Bookshop

Bookshop Here you can know about the latest books that hit the market, reader response, expert review, etc In

ആഗോളഭീഷണിയായി വളരുന്ന മതതീവ്രവാദം കേരളത്തിലും വേരുകളാഴ്ത്തുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് "മരപ്പണിക്കാരന്റെ കാ...
12/01/2024

ആഗോളഭീഷണിയായി വളരുന്ന മതതീവ്രവാദം കേരളത്തിലും വേരുകളാഴ്ത്തുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് "മരപ്പണിക്കാരന്റെ കാവല്‍ക്കാരെവിടെ?" എന്ന ദീപിക മുഖപ്രസംഗം.

തൊടുപുഴ കൈവെട്ടുകേസിലെ ഒന്നാം പ്രതിയുടെ അറസ്റ്റും മേജര്‍ ആര്‍ച്ച്ബിഷപ്പു തെരഞ്ഞെടുപ്പുമെല്ലാം ഒരേ ദിവസത്തെ സംഭവങ്ങളായതിനാല്‍, നമ്മുടെ മുഖ്യധാരാമാധ്യമങ്ങളവയൊക്കെ റിപ്പോര്‍ട്ടു ചെയ്ത രീതി എല്ലാവരും ശ്രദ്ധിച്ചിരിക്കാനിടയുണ്ട്. തീവ്രവാദ നീക്കങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങളിപ്പോഴും കാണാമറയത്താണെന്നതു ഇരയാക്കപ്പെട്ടവരുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നതൊക്കെ, വാര്‍ത്തകളുടെ ബഹളങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നതാണോ അതോ മുക്കുന്നതാണോ എന്നൊക്കെയുളള സംശയങ്ങളും പലര്‍ക്കുമുണ്ടാകാം.

തെറ്റൊന്നും ചെയ്യാത്ത ജോസഫ് സാറിന്റെ കൈപ്പത്തി, പള്ളിയില്‍പോയി മടങ്ങും വഴി കുടുംബാംഗങ്ങളുടെ മുന്നില്‍വച്ചു വെട്ടിയെറിഞ്ഞര്‍ക്കെതിരെ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനു പകരം, ഇരയാക്കപ്പെട്ടവനെ "മണ്ട"നെന്നു വിശേഷിപ്പിച്ചു കൈകഴുകിമാറിനിന്ന മന്ത്രിമാരെപ്പോലെയുള്ളവര്‍ ഭരിക്കുന്ന നാടാണു കേരളം. ഭരണകര്‍ത്താക്കളുടെ ഇത്തരം പ്രീണനനയങ്ങളും, ഇരയാക്കപ്പെടുന്ന നിസ്സഹായരെ സ്വന്തജനമെന്ന പരിഗണനപോലും നല്‍കാതെ നിര്‍ദാക്ഷിണ്യം തള്ളിപ്പറയുന്നവരുടെ ഭീരുത്വവും സ്വാര്‍ത്ഥതയുമൊക്കെയല്ലേ; കേരളത്തില്‍ തീവ്രവാദ ശക്തികള്‍ക്കു വളമായി മാറുന്നത്...? ജോസഫ് സാറിനെയും കുടുംബത്തെയും കൂടെനിന്നു സഹായിക്കുന്നതിനു പകരം, "വിവേകമില്ലാത്ത തലകള്‍ ഉരുളട്ടെ" യെന്നു ലേഖനമെഴുതാനും ഒറ്റപ്പെടുത്തി പീഡിപ്പിക്കാനുമൊക്കെയല്ലേ, പ്രതിസന്ധികളുടെ നാളുകളില്‍ പലരും ശ്രമിച്ചത്...? ആത്മപരിശോധനയ്ക്കുള്ള വേള കൂടിയാണിത്.

തങ്ങള്‍ക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരേയും തങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്നവരേയുമൊക്കെ കറിവേപ്പിലപോലെ വലിച്ചെറിയാന്‍
ശ്രമിക്കുമ്പോഴുണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ നമുക്കു മുന്‍പില്‍ നിരവധിയുണ്ട്. ചുവടെയുള്ള ലിങ്കില്‍, ഇത്തരത്തിലുള്ള അധികം പഴക്കമില്ലാത്തൊരു ദുരന്തകഥ വിവരിച്ചിട്ടുള്ളതു നമുക്കു പാഠമാകണം. അതിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍, തന്ത്രങ്ങളും കെണികളുമായി കാത്തിരിക്കുന്നവര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതെങ്ങെനെയെന്നതും വ്യക്തമായേക്കും. അന്നത്തെ കെണികളില്‍ നിന്നും പുറത്തുകടന്നിരുന്നില്ലെങ്കില്‍, അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയുമൊക്കെ സ്വരമാകാന്‍ ദീപികയിന്നുണ്ടാകുമായിരുന്നോ എന്നതു പോലും സംശയമല്ലേ...?

