DMC BOOKS Chathannor

DMC BOOKS Chathannor All novels and entertainment storries available

21/04/2018
21/04/2018

ALL NOVELS ENTERTAINMENT BOOKS KIDS STORIES CARTOON AND COLLARING BOOKS

All novels and entertainment storries available

15/12/2017
വാഹനമോടിക്കുന്ന ആൾ ആ വാഹനത്തിന്റെ ഉടമയോ, ഉന്നത ഉദ്യോഗസ്ഥനോ, രാഷ്ട്രീയ നേതാവോ, പോലീസോ തുടങ്ങി ഏത് മേഖലയെ പ്രതിനിധീകരിക്കു...
15/12/2017

വാഹനമോടിക്കുന്ന ആൾ ആ വാഹനത്തിന്റെ ഉടമയോ, ഉന്നത ഉദ്യോഗസ്ഥനോ, രാഷ്ട്രീയ നേതാവോ, പോലീസോ തുടങ്ങി ഏത് മേഖലയെ പ്രതിനിധീകരിക്കുന്നവനാണങ്കിലും വാഹനം ഓടിക്കുമ്പോൾ അയാൾ ഒരു ഡ്രൈവറാണ്. വാഹനം ഓടിക്കുന്നവരുടെയോ ആ വാഹനത്തിനുള്ളിൽ യാത്രചെയ്യുന്നവരുടേയോ മാത്രമല്ല, നിരത്തിലുള്ള മറ്റ് വാഹനങ്ങളുടേയും, റോഡിലൂടെ കാൽനടയായി സഞ്ചരിക്കുന്നവർ, വഴിയോരക്കച്ചവടക്കാർ തുടങ്ങി വഴിയിൽ കണ്ടുമുട്ടുന്ന ഓരോ ജീവനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വാഹനം നിയന്ത്രിക്കുന്ന ആൾക്ക് ഉണ്ട്. ഡ്രൈവിംഗിൽ പാലിക്കേണ്ട മാന്യതകളെകുറിച്ച് ഏറ്റവും ലളിതമായ ഭാഷകളിൽ പറഞ്ഞുവയ്ക്കുന്ന പുസ്തകമാണ് 'മാന്യമായ ഡ്രൈവിംഗും ശ്രേഷ്ഠമായ ജീവിതവും' എന്ന പുസ്തകം. പരിചയക്കാർക്ക് സംഭവിച്ച അപകടങ്ങളും നിത്യേനയെന്നോണം മാധ്യമങ്ങളിൽ വരുന്ന അപകടങ്ങളുടെ വാർത്തകളുമാണ് ഇങ്ങനെയൊരു പുസ്തകം എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ലേഖകൻ സ്റ്റീഫൻജി
തന്നെ ആമുഖകുറുപ്പിൽ പറയുന്നു.

റോഡുമായി ബന്ധപ്പെട്ട കൊച്ചുകൊച്ച് അനുഭവ കഥകളും, അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമൊക്കെ ലളിതമായി പുസ്തകം പറഞ്ഞുവയ്ക്കുന്നു. ചലചിത്രതാരം ജഗതി ശ്രീകുമാറിന് സംഭവിച്ച വാഹനാപകടം ഉൾപ്പെടെ കേരളത്തെ കരയിപ്പിച്ച പല റോഡപകടങ്ങളെയും പുസ്തകത്തിൽ പലയിടങ്ങളിലായി ലേഖകൻ ഓർത്തെടുക്കുന്നുണ്ട്. പുസ്തകത്തിൽ ഒരു അധ്യായത്തിന്റെ തലക്കട്ട് ഇങ്ങനെയാണ്. 'റോഡിൽ ഒരു മത്സരമേ ഉള്ളൂ അത് മനുഷ്യനും മരണവും തമ്മിലുള്ളതാണ്.' ഈ ഒരു ബോധം വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കാനുള്ള ശ്രമമാകുന്നുണ്ട് പുസ്തകത്തിലെ ഓരോ അധ്യായങ്ങളും.

രണ്ട് ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. മാന്യമായ ഡ്രൈവിംഗ് എന്ന തലക്കെട്ടിൽ ആദ്യ ഭാഗത്ത് 31 അധ്യായങ്ങൾ റോഡ് സുരക്ഷ ചർച്ച ചെയ്യുമ്പോൾ ശ്രേഷ്ഠമായ ജീവിതം എന്ന രണ്ടാം ഭാഗത്ത് ജീവിതവിജയത്തിന് സഹയകമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു

ഭാരതത്തിന്റെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ 'ഫോർജ് യുവർ ഫ്യൂച്ചർ' എന്ന പുസ്തകത്തിന്റെ...
15/12/2017

ഭാരതത്തിന്റെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ 'ഫോർജ് യുവർ ഫ്യൂച്ചർ' എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനമാണ് 'നിർമ്മിക്കാം നല്ല നാളെ'. പുസ്തകത്തിന്റെ വിവർത്തനം നടത്തിയ മേഘാ സുധീർ എഴുതിയ കുറിപ്പ്.

