Progress Publication

Progress Publication തെളിച്ചമുള്ള വായന ....
തീക്ഷ്ണമായ അന്വേഷണം. തെളിച്ചമുള്ള വായന....
തീക്ഷ്ണമായ അന്വേഷണം....

കാട്ടാൽ പുസ്തകമേളയിൽ ഞങ്ങളുടെ പുസ്തകങ്ങളും ലഭ്യമാണ് .....
23/05/2026

കാട്ടാൽ പുസ്തകമേളയിൽ ഞങ്ങളുടെ പുസ്തകങ്ങളും ലഭ്യമാണ് .....

കലാചിന്തരൂപം ചരിത്രം പ്രത്യയശാസ്‌ത്രംഎഡിറ്റർ: ഡോ. കെ. എം. അനിൽപ്രസാധനം: പ്രോഗ്രസ്മുഖവില : 800/-പ്രീ പബ്ലിക്കേഷൻ വില: 550...
26/03/2026

കലാചിന്ത
രൂപം ചരിത്രം പ്രത്യയശാസ്‌ത്രം

എഡിറ്റർ: ഡോ. കെ. എം. അനിൽ

പ്രസാധനം: പ്രോഗ്രസ്

മുഖവില : 800/-
പ്രീ പബ്ലിക്കേഷൻ വില: 550/-
(തപാൽ ചാർജ് ഉൾപ്പെടെ 600/-)

സാഹിത്യ സിദ്ധാന്തം എന്ന് വിളിക്കാവുന്ന ജനുസിൽ ഉൾപ്പെട്ട പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിൽ ഉള്ളത്. മലയാളത്തിൽ സമകാലസാഹിത്യ സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന നിരവധി രചനകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ ഉണ്ടായിട്ടുണ്ട്. അത്തരം സംരംഭങ്ങളോട് ചേർന്നു നിൽക്കുന്ന ഒരു സമാഹാരമാണിത്.

സ്വേതൻ തൊദ റോവ്, ഫ്രഡറിക് ജെയിംസൺ, ടെറി ഈഗിൾടണ്‍ എന്നിവരുടെ പ്രബന്ധങ്ങളുടെ സ്വതന്ത്ര ആശയാനുവാദമാണ് ഈ പുസ്തകം. സാഹിത്യരൂപത്തിന്റെ സങ്കൽപനപരമായ വൈവിധ്യങ്ങളും രാഷ്ട്രീയ മാനങ്ങളുമാണ് ഈ പ്രബന്ധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യുന്നത്.

സാഹിത്യ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഈ പുസ്തകം ഉപകാരപ്പെടും.

പുസ്‌തകം ഇപ്പോൾ ബുക്ക് ചെയ്യാം.
9207144098 പ്രോഗ്രസ് ബുക്സ് എന്ന നമ്പറിലേക്ക് തപാൽ ചാർജുൾപ്പെടെ 600/- രൂപ Gpay ചെയ്ത ശേഷം റസീപ്റ്റും വിലാസവും ഇതേ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.
അവസാന തിയ്യതി: 04.04.2026

പ്രോഗ്രസ് പബ്ലിക്ഷൻസ്
കോഴിക്കോട്
Ph.9207 144098

ഗീതാപ്രസിനെ കുറിച്ച് കെ.ഇ.എൻ...
20/01/2026

ഗീതാപ്രസിനെ കുറിച്ച് കെ.ഇ.എൻ...

ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ .
04/01/2026

ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ .

നിങ്ങളാരും അറിയുന്നില്ലെങ്കിലുംGemini എല്ലാം കാണുന്നുണ്ട്!.................................................................
26/12/2025