പൊതുസമൂഹവും സഭാനേതൃത്വവുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണിവയെല്ലാം. ഒരേ ഇടര്‍ച്ചക്കല്ലില്‍ ഒന്നിലേറെതവണ തട്ടി വീഴാനിടയാകരുത്. എന്തായാലും, മുന്‍നിര മാധ്യമങ്ങളില്‍ ചിലതെങ്കിലുമൊക്കെ അധിനിവേശ ശക്തികളുടെ പിടിയിലമര്‍ന്നതായി സംശയമുയരുന്ന ഇക്കാലത്ത്, അപ്രീയ സത്യങ്ങള്‍ ആര്‍ജവത്തോടെ വിളിച്ചുപറയാന്‍, ദീപിക കാട്ടുന്ന ധൈര്യത്തിനും നീതിബോധത്തിനും അഭിനന്ദനങ്ങള്‍.

https://www.facebook.com/1582357545/posts/pfbid035Dgor7thSNENzuMy6ZGN6pKRK1AC9rrzpXVL2mpjsKVZeUv35b6Y6Kyjtw5LzugTl/?app=fbl

ചിമ്മാനക്കളി - കേരളത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നൊരു കലാരൂപമാണ്. കണ്ണൂരിലെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ചിമ്മാനക്കളി...
13/06/2023

ചിമ്മാനക്കളി - കേരളത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നൊരു കലാരൂപമാണ്. കണ്ണൂരിലെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ചിമ്മാനക്കളി അവതരിപ്പിക്കാന്‍ അറിയാവുന്നത്. ടൂറിസം വകുപ്പും മറ്റും പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ഈ കലാരൂപം അതിവേഗം മാഞ്ഞുപോകും.

Chimmanakkali is a rare and a near-extinct form of art of north Malabar region of Kerala. It depicts the plight of the village folks. It is now performed in ...

24/10/2021

സുവർണ്ണ മുദ്രയണിഞ്ഞ ദീപുകൾ


ചുനക്കര ജനാർദ്ദനൻ നായർ

സഞ്ചാര സാഹിത്യ കൃതികൾ മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ടിവി പെട്ടിയിൽ കാഴ്ചകൾ കണ്ടുപോകുന്നതുപോലെയല്ല അനുഭവങ്ങൾ പങ്കുവെക്കുന്ന അറിവിന്റ പുസ്തകങ്ങൾ. ആയിരത്തിലധികം ദീപുകളുള്ള ബാൾട്ടിക്ക് സമുദ്ര പുത്രിയായ ഫിൻലൻഡ്‌ അറിയപ്പെടുന്നത് ഗൾഫ് ഓഫ് ഫിൻലൻഡ്‌ എന്നാണ്. നിലാവിന്റ് നിശബ്തമായ താഴ്വാരങ്ങളിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് "കുഞ്ഞിളം ദീപുകൾ" (ഫിൻലൻഡ്‌) ലെ കുഞ്ഞക്ഷരങ്ങൾ കുട്ടിവായിച്ചപ്പോൾ അനുഭവപ്പെട്ടത്. സഞ്ചാര സാഹിത്യത്തിൽ മലയാളത്തിന് ലഭിച്ച ആദ്യ കൃതിയാണിത്. കാരൂർ സോമന്റെ ഇംഗ്ലണ്ട്, ഫ്രാൻസ്, ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, ഗൾഫ്, ആഫ്രിക്കയടക്കം ധാരാളം സഞ്ചാര ചരിത്ര കൃതികൾ മറ്റ് സാഹിത്യ കൃതികൾക്കൊപ്പം കേരളത്തിന് ലഭിച്ചിട്ടുണ്ട്. പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിച്ച കെ.പി.ആമസോൺ ഈ ബുക്ക് പബ്ലിക്കേഷന്റെ ഈ കൃതി ലോകമെങ്ങും ലഭ്യമാണ്.

