MalarikalTurisam

MalarikalTurisam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MalarikalTurisam, Kottayam/Malarikkal Tourism sector, Kottayam.

കിഴക്ക് ഉയരമുള്ള പശ്ചിമഘട്ടവും പടിഞ്ഞാറ് കുട്ടാനന്ദിലെ വെമ്പനാട് തടാകവും നെൽവയലുകളും അതിർത്തി. അയൽ സംസ്ഥാനങ്ങളുമായോ അറബിക്കടലുമായോ അതിർത്തി പങ്കിടാത്ത കേരളത്തിലെ ഏക ജില്ലയാണിത്.
* അക്ഷരങ്ങളുടെ ഭൂമി *
# # #+919400287026

24/05/2026

1.5 മില്യൺ ഫോളോവെഴ്‌സ് ജസ്റ്റ്‌ 10 Days 🔥🔥

V D Satheesan 🔥

പ്രബുദ്ധ മലയാളികൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു ഹിന്ദിക്കാരൻ !! ഞങ്ങൾക്ക് കോഴിക്കോട് കൃഷിസ്ഥലമുണ്ട്, അവിടെ 214 തെങ്ങുകളു...
24/05/2026

പ്രബുദ്ധ മലയാളികൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു ഹിന്ദിക്കാരൻ !!

ഞങ്ങൾക്ക് കോഴിക്കോട് കൃഷിസ്ഥലമുണ്ട്, അവിടെ 214 തെങ്ങുകളും റബർ മരങ്ങളും കാപ്പിയും കൊക്കോയും ഒക്കെ ഞങ്ങൾ കൃഷിചെയ്യുന്നുണ്ട്.

മലയാളികളായിരുന്നു ഇതുവരെ തെങ്ങ് കേറിയിരുന്നത്, സമയത്ത് തെങ്ങ് കേറാൻ വരികയോ വന്നാൽ സമയത്ത് തീർത്ത് തരികയോ ചെയ്യില്ലായിരുന്നു മലയാളികൾ.

കഴിഞ്ഞ തവണത്തെ അനുഭവം പറയാം;

ഞങ്ങൾ അടുത്ത് തന്നെയുള്ള ഒരു തെങ്ങ് കയറ്റക്കാരനെ തെങ്ങ് കേറാൻ ഏൽപ്പിച്ചു, അവനെ ഏൽപ്പിക്കുമ്പോൾ തേങ്ങക്ക്‌ കിലോക്ക് 86 രൂപ, അവൻ ഇന്ന് കേറാം നാളെ കേറാം മറ്റന്നാൾ കേറാം അങ്ങനെ പറഞ്ഞ് പറഞ്ഞ് നാലാഴ്ച തെങ്ങ്കയറ്റം നീട്ടി നീട്ടി കൊണ്ടുപോയി. അവസാനം അവൻ വന്നു തേങ്ങാ പറിച്ച് കൊടുത്തപ്പോൾ കിലോക്ക് 54 രൂപ വില. കിലോക്ക് 32 രൂപ നഷ്ടം. 1876 കിലോ തേങ്ങ വിറ്റപ്പോൾ 60,032 രൂപ അവൻ കാരണം ഞങ്ങൾക്ക് നഷ്ടം. !!

രണ്ട് പേര് വരുമെന്ന് പറഞ്ഞിട്ട് അവനൊറ്റക്ക് തെങ്ങ് കേറാൻ വന്നിട്ട് നാല് ദിവസം കൊണ്ടാണ് തെങ്ങ് കയറി തീർക്കുന്നത്. ആ നാല് ദിവസവും തേങ്ങ പെറുക്കി കൂട്ടാൻ ആളെ വെക്കേണ്ടി വന്ന വകയിൽ ചിലവ് 4 x 900 = 3600. രണ്ട് ദിവസം കൊണ്ട് തീർക്കണ്ട പണി നാല് ദിവസം കൊണ്ട് തീർത്ഥ വകയിൽ അഡീഷണലായി എടുത്ത രണ്ട് ദിവസവും പെറുക്കി കൂട്ടാൻ ആളെ ജോലിക്ക് വെക്കേണ്ടി വന്നത് കൊണ്ട് ആ വകയിൽ അവൻ ഞങ്ങൾക്കുണ്ടാക്കിയ നഷ്ടം 1,800 രൂപ !!

