LIVA BOOKS

LIVA BOOKS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LIVA BOOKS, Book shop, G55, stadium building, pavamani Road, Kozhikode.

മുൻവർഷ ചോദ്യങ്ങൾ വിരൽത്തുമ്പിൽ!K TET CATEGORY 1​ സമഗ്രമായ മുൻവർഷ ക്വസ്റ്റ്യൻ ബാങ്ക്.​ഉൾപ്പെടുത്തിയിരിക്കു ന്ന വിഷയങ്ങൾ 💬...
29/12/2025

മുൻവർഷ ചോദ്യങ്ങൾ വിരൽത്തുമ്പിൽ!

K TET CATEGORY 1
​ സമഗ്രമായ മുൻവർഷ ക്വസ്റ്റ്യൻ ബാങ്ക്.

​ഉൾപ്പെടുത്തിയിരിക്കു ന്ന വിഷയങ്ങൾ

💬​EVS
💬​Psychology
💬​Mathematics
💬​Malayalam
💬​English


🪶​പരീക്ഷാ പരിശീലനത്തിന് ഏറ്റവും അനുയോജ്യം.

🪶​മുൻവർഷങ്ങളിലെ ആധികാരികമായ ചോദ്യോത്തരങ്ങൾ.

മുഖവില: #450രൂപ.
താഴെ കാണുന്ന A/C നമ്പറിലേക്കോ ഗൂഗിൾ പേയിലേക്കോ ട്രാൻസ്ഫർ ചെയ്യുക. ശേഷം താങ്കളുടെ വിലാസവും (പിൻ സഹിതം) ഫോൺ നമ്പറും https://Wa.me/919605000023 വാട്സ് ആപ്പിലേക്ക് അയക്കുക. റജിസ്ത്രേഡ് തപാലിൽ കോപ്പി വീട്ടിലെത്തും -

GooglePay
*9605000023*

LIVABOOKS PUBLISHERS AND DISTRIBUTORS
Acc:no 50200063060096
HDFC bank Calicut branch IFSC:HDFC0000125

books

​ഇന്നുതന്നെ നിങ്ങളുടെ കോപ്പി ബുക്ക് ചെയ്യൂ!

​📞 ഫോൺ: 9605000023
7561000069
​🚚 ഹോം ഡെലിവറി ലഭ്യമാണ്.

 #വിശുദ്ധ_ഖുർആൻ* #ആശയവിവർത്തനം*ഖുർആനിലെ പദങ്ങളെ നേർക്കുനേർ ഭാഷ മാറ്റുന്നതാണു പരിഭാഷ. ആശയവിവർത്തനത്തിൽ പദങ്ങളെയല്ല, ആശയങ്...
02/03/2025

#വിശുദ്ധ_ഖുർആൻ*
#ആശയവിവർത്തനം*

ഖുർആനിലെ പദങ്ങളെ നേർക്കുനേർ ഭാഷ മാറ്റുന്നതാണു പരിഭാഷ. ആശയവിവർത്തനത്തിൽ പദങ്ങളെയല്ല, ആശയങ്ങളെയാണു ഭാഷാന്തരം ചെയ്യുന്നത് ക്രസന്റിന്റെ 'ഫൈളുർറഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ'

നിരവധി സവിശേഷതകളുള്ളതാണ് ക്രസന്റിന്റെ ഖുർആൻ ആശയ വിവർത്തനം.
ഖുർആൻ 30ജുസ്അ, 1000ൽപ്പരം പേജുകൾ, ക്രൗൺ 1/4 വലുപ്പം, ഡീലക്സ് ബൈൻ്റിംഗ്.

#ലഭിക്കാൻ
മുഖവില: #1500രൂപ.
താഴെ കാണുന്ന A/C നമ്പറിലേക്കോ ഗൂഗിൾ പേയിലേക്കോ ട്രാൻസ്ഫർ ചെയ്യുക. ശേഷം താങ്കളുടെ വിലാസവും (പിൻ സഹിതം) ഫോൺ നമ്പറും
https://Wa.me/919605000023
വാട്സ് ആപ്പിലേക്ക് അയക്കുക. റജിസ്ത്രേഡ് തപാലിൽ കോപ്പി വീട്ടിലെത്തും - ഇൻശാ അല്ലാഹ്.

