Palm Leaf Innovations

Palm Leaf Innovations താളിയോല ഗ്രന്ഥങ്ങൾക്ക് അതിനൂതനമായ പുനരാവിഷ്കരണം

മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ശാസ്ത്രം പുരോഗമിക്കുമ്പോൾ പലതും സൃഷ്ടിക്കപ്പെടുന്നു, ചിലതു പുതുരൂപം കൈവരിക്കുന്നു, മറ്റു ചിലത് കാലഹരണപ്പെടുന്നു. മൺമറഞ്ഞവ പിന്നീട് ഗൃഹാതുരത്വം നൽകുന്ന വസ്തുക്കളായി മ്യൂസിയങ്ങളിലും ചിലരുടെ സ്വകാര്യ ശേഖരത്തിലും ഇടം കണ്ടെത്തുന്നു. ഇതിന് നല്ലൊരു ഉദാഹരണമാണ് താളിയോല ഗ്രന്ഥങ്ങൾ.

കടലാസിന്റേയും അച്ചടിയുടേയും വരവോടെ ഗ്രന്ഥം ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ കാലത്തിന്റെ സാക്ഷി

പത്രമായി പുരാവസ്തു ആർക്കൈവുകളിലും മ്യുസിയങ്ങളിലും അവ സ്ഥാനം പിടിച്ചു. പാരമ്പര്യമായി കിട്ടിയ ചില ഗ്രന്ഥങ്ങൾ അപൂർവ്വം ചില തറവാടുകളിൽ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്.

അഷ്ടമംഗല്യത്തിൽ പെട്ട ഒരു വിശേഷ സാമഗ്രിയാണ് ഗ്രന്ഥം. ലഭ്യതക്കുറവു മൂലം ദേവീഭാഗവതം, ഭഗവത്ഗീത എന്നീ പുസ്തകങ്ങളാണ് ഇക്കാലത്ത് അഷ്ടമംഗല്യത്തട്ടത്തിൽ വയ്ക്കുന്നത്. ഗ്രന്ഥപൂജയ്ക്ക് വയ്ക്കുന്നതും പുസ്തകങ്ങൾ തന്നെ. പഴയ രൂപത്തിൽ ഗ്രന്ഥങ്ങൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പാം ലീഫ് ഇന്നൊവേഷൻസിന്റെ ശ്രമങ്ങൾക്കു നിദാനം ഇതാണ്.

ഇത്തരത്തിലുള്ള പരിശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് എന്ന വസ്തുത ഞങ്ങൾ വിസ്മരിക്കുന്നില്ല. എന്നാൽ കെട്ടിലും മട്ടിലും താളിയോല ഗ്രന്ഥങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന് ഇതാദ്യമായിരിക്കും. വായനാസുഖം നൽകുന്ന പഴയ ലിപിയിൽ കൈയെഴുത്തു ശൈലിയിലാണ് ഇത് അച്ചടിച്ചിരിക്കുന്നത്. മേന്മയേറിയ കട്ടിക്കടലാസിൽ താളിയോലയോട് കഴിവതും സാദൃശ്യം തോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. മേൽത്തരം തടി കൊണ്ടുള്ള ചട്ടവും ബലമുള്ള ചരടും ഈ ഗ്രന്ഥത്തിന് ദീർഘ കാലത്തെ ഈട് ഉറപ്പു നൽകുന്നു

പഴമക്കാർക്ക് ഗൃഹാതുരത്വവും, പുതുതലമുറക്ക് കൗതുകവും ജനിപ്പിക്കുന്ന ഒന്നാകും ഈ ഗ്രന്ഥം. നിത്യപാരായണത്തിനു പുറമെ വിവാഹാദി ശുഭകർമ്മങ്ങൾ നടക്കുമ്പോൾ അഷ്ടമംഗല്യത്തിൽ വയ്ക്കാനും പൂജക്കു വയ്ക്കാനും കണിയൊരുക്കാനും എല്ലാം ഗ്രന്ഥം ഉത്തമമാണ്. ഗൃഹപ്രവേശം മുതലായ ശുഭവേളകളിലും ഗുരുതുല്യരായവരെ സന്ദർശിക്കുന്ന സമയത്തും നൽകാവുന്ന, കേരളത്തിന്റെ തനതു രീതിയിലുള്ള ഒരു വിശേഷ സമ്മാനം കൂടിയായിരിക്കും ഇത്.