അങ്ങനെ ആകെ നഷ്ടം 61,832 രൂപ !!

മിഷ്യൻ വെച്ച് കേറുന്ന അവൻ ഒരു ദിവസം 30-35 തേങ്ങിലെ കേറൂ പോലും !! അത്‌ കഴിഞ്ഞാൽ അവന് കള്ളു കുടിച്ചു നടക്കലാണ് പണി.

ഇങ്ങനെ മലയാളികളെ കൊണ്ട് പൊറുതി മുട്ടി കഴിഞ്ഞപ്പോൾ, ഇത്തവണ ഞങ്ങൾ ഹിന്ദിക്കാരനെ ഏൽപ്പിച്ചു. അവൻ വന്നു നോക്കിയിട്ട് അവൻ ഒറ്റക്ക് കേറിക്കോളാം, രണ്ട് ദിവസം കൊണ്ട് തീർത്ത് തരാം, വേറെ ആള് വേണ്ട എന്ന് ബീഹാർ സ്വദേശിയായ സുധീർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

മിനിയാന്ന് അവനെ ജോലി ഏൽപ്പിച്ചു, ഇന്നലെ അവൻ വന്നു കേറി, ഇന്നലെ സുധീർ രാവിലെ 6.30 ആയപ്പോൾ വന്നു ജോലി തുടങ്ങി, വൈകിട്ട് മൂന്നുമണിവരെ ജോലി ചെയ്ത് 80 തെങ്ങും ഇന്ന് സുധീർ രാവിലെ 6.45 ന് വന്ന് ഉച്ചക്ക് 12.30 ആയപ്പോഴേക്ക് 60 തെങ്ങും കയറി അവന്റെ ജോലി തീർത്തു. രണ്ട് ദിവസം കൊണ്ട് ബീഹാറിയായ അവൻ ജോലി ചെയ്തുണ്ടാക്കിയത് 7,000 രൂപ !! ഒരു ദിവസം 3500 രൂപ അവന് പ്രതിഫലം ലഭിച്ചു. ഉച്ചക്ക് ശേഷം അവൻ വേറെ തോട്ടം കേറാനുണ്ട്, അവിടെ ഒരു 40 തെങ്ങെ ഉള്ളൂ എന്നും പറഞ്ഞ് ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ പോയി.

ബീഹാറിയായ സുധീർ ഈ കേരളത്തിൽ വന്ന് ജോലി ചെയ്ത് ഒരു ദിവസം സാമ്പാദിക്കുന്നത് 3000-3500 രൂപ. ചില ദിവസം 4000-4500 രൂപക്ക് വരെ അവൻ ജോലി ചെയ്യാറുണ്ട് പോലും. ഒരു മാസം 4 ദിവസം മാത്രമേ അവന് ലീവുള്ളൂ, ബാക്കി 25-26 ദിവസം അവൻ ജോലി ചെയ്യും. 25 ദിവസം അവൻ ജോലി ചെയ്താൽ പോലും 25 x 3500 = 87,500 രൂപ അവൻ സാമ്പാദിക്കുന്നു. അവൻ എല്ലാ മാസവും നാട്ടിലേക്ക് 70,000 രൂപ അയക്കും പോലും !!

മലയാളികൾ കണ്ട്‌ പഠിക്കണം സുധീറിനെ പോലുള്ള ഹിന്ദിക്കാരെ..

