25/09/2024
ചില സമ്മാനങ്ങൾ വല്ലാത്ത ഒരു ഫീലാണ് നൽകുക
എഴുത്തിൻറെ മുഖവുരയിൽ ഈയിടെ എപ്പോഴും ചേർക്കാറുള്ളത് പോലെ .. 12 വർഷത്തെ facebook നഷ്ടപ്പെട്ടതിനുശേഷം എഴുത്തുകളോട് എന്തോ ഒരു അകൽച്ചയാണ്...
പക്ഷേ ഈ രണ്ടു വരി കുറിക്കാതിരിക്കാൻ ആവുന്നില്ല
ഏകദേശം ഒന്നരവർഷം മുമ്പാണ് ആസിൽ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്....
പിലാക്കൽ മിഫ്താഹുൽ ഹുദാ മദ്രസയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കുറച്ചു മാസങ്ങൾക്ക് ശേഷം നബിദിനാഘോഷ പ്രോഗ്രാമുകളിലൂടെയാണ് അവനെ അടുത്തറിയുന്നത്...
ആസിൽ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥിയും ആണ്..... നബിദിനാഘോഷ പ്രോഗ്രാമുകൾക്കു ശേഷം നടന്ന മുസാബഖ കലാസാഹിത്യമത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കാൻ പറ്റിയ ഒരാളെ മദ്രസയിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും അതിനു ആസിലിനെ തിരഞ്ഞെടുക്കുകയും ചെയ്തപ്പോഴാണ് ഞാൻ അവൻ പല കഴിവുകളുടെയും ഉടമയാണെന്ന് അറിയുന്നത്...
മനുഷ്യരാശിയിൽ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട മറ്റൊരാളോടുള്ള പെരുമാറ്റ മനശാസ്ത്രം ഒട്ടും പിഴക്കാതെ പ്രകടിപ്പിക്കുന്നതിലൂടെ അവൻ എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുന്നു..... ഏത് പ്രോഗ്രാമിന് കുട്ടികളെ പ്രാപ്തരാക്കാൻ ഏൽപ്പിച്ചാലും ഉദ്ദേശലക്ഷത്തിൽ നിന്ന് ഒരല്പം പിഴക്കാതെ അവൻ കുട്ടികളെ പ്രാപ്തരാക്കി നിർത്തും
ദഫ് മേഖലയാണ് പ്രധാന ഇനം..
ഇപ്രാവശ്യത്തെ നബിദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ദഫ് പ്രദർശനത്തിനായി കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ദഫ് മാഷായി ആസിലിനെയാണ് വിളിച്ചത്.... ഈ വർഷത്തെ സ്വദ്ർ പോസ്റ്റിൽ ഞാനായതിനാൽ.. സംശയനിവാരണങ്ങളും അഭിപ്രായങ്ങളും മറ്റുമായി അവനുമായി കൂടുതൽ ബന്ധപ്പെട്ടു....
വല്ലാത്തൊരു അത്ഭുതമായിരുന്നു ആ നിമിഷങ്ങൾ... ഓരോ ചുവടുവെപ്പുകൾക്കും ഉസ്താദുമാരുടെ സമ്മതവും പ്രാർത്ഥനയും അവൻ തേടുമായിരുന്നു... പുഞ്ചിരി തൂകി മാത്രമേ സംസാരം വീഴാറുള്ളൂ..
കുട്ടികളെ പ്രാപ്തരാക്കാനുള്ള ഏകദേശം ഒരു മാസത്തെ കാലയളവിൽ അവനുമായി ഉണ്ടായ സൗഹൃദ സംഭാഷണങ്ങൾ ഏതൊരാൾക്കും മാതൃകാപരമായിരുന്നു അല്ലാഹു സ്വീകരിക്കുമാറാകട്ടെ വാക്കുകളുടെ കുത്തൊഴുക്കിൽ എഴുത്തു തീരാത്ത പോലെ എഴുത്തു മതിയാവാത്ത പോലെ നാഥാ ജീവിതവഴിയിൽ അവന് റഹ്മത്തും ബർക്കത്തും നൽകേണമേ...
അവൻറെ ഈ സദക്ക നീ സ്വീകരിക്കേണമേ...
ഇനിയും ഉയരങ്ങൾ കീഴടക്കാൻ അവനു ഭാഗ്യം നൽകേണമേ... ആമീൻ