GooglePay
*9605000023*

LIVABOOKS PUBLISHERS AND DISTRIBUTORS
Acc:no 50200063060096
HDFC bank Calicut branch IFSC:HDFC0000125



📲 9605000023 | 7561000023 |

28/02/2025
Laman പബ്ലിക്കേഷന്റെ 'Chain Questions & Rare Questions എന്ന ആദ്യ പുസ്തകത്തിന് നിങ്ങൾ നൽകിയ വിജയത്തിനു ശേഷം K-TET Categor...
11/05/2024

Laman പബ്ലിക്കേഷന്റെ 'Chain Questions & Rare Questions എന്ന ആദ്യ പുസ്തകത്തിന് നിങ്ങൾ നൽകിയ വിജയത്തിനു ശേഷം K-TET Category -1ന് വേണ്ടിമാത്രം തയ്യാറാക്കിയ പുസ്തമാണ് ഇത്.

Child Development and Pedagogy, EVS, Malayalam, English and Mathematics തുടങ്ങിവയുടെ മുൻവർഷ questions and answer keys ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്

പുസ്തകം ലഭിക്കുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക തപാലിൽ കോപ്പി വീട്ടിലെത്തും -

GooglePay
9605000023

Ph : 7561000069
Ph : 7561000023

 #വിശുദ്ധ_ഖുർആൻ* #ആശയവിവർത്തനം* #മൂന്നാംപതിപ്പ്_ഇറങ്ങി.ഖുർആനിലെ പദങ്ങളെ നേർക്കുനേർ ഭാഷ മാറ്റുന്നതാണു പരിഭാഷ. ആശയവിവർത്തന...
30/04/2023

#വിശുദ്ധ_ഖുർആൻ*
#ആശയവിവർത്തനം*
#മൂന്നാംപതിപ്പ്_ഇറങ്ങി.

ഖുർആനിലെ പദങ്ങളെ നേർക്കുനേർ ഭാഷ മാറ്റുന്നതാണു പരിഭാഷ. ആശയവിവർത്തനത്തിൽ പദങ്ങളെയല്ല, ആശയങ്ങളെയാണു ഭാഷാന്തരം ചെയ്യുന്നത്. ക്രസന്റിന്റെ 'ഫൈളുർറഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ' ഇത്തരത്തിൽ ഒന്നാണ്. സൂറ:ഫാതിഹ: നോക്കിത്തുടങ്ങുമ്പോൾ തന്നെ ഈ വ്യത്യാസം കാണാനാകും. 'പരമകാരുണികനും കരുണാവാരിധിയുമായ...' എന്നിങ്ങനെയാണു ബിസ്മിയുടെ സാധാരണ പരിഭാഷ. എന്നാൽ 'അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു...' എന്നു ജലാലത്തിന്റെ ഇസ്മ് കൊണ്ടാണു ഫൈളുർറഹ്മാൻ തുടങ്ങിയിരിക്കുന്നത്. 'കൻസുൽഈമാനി'ൽ ഇമാം അഹ്മദ്‌ രിളാഖാൻ ബറേൽവി(റ.അ) ഈ രീതിയാണു സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം ലോകത്ത് വലിയ സ്വീകാര്യതയാണ് ഈ രീതിക്കു ലഭിച്ചത്.