മലയാളികളിൽ ഒരു വിഭാഗം ആളുകൾ 20,000-25,000 രൂപ ശമ്പളമെന്ന് കേൾക്കുമ്പോൾ തന്നെ ഗൾഫിലേക്ക് ചാടി പുറപ്പെടും. ആ വിസ കിട്ടാൻ വേണ്ടി ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ കൊടുത്താണ് പോകുക. അവിടെ ചെന്നാലോ കൃത്യമായ വിസയോ പറഞ്ഞ ജോലിയോ പോലും ആകില്ല. പൊരി വെയിലത്ത്‌ കഷ്ടപ്പെടാൻ അവർക്ക് ഒരു മടിയുമില്ല.

കേരളത്തിലുള്ളവരെ ആണെലോ, മിക്കവരും പറഞ്ഞാൽ പറഞ്ഞ സമയത്ത് ജോലിക്ക് വരില്ല. പണിയെടുക്കുന്ന കാശിൽ വലിയൊരു ഭാഗം കള്ള് കുടിച്ചു കളയുകയും ചെയ്യും. ഇതരമാളുകൾ ജോലി ചെയ്യുന്നത് കൊണ്ട് അവർക്കും ഒരു ഉപകാരവും ലഭിക്കുന്നില്ല, തൊഴിൽ നൽകുന്നവർക്ക് ഭീമമായ നഷ്ടവും വരുത്തി വെക്കും.

ഇത്തരം മലയാളികൾ തന്നെയാണ് സുധീറിനെ പോലുള്ള ആളുകൾക്ക് ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും ഒറീസയിലും ആസാമിലും നിന്നുമൊക്കെ കേരളത്തിൽ വന്ന് രക്ഷപ്പെടാനുള്ള അവസ്ഥയുണ്ടാക്കിനൽകിയത്. അവിദഗ്ദ്ധ തൊഴിലാളിയായി ഗൾഫിലേക്ക് പോകുന്ന മലയാളികൾ സാമ്പാദിക്കുന്നതിന്റെ പലമടങ്ങ്‌ സാമ്പാദിക്കാനും അവര് നാട്ടിലേക്ക് അയക്കുന്നതിന്റെ പലയിരട്ടി ഇവർക്ക് നാട്ടിലേക്ക് അയക്കാനും കഴിയുന്നത്.

ആത്മാർത്ഥമായി ജോലി ചെയ്യുന്ന, കൃത്യമായി ജോലിക്ക് വരുന്ന, തൊഴിലുടമയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇടപെടുന്ന, തൊഴിലുടമക്ക് നഷ്ടം വരരുതെന്ന് കരുതുന്ന സുധീറിന് എല്ലാ വിധ ആശംസകളും. കൈ നിറയെ സാമ്പാദിക്കാനും, കുടുംബത്തിലെ സമ്പത്തീക സാമൂഹ്യ വിദ്യാഭ്യാസ സാഹചര്യങ്ങളിൽ ഉയർച്ചയിലേക്ക് പോകാനും സുധീറിനും സുധീറിനെ പോലെയുള്ളവർക്കും കഴിയട്ടെ..

സുധീറിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും..

Note : മുഴുവൻ മലയാളികളെ കുറിച്ചല്ല, സുധീറിനെ മാതൃകയാക്കാൻ പറ്റുന്ന മലയാളികളെ കുറിച്ചാണ് പോസ്റ്റ്

K റയിൽ പദ്ധതി റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നു  ജനത്തെ കണ്ണീർ കുടിപ്പിച്ച CPM മാപ്പ് പറയണം സിൽവർ line ഉം Express High...
21/05/2026

K റയിൽ പദ്ധതി റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നു ജനത്തെ കണ്ണീർ കുടിപ്പിച്ച CPM മാപ്പ് പറയണം

സിൽവർ line ഉം Express High way യും താഴെ കാണുന്ന ഡിസൈൻ അനുസരിച്ചു സംയുക്ത മായി നടപ്പാക്കണം