എന്റെ ദിവസങ്ങൾക്കു ചിറകുകൾ മുളച്ച ഏതോ കാലത്താവണം മഹാനായ എ.പി.ജെ. അബ്ദുൾ കലാമിന്റെ 'ഫോർജ് യുവർ ഫീച്ചർ' എന്നെ തേടിയെത്തിയത്. കാലം എനിക്കു ഭാഷാന്തരം ചെയ്യുവാൻ കാത്തുവയ്ക്കുമെന്നറിയാതെ ഈ പുസ്തകത്തിന് അനുയോജ്യമായ പേരു നിർദ്ദേശിക്കുവാൻ പ്രേരിപ്പിച്ച് കലാംജി ഇട്ട ഫേസ്ബുക്ക് പോസ്റ്ററിൽ ഞാനും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 41,675 പേർ നിർദ്ദേശിച്ച പുസ്തകത്തിന്റെ ആ പേരിന്, ആ പുസ്തകത്തിലെ വരികൾക്ക്, വാക്കുകൾക്ക് മലയാളം തിരഞ്ഞു നടക്കുവാൻ എളിയവളായ എന്നെ നിയോഗിച്ചത് സ്വർഗ്ഗീയനാദങ്ങളുടെ കേൾവിക്കാർതന്നെയാകും, തീർച്ച.

എ.പി.ജെ. അബ്ദുൾ കലാമിന്റെ ശ്രദ്ധയും കരുതലും ആകാശത്തിന്റെ അനന്തതയിലേക്കു നീണ്ടതുപോലെതന്നെ ഭൂമിയുടെ അഗാധതയിലേക്കും ചെന്നിരുന്നു. എസ്.എൽ.വി. പ്രോജക്ടിന്റെ തലവനായിരുന്ന അദ്ദേഹത്തിന് ഐ.എസ്.ആർ.ഒ.യിലെ സഹപ്രർത്തകരിൽ ഓരോരുത്തരിലും, ബഹിരാകാശശാസ്ത്രവും സാങ്കേതികവിദ്യയും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഉപയോഗിക്കുവാനായി ജനിച്ചവരാണ് തങ്ങളെന്ന ബോധം സൃഷ്ടിക്കുവാൻ കഴിഞ്ഞിരുന്നു. എല്ലാ സങ്കേതങ്ങളും സാങ്കേതികതയും രൂപം കൊണ്ടതും വികസിച്ചതും നിർമ്മിച്ചതും പരീക്ഷിക്കപ്പെട്ടതും ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. ശാസ്ത്രം ജനജീവിതത്തിനു പ്രയോജനപ്പെടുന്ന സുശക്തമായ ഒരു ഇന്ത്യ സൃഷ്ടിക്കപ്പെടണം. ബഹിരാകാശ ശാസ്ത്രജ്ഞന്റെ ആശയം സമ്പൂർണ്ണമായിരുന്നു. മണ്ണിനെയും ഭൂഗർഭജലത്തെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി 'അനന്ത'മായ ശാസ്ത്രം ഉപയോഗിക്കുക എന്ന സമ്പൂർണ്ണ ആശയം. വനവൽകരണം എന്ന ലക്ഷ്യത്തിനായി തന്റെ ജീവിതപരിസരത്ത് അഞ്ചു മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നു പ്രതിജ്ഞയെടുത്ത ശാസ്ത്രജ്ഞനായിരുന്നു കലാം. എന്റെ ഗ്രാമവും നഗരവും ശുചിയാക്കി സൂക്ഷിക്കുന്നതിനൊപ്പം എന്റെ ഭൂമിയെ ഞാൻ ഹരിതാഭമാക്കി നിലനിർത്തുമെന്നു പ്രഖ്യാപിച്ച ശാസ്ത്രചിന്തകൻ, ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം കലാ-സാംസ്‌കാരിക-സാമൂഹിക-കാർഷിക രംഗങ്ങളുടെയും വളർച്ച സ്വന്തം സ്വപ്നമായിരുന്നു. പ്രകൃതിദുരന്തങ്ങളെ കാലേകൂട്ടി പ്രവചിക്കുവാനായി ബഹിരാകാശ സൂത്രവാക്യങ്ങൾ ഉപയോഗിക്കപ്പെടണമെന്നത് കലാമിലെ മനുഷ്യസ്‌നേഹിയായ ശാസ്ത്രദർശിയുടെ ആവശ്യമായിരുന്നു. മാനവികതയും ശാസ്ത്രനേട്ടങ്ങളും പരസ്പരപൂരകങ്ങളാകുന്ന ആശയസത്യത്തിന്റെ ഉദാഹരണമായിരുന്ന ആ ക്രാന്തദർശിയുടെ പേര് 'ഗ്ലോബൽ സാറ്റിന്' ഇടുമെന്ന പ്രഖ്യാപനത്തെപ്പറ്റി ഞാൻ കേട്ടത് അടുത്തിടെയാണ്. 'വേൾഡ് -സ്‌പേസ് വിഷൻ-2050' എന്ന തന്റെ ദർശനത്തിലൂടെ പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി അറിയുവാൻ ലോകരാഷ്ട്രങ്ങൾ പരസ്പരം കൈകോർക്കണമെന്ന ഉൽകൃഷ്ടമായ ആശയം മുന്നോട്ടുവച്ച കലാംജിയുടെ ചിരസ്മാരകമായി 'യു.എൻ. കലാം ഗ്ലോബൽസാറ്റ്' ബാഹ്യാകാശത്തുണ്ടായേക്കുമെന്നത് പലതലങ്ങളിൽ ശുഭപ്രതീക്ഷയാകുന്നു.