പരിഭാഷയും ആശയവിവർത്തനവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഒരു പദം മാത്രം പരിശോധിക്കാം. قال എന്ന പദവും അതിന്റെ ക്രിയാരൂപങ്ങളും നൂറുകണക്കിനു സ്ഥലങ്ങളിലാണു ഖുർആനിൽ ആവർത്തിച്ചിരിക്കുന്നത്. ഈ ആവർത്തനങ്ങളെല്ലാം ഒരേ ആശയത്തിലല്ല. 'അവൻപറഞ്ഞു' എന്നു قالയെ സാമാന്യമായി പരിഭാഷപ്പെടുത്താം. قال യും قل തുടങ്ങി അതിന്റെ ക്രിയാരൂപങ്ങളും വന്നിടത്തെല്ലാം 'പറഞ്ഞു' 'ചോദിച്ചു' എന്നിങ്ങനെയാണു പരിഭാഷകളിൽ കാണുക. സന്ദർഭം കൊണ്ട് വല്ല വലിയ അർത്ഥവ്യത്യാസവും വരുന്നുണ്ടെങ്കിൽ അതു ബ്രാക്കറ്റിട്ട് വേറെതന്നെ കൊടുക്കുകയോ ചിഹ്നമിട്ട് വ്യാഖ്യാനം എഴുതിച്ചേർക്കുകയോ ആണ് പതിവ്. സംഭാഷണ സന്ദർഭങ്ങളിൽ പോലും ചോദ്യത്തിനും മറുപടിക്കും 'പറഞ്ഞു' എന്നു പരിഭാഷപ്പെടുത്തിയതു കാണാം.
സംഭാഷണങ്ങൾക്കു മാത്രമല്ല; സംവാദങ്ങൾക്കും തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും 'പറഞ്ഞു'
'ചോദിച്ചു' എന്നിങ്ങനെ ഭാഷാന്തരം ചെയ്താൽ ആ സന്ദർഭങ്ങളുടെ സ്വാഭാവികതയും വൈകാരികതയും അപ്പാടെ ചോർന്നു പോകുമെന്നുറപ്പാണല്ലോ. ഫയ്ളുർറഹ്മാനിൽ ഈ പദത്തെ സന്ദർഭോചിതം വിവർത്തനം ചെയ്തതിന് ചില ഉദാഹരണങ്ങൾ കാണുക:

സൂറ: യൂസുഫ് 12:33ൽ قال എന്നതിന് യൂസുഫ് നബി 'പ്രാർത്ഥിച്ചു'വെന്നാണ് ആശയം. 28:16 ൽ മൂസാ നബിയും 29:30ൽ ലൂത്വ് നബിയും 'പ്രാർത്ഥിച്ചു'വെന്നു പറഞ്ഞാലെقال സന്ദർഭോചിതമാകൂ. 21:69ലെ قال അഗ്നിയോട് അല്ലാഹുവിന്റെ 'കൽപന' യാണെങ്കിൽ 38:77 ലെقالക്ക് ഇബ്ലീസിനെ അല്ലാഹു'ആട്ടി'യെന്നാണു വിവർത്തനം. എന്നാൽ അതേ സൂറ: 79ൽ ചിരഞ്ജീവിയായിരിക്കാൻ വേണ്ടി ഇബ്ലീസ് അല്ലാഹുവോട് 'ഇരന്നു'വെന്ന് قالയുടെ ആശയം. ത്വാഹാ20:86ലെത്തുമ്പോൾ قالയുടെ ആശയം തന്റെ ജനതയുടെ അപഭ്രംശം കണ്ടു മൂസാ നബി 'സങ്കടപ്പെട്ടു'വെന്നാണ്. 24:30ൽ സത്യവിശ്വാസിനികളെ 'ഉപദേശി'ക്കാൻ വേണ്ടി നബി(സ)യോടു നിർദേശിക്കുന്നത് قلഎന്ന പദം ഉപയോഗിച്ചാണ്. 21:62ൽ قالو ഇബ്റാഹീം നബിക്കെതിരെ ജനക്കൂട്ടത്തിന്റെ 'ആക്രോശ'മാണെങ്കിൽ 23:106ൽ നരകവാസികൾ 'കേണു'വെന്നാണ്.