നമ്മൾ ഒരു കാര്യം ചെയ്‌താൽ അത് 100 വർഷം നിലനിൽക്കുന്നത് ആയിരിക്കണം തട്ടി ക്കൂട്ട് പരിപാടി ആകരുത്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 600 KM

Rail on bridge
6 line oneway to east and west (total 12 lines)+
എമർജൻസി track

ഇരു വശത്തും ഓരോ കിലോമീറ്റർ ഇടവിട്ട് ഇരുവശങ്ങളിൽ 12 നിലയിൽ flat tower with compound wall (no direct accese to main road)

ഇതിന് 150 മീറ്റർ വീതി യിൽ സ്ഥലം വേണം

ആദ്യം സർവ്വേ

തുടർന്ന് 12 നില ടവർ നിർമ്മാണം TVM മുതൽ കാസർഗോഡ് വരെ ഓരോ കിലോമീറ്റർ ഇടവിട്ട് ഒരേ സമയത്ത്,

24 മാസം കൊണ്ട് അവസാനിക്കും

500 കോൺട്രാക്ടർമാർ, അടുത്ത രണ്ട് tower ഒരു കോൺട്രാക്ടർ ക്ക്‌

ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി,
1000 പ്രവാസി ഡയറക്ടർമാർ, ഓരോ ടവറും ഓരോ ഡയറക്ടർക്ക്‌

ഓരോ ടവറിനും ഒരേക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് നൽകണം

ആദ്യത്തെ 8 നില പ്രവാസി ഡയറക്ടർക്ക് വിൽക്കാം, 4 നിലകൾ വിൽക്കാൻ പാടില്ല, അത് കുടിയൊഴിപ്പിക്കുന്നവരെ പുനരധി വസിപ്പിക്കാൻ ഉള്ളതാണ്,അതിന്റെ വില സർക്കാർ നൽകും

ടവർ പൂർത്തിയായാൽ പിന്നെ സ്ഥലമെടുപ്പ് ആണ്

തുടർന്ന് പുനരധിവാസം

അതിന് ശേഷം express ഹൈവേ 600 km levelling ആണ്

ഓരോ 50 കിലോമീറ്റർ ഒരു കോൺട്രാക്ടർ
2 contractor ക്ക്‌ ഒരു consultant,

contracting കമ്പനിയിൽ കുറഞ്ഞത് ഓരോ discipline ലും പെട്ട മൊത്തം 4 എഞ്ചിനീയർമാർ എങ്കിലും ഉണ്ടാവണം

അതുപോലെ consultancy യിലും

തുടർന്ന് റയിൽ bridge contracting ആണ് അതും same 50 Km ന് ഒരു contractor.

എല്ലാ Typical height RCC columns pre casting ഒരു ഫാക്ടറി യിൽ നിർമ്മിക്കുന്നു അവിടുന്നു എല്ലാ സ്ഥലങ്ങളിലേക്കും എത്തി ക്കുന്നു

ആ columns ഒരോ പ്രാദേശത്തെയും ഉയരത്തിനു അനുസൃത മായി നിർമ്മിച്ച ഫൗണ്ടേഷനിൽ erect ചെയ്യുന്നു

തുടർന്നു horizontal സ്ലാബ് er****on

തുടർന്ന് റയിൽ സ്റ്റേഷനും പെട്രോൾ പമ്പ് നിർമ്മാണവും ഒരു 10 km ലും

തുടർന്നു റോഡ് ടാറിങ് BMBC ഓരോ 50 km ഒരു contractor

തുടക്കത്തിൽ ഓരോ അരമണിക്കൂറിലും ട്രെയിൻ സർവീസ് ഉണ്ടാകണം,അങ്ങോട്ടും ഇങ്ങോട്ടും.

