06/09/2023
പുതിയ വീട് പെയിന്റ് ചെയ്യുമ്പോഴും പഴയ വീട് റീപെയിന്റ് ചെയ്യുമ്പോഴും പൊതുവെ പല തരത്തിലുള്ള ആശങ്കകൾ ഉണ്ടാവാറുണ്ട്. വീടിന്റെ മൊത്തം ഭംഗിയെയും അന്തരീക്ഷത്തെയും സ്വാധീനിക്കുകയും ഏറെ കാലത്തേക്ക് നിലനിൽക്കേണ്ടതും, ചിലവുള്ളതും ആയതു കൊണ്ട് ആശങ്കകൾ സ്വാഭാവികമാണ്. നിറത്തിന്റെ തിരഞ്ഞെടുപ്പ്, ചിലവ്, വീടിന് അനുയോജ്യമായ പെയിന്റ് തിരഞ്ഞെടുപ്പ് തുടങ്ങി നിരവധി കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടാകാം.
പൊതുവായി പെയിന്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില ഉപയോഗപ്രദമായ നിർദേശങ്ങൾ :
* പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനു ശേഷം ആദ്യം ഒരു കോട്ട് വൈറ്റ് സിമന്റ് /പ്രൈമർ അടിക്കുക.
വാട്ടർ പ്രൂഫing ചെയ്യേണ്ട ഏരിയ യിൽ, അനുയോജ്യമായ പ്രോഡറ്റുകൾ ഉപയോഗിച്ചു, വിദ്ഗ്ധരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് (contact:👍👍iwis water proofing enquiry section👌👌 ☎️:8759 300 600) ചെയ്യുക.
* സിമന്റ് പ്രതലത്തിലെ സുഷിരങ്ങളും വിള്ളലുകളും പുട്ടി ഉപയോഗിച്ച് അടക്കുക. പുട്ടിയിട്ട ശേഷം ഒന്നു കൂടി പ്രൈമർ/വാട്ടർ proofing പ്രൈമർ അടിച്ചിട്ട് രണ്ടും ഉണങ്ങിയ ശേഷം പെയിന്റ് ചെയ്യുന്നതായിരിക്കും ഉത്തമം.
* ഓരോ കോട്ട് പെയിന്റ് അടിക്കുന്നതിനു മുമ്പും ആദ്യത്തെ കോട്ട് നന്നായി ഉണങ്ങിയെന്നു ഉറപ്പു വരുത്തുക. പെയിന്റ് ഏറെക്കാലം നിലനിൽക്കാൻ ഇത് സഹായിക്കും.
* സീലിങ് പരമാവധി വെള്ള നിറത്തിൽ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കുക. പ്രകൃതിദത്ത വെളിച്ചം കൂടുതൽ ആകർഷണത്തോടെ പ്രതിഫലിപ്പിക്കാനും ഇന്റീരിയർ നന്നായി കാണാനും സഹായിക്കും.
* ബെഡ്‌റൂമുകൾക്ക് നല്ല ആകർഷണീയമായ നിറങ്ങൾ തിരഞ്ഞെടുക്കുക. ഇത് നല്ല മാനസികാവസ്ഥ പ്രധാനം ചെയ്യാൻ സഹായിക്കും.
* കിച്ചണിലും വർക്ക് ഏരിയയിലും എളുപ്പത്തിൽ വൃത്തിയാക്കാവുന്ന ഉയർന്ന നിലവാരത്തിലുള്ള എമൾഷ്യൻ പെയിന്റ് ഉപയോഗിക്കുക. അത് പെയിന്റ് ചൂടും പുകയുമേറ്റ് അടർന്നു പോരാതിരിക്കാൻ സഹായിക്കും.
* റീപെയിന്റു ചെയ്യുമ്പോൾ നിലവിലെ പെയിന്റ് കളഞ്ഞതിനു ശേഷം പുതിയ കളർ പെയിന്റ് അടിക്കുക.
* ഈർപ്പം ഉള്ള ഇടങ്ങളിൽ അത് പൂർണ്ണമായി മാറ്റിയ ശേഷം പെയിന്റ് ചെയ്യുക, പഴയ വീടുകളിൽ റൂഫിലെ ചോർച്ച അടച്ച ശേഷം പെയിന്റ് ചെയ്യുക.
* ഫർണിച്ചറുകളും ഷെൽഫുകളും പെയിന്റ് ചെയ്യുമ്പോൾ ഡോറുകളുടെയും ജനലുകളുടെയും അതേ പോളിഷ് നാച്ചുറൽ കളർ നൽകുന്നത് മൊത്തത്തിൽ ഇന്റീരിയറിനു ഒരു നല്ല ഫിനിഷിങ് നൽകും.
* പുട്ടിയ്യും, primerum ഉപയോഗിക്കുമ്പോൾ പരമാവധി ഇന്റീരിയറിനു ഇന്റീരിയർ പൂട്ടിയും, primerum എക്സ്റ്റീരിയറിനു എക്സ്റ്റീരിയർ primerum, പുട്ടിയും ഉപയോഗിക്കുക.
പെയിന്റ് & അനുബന്ധ ഉൽപന്നങ്ങൾക്കും പ്രഫഷണലായ പെയിന്റിങ് സർവീസിനും iwis paint studio യുമായി ബന്ധപ്പെടൂ.
Contact : 8759 300 600