പാം ലീഫ് ഇന്നൊവേഷൻസ്,
തൃക്കണാർവട്ടം നായർ സമാജം ബിൽഡിങ്, ശിവരാമ മേനോൻ റോഡ്,
എറണാകുളം, കൊച്ചി – 682018.
ഫോൺ - 9020209220,
ഇ മെയിൽ - [email protected]

25/06/2025

അദ്ധ്യാത്മരാമായണം താളിയോല ഗ്രന്ഥ രൂപത്തിൽ

12/06/2025
12/06/2025
02/02/2025

Vishnusahasranama Stotram and collection of prayers for daily chanting in ancient palm leaf manuscript format printed on eco-friendly special paper. Prayers for Ganesha, Swaraswati, Guru, Mahavishnu, Siva, Subrahmania, Ayyappa, Durga, Gayatri Mantra, Vidya Vijaya Mantra, Mangala slokas and Vishnu Sa...

PRAYERS FOR DAILY CHANTING (English), in ancient palm leaf manuscript format, was officially released, with the first co...
01/02/2025

PRAYERS FOR DAILY CHANTING (English), in ancient palm leaf manuscript format, was officially released, with the first copy presented to Her Highness Pooyam Thirunal Gawri Parvathi Bayi at Kowdiar Palace, Thiruvananthapuram.

This revered grantha features the Vishnu Sahasranama alongside sacred hymns dedicated to Lord Ganapathi, Goddess Saraswathi, Guru, Lord Siva, and Lord Subrahmanian. It also includes powerful recitations such as the Gayatri Mantra, Vidya Viyaya Mantra, and various Shanti Mantras, making it an excellent resource for children's daily chanting practice.
This is printed in English with diacritic marks for easy understanding the pronunciation of Sanskrit words.

visit us -

Vishnusahasranama Stotram and collection of prayers for daily chanting in ancient palm leaf manuscript format printed on eco-friendly special paper. Prayers for Ganesha, Swaraswati, Guru, Mahavishnu, Siva, Subrahmania, Ayyappa, Durga, Gayatri Mantra, Vidya Vijaya Mantra, Mangala slokas and Vishnu Sa...

17/12/2024

Shri Lalitasahasranama Stotram and Namavali in ancient palm Leaf Manuscript format

21/08/2024

श्रीललितासहस्रनामस्तोत्रम (नामावलि सहित) प्राचीन ताड़पत्र पांडुलिपि के शैली में

04/08/2024

അദ്ധ്യാത്മരാമായണം ഗ്രന്ഥരൂപം പുതിയ പതിപ്പ് വിപണിയിൽ

02/08/2024

അദ്ധ്യാത്മരാമായണം ഗ്രന്ഥരൂപം രണ്ടാം പതിപ്പ് വിപണിയിൽ

16/07/2024

പാം ലീഫ് ഇന്നൊവേഷൻസ് പുരാതനമായ താളിയോലഗ്രന്ഥങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു. 3700 രൂപ മുഖവിലയുള്ള ഈ അപൂർവ ഗ്രന്ഥം 2700 രൂപ പ്രീപബ്ലിക്കേഷൻ നിരക്കിൽ ഇപ്പോൾ സ്വന്തമാക്കാം.
Book your copy now - https://forms.gle/RRGZgQbaDJX6YXsC9

16/07/2024

പാം ലീഫ് ഇന്നൊവേഷൻസ് താളിയോലഗ്രന്ഥങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു. പ്രീപബ്ലിക്കേഷൻ വിലയിൽ ഈ അപൂർവഗ്രന്ഥം സ്വന്തമാക്കാൻ ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക

Book Now - https://forms.gle/RRGZgQbaDJX6YXsC9

Address

SRM Road
Kochi
682018

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919020209220

Alerts

Be the first to know and let us send you an email when Palm Leaf Innovations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Palm Leaf Innovations:

Share

Category