Health Day-12

Health Day-12 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Health Day-12, Book shop, TOWN HALL Road, Kunnamkulam.

04/01/2026

#

31/12/2025
മഹാഭാരത കഥകൾ കുട്ടികൾക്ക്ഡോ. വി. എം. ഡി നമ്പൂതിരികഥകളുടെ അനശ്വര ഖനിയാണ് മഹാഭാരതം' മനുഷ്യാവസ്ഥയും ജീവിതാവസ്ഥയും ഇതുപോലെ ഇ...
30/12/2025

മഹാഭാരത കഥകൾ കുട്ടികൾക്ക്

ഡോ. വി. എം. ഡി നമ്പൂതിരി

കഥകളുടെ അനശ്വര ഖനിയാണ് മഹാഭാരതം' മനുഷ്യാവസ്ഥയും ജീവിതാവസ്ഥയും ഇതുപോലെ ഇഴപിരിച്ച വതരിപ്പിച്ച ഇതിഹാസകൃതികൾ ലോകത്തില്ലെന്നു തന്നെ പറയാം. സത്യ. രജ, തമോ. ഗുണങ്ങളുടെ ഉള്ളറിയാൻ മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളുടെയും കൂടെ സഞ്ചരിച്ചാൽ മാത്രം മതി. ധൈര്യവും ധർമ്മധീരതയും സാഹസികതയും ഭീരുത്വവും ചതിയും വഞ്ചനയും കാരുണ്യവുമെല്ലാം ഈ കഥകളിൽ ഉടലാർന്നവരുന്നു. കുട്ടികളെ സന്മാർഗ്ഗചാരികളാക്കാനും ലക്ഷ്യ ബോധവും ദയയുമുള്ളവരാക്കാനും ഈ കഥകളുടെ പാരായണം സഹായിക്കുമെന്നു പ്പൊണ്
.............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 288
Rs : 250........................................................................................................................
For Copies: 8848135405

ഡ്രാക്കുള ബ്രാം സ്റ്റോക്കർ............................................................................പുനരാഖ്യാനം:  കിളി...
04/03/2024

ഡ്രാക്കുള

ബ്രാം സ്റ്റോക്കർ............................................................................
പുനരാഖ്യാനം: കിളിരൂർ രാധാകൃഷ്ണൻ

അവിശ്വസനീയവും ഭയാനകവും അസംഭവ്യവുമായ ഒരു അന്തരീക്ഷത്തിൽ തികച്ചും യാഥാർത്ഥ്യമെന്ന് തോന്തിക്കും വിധം വിദഗ്‌ധമായി പറഞ്ഞിരിക്കുന്ന ഒരു ഹൊറർ കഥയാണ് ഇത്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു പ്രഭൃ വിൻ്റെ നശിക്കാത്ത ശരീരവും ആത്മാവും വർത്തമാന കാലത്ത് മതൃഷ്യരക്തം കുടിച്ച് കൊഴുക്കുകയും തൻ്റെ പിൻഗാമികളെ സൃഷ്ടിച്ചുകൊണ്ട് ഒരു രകരക്ഷസ് പ്രഭാവം സൃഷ്ടിക്കുകയും ചെയ്യുന്നു. ഏതാനും സാധാരണ മനുഷ്യർ ദൈവത്തെ മുൻനിർത്തി ആ പിശാചിനെ ഉന്മൂലനാശം വരുത്തുന്ന രസകരവും ഒപ്പം സംഭ്രമജനക വൃമായ കഥ ! വായനാ സുഖം പകരുന്ന രചനാരീതി..............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 224
Rs : 180........................................................................................................................
For Copies: 8848135405

നളനും ദമയന്തിയും വി എസ്. നായർ............................................................................മഹാഭാരതത്തിലെ ര...
04/02/2024