ഇതിനാവശ്യമായ ബോഗി നിർമ്മാണം, bridgeപണി factory യിൽ തുടങ്ങുമ്പോൾ തന്നെ ആരംഭിക്കണം, ഒരു ട്രെയിൻ നിർമ്മാണത്തിനു 18 മാസം വേണ്ടി വരും, മൊത്തത്തിൽ ട്രെയിൻ നിർമ്മാണത്തിനു 24 മാസം കണക്കാക്കണം

Fund
വലിയ തുക ആവശ്യമാണ്‌ അതിന്

റെയിൽ കോര്പറേഷൻ public ലിമിറ്റഡ് കമ്പനി
Express ഹൈവേ കോര്പറേഷൻ കമ്പനി
(35% share ഓപ്പറേഷൻ ടെക്നിക്കൽ ടെക്നിക്കൽ team+20% state govt + 45%പബ്ലിക് - 12-15% profit നിർബന്ധം ഓഹരി ഉടമകൾക്ക് 9% dividend എല്ലാ മാസവും നൽകണം മൂന്ന് മാസത്തിൽ ഒരിക്കൽ reconciliation)

Highway കമ്പനി യുടെ ബിസിനസ് എന്നത് ഓരോ 25 km ലും ഇലക്ട്രോണിക്ക് toll gate ആണ്
ചെറിയ വാഹന ങ്ങൾക്ക് 25 രൂപയും വലിയ വാഹന ങ്ങൾക്ക് 50 രൂപയും
പിന്നെ അനുബന്ധ ബിസിനസ്സ് കൾ

Train നിന് ticket price ഉണ്ടാവും, pre paid card സിസ്റ്റം

ട്രെയിൻ പൂർണ്ണമായും ഇലക്ട്രിക് ആണ് അതുകൊണ്ട് ഓപ്പറേഷൻ cost വളരെ കുറവായിരിക്കും

എങ്ങനെ paid up capital കണ്ടെത്തും?

കമ്പനി യുടെ 35% share ഇതിന്റെ ഓപ്പറേഷൻ team ആയ സാങ്കേതീക പരിജ്ഞാനം ഉള്ളവർക്ക് നനൽകണം മെട്രോ യുടെയും highway യുടെയും

20% ഷെയർ സർക്കാർ എടുക്കണം, അതിന്റെ തുക കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഷെയർ 30% സാങ്കേതിക പരി ജ്ഞാനം ഉള്ള ഓപ്പറേഷൻ ടീമിന് നൽകി പണം സ്മാഹരിക്കണം

കേരളത്തിൽ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട് എല്ലാം യൂണിയൻ കാർക്ക് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്

അതിനെല്ലാം കോടികൾ വിലമതിക്കുന്ന ഭൂ സ്വത്ത് ഉണ്ട് അതെല്ലാം എല്ലാ ജനങൾക്കും പ്രയോജനം കിട്ടുന്ന രീതിയിൽ ഉപയോഗപ്പെടുത്തണം

ഓപ്പറേഷൻ team ആകാൻ ഒന്നിൽ കൂടുതൽ team കൊട്ടേഷൻ നൽകിയാൽ നറുക്കിട്ട് തീരുമാനിക്കണം ഒറ്റ വ്യവസ്ഥയാണ് ഉള്ളത് ഓപ്പറേഷൻ team 12-15% ലാഭം ഉണ്ടാക്കിയിരിക്കണം

Rail കമ്പനി യുടെയും എക്സ്പ്രസ്സ്‌ ഹൈവേ കമ്പനി യുടെയും
ബാക്കി 45% ഓഹരി പബ്ലിക് ന് നൽകണം

ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിൽ രണ്ട് ലക്ഷം രൂപയുടെ ഓഹരി ഉള്ളവർക്ക് മാത്രമേ ഈ സ്ഥാപനങ്ങളിൽ ജോലി നൽകാവൂ