28:19ലെ قالക്ക് മൂസാ നബിക്കെതിരെ ഇസ്റാഈലി 'ഒച്ചവെച്ചു' എന്നു ഭാഷാന്തരം ചെയ്താലെ സന്ദർഭത്തിന്റെ വൈകാരികത പ്രകടമാവുകയുള്ളൂ. അതേസമയം 26:49 ലെقال വിവർത്തനം ചെയ്യുമ്പോൾ ആഭിചാരക്കാരോടു ഫറോവ 'കയർത്തു'വെന്നു പറയണം. നദിയിൽ ഒഴുകിക്കിട്ടിയ ചോരപ്പയ്തലിനെ സ്വന്തമാക്കാനുള്ള അഭിലാഷം അടക്കവയ്യാതെ ഫറോവാപത്നി 'പറഞ്ഞു' എന്നെഴുതിയാൽ വാചകഘടനയുടെയും സന്ദർഭത്തിന്റെയും സൗന്ദര്യം അപ്പാടെ ചോർന്നുപോകും. ഇവിടെقالت എന്നതിന് ഫറോവാപത്നി 'കെഞ്ചി' എന്ന് ഭാഷാന്തരം ചെയ്താൽ വിവർത്തനം ഹൃദ്യവും സുന്ദരവുമാകും. ഇത്തരത്തിൽقال കുടുംബത്തിലെ പദസഞ്ചയത്തിന് സന്ദർഭോചിതം ഇരുപതിൽപ്പരം വ്യത്യസ്ത ഭാഷാന്തരങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സവിശേഷതകളുള്ളതാണ് ക്രസന്റിന്റെ ഖുർആൻ ആശയ വിവർത്തനം.
ഖുർആൻ 30ജുസ്അ, 1000ൽപ്പരം പേജുകൾ, ക്രൗൺ 1/4 വലുപ്പം, ഡീലക്സ് ബൈൻ്റിംഗ്.

#ലഭിക്കാൻ
മുഖവില: #1500രൂപ. ഇപ്പോൾ #1300രൂപ താഴെ കാണുന്ന A/C നമ്പറിലേക്കോ ഗൂഗിൾ പേയിലേക്കോ ട്രാൻസ്ഫർ ചെയ്യുക. ശേഷം താങ്കളുടെ വിലാസവും (പിൻ സഹിതം) ഫോൺ നമ്പറും *9605000023* വാട്സ് ആപ്പിലേക്ക് അയക്കുക. റജിസ്ത്രേഡ് തപാലിൽ കോപ്പി വീട്ടിലെത്തും - ഇൻശാ അല്ലാഹ്.

GooglePay
*9605000023*

LIVABOOKS PUBLISHERS AND DISTRIBUTORS
Acc:no 50200063060096
HDFC bank Calicut branch IFSC:HDFC0000125

14/10/2019

#മിഷൻ_100_റീഡിംഗ്_ചലഞ്ച്

വായന | റിഹാന്‍ റാഷിദ് (102/100)

പുസ്തകം: ''ദേശീയതയുടെ കാണാപ്പുറങ്ങള്‍''
രചന: സാലിഹ് മാളിയേക്കല്‍
പ്രസാധനം: ലിവ ബുക്സ്
പേജ്: 128, വില: 130 രൂപ

നോവല്‍, കഥകള്‍, ഓര്‍മക്കുറിപ്പുകള്‍, യാത്രാനുഭവങ്ങള്‍... സാധാരണ എന്റെ വായനയുടെ പരിധി നിശ്ചയിക്കുന്നത് ഈ ഒരു വൃത്തത്തിനകത്താണ്. പക്ഷേ ''ദേശീയതയുടെ കാണാപ്പുറങ്ങള്‍'' എന്ന പുസ്തകം ഇവയെല്ലാം ചേര്‍ന്ന ചരിത്രത്തിന്റെ ആവിഷ്കാരമാണ്. ഇന്ത്യന്‍ സ്വാതന്ത്യ ചരിത്രത്തില്‍ മുസ്‌ലിം മത വിഭാഗത്തിന്റെ പങ്ക്, വര്‍ത്തമാന കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാവിയുടുപ്പിക്കല്‍ എന്നീ രണ്ട് വിഭാഗങ്ങളായി ഈ പുസ്തകത്തെ തരം തിരിക്കാമെന്നാണു തോന്നുന്നത്.

പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുന്‍പുള്ള മലബാറിന്റെ ചരിത്രത്തില്‍ മായ്ക്കപ്പെടാന്‍ വെമ്പല്‍ കൊള്ളുന്നതും ഒരു പരിധി വരെ അത് സാധ്യമാവുകയും ചെയ്ത മുസ്‌ലിം മതസ്ഥരുടെ ഉത്ഭവവും, അറേബ്യന്‍, ചെെനീസ് വ്യാപാരികളുടെ വരവ് പോക്കുകളും, അക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക സമത്വത്തിന്റെ കെെവഴികളിലേറി മലയാള ഭാഷയുടെ ഉത്ഭവത്തെ കുറിച്ചുള്ള വിവരണങ്ങള്‍, ഒപ്പം തന്നെ ഒരു കാലത്ത് പ്രസക്തമായതും സ്വാതന്ത്യ ആഹ്വാനങ്ങള്‍ വരെ നടത്താന്‍ ഉപയോഗിച്ചതുമായ അറബിമലയാളത്തെ കുറിച്ചുള്ള വിവരണങ്ങള്‍, അറബിമലയാളത്തിലെ പ്രമുഖരായ
ഗ്രന്ഥകര്‍ത്താക്കളെക്കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും പങ്കുവെക്കുന്നതില്‍ രചയിതാവ് ഒരു 'Story Teller' ആവുകയാണ്.

അയത്നലളിതമായി അനുവാചകനില്‍ ചരിത്രത്തെ രുചിപ്പിക്കുന്നു. മലബാറില്‍ പലയിടത്തും നിലവിലുണ്ടായിരുന്നതും ഇന്ന് നാശോന്മുഖവുമായ മലബാര്‍ കോലെഴുത്തിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. (മലബാറിലെ പുരാതനമായ പല മസ്ജിദുകളിലെയും ശിലാ ലിഖിതങ്ങള്‍ എഴുതിയിരിക്കുന്നത് മലബാര്‍ കോലെഴുത്ത് ഉപയോഗിച്ചാണ്.)

ആര്യാധിനിവേശം ഇന്ത്യന്‍ സമൂഹിക പാശ്ചത്തലത്തെ ശിഥിലമാക്കിയതിന് ശേഷം സൈന്ധവരില്‍ നിന്നും ഹിന്ദുവാക്കപ്പെട്ടതിനെ ചരിത്രത്തിന്റെ പിന്‍ബലത്താല്‍ അന്വേഷണം നടത്തുന്നത് ഈ പുസ്തകത്തിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ട്. മറ്റൊന്ന് വാസ്ഗോഡ ഗാമയുടെ രണ്ടാമത്തെ വരവിന് ശേഷം ഇന്ത്യയില്‍ കച്ചവടാധിപത്യം നേടുന്നതിന് ഒപ്പം തന്നെ പാതിരിമാരുടെ മതത്തിനെയും ഇവിടെ വിതച്ചിരുന്നു എന്നതാണത്. അങ്ങനെ ഒരു വായന സാധ്യമാവുമ്പോള്‍ ഇന്ത്യയിലെ ഹിന്ദുവിനും മുസല്‍മാനും ഏറ്റവും കൂടുതല്‍ ശത്രുതകള്‍ തീര്‍ക്കേണ്ടത് ഗാമയുടെ മതത്തിനാണല്ലോ.

രണ്ടാം ഭാഗമായ സമകാലീകത ഇന്ത്യന്‍ രാഷ്ട്രീയം. ഈ ഭാഗം ഭരണഘടനാ ശില്‍പിയായ ബാബാ സാഹബ് അംബേദ്കറില്‍ കൂടിയേ വായിക്കാന്‍ പാടുള്ളൂ. ദളിത്, പിന്നോക്ക വിഭാഗങ്ങളെ ബ്രാഹ്മണ്യ പൊളിറ്റിക്കല്‍ തൊഴുത്തില്‍ കെട്ടാന്‍ ഉപയോഗപ്പെടുത്തുന്ന പശു രാഷ്ട്രീയത്തെ കുറിച്ചുള്ള ആശങ്കകളും, അതിലേക്ക് നയിക്കുന്ന കാരണങ്ങളും സ്വാഭാവികമായും മുസ്‌ലിം വിരുദ്ധതയുടെ തീവ്രമനോഭാവത്തിലേക്ക് നയിക്കപ്പെടുന്നു. ചരിത്രത്തിന്റെ വളച്ചൊടിക്കലുകളും, രാഷ്ട്രപിതാവ് ആത്മഹത്യ ചെയ്തെന്ന രീതിയില്‍ അടുത്ത തലമുറയെ ഗോഡ്സെയുടെ ആരാധകരാക്കാനുമുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ ഭയാശങ്കളുടെ കിതപ്പില്‍ നിന്ന് ഇന്ത്യന്‍ ദേശീയതയെ നോക്കിക്കാണുന്ന കണ്ണുകളാണ് പതിനഞ്ച് അധ്യായങ്ങളായി എഴുതിയ ഈ പുസ്തകം. തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു പുസ്തകമാണിത്.