"നിങ്ങൾ കുഴിച്ചിട്ട ശരീരങ്ങൾ കിളിർത്തുവോ തളിർത്തുവോ"
'ജനങ്ങളുടെ രാഷ്ട്രപതി' ആയിരുന്നു ഇന്ത്യയുടെ പതിനൊന്നാമതു രാഷ്ട്രപതിയായിരുന്ന ഭാരത് രത്‌ന ഡോ. എ.പി.ജെ. അബ്ദുൾ കലാം. 340 മുറികളുള്ള വിസ്മയമഹാസൗധത്തിലെ, രാഷ്ട്രപതിഭവനിലെ വിനീതമായ 'മിസ്സൈൽ മനുഷ്യൻ' ആയിരുന്നു കലാമെന്ന് അവിടുത്തെ ഉദ്യോഗസ്ഥവൃന്ദം ഓർക്കുന്നു. രാഷ്ട്രപതിഭവന്റെ കനത്ത സുരക്ഷയുടെ വാതിലുകൾ കുട്ടിപൗരന്മാരുടെ കുതൂഹലങ്ങൾക്ക് തുറന്നുകൊടുത്തത് അദ്ദേഹമായിരുന്നു. കർക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രോട്ടോകോളുകൾക്ക് പ്രസിദ്ധിയാർജിച്ച രാഷ്ട്രപതിസ്ഥാനത്തിരുന്ന് പാചകക്കാരൻ മുതൽ കാര്യദർശിവരെയുള്ളവരോട് അദ്ദേഹം കുശലമന്വേഷിച്ചിരുന്നു. ചുറ്റുമുള്ളവരോട് ക്രമാതീതമായ കരുതലാണ് കലാം കാട്ടിയിരുന്നതെന്ന് രാഷ്ട്രപതിഭവനിൽ മൂന്നു പതിറ്റാണ്ടുകളോളംവരെ അനുഭവപരിജ്ഞാനമുള്ള ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഒരുക്കുന്ന പ്രതിരോധനിരയെ ഭേദിച്ച് തോട്ടം ജീവനക്കാരുടെ താമസ ഇടങ്ങളിലേക്ക് രാഷ്ട്രപതി നടന്നെത്തുമായിരുന്നു. തൊഴിലാളികളുടെ വീടായിരുന്ന ബ്രിട്ടീഷുകാലത്തെ പഴയ കെട്ടിടങ്ങളെ ആധുനിക സജ്ജീകരണങ്ങൾ കൂട്ടിച്ചേർത്ത് വൃത്തിയും സൗകര്യവുമുള്ളവയാക്കിത്തീർത്തത് അദ്ദേഹമാണ്. രാഷ്ട്രപതിഭവന്റെ പൂന്തോട്ടത്തിന്റെ ഹരിതഭംഗി വർദ്ധിപ്പിച്ചും ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിച്ചും അദ്ദേഹം ഇന്ത്യയുടെ പ്രഥമ പൗരന്റെ താമസസ്ഥലത്തെ കൂടുതൽ സുന്ദരമാക്കി. തന്റെ ശേഖരത്തിലുള്ള ഗ്രന്ഥങ്ങൾ പോരാത്തതിന് രാഷ്ട്രപതിഭവൻ ലൈബ്രറിയിലെ പുസ്തകശേഖരത്തിനിടയിൽ സംഗീതസംബന്ധിയും സാഹിത്യസംബന്ധിയുമായ പുസ്തകങ്ങൾ കലാം തിരഞ്ഞിരുന്നു.