വിദേശ ത്ത് യാതൊരു ഉറപ്പും ഇല്ലാത്ത ജോലി തേടി പോകാൻ 10 ലക്ഷം 20 ലക്ഷം ഒക്കെ മുടക്കാം, പക്ഷേ ഇവിടെ ഒരു മാന്യമായ ജോലിക്ക് രണ്ട് ലക്ഷം രൂപയുടെ ഓഹരി വേണം എന്ന് പറഞ്ഞാൽ സമര മുണ്ടാവും..അത് Gen C യേ നിരത്തി നേരിടണം

ഓഹരി നിർബന്ധത്തിന്റെ ഇതിന്റെ അടിസ്ഥാന തത്വം ഇതാണ്, Investment ഇല്ലാതെ തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയില്ല....പഴയത് പോലെ TATA യുടെയും ബിർള യുടെയും ഡാൽമിയ യുടെയും മക്കൾ ഇവിടെ വന്നു അവരുടെ അപ്പൻ ഉണ്ടാക്കിയ കോടികൾ മുടക്കി ഇവിടെ വന്നു നിക്ഷേപം നടത്തി തൊഴിൽ അവസരം സൃഷ്ടിക്കും എന്ന് പ്രതീക്ഷിച്ച് ആരും കാത്തിരിക്കരുത്

തൊഴിൽ അവസരം സർക്കാർ സൃഷ്ടിക്കണം മുതൽ മുടക്കുന്നവന് സർക്കാരും / കോടതികളും സംരക്ഷണം നൽകണം.തൊഴിൽ പ്രശ്നങ്ങളിൽ പ്രത്യേക Trained പോലീസ് ഇടപെടണം.

ഈ project ന് ധാരാളം സിമന്റും കമ്പിയും മറ്റു അസം സ്‌കൃത വസ്തുക്കളും വേണം

അതിനു സിമന്റ് കമ്പനികൾക്ക് 24 മണിക്കൂർ പ്രവർത്തനം ആവശ്യപ്പെടണം ഇതൊക്കെഅഡ്വാൻസ് പണം കൊടുത്ത് ബുക്ക്‌ ചെയ്യണം

അല്ലെങ്കിൽ ഓപ്പൺ മാർക്കറ്റിൽ അസംസ്‌കൃത് വസ്തുക്കളുടെ വില കൂടും അത് അനുവദിക്കാൻ പാടില്ല

സാധാരണ ക്കാരന് വീട് പണിയണം

ഈ പ്രൊജക്റ്റ്‌ പൂർത്തിയാകുമ്പോൾ

എല്ലാ റെയിൽ സ്റ്റേഷൻ അടുത്ത് സ്മാർട്ട് സിറ്റികൾ, മാളുകൾ

എല്ലാ പഞ്ചായത്തിലും 5000 പേർക്ക് ജോലി ചെയ്യാവുന്ന IT പാർക്കുകൾ ഒക്കെ വരും

ആരും അവരുടെ ഓഫീസിൽ എല്ലാ ദിവസവും പോകേണ്ടി വരാത്ത IT കാലമാണ് വരുന്നത്

നമ്മുടെ വീട്ടിൽ നിന്ന് 10 km ദൂരം മാത്രം യാത്ര ചെയ്ത് നിങ്ങളുടെ ഓഫീസ് ജോലി ചെയ്യാൻ കഴിയുന്ന കാലം വരുന്നു ആഴ്ച യിൽ ഒരു ദിവസം മാത്രമെ ഓഫീസിൽ പോകേണ്ടി വരുകയുള്ളു

ബാക്കി 5 ദിവസം IT പാർക്കിലിരുന്ന് ജോലി ചെയ്യാം

MLA മാർ അച്ചടക്കം പാലിക്കണം 35 ലക്ഷത്തിന്റെ waiting shed ഉം
Master plan ഇല്ലാത്ത ദുർബല മായ കെട്ടിട്ടങ്ങളും പണിയരുത്