05/08/2019

#മിഷൻ_100_റീഡിംഗ്_ചലഞ്ച്

വായന | പി.എം. നിഷാദ് സിദ്ദീഖി രണ്ടത്താണി

പുസ്തകം: കളിപ്പാട്ടം
രചന: ജുമയ്‌ലാശാഫി കരിപ്പൂര്‍
പ്രസാധനം: ലിവ ബുക്സ്

#ഇത്_വെറും_കളിപ്പാട്ടമല്ല

നേരിൽ കണ്ടപ്പോൾ ശാഫി കരിപ്പൂർ സമ്മാനിച്ച പുസ്തകങ്ങളിൽ ഒന്നായിരുന്നു കളിപ്പാട്ടം എന്ന നോവലെറ്റ്. ജുമയ്‌ലാ ശാഫിയുടെ തൂലികയിൽ വിരചിതമായ കുടുംബ കഥ. ഗൾഫ് കുടിയേറ്റാനാന്തരം സാധാരണ മുസ്‌ലിം കുടുംബങ്ങൾക്കകത്ത് പ്രത്യേകിച്ചു പുത്തൻ പണക്കാർക്കിടയിൽ കാണപ്പെടുന്ന കുടുംബ ശൈഥില്യത്തിന്റെ കഥ അതിശയോക്തി കലരാത്ത സരസമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് രചനയുടെ വശ്യത.

രാത്രി വൈകിയാണ് പുസ്തകം കൈയ്യിലെടുത്തത്. പൂർണമായും വായിച്ചു തീർത്തതിന് ശേഷമേ അടച്ചു വെക്കാൻ കഴിഞ്ഞുള്ളൂ. ഫിദ മോൾക്ക് എന്തു സംഭവിക്കും എന്ന ജിജ്ഞാസ. ശുഭാപ്തി വിശ്വാസമുള്ള എഴുത്തുകാരിയായത് കൊണ്ടാകും കഥ ശുഭാന്ത്യമാണ്. അതുകൊണ്ട് സുഖമായി ഉറങ്ങാൻ പറ്റി.

വയനയ്ക്കിടയിൽ പലപ്പോഴും "വിഷമിക്കാതെ ഇത് വെറും കഥയല്ലേ" എന്ന് എനിക്ക് എന്നെ തന്നെ ഓർമിപ്പിക്കേണ്ടി വന്നു. ഇത്തരം യാഥാർഥ്യങ്ങൾ ഇത്ര ഹൃദയസ്പർശിയായി അവതരിപ്പിക്കാനാവുക പെണ്ണെഴുത്തുകാർക്ക് തന്നെയാണ്. സൗദയെ പോലുള്ള ദുരഭിമാനികൾ ഞെരിച്ച് ഒടിച്ചുകളയുന്നത് ഒട്ടേറെ ചെറു ബാല്യങ്ങളും അവരുടെ സ്വപ്നങ്ങളും ആണെന്ന സന്ദേശം പൊതു സമൂഹത്തിന് നൽകുന്നതിൽ ഈ നോവലെറ്റ് വിജയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.

Now on sale !!!
31/07/2019

Now on sale !!!

Address

G55, Stadium Building, Pavamani Road
Kozhikode
673004

Telephone

+919605000023

Website

Alerts

Be the first to know and let us send you an email when LIVA BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category