നളനും ദമയന്തിയും

വി എസ്. നായർ............................................................................
മഹാഭാരതത്തിലെ രസകരമായ ഒരു കഥയാണ് നളനും ദമയന്തിയും. സത്യം, ധർമ്മം, നീതി എന്നീ ഗുണങ്ങളുള്ള സുന്ദരനായ രാജാവായിരുന്നു നളൻ. അതിസുന്ദരിയും സദ്സ്വഭാവിയുമായ ദമയന്തി മറ്റൊരു രാജ്യത്തെ രാജകുമാരിയായിരുന്നു. ഒരു ദിവ്യഹംസമാണ് ഇവരെ പരസ്പരം അടുപ്പിച്ചത്. ദേവന്മാരുടെ കഠിന പരീക്ഷണങ്ങളെ അതിജീവിച്ച് ഒന്നു ചേർന്ന അവരെ നീചദേവന്മാരായ കലിയും ദ്വാപരനും ദ്രോഹിക്കുത്തു. നളൻ്റെ വൈദഗ്‌ധ്യവും ദമയന്തിയുടെ പാതിവ്രത്യശക്തിയും മൂലം ഒടുവിൽ അവർ ഒന്നു ചേരുന്ന സംഭവ ബഹുലമായ കഥയാണ് ഗ്രന്ഥകർത്താവ് രസകരമായി ആവിഷ്കരിച്ചിരിക്കുന്നത് ...............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 128
Rs : 70........................................................................................................................
For Copies: 8848135405

ടോൾസ്റ്റോയിയുടെ സാരോപദേശകഥകൾപുനരാഖ്യാനം: എൻ. മൂസക്കുട്ടി...................................................................
29/01/2024

ടോൾസ്റ്റോയിയുടെ സാരോപദേശകഥകൾ
പുനരാഖ്യാനം: എൻ. മൂസക്കുട്ടി............................................................................
സർഗ്ഗ സാഹിത്യത്തിലെ പ്രകാശഗോപുരമായ ടോൾസ്റ്റോയിയുടെ വിപുലമായ രചനാലോകത്തിൽ നിന്നും ഉരുത്തിരിച്ചെടുത്ത കാലാതിവർത്തിയായ ദാർശനിക ഗരിമയുള്ള പന്ത്രണ്ട് സാരോപദേശകഥകളുടെ സാകല്യമാണ് ഈ മഹദ്ഗ്രന്ഥം. സ്നേഹം, ദയ, ധൈര്യം, അഹിംസ, ദാനം, സാഹോദര്യം, ലാളിത്യം, സാമൂഹികജീവിതം തുടങ്ങിയ സദ്ഗുണങ്ങളാണ് ടോൾസ്റ്റോയ് തൻ്റെ സാരോപദേശകഥകളിൽ ഉയർത്തിപ്പിടിക്കുന്നത്. ജീവിതം എന്ന നെടും പാതയിലെ വഴിവിളക്കുകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും..............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 96
Rs : 70........................................................................................................................
For Copies: 8848135405

ടോൾസ്റ്റോയിയുടെ നീതിസാരകഥകൾപുനരാഖ്യാനം : എൻ മൂസക്കുട്ടി....................................................................
18/01/2024

ടോൾസ്റ്റോയിയുടെ നീതിസാരകഥകൾ
പുനരാഖ്യാനം : എൻ മൂസക്കുട്ടി....................................................................
സർഗ്ഗസാഹിത്യത്തിലെ പ്രകാശഗോപുരമായ ടോൾസ്റ്റോയിയുടെ വിപുലമായ രചനാലോകത്തിൽനിന്നും ഊരുത്തിരിച്ചെടുത്ത കാലാതിവർത്തിയായ ദാർശനിക ഗരിമയുള്ള ഏഴ് നീതിസാര കഥകളുടെ സാകല്യമാണ് ഈ മാഹദ്ഗ്രന്ഥം. സ്നേഹം, ദയ, ധൈര്യം, അഹിംസ, ദാനം, സാഹോദര്യം ലാളിത്യം, സാമൂഹികജീവീതം തുടങിയ സദ്ഗുണങ്ങളാണ് ടോൾസ്റ്റോയ് തന്റെ നീതിസാരകഥകളിൽ ഉയർത്തിപ്പിടിക്കുന്നത്. ജീവീതം എന്ന നെടുംപാതയിലെ വഴിവിളക്കുകളാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും..............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 96
Rs : 70........................................................................................................................
For Copies: 8848135405

ഷെർലക് ഹോംസ് കുറ്റാന്വേഷണ കഥകൾആർതർ കോനൻ ഡോയൽ...............................................................................
23/10/2023

ഷെർലക് ഹോംസ് കുറ്റാന്വേഷണ കഥകൾ
ആർതർ കോനൻ ഡോയൽ............................................................................
പരിഭാഷ: എൻ. മൂസക്കുട്ടി