2021 ലെ യൂ.എൻ പട്ടികയിൽ സഞ്ചാരികളുടെ പറുദീസയായ ഫിൻലൻഡ്‌ ലോകത്തെ ഒന്നാം സ്ഥാനത്തു് നിൽക്കുന്ന ഏറ്റവും സന്തോഷഭരിതരായ, കുറ്റകൃത്യങ്ങൾ കുറഞ്ഞ, അഴിമതിയില്ലാത്ത ശാന്തശീലരുടെ രാജ്യമാണ്. ജാതി മത രാഷ്ട്രീയ വൈരം ഇവിടെയില്ല. അവരിലെ മുഖമുദ്ര സ്‌നേഹം, ശാന്തി, സമാധാനമാണ്. ഏതാനം മാസങ്ങൾക്ക് മുൻപ് അവിടുത്തെ വനിത പ്രധാനമന്ത്രി സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്തു് ഭക്ഷണം കഴിച്ചത് മടക്കി വാങ്ങുക മാത്രമല്ല നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തത് പത്രത്താളുകളിൽ വായിച്ചപ്പോൾ പാവങ്ങളുടെ നികുതി പണമെടുത്തു് ജീവിതം ആഘോഷമാക്കുന്ന, ധൂർത്തടിക്കുന്ന ഭരണാധിപന്മാരെ ഒരു നിമിഷം ഓർത്തുപോയി. ഫിൻലൻഡ്‌ ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാണെന്ന് ഇതിലെ ഓരോ അദ്ധ്യായങ്ങളും വായിച്ചപ്പോഴാണ് മനസ്സിലായത്.

വായനയെ ഹ്ര്യദയത്തോടെ ചേർത്ത് വെച്ച് വായിക്കുന്നവർക്ക് അവിടെ പോകാതെ തന്നെ ഫിൻലൻഡിനെ പഠിക്കാൻ സാധിക്കും. ഇതിലെ അദ്ധ്യായങ്ങൾ- കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്ലോസ്, അപ്പുപ്പൻ കഥകളിലെ സാന്താക്ലോസ്, ഹെൽസിങ്കിയുടെ ഹ്ര്യദയ കവാടം, ലോകത്തെ സംഗീത ദൃശ്യവിസ്മയം, നിശ്ശബ്ത ദേവാലയം, കരിങ്കൽ ദേവാലയം, അറ്റെയ്‌ന മ്യൂസിയം, കച്ചവട കണ്ണുള്ള സുന്ദരിമാർ, സൗന്ദര്യം വിളമ്പുന്ന സുമേലിന്ന, കാറ്റിൽ പറക്കുന്ന പാവോ ജോണിസ് നൂർമി തുടങ്ങി ഓരോ അദ്ധ്യായങ്ങളും ഒരധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നതുപോലെ എന്നെയും പഠിപ്പിച്ചു എന്നതാണ് വാസ്തവം. മണ്ണിലെ ചവുട്ടിക്കുഴച്ച മണ്ണിൽ നിന്നല്ല അവിടുത്തെ ഭൂഗർഭ ദേവാലയങ്ങൾ കാണാൻ സാധിച്ചത്. സങ്കുചിത മത താൽപര്യക്കാർ ഇതിനെ എന്തുകൊണ്ട് എതിർത്തില്ല എന്നെനിക്ക് തോന്നി. ആത്മാവിന്റെ പരീക്ഷണ ശാലകൾ. ലോകത്തു് ഇതുപോലുള്ള ദേവാലയങ്ങൾ മറ്റെങ്ങും കാണില്ല. ഇവിടെയൊന്നും നമ്മുടെ ഹിമാലയ പർവ്വതങ്ങളിൽ കാണുന്നതുപോലുള്ള സാഹസികമായ മലകയറ്റമോ സംന്യാസി ഗുഹകളോ പ്രാത്ഥനകളോ കാണാനില്ല.

ഫിൻലൻഡുകാരുടെ സാംസ്കാരിക സമ്പന്നത കണ്ടത് അവിടുത്തെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളൊക്കെ സംഗീത സാഹിത്യ കായിക രംഗത്തുള്ളവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. അക്ഷരാർഥത്തിൽ അതെന്നിൽ ഒരവസ്മരണീയ അനുഭവമാണുണ്ടാക്കിയത്. പാശ്ചാത്യ രാജ്യങ്ങളെപ്പറ്റി കുറെ വായിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള പ്രവാസി മലയാളികളിൽ നിന്നും മനസ്സിലാക്കിയത് വികസിത രാജ്യങ്ങളിൽ ഈ രംഗത്തുള്ളവരുടെ വീടുകൾപോലും മ്യൂസിയങ്ങളാണ്. പുസ്തകങ്ങളും വായനയും സംഗീതവുമൊക്കെ അവരുടെ വഴികാട്ടികളായി ഇന്നും തുടരുന്നു. സിനിമ, ജാതി മത രാഷ്ട്രീയമൊന്നും പാശ്ചാത്യരെ അന്ധരാക്കുന്നില്ല.