പുതിയ സർക്കാർ Silver line ഉം Express highway ഉം സംയുക്തമായി നടപ്പാക്കണം

*കോട്ടയത്തിന്റെ സിനിമാ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഓർമ്മയായി; അനശ്വര തിയേറ്റർ ഇനി ചരിത്രത്താളുകളിൽ*ദശാബ്ദങ്ങളായി കോട്ട...
19/05/2026

*കോട്ടയത്തിന്റെ സിനിമാ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഓർമ്മയായി; അനശ്വര തിയേറ്റർ ഇനി ചരിത്രത്താളുകളിൽ*

ദശാബ്ദങ്ങളായി കോട്ടയം നഗരത്തിലെ സിനിമാപ്രേമികളുടെ ഹരമായിരുന്ന, ടി.ബി റോഡിലെ 'അനശ്വര' തിയേറ്റർ (പഴയ രാജമഹാൽ) ഓർമ്മകളിലേക്ക് മറയുന്നു. തിയറ്ററും അനുബന്ധ ഭൂമിയും മറ്റൊരു സംരംഭത്തിനായി വാങ്ങിയതിനെത്തുടർന്ന് തിയേറ്ററിന്റെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിച്ചു. നഗരത്തിന്റെ സാംസ്കാരിക അടയാളങ്ങളിലൊന്നായിരുന്ന ഈ സിനിമാശാല ഇനി മുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.

കോട്ടയത്തിന്റെ സിനിമാ തിയേറ്റർ സംസ്കാരത്തിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് ഈ തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.
ആദ്യം രാജമഹാൽ എന്ന പേരിലായിരുന്നു ഈ തിയേറ്റർ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് അത്യാധുനികമായ സൌകര്യങ്ങളോടെ, കോട്ടയത്തെ ഏറ്റവും വലിയ ജനപ്രിയ തിയേറ്ററുകളിൽ ഒന്നായി ഇത് മാറി. വലിയ ബജറ്റ് ചിത്രങ്ങളും ക്ലാസിക് സിനിമകളും കാണാൻ ജനങ്ങൾ ഇവിടെ തടിച്ചുകൂടിയിരുന്നു.

പിന്നീട് കാലപ്പഴക്കത്താൽ കെട്ടിടം നവീകരിക്കുകയും, പുതിയ മാനേജ്മെന്റിന്റെ കീഴിൽ അനശ്വര എന്ന പേരിൽ പുനർജനിക്കുകയുമായിരുന്നു. പുത്തൻ സാങ്കേതികവിദ്യയും മികച്ച സീറ്റിംഗ് ക്രമീകരണങ്ങളും ഒരുക്കിയതോടെ രണ്ടാം വരവിലും കോട്ടയംകാരുടെ പ്രിയപ്പെട്ട സിനിമാതാവളമായി മാറാൻ അനശ്വരയ്ക്ക് കഴിഞ്ഞു.

മൾട്ടിപ്ലക്സുകളുടെ കടന്നുകയറ്റവും കോവിഡ് പ്രതിസന്ധിയും സിനിമാ വ്യവസായത്തെയാകെ ഉലച്ചപ്പോൾ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ വലിയ പ്രതിസന്ധിയിലായിരുന്നു. അതിനിടയിലാണ മറ്റൊരു സംരംഭത്തിനായി ഈ സ്ഥലം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചത്.
കച്ചവടം ഔദ്യോഗികമായി പൂർത്തിയായതോടെ തിയേറ്ററിലെ പ്രദർശനങ്ങൾ അവസാനിപ്പിക്കുകയും സിനിമാ ഉപകരണങ്ങൾ മാറ്റുകയും ചെയ്തു. കെട്ടിടം വൈകാതെ തന്നെ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യപ്പെടും.