ലോകപ്രശസ്ത കുറ്റാന്വേഷണ കഥാകാരനായ ആർതർ കോനൻ ഡോയലിന്റെ പരശ്ശതം കഥകളിൽനിന്ന് തിരഞ്ഞെടുത്ത പ്രാതിനിധ്യസ്വഭാവമുള്ള എട്ടു കഥകളുടെ വിവർത്തനമാണ് 'ഷെർലക് ഹോംസ് കുറ്റാന്വേഷണ കഥകൾ' എന്ന ആകർഷകമായ ഈ സമാഹാരം. സൂക്ഷ്മനിരീക്ഷണ സാമർത്ഥ്യവും ആഖ്യാന പാടവവും ഒത്തിണങ്ങിയ കഥകളാണെല്ലാം . കോതൻ ഡോയലിന്റെ വിഖ്യാതമായ അപസർപ്പകനോവലുകളെപ്പോലെത്തന്നെ ഉദ്വേഗവ്യം ആദ്യന്തം പരിണാമഗുപതിയും കാത്തുസൂക്ഷിക്കുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ . നോവലുകളിൽ ഗ്രന്ഥകാരന്റെ സഹായി ഡോ. വാട്ട്സനും ഈ കഥകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷെർലക് ഹോംസ് കറ്റാന്വേഷണ കഥകൾ ലോകത്തിലെ പല രാജ്യങ്ങളിലും പോലീസ് പരിശീലനത്തിന്റെ ഭാഗമായി നിർബന്ധിത പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നത് കഥകളുടെ പ്രാധാന്യം വിളിച്ചോതുന്നു..............................................................................
Publisher : Red Rose publishing House
Cover Design: Rajesh Chalode
page : 320
Rs : 280........................................................................................................................
For Copies: 8848135405

ശുഭചിന്തയുടെ ശക്തി      നോർമൻ വിൻസെന്റ് പീൽ.......................................................വിവർത്തനം : പി. വി. ആൽ...
19/09/2023

ശുഭചിന്തയുടെ ശക്തി
നോർമൻ വിൻസെന്റ് പീൽ.......................................................
വിവർത്തനം : പി. വി. ആൽബി

നിങ്ങളുടെ ജീവിതം എങ്ങനെ ആനന്ദവും വിജയവും സംതൃപ്തിയും നിറഞ്ഞതാക്കാം എന്ന ചോദ്യത്തിനുള്ള തികച്ചും സമഗ്രമായ ഉത്തരമാണ് ലോകപ്രശസ്തമായ ഈ പുസ്തകം. പല ഭാഷകളിൽ ഈ പുസ്തകം വായിച്ചവർ തങ്ങളുടെ ഉള്ളിൽ വിസ്മയകരമായ പരിവർത്തനം സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സിൽ തകർച്ച സംഭവിച്ച വർക്ക് വിജയം, ദാമ്പത്യം കയ്പ്പു നിറഞ്ഞതായി തീർന്നവർക്ക് സംതൃപ്തി, തൊഴിൽ മേഖലയിൽ പുരോഗതി നേടാതാകത്തവർക്ക് ഉയർച്ച, ശാരീരിക-മാനസീക ആരോഗ്യമില്ലാത്തവർക്ക് സൗഖ്യം ......... സ്വന്തം അനുഭവത്തിലൂടെ ആർജ്ജിച്ച ജ്ഞാനം ഉപയോഗിച്ച് ലളിതമായ ഭാഷയിൽ പ്രായോഗികമായ ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകാരൻ നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലും വലിയൊരു വിജയം പ്രതീക്ഷിക്കാം...........................................................................
Publisher : Red Rose publishing House
Cover Design: Nishan
page : 352
Rs : 300........................................................................................................................
For Copies: 8848135405

സുവർണ്ണ കഥകൾഫ്രാൻസ് കാഫ്ക.........................................................................വിവർത്തനം : കെ. സതീഷ്ബ...
12/08/2023

സുവർണ്ണ കഥകൾ
ഫ്രാൻസ് കാഫ്ക.........................................................................
വിവർത്തനം : കെ. സതീഷ്

ബൊഹീമിയൻ നോവലിസ്റ്റും കഥാകൃത്തുമായ ഫ്രാൻസ് കാഫ്കയുടെ കഥകൾ ആധുനിക കഥാ ഭാവുകത്വത്തിന്റെ അടയാള ശിലകളാണ്. കഥകൾ കൊണ്ട് കാലത്തെ വിചാരണ ചെയ്ത കാഫ്കക്ക് കഥയെഴുത്ത് ഏകാന്തതകളിലെ പീഡാനുഭവം തന്നെയായിരുന്നു. തന്റെ തന്നെ ജീവരക്തത്തിന്റെ അമ്ലരസം കലർന്ന കഥകളിലൂടെ ലോക കഥാചരിത്രത്തെ അട്ടിമറിച്ച കാഫ്ക കേരളത്തിലെ വായനക്കാർക്കും സുപരിചിതനാണ്.........................................................................................................................