ഇരുപതു വർഷക്കാലം തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ പ്രവർത്തിച്ച എ.പി.ജെ. അബ്ദുൾ കലാമിന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതം അടുത്തുനിന്നു കാണുവാൻ മലയാളികൾക്കും ഭാഗ്യമുണ്ടായി. തുമ്പപ്പൂക്കൾ നിറഞ്ഞ പൊന്തക്കാടിനെ റോക്കറ്റ് സ്റ്റേഷനാക്കുവാൻ 1962 ൽ മുൻകൈയെടുത്തത് മഹാന്മാരായ ഹോമി ഭാഭായും വിക്രംസാരാഭായിയും ചേർന്നാണ്. തിരുവനന്തപുരം വിമാനത്താവളത്തോടടുത്തുകിടന്ന വെളുത്ത മണൽവിരിപ്പണിഞ്ഞ തുമ്പ എന്ന ചെറുഗ്രാമത്തിലേക്ക് എഴുപതുകളുടെ ആദ്യപാദത്തിലാണ് എസ്.എൽ.വി. പ്രോജക്ടിന്റെ ചുമതലക്കാരനായി ഇന്ത്യയുടെ ഏറ്റവും സമർത്ഥനായ ശാസ്ത്രപ്രതിഭ എത്തിച്ചേർന്നത്. തെങ്ങിൻതോപ്പുകൾക്കു നടുവിലായിരുന്നു തുമ്പയിലെ റോക്കറ്റ് ലോഞ്ചിങ് പാഡ്. സെന്റ് മേരി മഗ്ദലീൻ പള്ളിയായിരുന്നു ബഹിരാകാശശാസ്ത്രജ്ഞരുടെ ഓഫീസ്. ബിഷപ്പിന്റെ വീട് അവർ നിർമ്മാണശാലയാക്കി മാറ്റി. തൊട്ടടുത്തുള്ള കാലിത്തൊഴുത്ത് പരീക്ഷണശാലയായി മാറ്റിയെടുത്തു. അവിടെ എ.പി.ജെ. അബ്ദുൾ കലാമും സംഘവുമടങ്ങുന്ന ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞയുവത്വം ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റിനുവേണ്ടി പഠനവും പ്രയത്‌നവും നടത്തി. താൻ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലും പദവികളിലുമിരുന്ന് സാമാന്യജനങ്ങളെയും കീഴുദ്യോഗസ്ഥരെയും അദ്ദേഹം സമഭാവനയോടെയാണ് കണ്ടിരുന്നത്. തിരുവനന്തപുരം നഗരത്തിൽ രണ്ടു പതിറ്റാണ്ടുകാലം ജീവിച്ച അദ്ദേഹത്തിന്റെ പല പരിചയക്കാരിലൊരാളായ ചെരുപ്പുകുത്തിയെ, രാഷ്ട്രപതിയായശേഷം ഒരു കേരളസന്ദർശനവേളയിൽ കണ്ടപ്പോൾ പേരുവിളിച്ചു ക്ഷേമം അന്വേഷിച്ചത് അന്ന് പത്രവാർത്തയായിരുന്നത് ഞാൻ ഓർക്കുന്നു. നഗരത്തിൽനിന്നും ബസ്മാർഗ്ഗം തുമ്പയിൽ എത്തിയിരുന്ന അദ്ദേഹം സദാ ചിന്താമഗ്നനായി കാണപ്പെട്ടിരുന്നുവെന്നത് സഹപ്രവർത്തകർ ഓർക്കുന്നു. ഊണിലും ഉറക്കത്തിലും മാത്രമല്ല, നടപ്പിലുൾപ്പെടെ എസ്.എൽ.വി. പ്രോജക്ട് മാത്രം. കവാടത്തിലുള്ള സുരക്ഷാ ജീവനക്കാരനെ തിരിച്ചറിയൽകാർഡ് കാണിച്ചിട്ടുവേണം ഉദ്യോഗസ്ഥർ അകത്തേക്കു കയറേണ്ടത്. മേലുദ്യോഗസ്ഥനായതുകൊണ്ടും ചിരപരിചിതമുഖമായിരുന്നതുകൊണ്ടും ആലോചനയിൽ ലയിച്ചു കടന്നുപോകുന്ന കലാമിനെ സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞിരുന്നില്ല. എന്നാൽ നിയമം അനുസരിക്കുവാൻ എന്നും ജാഗ്രത പുലർത്തിയിരുന്ന അദ്ദേഹം തിരികെയെത്തി തിരിച്ചറിയൽ കാർഡ് അവരെ കാണിച്ചിട്ട് കടന്നുപോകുന്ന കാഴ്ച പതിവായിരുന്നു.