കോട്ടയം നഗരത്തിലെ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഒട്ടനവധി സിനിമാ ഓർമ്മകൾ സമ്മാനിച്ച ഇടമാണ് അനശ്വര തിയേറ്റർ. റിലീസ് ചിത്രങ്ങളുടെ ആദ്യദിന ആഘോഷങ്ങളും, കയ്യടികളും, ബഹളങ്ങളും നിറഞ്ഞ ആ സിനിമാശാല ഇനി ചരിത്രത്തിന്റെ ഭാഗം മാത്രമാണ്.
അനശ്വരയ്ക്ക് മുൻപ് കോട്ടയത്തെ സ്റ്റാർ, പദ്മ തുടങ്ങിയ പ്രമുഖ സിംഗിൾ സ്ക്രീൻ തിയേറ്ററുകളും സമാനമായ രീതിയിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. നഗര ഹൃദയത്തിലെ ഒരു വലിയ വിനോദകേന്ദ്രം കൂടി ഇല്ലാതാകുന്നു

18/05/2026

*2026 കാലവർഷത്തിന്റെ കണക്ക്‌ കൂട്ടലുകൾ by JB on18 മെയ് 2026:*
🎯 മെയ് 31 മുതൽ കാലവർഷം ശക്തി കുറഞ്ഞെങ്കിലും തുടങ്ങി ജൂൺ മാസം മുഴുവനും മഴയുണ്ടാകാം.
🎯ജൂലൈ രണ്ടാമത്തെ ആഴ്ച മുതൽ മഴ പൊതുവെ കുറവാണ് എന്നും നല്ല വെയിലുള്ള ദിവസങ്ങൾ ഓഗസ്റ്റ് 15 വരെ ഇങ്ങനെ തുടരാം എന്നും കാണുന്നു.
🎯ആഗസ്റ്റ് 16 മുതൽ എൽ നീനോ കാലാവസ്ഥയെ ബാധിക്കാം. എങ്കിലും കേരളം, തമിഴ്നാട് ഭാഗങ്ങളിൽ മഴ കുറയാൻ സാധ്യത കുറവാണ്.
🎯തുലാവർഷം ദിവസങ്ങൾ കുറവാണെങ്കിലും നല്ല മഴ ലഭിക്കും എന്നാണ് പ്രതീക്ഷ. തമിഴ്‌നാട്ടിൽ ഈ സമയം ശക്തമായ മഴ പ്രതീക്ഷിക്കാം.
🎯 ഡിസംബർ 15 വരെ ഒറ്റപ്പെട്ട മഴ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
🎯ജനുവരി മുതൽ മാര്ച്ച് 21 വരെ മിതമായ വേനൽ.
🎯 മാര്ച്ച് 21 നു ശേഷം അതി രൂക്ഷമായ അൾട്രാ വയലറ്റ് ലെവലും ഉയർന്ന താപനിലയും
🎯 ഏപ്രിൽ തുടക്കം മുതൽ ഇടയ്ക്ക് വേനൽ മഴയും ഉഷ്ണവും

🙋‍♂️ ഇത്‌ കർഷകർക്ക് വരുന്ന മാസങ്ങൾ പ്ലാൻ ചെയ്യാനും, വളപ്രയോഗം, മരുന്നുപ്രയോഗം, ജലസേചനം ഇവ കണക്ക് കൂട്ടാനും ഉള്ളതാണ്.
🙋‍♂️ കുമിൾ രോഗങ്ങൾ വരാതെയിരിക്കാൻ ഇപ്പോഴേ പ്രതിവിധികൾ തുടങ്ങുമല്ലോ.

With BoomBaangh NZ – I just got recognised as one of their top fans! 🎉
15/05/2026

With BoomBaangh NZ – I just got recognised as one of their top fans! 🎉

20/03/2025
15/03/2025
28/02/2025

Address

Kottayam/Malarikkal Tourism Sector
Kottayam
686020

Telephone

09847303063

Website

Alerts

Be the first to know and let us send you an email when MalarikalTurisam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalarikalTurisam:

Share