നിങ്ങളാരും അറിയുന്നില്ലെങ്കിലും
Gemini എല്ലാം കാണുന്നുണ്ട്!................................................................................
'നവനാസ്തികത, നവനാസിസം' എന്ന പുസ്തകം എഡിറ്റ് ചെയ്തത് ഗുലാബ് ജാൻ ആണ്.
കോഴിക്കോട് പ്രോഗ്രസ് പബ്ലിക്കേഷൻസ് തന്നെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ് തുടങ്ങിയവർ മുന്നോട്ടുവെക്കുന്ന 'നവനാസ്തികത' (New Atheism) എന്ന പ്രസ്ഥാനത്തെയും അതിന്റെ രാഷ്ട്രീയത്തെയും വിമർശനാത്മകമായി സമീപിക്കുന്ന ഒരു കൃതിയാണിത്.
ഈ പുസ്തകത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ:
എഡിറ്റർ: ഗുലാബ് ജാൻ.
ഉള്ളടക്കം: നവനാസ്തികത കേവലം ഒരു യുക്തിവാദി ചിന്താഗതിയല്ലെന്നും, അത് സാമ്രാജ്യത്വ താല്പര്യങ്ങളുമായും മുസ്ലിം വിരുദ്ധതയുമായും ചേർന്നുനിൽക്കുന്ന ഒന്നാണെന്നും ഈ പുസ്തകം വാദിക്കുന്നു.
രാഷ്ട്രീയ പശ്ചാത്തലം: നവനാസ്തികത എങ്ങനെയൊക്കെയാണ് തീവ്ര വലതുപക്ഷ ചിന്തകളുമായും (നവനാസിസം പോലുള്ള പ്രവണതകളുമായും) സാദൃശ്യം പുലർത്തുന്നത് എന്നതിനെക്കുറിച്ചുള്ള വിവിധ ലേഖനങ്ങളുടെ സമാഹാരമാണിത്.
ഗുലാബ് ജാന്റെ എഡിറ്റിംഗിൽ പുറത്തുവന്ന ഈ പുസ്തകം കേരളത്തിലെ യുക്തിവാദി-മാർക്സിസ്റ്റ് സംവാദങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രംഷിയുടെ കൃതികൾ പോലെ തന്നെ ഗൗരവകരമായ ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു ഈ പുസ്തകവും.
ഈ പുസ്തകത്തിൽ ഗുലാബ് ജാൻ എഴുതിയ ലേഖനം (അല്ലെങ്കിൽ അദ്ദേഹത്തിന്റെ എഡിറ്റോറിയൽ കുറിപ്പ്) നവനാസ്തികതയുടെ രാഷ്ട്രീയത്തെ വളരെ കൃത്യമായി വിശകലനം ചെയ്യുന്ന ഒന്നാണ്. ആ ലേഖനത്തിലെ പ്രധാന വാദഗതികൾ താഴെ പറയുന്നവയാണ്:
സാമ്രാജ്യത്വവുമായുള്ള ബന്ധം: റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ളവരുടെ നവനാസ്തികത കേവലം ദൈവനിഷേധമല്ലെന്നും, അത് പശ്ചാത്യ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് കുടപിടിക്കുന്ന ഒന്നാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വിശേഷിച്ചും ഇസ്ലാംഭീതി (Islamophobia) വളർത്തുന്നതിൽ നവനാസ്തികത വഹിക്കുന്ന പങ്കിനെ അദ്ദേഹം ലേഖനത്തിൽ തുറന്നുകാട്ടുന്നു.
സയന്റിസം (Scientism) എന്ന മതം: ശാസ്ത്രം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന വാദം ഒരു തരം മതവിശ്വാസം പോലെ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ശാസ്ത്രത്തെ രാഷ്ട്രീയത്തിൽ നിന്നും ചരിത്രത്തിൽ നിന്നും അടർത്തിമാറ്റി കാണുന്നതിലെ അപകടങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നവനാസിസവുമായുള്ള താരതമ്യം: നവനാസ്തികർ പലപ്പോഴും വംശീയമായ മുൻവിധികളോടെയാണ് (Racial prejudices) മറ്റു സംസ്കാരങ്ങളെ നോക്കിക്കാണുന്നത്. ഇത് പരോക്ഷമായി നവനാസിസ്റ്റ് ആശയങ്ങൾക്ക് അല്ലെങ്കിൽ തീവ്ര വലതുപക്ഷ ചിന്താഗതികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ അദ്ദേഹത്തിന്റെ പ്രധാന വിമർശനം.
ലിബറലിസത്തിന്റെ പരാജയം: ലിബറൽ മൂല്യങ്ങൾ എന്ന പേരിൽ നവനാസ്തികത ഉയർത്തുന്ന വാദങ്ങൾ യഥാർത്ഥത്തിൽ അപരവൽക്കരണത്തിനാണ് (Othering) ശ്രമിക്കുന്നത്. മതവിമർശനം എന്നതിലുപരി ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ തന്ത്രമായി ഇത് മാറുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ചുരുക്കത്തിൽ, മാർക്സിസ്റ്റ് ചരിത്രപരമായ ഭൗതികവാദത്തിൽ നിന്നുകൊണ്ട് നവനാസ്തികതയുടെ ആധുനിക മുഖത്തെ കീറിമുറിച്ചുള്ള പരിശോധനയാണ് ഗുലാബ് ജാൻ ഈ ലേഖനത്തിലൂടെ നടത്തുന്നത്. അദ്ദേഹത്തിന്റെ 'അധീശത്വം' (Hegemony) സംബന്ധിച്ചുള്ള ഗ്രംഷിയൻ ധാരണകൾ ഈ ലേഖനത്തിലും നിഴലിക്കുന്നത് കാണാം.

