുക്സ് ഫെബ്രുവരിയിൽ പുറത്തിറക്കുന്ന പുസ്തകം
26/01/2022

മിറർ ബുക്സ് ഫെബ്രുവരിയിൽ പുറത്തിറക്കുന്ന പുസ്തകം

Address

Paddhari
360110

Website

Alerts

Be the first to know and let us send you an email when Mirror the mooving library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category