Publisher : Red Rose publishing house
Cover Design: Rootz brand concept
page : 224
Rs : 180........................................................................................................................
For Copies: 8848135405

" The Secret " എഴുതിയ  Rhonda Byrne തന്റെ ജീവിതം മാറ്റി മറിച്ചതെന്നു രേഖപ്പെടുത്തിയ ഗ്രന്ഥം................................
02/08/2023

" The Secret " എഴുതിയ Rhonda Byrne തന്റെ ജീവിതം മാറ്റി മറിച്ചതെന്നു രേഖപ്പെടുത്തിയ ഗ്രന്ഥം..........................................................................
The Science of getting rich
ധനികരാകുന്നതിന് പിന്നിലെ ശാസ്ത്രം
വാലസ് ഡി. വാറ്റ്ലസ്

പരിഭാഷ: കെ.കെ ജയകുമാർ.........................................................................
ധനികരാവുകയെന്നത് ചിലരുടെ മാത്രം ജന്മാവകാശമല്ല. എല്ലാവരുടെയും അവകാശമാണ് അതിനെന്തു ചെയ്യണം ? ധനികരാവുന്നതിനു പിന്നിൽ ഒരു ശാസ്ത്ര മുണ്ട്. ആ ശാസ്ത്രത്തിന്റെ തത്ത്വങ്ങൾ വിശദീകരിക്കുകയാണ് ഈ പുസ്തകത്തിൽ . ഈ പുസ്തകം മനസ്സിരുത്തി വായിച്ച് ഇതിലെ തത്ത്വങ്ങൾ പ്രയോഗിക്കുന്ന ഒരാൾക്ക് ധനികനാവാതിരിക്കാനാവില്ല. ജീവിതം ആനന്ദകരമാക്കാൻ എന്തു ചെയ്യണം എന്നു വിശദീകരിക്കുന്ന ഈ പുസ്തകം പ്രചോദക പുസ്തകങ്ങളുടെ ചരിത്രത്തിലെ ലോക ക്ലാസ്സിക്കാണ്..........................................................................
Publisher : Red Rose publishing House
Cover Design: Nishan
page : 126
Rs : 110........................................................................................................................
For Copies: 8848135405.

ബോട്ട്ചാൻനാറ്റ്സ്യൂം സോസെക്കി...........................................വിവർത്തനം : സേറ ജോസ് നിരപ്പുകാട്ടിൽജാപ്പനീസ് നോവ...
26/07/2023

ബോട്ട്ചാൻ
നാറ്റ്സ്യൂം സോസെക്കി...........................................
വിവർത്തനം : സേറ ജോസ് നിരപ്പുകാട്ടിൽ

ജാപ്പനീസ് നോവൽ സാഹിത്യത്തിലെ ഒരു ക്ലാസിക്കാണ് ബോട്ട്ചാൻ വ്യവസ്ഥിതിക്കെതിരെ കലഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇതിലെ കേന്ദ്രകഥാപാത്രം. നോവലിസ്റ്റായ നാറ്റ്സ്യൂം സോസെക്കിയുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് മനോഹരമായ വാങ്മയങ്ങളിലൂടെ നോവൽ രൂപം പ്രാപിച്ചിരിക്കുന്നത്. നഗരത്തിൽ നിന്നും വളരെ ദൂരെയുള്ള ഒരു ദ്വീപിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അകളങ്കമായ ഗ്രാമീണ ജീവിതവും ഉയർന്നു വരുന്ന നഗര ജീവിതവും തമ്മിലുള്ള ആന്തരിക സംഘർഷവും കാലാതീ വർത്തിയായ ഈ നോവലിൽ വായിക്കാം..........................................................................
Publisher : Red Rose publishing House
Cover Design: Bastain
page : 144
Rs : 120........................................................................................................................
For Copies: 8848135405.

Address

TOWN HALL Road
Kunnamkulam
680503

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

9388580116

Alerts

Be the first to know and let us send you an email when Health Day-12 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category