വ്യക്തവും ആഴവുമുള്ള ഗവേഷണത്തിന്റെ പിൻബലമുള്ള  ഈ പുസ്തകം ജനാധിപത്യവാദികളായ മലയാളികള്‍ ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ...
04/12/2025

വ്യക്തവും ആഴവുമുള്ള ഗവേഷണത്തിന്റെ പിൻബലമുള്ള ഈ പുസ്തകം ജനാധിപത്യവാദികളായ മലയാളികള്‍ ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ആധുനിക ഹിന്ദുമതത്തിന്റെ പരിണാമത്തെയും ആധുനിക ഹിന്ദുക്കളുടെ ബോധമണ്ഡലത്തെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച പുസ്തകങ്ങളും ലഘുലേഖകളും ജേണലുകളും പ്രസിദ്ധീകരിച്ച് ഗീതാപ്രസ്, ദേശീയ സ്വാതന്ത്രപ്രസ്ഥാനത്തിന് സമാന്തരമായി നടത്തിപോന്ന സംസ്കാരനിര്‍മ്മിതിയെ സൂക്ഷ്മമായി പഠിക്കാനുള്ള ഈ ശ്രമം ഫാസിസത്തിനെതിരായ പോരാട്ടത്തിന് ഉള്‍ക്കാഴ്ച്ച നല്‍കും. മുമ്പ് ആരും പ്രകടിപ്പിച്ചിട്ടില്ലാത്ത ഗവേഷണമികവോടെ, അസാധാരണമാംവിധം സമ്പന്നമായ ആർക്കൈവുകൾ ഉപയോഗിച്ച്, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ രാഷ്ട്രീയം, മതം, ദേശീയത, സാമൂഹിക പരിഷ്കരണം എന്നിവയെക്കുറിച്ചുള്ള പൊതുധാരണകളെ തിരുത്തുന്ന ഹിന്ദുത്വത്തിന്റെ 'ആഴത്തിലുള്ള ചരിത്രം' അക്ഷയ മുകുൾ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ഫാസിസത്തിന്റെ പ്രത്യയശാസ്ത്രവേരുകള്‍ കണ്ടെത്തുന്ന ചരിത്രപഠനരംഗത്തെ ശക്തവും മൗലികവുമായ ഈ രചന പുതിയ സംവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

കവർ പ്രകാശനം.........................................ഗീതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും'അക്ഷയ മുകുൾവിവർത്തനം: എൻ എസ...
29/10/2025

കവർ പ്രകാശനം.........................................

ഗീതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും'
അക്ഷയ മുകുൾ

വിവർത്തനം: എൻ എസ് സജിത്
ഡോ. വി അബ്ദുൽ ലത്തീഫ്

പ്രസാധനം: പ്രോഗ്രസ് ബുക്സ്
വില: 1100/-
ഇപ്പോൾ : 750/-
തപാൽ 50/- Ex
കോപ്പികൾക്ക് ബന്ധപ്പെടുക
Ph: 9207 144098

ജനാധിപത്യരാഷ്ടം എന്ന നിലയിൽനിന്ന് ഇന്ത്യയെ മതരാഷ്ട്രത്തിലേക്ക് മാറ്റാനുള്ള ശ്രമം പ്രത്യയശാസ്ത്രപരമാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയം വർഷങ്ങളായുള്ള പ്രവർത്തനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമാണ് ജനങ്ങൾക്കിടയിൽ സ്വാധീനം നേടിയത്. പ്രതിലോമകരമായ ഈ രാഷ്ട്രീയം രൂപപ്പെട്ടതിന്റെ ചരിത്രത്തിൽ‍,
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഏകദേശം നൂറ് വർഷം മുൻപ് സ്ഥാപിതമാവുകയും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗീതാപ്രസ് എന്ന പ്രസാധകസ്ഥാപനത്തിന്റെയും കല്യാൺ, കല്യാണ കൽപ്പതരു തുടങ്ങിയ അവരുടെ പ്രസിദ്ധീകരണങ്ങളുടെയും പങ്ക് വലുതാണ്.

ശിതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമ്മിതിയും എന്ന പുസ്തകം ഈ പ്രസാധനാലയത്തിൻ്റെ ചരിത്രം ആഴത്തിൽ അപഗ്രഥിക്കുന്ന രചനയാണ്.
അക്രമണോൽസുക ഹിന്ദുദേശീയവാദികളുടെ ഭാഷയിൽ സംസാരിക്കുന്ന ഒരു മഹാസാമ്രാജ്യംതന്നെ ഗീതാപ്രസ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഗോഹത്യ, ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കൽ, ഹിന്ദുസ്ഥാനിയുടെ നിരാസം, ഹിന്ദുകോഡ് ബിൽ, വിഭജനം എന്നിവയെല്ലാം ഹിന്ദുത്വയുടെ കണ്ണിലൂടെ വ്യാഖ്യാനിച്ചും സെക്കുലറിസം, ജനാധിപത്യം, ഭരണഘടന തുടങ്ങിയവയെ തുടർച്ചയായി എതിർത്തും ഒരു ഹിന്ദുവലതുപക്ഷ രാഷ്ട്രീയാധിപത്യത്തെ അവർ വിഭാവനം ചെയ്തു. അസംഖ്യം സംഘാടനഗ്രൂപ്പുകൾ ഉണ്ടാക്കി സങ്കീർണവും നിഷേധാത്മകവുമായ വർഗീയപ്രചാരണം നടത്തിയ ഗീതാപ്രസിന്റേയും അനുബന്ധപ്രസിദ്ധീകരണങ്ങളുടേയും ചരിത്രം അനാവരണം ചെയ്യുകയാണ് അക്ഷയ മുകുൾ.

ആധുനിക ഇന്ത്യാചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുമുള്ള ഒരു പ്രസാധക സംരംഭത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിലൂടെ വെളിപ്പെടുത്തുന്നത് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രവേരുകളെയാണ്. അതുകൊണ്ടുതന്നെ
ഈ കൃതി നമ്മുടെ കാലത്ത് അനിവാര്യമായും വായിക്കപ്പെടേണ്ട, പഠിക്കപ്പെടേണ്ട ചരിത്രപുസ്തകമാണ്

'ഗാസയുടെ പേരുകൾ'കോഴിക്കോട് ഗാസക്കൊപ്പം2025 ഒക്ടോ 21, ചൊവ്യാവാഴ്ച വൈകു. 3 മണികോഴിക്കോട് ബീച്ച്ഗാസ ഇപ്പോൾ കടന്നുപോകുന്നത് ...
16/10/2025