ആഴിയിലെ മരുഭൂമികള്‍....
'ഫോർജ് യുവർ ഫ്യൂച്ചറി'ന്റെ ഭാഷാന്തരകാലത്ത് ഒരുപാടു പുതിയ അറിവുകൾ എനിക്കു കിട്ടി. വായിക്കുമ്പോഴും പഠിക്കുമ്പോഴും വീണ്ടും വീണ്ടും എന്നെ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അഗ്നിച്ചിറകുകൾ വായിച്ച് ഹരംകൊണ്ട കോളജ്‌വിദ്യാർഥിനിയിൽനിന്നും ജീവിതപ്രാരാബ്ദങ്ങളിലേക്ക്, ഔദ്യോഗിക ജീവിതക്ലേശങ്ങളിലേക്ക്, ആത്മീയതലത്തിലെ വേറിട്ട കാഴ്ചകളിലേക്ക് എന്റെ കണ്ണും മനസ്സും എത്തിച്ചേർന്നപ്പോൾ വിചാരധാരകൾക്ക് ഊർജ്ജം പകരുവാൻ കലാമിന്റെ വാക്കുകളുണ്ടായി. അഞ്ചുനേരം നിസ്‌കരിച്ചിരുന്ന, പൂർണ്ണചന്ദ്രനുള്ള രാത്രിയിലെ പ്രഭചൊരിയുന്ന ഓർമ്മയായാണ് കലാംജി അമ്മയെ രേഖപ്പെടുത്തിയിരിക്കുന്നത്. രാമേശ്വരത്തു ജനിച്ച്, ഇന്ത്യൻ രാഷ്ട്രപതിയായുയർന്ന, ചക്രവാളങ്ങൾക്കപ്പുറത്ത് സങ്കേതങ്ങളെയെത്തിച്ച് ജനങ്ങൾക്കുവേണ്ടി ശാസ്ത്രം ഉപയോഗിക്കുവാനായി മാതൃകകൾ സൃഷ്ടിച്ചുവച്ച, കലാംജിക്ക് നമസ്‌കാരമർപ്പിച്ച്, സ്‌നേഹത്തിന്റെയും കരുണയുടെയും ദൈവികതയുടെയും പ്രതീകമായിരുന്ന കലാമിന്റെ അമ്മ ആഷിയമ്മയോട് ഇന്ത്യൻ ജനതയുടെ, ലോകജനതതിയുടെ കടപ്പാടർപ്പിച്ച് സ്വപ്നം കാണുവാനുള്ള ഊർജ്ജം സംഭരിച്ച് ഞാനെന്റെ പാഥേയവുമായി മുന്നോട്ടു പോകട്ടെ...!

"ഹാസ്യത്തിന്റെ പലവിധ കൈവഴികളിൽ ഒന്നാണ് തമാശയെന്ന ജോക്ക്. സന്ദർഭോചിതമായി മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണത്. എന്നാൽ ഹാസ...
15/12/2017

"ഹാസ്യത്തിന്റെ പലവിധ കൈവഴികളിൽ ഒന്നാണ് തമാശയെന്ന ജോക്ക്. സന്ദർഭോചിതമായി മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണത്. എന്നാൽ ഹാസ്യം അങ്ങനെയല്ല, അത് ആവർത്തിക്കപ്പെടുന്തോറും ചിരിയും ചിന്തയും ഉണർത്താൻ പ്രാപ്തമായ ഒരു ക്ഷീരബലയായിരിക്കണം."- ജോയ് മാത്യു..