ദേശാടനക്കിളികളെപോലെ സഞ്ചരിക്കുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാർ ലോകമെങ്ങുമുണ്ട്. ഹ്യൂൻസാങ്ങും മാർക്കോപോളോയും നമ്മുടെ എസ്.കെ. പൊറ്റക്കാടൊക്കെ ആ ഗണത്തിൽപ്പെടുന്നവരാണ്. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തിൽ ഇരുണ്ട ആഫ്രിക്കയടക്കം സാഹസികമായ യാത്രകൾ നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റ തേജസ്സ് വെളിപ്പെടുത്തുന്ന ഈ കൃതി ഒരു കുഞ്ഞിളം ഉറവ പോലെ നീർചാലുകളായി നമ്മിലേക്കൊഴുകി വരുന്നു. ഈ കുഞ്ഞിളം ദീപിലെ നീർചാലുകളിൽ നിന്ന് കുടിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കട്ടെ. ഇതുപോലുള്ള കൃതികൾ കുട്ടികളുടെ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയാൽ അറിവും തിരിച്ചറിവും ലഭിക്കാതിരിക്കില്ല. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് "കുഞ്ഞിളം ദീപുകൾ" ലോകവിജ്ഞാനത്തിന്റ ചെപ്പുതുറന്നു തരുന്നു. ഇതുപോലുള്ള നല്ല സഞ്ചാര സാഹിത്യകൃതികൾ കാരൂർ സോമനിൽ നിന്ന് പ്രതിക്ഷിക്കുന്നു.

ചുനക്കര ജനാർദ്ദനൻ നായർ.
ചുനക്കര പി ഒ
മാവേലിക്കര.

Eat Right to Control Pre-diabetesA healthy eating pattern should be the norm for diabetic and pre-diabetic people. Quant...
22/10/2021

Eat Right to Control Pre-diabetes
A healthy eating pattern should be the norm for diabetic and pre-diabetic people. Quantity and quality of food are important. If the patient sticks to moderate amounts of food, it would help maintain glucose levels in the blood, manage weight target, improve blood pressure and lipid levels.

https://wellnessandhealthcentre.com/2021/8/14/eat-right-to-control-pre-diabetes

Eat Right to Control Pre-diabetes

A healthy eating pattern should be the norm for diabetic and pre-diabetic people. Quantity and quality of food are important. If the patient sticks to moderate amounts of food, it would help maintain glucose levels in the blood, manage weight target, improve blood pressure and lipid levels.

FOR MORE DETAILS CLICK THE LINK IN THE FIRST COMMENT

Fr Roy Karakkattu, the first priest to direct a Malayalam movie - Kattinarike speaks about his debut - Part 2  https://w...
05/04/2021

Fr Roy Karakkattu, the first priest to direct a Malayalam movie - Kattinarike speaks about his debut - Part 2 https://www.youtube.com/watch?v=TL1Ige0CgA0

Fr Roy Karakkattu, the first priest to direct a movie in Malayalam speaks about his movie Kattinarikae - Part 2 ...

31/03/2021
21/03/2021

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് ഇന്ത്യയൊട്ടാകെ ലോക്ക്ഡൗണ്‍
24/03/2020

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് ഇന്ത്യയൊട്ടാകെ ലോക്ക്ഡൗണ്‍

നോബിൾ പീറ്ററിന്റെ സംഗീതത്തിൽ ഹരിശങ്കറിന്റെ മനോഹരം ഈ ഗാനം ആസ്വദിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ശ്രെമികുമല്ലോ......
16/12/2019

നോബിൾ പീറ്ററിന്റെ സംഗീതത്തിൽ ഹരിശങ്കറിന്റെ മനോഹരം ഈ ഗാനം ആസ്വദിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ശ്രെമികുമല്ലോ...

Lyrics: Vishal Johnson Music: Noble Peter Singer: Harishankar K S Songs Mixed by Benny Johnson Green Studio Kottayam Mastered by Renjith Viswanathan @...

Address

Kochi
682034

Telephone

+91 484 2428824

Website

Alerts

Be the first to know and let us send you an email when Bookshop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bookshop:

Share

Category