'ഗാസയുടെ പേരുകൾ'
കോഴിക്കോട് ഗാസക്കൊപ്പം
2025 ഒക്ടോ 21, ചൊവ്യാവാഴ്ച വൈകു. 3 മണി
കോഴിക്കോട് ബീച്ച്
ഗാസ ഇപ്പോൾ കടന്നുപോകുന്നത് ഇസ്രയേൽ നടപ്പിലാക്കുന്ന വംശഹത്യയിലൂടെയാണ്. വീടുകളും വീഥികളും ബോംബിട്ട് തകർക്കപ്പെട്ടു; ഭക്ഷണവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആശുപത്രികളിൽ കല്ലിനുമേൽ കല്ല് അവശേഷിക്കുന്നില്ല; സ്കൂളുകൾ മണൽക്കൂമ്പാരങ്ങളായി മാറിയിരിക്കുന്നു. പട്ടിണി മൂലം ഉരിയാടൽ നിലച്ച ഗാസയൊട്ടാകെ മുഴങ്ങുന്നത് കുട്ടികളുടെ കരച്ചിലാണ്. അവിടെ ശ്വസിക്കുക എന്നതുതന്നെ ചെറുത്തുനിൽപ്പിന്റെ ഭാഗമായിരിക്കുന്നു.
നിത്യേന ആവർത്തിക്കുന്ന മരണത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളുടെ മനസ്സിന്റെ ആർദ്രത ചോർത്തിക്കളയുന്ന മരവിപ്പ് ഉളവാക്കുന്നു. പക്ഷേ, മിണ്ടാതിരിക്കുന്നത് ഈ കൂട്ടക്കൊലപാതകത്തിൽ പങ്ക് ചേരുന്നതിന് തുല്യമാണ്.
ഗാസയിലെ അവസ്ഥയിൽ ജനങ്ങളുടെ വികാരം
പ്രതിഫലിപ്പിക്കാനുളള ശ്രമത്തിൽ
ചിന്ത രവി ഫൗണ്ടേഷൻ ഒക്ടോബറിൽ
'ഗാസയുടെ പേരുകൾ' എന്ന ശീർഷകത്തിൽ കേരളത്തിലെ ജില്ലകളിൽ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കുകയാണ്. 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ കൊല്ലപ്പെട്ട മുഴുവൻ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും സ്മരിക്കുകയും കൊല്ലപ്പെട്ട കുട്ടികളുടെ മുഴുവൻ പേരുകൾ വായിക്കുകയും ആയിരിക്കും ഈ പരിപാടികളിലെ മുഖ്യഇനം. 18000ൽ കൂടുതൽ കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഈ വായന റിലേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഓരോ വേദിയും, കഴിഞ്ഞ വേദി അവസാനിപ്പിച്ചിടത്തു നിന്ന് പേരുവായന തുടരുന്നത് വഴി, ജില്ലയിൽ നിന്ന് ജില്ലയിലേക്ക് കേരളത്തിലെമ്പാടും, നമുക്ക് ഗാസയിലെ വംശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവർക്കാകെ ശ്രദ്ധാഞ്ജലി അർപ്പിക്കാം; ലോകമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാം.
ഒക്ടോബർ 2 -ന് ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചിയിൽ തുടക്കം കുറിച്ച 'ഗാസയുടെ പേരുകൾ' 21 ന് കോഴിക്കോട്ട് നടക്കും.
സുഹൃത്തുക്കളുമൊത്തുള്ള താങ്കളുടെ സാന്നിധ്യം ക്ഷണിക്കുന്നു.
അഭിവാദ്യങ്ങളോടെ,
ഗുലാബ് ജാന്‍
ജനറല്‍ കണ്‍വീനര്‍
സംഘാടക സമിതി

ചെ ഗുവാര
08/10/2025

ചെ ഗുവാര

'ഗാസയുടെ പേരുകള്‍'Stop Genocideപ്രതിഷേധ റാലി 2025 ഒക്ടോ. 20 കോഴിക്കോട് ബീച്ച്സംഘാടക സമിതി രൂപീകരണ യോഗം2025 ഒക്ടോ. 3, വെള...
30/09/2025

'ഗാസയുടെ പേരുകള്‍'
Stop Genocide
പ്രതിഷേധ റാലി
2025 ഒക്ടോ. 20 കോഴിക്കോട് ബീച്ച്

സംഘാടക സമിതി രൂപീകരണ യോഗം
2025 ഒക്ടോ. 3, വെള്ളിയാഴ്ച 4. 30 PM
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാള്‍