ഒരു പുസ്തകത്തിന്റെ അവതാരിക ഇത്തരുണത്തിൽ വരണമെങ്കിൽ ഉറപ്പായും വിശ്വസിക്കാം ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചെഴുതുന്ന ഒരാളുടെ പുസ്തകത്തിനു തന്നെയാകും അതെന്ന്. സലിംകുമാർ എന്ന നടനെയും പ്രകൃതി സ്നേഹിയെയും മാത്രമേ ഒരുപക്ഷേ, നമ്മളറിയൂ, എഴുതാനും പറയാനും ഒരുപാട് കഥകളുള്ള ഒരു സലിം കുമാർ അത്രയ്ക്കങ്ങോട്ടു അപരിചിതനാണ്. സലിം കുമാറിനു വേണ്ടി അദ്ദേഹത്തിന്റെ ഓർമ്മകളെ പുസ്തകത്തിലാക്കിയിരിക്കുകയാണ് പ്രിയ സുഹൃത്ത് കെ.വി. മധു, "ഒരു ലുക്കില്ലാന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ..." എന്ന പുസ്തകത്തിൽ. സലിംകുമാർ ഫലിതങ്ങൾ എന്നാണു പുസ്തകത്തിന്റെ ബൈലൈൻ പോലും.

പലയിടങ്ങളിലായി പലവട്ടം പറഞ്ഞതും ഒരിക്കലും എങ്ങും പറഞ്ഞിട്ടില്ലാത്തതുമായ സലിംകുമാർ കോമഡികളുടെ എഴുത്തു രൂപമെന്നു തന്നെ ഈ പുസ്തകത്തെ അടയാളപ്പെടുത്താം. അവതാരികയിൽ ജോയ് മാത്യു വീണ്ടും ഇങ്ങനെ കൂട്ടി ചേർക്കുന്നു,
തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നോ കൃത്യമായ നിരീക്ഷണങ്ങളിൽ നിന്നോ രൂപപ്പെടുമ്പോഴാണ് ഹാസ്യം ദോഷ നിർദ്ദോഷങ്ങളെയും ശുദ്ധാശുദ്ധങ്ങളെയും മാറി കടക്കുന്നത്". ഏതു വിഭാഗത്തിലാണ് സലിം കുമാർ എന്ന പ്രതിഭയുടെ ഹാസ്യങ്ങളെ അടുക്കി വയ്ക്കേണ്ടത്? എന്നതിന്റെ ഉത്തരമാണിത്. തീക്ഷ്ണമായ അനുഭവങ്ങളുടെ ഒടുക്കത്തിൽ നിന്നാണ് സലിം കുമാർ തന്നിൽ നിന്നുരുവാകുന്ന ഹാസ്യത്തെ കണ്ടെത്തുന്നത്. ചിരിച്ചാലും മരിക്കും ചിരിച്ചില്ലേലും മരിക്കും, എന്നാൽ പിന്നെ ചിരിച്ചു കൊണ്ട് മരിച്ചൂടെ എന്നൊരു ലൈൻ.

ചിരിക്കാൻ തന്നെ നേരം തികയുന്നില്ല, പിന്നെയല്ലേ കരയാൻ... എന്നതാണ് ഈ പുസ്തകത്തിന്റെ സന്ദേശമെന്നു സലിം കുമാറിനു വേണ്ടി അദ്ദേഹത്തെ വാക്കുകളാക്കി പകർത്തിയ കെ.വി. മധു ആമുഖത്തിൽ പറയുന്നു. പലകാലങ്ങളിലായി മുളച്ചു പൊന്തിയ കഥകളെ കൂട്ടി ചേർത്ത് വയ്ക്കുക എന്നതു തന്നെ അദ്ധ്വാനം കലർന്ന ഒരു ജോലിയാകുന്നു. കെവി അത് മനോഹരമായി ചെയ്തിട്ടുമുണ്ട്. മുന്നിലെ സ്‌ക്രീനിൽ ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു മനുഷ്യനെ ഏതു വേഷത്തിലൂടെ കാണുമ്പോഴും അതെ ചിരിയോടെ തന്നെ കാണുന്നതാണ് എല്ലാവർക്കുമിഷ്ടം, കരച്ചിലുകളൊക്കെ ഉള്ളിലടക്കി സലിം കുമാർ ചിരിക്കാൻ പഠിച്ചതും അതുകൊണ്ടു തന്നെ ആയിരുന്നിരിക്കണം.

"ദുരിതത്തിൽ അകപ്പെടുമ്പോൾ മേൽപ്പോട്ടു നോക്കി നിത്യേന സങ്കടം പറഞ്ഞാൽ ഉത്തരം ലഭിക്കില്ല എന്ന് ബോധ്യമായപ്പോൾ സത്യത്തിൽ ചിരിയാണ് മനസ്സിൽ വന്നത്. എന്നെത്തന്നെയോർത്തുള്ള ചിരി. ഒരുമാതിരി പുച്‌ഛിച്ചു കൊണ്ടുള്ള ചിരി. പിന്നീട് ഞാൻ ചിരിക്കാൻ ശീലിക്കുകയായിരുന്നു..." സലിംകുമാർ സ്വന്തം ചിരിയെ കുറിച്ച് പറയുന്ന ഈ വാക്കുകൾ കൂടി ഇല്ലാതെ ഈ പുസ്തകം വായിക്കാൻ തുടങ്ങാനാകില്ല.

