20/09/2025
NIZAR ILTHUMISH COMBO -2
കൊമ്മക്കയം
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ഒരു മനുഷ്യനുണ്ട്. ജീവിതത്തേക്കാൾ മരണത്തെ കണ്ട ഒരു മനുഷ്യൻ. മരണത്തെ വെല്ലുവിളിച്ചു, തോൽപിച്ചു, അയാൾ ജീവിതത്തിലേക്ക് കോറിയിട്ടത് നിരവധി പേരെയാണ്. നിഴൽപോലെ നീണ്ട കൈകളുമായി മരണം കുടിവെച്ചു പാർക്കുന്ന കയങ്ങളിൽ നിന്നും, കിണറുകളിൽ നിന്നും, വെള്ളച്ചാട്ടങ്ങളിൽ നിന്നും അയാളും കൂട്ടർ രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേർത്തു, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാരാചരങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാത്തവ പോകൂന്ന, പണത്തിന്റെയോ, പ്രശസ്തിയുടെയോ ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകൾ.
ദായമ്മക്കെെ
ഈ നൂറ്റാണ്ടിലെ അവസാനത്തെ ദായമ്മക്കെ ഞാൻ കാണുന്നത് എൻ്റെ പതിനേഴാം വയസ്സിൽ നാടുവിട്ടുപോയ യാത്രയിലായിരുന്നു. ദൈവത്തിനും പിശാചിനും വേണ്ടാത്ത ജന്മങ്ങളെന്ന പാപഭാരവും പേറിക്കൊണ്ട് ജീവിക്കുന്ന ഹിജഡകളുടെ ജീവിതത്തിലെ ഭയാനകമായ നിമിഷം! മുറിച്ചെടുത്ത ലിംഗത്തിൽ നിന്ന് ചീറ്റിയൊഴുകുന്ന രക്തമെടുത്ത് ദേഹമാസകലം തേച്ചുപിടിപ്പിക്കുമ്പോൾ വീടിൻ്റെ പിന്നാമ്പുറത്ത് ആറടി നീളത്തിൽ ഒരു കുഴി വെട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇന്ത്യൻ സാഹിത്യത്തിൽ ഇന്നേവരെ ആരും എഴുതാൻ ഒരുമ്പെട്ടിട്ടില്ലാത്ത ആഖ്യാനം. അച്ചടിക്കപ്പെടുംമുമ്പേ ചലച്ചിത്രമാകൻ തിരഞ്ഞെടുക്കപ്പെട്ട പ്രമേയം