'ഗാസയുടെപേരുകള്‍'എന്ന ശീര്‍ഷകത്തില്‍ ചിന്തരവി ഫൗണ്ടേഷന്‍ കേരളത്തിലെഎല്ലാ ജില്ലകളിലും ബഹുജന സംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. 2023 ഒക്ടോബര്‍7 മുതല്‍ഗാസയില്‍കൊല്ലപ്പെട്ടമുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും സ്മരിക്കുകയും കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കുകയും ചെയ്തുകൊണ്ട് ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ് ഉദ്ദേശിക്കുന്നത്. ആധുനികലോകത്തില്‍ സമാനതകളില്ലാത്ത നരഹത്യയാണ് ഇന്ന് ഗാസയില്‍ നടക്കുന്നത്. വീടുകളുംആശുപത്രികളും വിദ്യാലയങ്ങളുമടക്കം ബോംബിട്ട് തകര്‍ക്കപ്പെടുന്നു;ഭക്ഷണവുംവെള്ളവുംമരുന്നുംനിഷേധിക്കപ്പെട്ടിരിക്കുന്നു.പട്ടിണി മൂലം ഉരിയാടല്‍ നിലച്ചഗാസയൊട്ടാകെമുഴങ്ങുന്നത് കുട്ടികളുടെ കരച്ചിലാണ്. അവിടെ ശ്വസിക്കുകഎന്നതുതന്നെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായിരിക്കുന്നു.....നമ്മള്‍ നിശബ്ദരാകുകയെന്നാല്‍ ഈ കൂട്ടക്കൊലപാതകത്തില്‍ പങ്ക് ചേരുന്നു എന്നാണര്‍ത്ഥം.
നമുക്ക് ഗാസയിലെ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം
ലോകമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരാം
പരിപാടികളെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ വീഡിയോ, ഓഡിയോ, എന്നിവയിലൂടെ ഡിജിറ്റല്‍ ഷെയറിങും നടത്തേണ്ടിയിരിക്കുന്നു. കൂടാതെ, പ്രസംഗം, പാട്ട്, ലഘുനാടകം, ചിത്രരചന, കവിതാവായന, തുടങ്ങിയ പ്രാദേശികതലത്തിലുള്ള സര്‍ഗാത്മക ഇടപെടലുകള്‍ക്കും പരിപാടികളില്‍ ഉള്‍പ്പെടുത്താം. ഓര്‍മ്മകള്‍ നിലനിര്‍ത്താനും, ദുഃഖം പങ്കുവയ്ക്കാനും, പ്രതിരോധിക്കാനും നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.
ഒക്ടോബര്‍ 2 -ന് ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചിയില്‍ തുടക്കം കുറിക്കുന്ന 'ഗാസയുടെ പേരുകള്‍' 20 ന് കോഴിക്കോട്ട് സംഘടിപ്പിക്കണം. പ്രതിഷേധ പരിപാടി കോഴിക്കോട്ടെ കലാ-സാംസ്‌ക്കാരിക സംഘടനകള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, ലൈബ്രറികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങീ ജനാധിപത്യവാദികളായ എല്ലാ മനുഷ്യരും ഒരുമിച്ചു ചേര്‍ന്നാല്‍ മാത്രമേ ശ്രദ്ധേയമായ ഒരു പ്രതിഷേധം സാധ്യമാകൂ.
അതിനായി കലാസാഹിത്യ-സാംസ്‌കാരിക യുവജന-വിദ്യാര്‍ത്ഥി രംഗത്തെ വ്യക്തികളേയും സംഘടനകളേയും ഉള്‍പ്പെടുന്ന വിപുലമായ ഒരു സംഘാടക സമിതി അനിവാര്യമാണ്. സംഘാടക സമിതി രൂപീകരിക്കാനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 03.10. 2025-ന് വെള്ളിയാഴ്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ വെച്ച്‌ചേരുന്ന യോഗത്തില്‍ താങ്കളുടെ സംഘടനയുടേയും സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,
എന്‍. എസ് മാധവന്‍
(ചിന്താ രവി ഫൗണ്ടേഷന്‍)
ഡോ. ഖദീജ മുംതാസ്
(ദേശീയ മാനവിക വേദി)

Address

Calicut
Kozhikode
673004

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919207144098

Website

Alerts

Be the first to know and let us send you an email when Progress Publication posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Progress Publication:

Share

Category