മൂന്നു ഭാഗമായാണ് പുസ്തകത്തിലെ ചിരികളെ തരം തിരിച്ചിരിക്കുന്നത്. സലിം കുമാറിന്റെ ജീവിതത്തിന്റെ പല ഏടുകളിൽ സംഭവിച്ച പലതരം ചിരികൾ, ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായി പുറത്തേയ്ക്ക് വന്നെത്തുന്ന ചിരികൾ, അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനിടയിലെ ചിരികൾ... എന്നിങ്ങനെയാണ് മൂന്നു ഭാഗം.
സ്‌കൂൾ കാലങ്ങളും അടങ്ങാത്ത അഭിനയ മോഹവും പാർട്ടി പ്രവർത്തനവും എല്ലാം ചെറിയ ചെറിയ കുറിപ്പുകളായി പുസ്തകത്തിൽ കുറിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് വായന അത്രമേൽ ലളിതവും എളുപ്പവുമാണ്. സലിംകുമാറിനെ എല്ലാ എഴുത്തിലും അനുഭവിക്കാൻ കഴിയുന്നതുകൊണ്ടു പുസ്തകത്തിന്റെ രചയിതാവ് അക്ഷരങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുക തന്നെയാണ്.

കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് സലിം കുമാർ. താനൊരു കോൺഗ്രസ്സ് അനുഭാവിയാണെന്ന കാര്യം സലിം കുമാർ എപ്പോഴും ഉറക്കെ പറഞ്ഞിട്ടുണ്ട്. സിനിമ-സാഹിത്യ രംഗത്തുള്ളവർ സ്വന്തം രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോഴും ഉറക്കെ പറയാൻ മടിക്കുന്നവരാകുമ്പോൾ അടിയുറച്ച കോൺഗ്രസ്സ് അനുഭാവം എഴുത്തിലും പ്രകടമാണ്. സലിംകുമാർ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലം ഒരുപക്ഷേ അദ്ദേഹം അന്നൗൻസ്മെന്റിനായി ഇറങ്ങുന്നത് നാട്ടുകാർ എന്നും ഓർത്തു വയ്ക്കും. കാരണം മൈക്ക് കൈയ്യിൽ കിട്ടിയാൽ ആളുകളെ രസിപ്പിക്കുന്ന കാര്യത്തിൽ മിടുക്കനാണ് അദ്ദേഹം. പക്ഷേ, സലിം കുമാർ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങാൻ വരെ കാരണം അത്തരത്തിലുള്ള ഒരു അന്നൗൻസ്മെന്റ് തമ്മിലടിയാണെന്നു കെ.വി. മധു പറയുന്നു. ഒരുപക്ഷേ, രസകരമായ ആ കഥ ഒന്നോർമ്മിപ്പിക്കാതെ ഈ പുസ്തകം അപൂർണമാകുന്നു. ഡി വൈ എഫ് ഐക്കാരുടെ എല്ലാ മുദ്രാവാക്യങ്ങൾക്കും കൗണ്ടർ വാക്യങ്ങൾ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്തു അതുറക്കെ മുഴക്കി തോൽപ്പിക്കുന്നതിന്റെ സുഖത്തിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്ത് ഡി വൈ എഫ് ഐ കണ്ടെത്തിയ "യൂത്തന്മാരെ പോത്തൻമാരെ" എന്ന മുദ്രാവാക്യത്തിന് കൗണ്ടർ വാക്യം തേടി ഉറക്കം പോലും നഷ്ടപ്പെട്ട സലിം കുമാർ തോൽവി സമ്മതിച്ചു ഒടുവിൽ പാർട്ടിയിൽ നിന്ന് സ്വയം പിൻവാങ്ങുകയാണ്. ആ തോൽവിയുടെ സങ്കടം ഉള്ളിലുള്ളപ്പോൾ തന്നെ അത് എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു തോൽവിയായി സ്വീകരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, എപ്പോഴും മനുഷ്യരെ ചിരിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളുടെ ഈ തോൽവി പോലും മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിരിക്കുള്ള വകയാണെന്നു സലിംകുമാറിനു നല്ല ബോധ്യമുണ്ട്. കാരണം മറ്റൊരാളുടെ തോൽവിയും ദുഖങ്ങളും പലർക്കും ചിരിക്കാനുള്ള വകകൾ തന്നെയാണ്.

