Kanal Publication Center

Kanal Publication Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kanal Publication Center, Shopping & retail, Kanal Publication Centre, C/O Shantolal, Pazhayaveettil(H), Vimalanagar Post, Ozhakkody, Wayanad, Mananthavady.

"കനൽ " പ്രസിദ്ധീകരിക്കുന്ന സഖാവ് കെ.മുരളിയുടെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു. ആവശ്യക്കാർ പോസ്റ്ററിലെ വിലാസത്തിലോ ഗൂഗിൾപേ...
31/10/2020

"കനൽ " പ്രസിദ്ധീകരിക്കുന്ന സഖാവ് കെ.മുരളിയുടെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു. ആവശ്യക്കാർ പോസ്റ്ററിലെ വിലാസത്തിലോ ഗൂഗിൾപേ നമ്പറിലോ ബന്ധപ്പെടുക..

1967 മെയ് 1ന്‌ ചൈന സന്ദർശിച്ച അൽബേനിയൻ സൈനിക പ്രതിനിധി സംഘവുമായി സഖാവ് മാവോ സേതൂങ്ങ് നടത്തിയസംഭാഷണം."മാവോയും മാവോയുടെ വീ...
15/08/2020

1967 മെയ് 1ന്‌ ചൈന സന്ദർശിച്ച അൽബേനിയൻ സൈനിക പ്രതിനിധി സംഘവുമായി സഖാവ് മാവോ സേതൂങ്ങ് നടത്തിയസംഭാഷണം.
"മാവോയും മാവോയുടെ വീക്ഷണങ്ങളും പരീക്ഷണങ്ങളും നിസ്സാരമാണ് "
മഹത്തായ തൊഴിലാളിവർഗ സാംസ്കാരിക വിപ്ലവം (GPCR) തന്നെ "കോമാളിത്തമാണ്, സാംസ്കാരിക വിപ്ലവവും, അവസാനകാല മാവോയും അരാജകവുമായിരുന്നു" എന്ന നിരീക്ഷണങ്ങളും സജീവമായുള്ള ഇന്നത്തെ കേരളീയ/ഇന്ത്യൻ സാഹചര്യത്തിൽ ചൈനയിലെ സോഷ്യലിസ്റ്റ് സമൂഹവും, പാർട്ടിയും, എങ്ങനെ നിലവിലുണ്ടായിരുന്ന ചൈന സാമുഹ്യ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും സങ്കീർണമാണെന്നും, ഏതൊരു സമയത്തും തിരുത്തൽ വാദത്തിന് എതിരെയുള്ള ജാഗ്രത പുലർത്താനും എതിർക്കാനുമുള്ള നമ്മുടെ കഴിവിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും " ഈ അഭിമുഖം ഊന്നിപ്പറയുന്നു.അതോടൊപ്പം പാർട്ടിക്കകത്തെ രണ്ടു വർഗങ്ങളും രണ്ട് ലൈനുകളും രണ്ട് പാതകളും തമ്മിലുള്ള സമരത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.( എല്ലാ കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇത് ബാധകമാണ്) ഇച്ഛക്ക് അതീതമായ അതിന്റെ ചലന നിയമങ്ങളെ തിരിച്ചറിയേണ്ടതിന്റെയും അതിനെ മാറ്റിത്തീർക്കേണ്ടതിന്റേയും ആവശ്യകതയിലേക്കും മാവോ തന്റെ സംഭാഷണത്തിൽ വിരൽ ചൂണ്ടുന്നു.
(ആമുഖത്തിൽ നിന്ന്)
കോപ്പികൾക്ക് ബന്ധപ്പെടുക 9496 139 905
Rs 10

'പത്ത് സുപ്രധാന ബന്ധങ്ങൾ', 1956 ഏപ്രിൽ 25ന് ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രസമിതിയുടെ പോളിറ്റ് ബ്യൂറോ വിപുലീകൃത യോഗത്...
15/08/2020

'പത്ത് സുപ്രധാന ബന്ധങ്ങൾ', 1956 ഏപ്രിൽ 25ന് ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രസമിതിയുടെ പോളിറ്റ് ബ്യൂറോ വിപുലീകൃത യോഗത്തിൽ മാവോ സേതൂങ്ങ് നടത്തിയ പ്രസംഗം. മാവോ തെരഞ്ഞെടുത്ത കൃതിയിൽ 5-ാം വാള്യത്തിൽ പ്രസിദ്ധീകൃതമായി. സോഷ്യലിസ്റ്റ് നിർമാണത്തിലെ സോവിയറ്റ് അനുഭവങ്ങളെ ആധാരമാക്കി ചൈനയിലെ സോഷ്യലിസ്റ്റ് വിപ്ലവം, സോഷ്യലിസ്റ്റ് നിർമ്മാണം എന്നിവ അഭിമുഖീകരിച്ച പത്ത് പ്രധാന വിഷയങ്ങളെ തെരഞ്ഞെടുത്ത് ഇത് കൈകാര്യം ചെയ്യുന്നു.അതുവഴി മൂന്നാം ലോകരാജ്യങ്ങളിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പൊതു ലൈൻ ഇത് മുന്നോട്ട് വെക്കുന്നു. വികസനത്തെക്കുറിച്ച് സംതുലിതമായ ഒരു ധാരണ മുന്നോട്ട് വെക്കുക വഴി മുതലാളിത്ത രാജ്യങ്ങളിലെ വിപ്ലവാനന്തര സോഷ്യലിസ്റ്റ് നിർമ്മാണത്തിനും അത് മാർഗദർശനം നൽകുന്നു. ആ അർത്ഥത്തിൽ, സോഷ്യലിസ്റ്റ് രാഷ്ട്രീയ, ആശയശാസത്ര, സാമ്പത്തിക ശാസത്ര രംഗത്തെ മാവോയുടെ അതുല്യവും, അമൂല്യവുമായ സംഭാവനയാണ് പത്ത് സുപ്രധാന ബന്ധങ്ങൾ' എന്ന പ്രബന്ധം.
(ആമുഖത്തിൽ എം.എൻ രാവുണ്ണി)

കോപ്പികൾക്ക് ബന്ധപ്പെടുക 9496 139 905.വില RS. 20

കനലിന്റെ ഏറ്റവും പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങുന്നു..
14/08/2020

കനലിന്റെ ഏറ്റവും പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങുന്നു..

Address

Kanal Publication Centre, C/O Shantolal, Pazhayaveettil(H), Vimalanagar Post, Ozhakkody, Wayanad
Mananthavady
670645

Telephone

+919496139905

Website

Alerts

Be the first to know and let us send you an email when Kanal Publication Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kanal Publication Center:

Share