ചോദ്യോത്തര രൂപത്തിലാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഏറ്റവും ചിരി പടർത്തിയാതാവുക എന്നത് തന്നെ ഹൈലൈറ്റ്. എഴുത്തും വായനയുമുള്ള സലിംകുമാർ എന്തുവായിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന്, അറിവ് കുറഞ്ഞു എന്ന തോന്നലുണ്ടാകുമ്പോൾ സ്വയം നീട്ടിപ്പിടിച്ചിരുന്നു അങ്ങെഴുതും, ഒടുവിൽ അത് സ്വയം വായിച്ചു അറിവുണ്ടാക്കും, അറിവുണ്ടായ ശേഷം അത് കീറിക്കളയുകയും ചെയ്യും. സ്വയം വിമർശിക്കാനും സ്വയം ട്രോളുണ്ടാക്കാനും കഴിവുള്ള മനുഷ്യർ ചരിത്രത്തിൽ വളരെ കുറവേ ഉണ്ടാകൂ, ഒരു വി കെ എൻ എന്നൊക്കെയേ നാം കേട്ടിട്ടുമുള്ളൂ, പക്ഷേ, അപൂർവ്വമായി ഇത്തരം മനുഷ്യരുമുണ്ട്, അവർ ചരിത്രത്തിൽ ഇങ്ങനെയെങ്കിലും കുറിയ്ക്കപ്പെടേണ്ടത് അത്യാവശ്യമാകുന്നു. സലിംകുമാർ എന്ന വ്യക്തി ഇങ്ങനെ ചിരിക്കുന്നതെന്തിനെന്ന അഭിമുഖ ഭാഗത്തെ ചോദ്യത്തിന്, അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ ,

"ജീവിതത്തെ രണ്ടു കണ്ണുകളിലൂടെ നോക്കിക്കാണാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കണ്ണിലൂടെ നോക്കിയാൽ ആകെ മുഴുവൻ സങ്കടക്കടലായിരിക്കും. രണ്ടാമത്തെ കണ്ണിലൂടെ നോക്കിയാൽ ജീവിതം ഉള്ളു തുറന്ന പൊട്ടിച്ചിരിയാണ്. എനിക്ക് രണ്ടാമത്തെ കണ്ണിലൂടെ കാണാനാണ് ഇഷ്ടമെന്ന് തോന്നിയിട്ടുണ്ട്...",അതേ അത് സത്യമാണ്. ചിരിച്ചു കൊണ്ട് തന്നെ ജീവിതം ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതിലും മനോഹരമായി ജീവിതത്തെ പറയാനാകില്ല. സലിം കുമാറിന്റെ ഈ ചിരി പുസ്തകം അദ്ദേഹത്തിലെ വ്യക്തിയെ കണ്ടെത്താനും ഒരുപക്ഷേ, സ്വയം വായനക്കാർക്ക് അവനവനിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനുമുള്ള ഇടം ഇടുന്നുണ്ട്.

"ഫലിതരൂപത്തിലാണെങ്കിൽ പോലും ഒരാളെപ്പോലും കുത്തിനോവിക്കുവാനോ ഏതെങ്കിലും തരത്തിൽ മുറിവേൽപ്പിക്കാനോ സലിം കുമാർ തുനിഞ്ഞിട്ടില്ല" എന്ന് അവതാരികയിൽ ജോയ് മാത്യു ആവർത്തിക്കുമ്പോൾ ഇന്നത്തെ സോകോൾഡ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഓർത്തു പോകുന്നു. വിശ്വാസങ്ങളെ പോലും മുറിവേൽപ്പിച്ചു കൊണ്ട് മനുഷ്യർ സ്വന്തം ഇടം ഒരുക്കിയെടുക്കുമ്പോൾ ഇതുപോലെയുള്ള നിഷ്കളങ്കമായ ചിരികൾ ഇനിയുമുണ്ടാകണം എന്നും ആഗ്രഹിച്ചു പോകുന്നു.

15/12/2017

Indulekha novel.jpg
Author O. Chandu Menon
Country India
Language Malayalam
Genre Novel
Publisher Spectator Achukoodam
Publication date
December 9, 1889
Pages 403 (second edition)

02/02/2017

Address

Chathannor
Kollam

Telephone

919746528418

Website

Alerts

Be the first to know and let us send you an email when DMC BOOKS Chathannor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category