Hypure water solutions

Hypure water solutions We provide all types of water purifiers and water treatment plants for both domestic and industrial applications.
(1)

11/01/2026
ജലശുദ്ധീകരണംWater purification systems sales and services..1)    കിണർ, കുഴൽ കിണർ, പൈപ്പ് ലൈൻ, പുഴ, കുളം തുടങ്ങിയ എല്ലാ വ...
08/02/2025

ജലശുദ്ധീകരണം
Water purification systems sales and services..
1) കിണർ, കുഴൽ കിണർ, പൈപ്പ് ലൈൻ, പുഴ, കുളം തുടങ്ങിയ എല്ലാ വാട്ടർ സോഴ്സുകളിലെയും വെള്ളത്തിലുണ്ടാകുന്ന ഇരുമ്പിന്റെ അംശം, നിറവ്യത്യാസം, കലക്ക്, മട്ട്, ചെളിമണം, പൂപ്പൽ, ദുർഗന്ധം, കട്ടിപ്പ്, ഇക്കോളി, കോളിഫോം പോലെയുള്ള ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങിയ എല്ലാവിധ മാലിന്യങ്ങളെയും അതിന്യുതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണമായും ശുദ്ധീകരിക്കുന്നു.
2) വീടുകൾ, ഹോസ്പിറ്റലുകൾ, അപ്പാർട്മെന്റുകൾ, ഇൻസ്റ്റിട്യൂട്ടുകൾ, ഫാക്ടറികൾ, സ്കൂളുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലേക്കും ആവിശ്യമായ വെള്ളം ടാങ്കിൽ എത്തുന്നതിനു മുമ്പും ശേഷവും ശുദ്ധീകരിക്കാവുന്നതാണ്.
3) ഫാമുകൾ, ഫാക്ടറികളിൽ, അപ്പാർട്മെന്റുകൾ, ഹോസ്പിറ്റലുകൾ, സർവീസ് സ്റ്റേഷനുകൾ തുടങ്ങിയവയിലെ മലിനജലം പൂർണമായും ശുദ്ധീകരിച്ചു വീണ്ടും ഉപയോഗപ്പെടുത്തുന്നതിനോ, പ്രകൃതിക്കു ദോഷമില്ലാതെ പുറത്തേക്കു കളയുന്നതിനോ വേണ്ടിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്/ ഇഫ്ലുഎന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും ചെയ്തുനൽകുന്നു.

All types of Water and Waste Water Treatment Plants sales and services..
15/03/2024

All types of Water and Waste Water Treatment Plants sales and services..

Hypure 1000 Lph WTP + UV system installed at Avani flour mills Angamaly. For Water Filtration Systems, please contact US...
16/09/2023

Hypure 1000 Lph WTP + UV system installed at Avani flour mills Angamaly.
For Water Filtration Systems, please contact US: 07736768999

ഓണാശംസകൾ..🏵️
29/08/2023

ഓണാശംസകൾ..🏵️

വാട്ടർ പ്യൂരിഫെയർ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യനെ ആവിശ്യമുണ്ട്!മുൻപരിചയം നിർബന്ധം.14000 to 20000 salery + TA...
25/05/2023

വാട്ടർ പ്യൂരിഫെയർ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യനെ ആവിശ്യമുണ്ട്!
മുൻപരിചയം നിർബന്ധം.
14000 to 20000 salery + TA + insentive

Happy Vishu 🥳
14/04/2023

Happy Vishu 🥳


എത്ര മലിനമായ ജലമാണെങ്കിലും 100% ശുദ്ധമാക്കുന്നു!All types of Water Purification Systems sales and services.             ...
27/02/2023

എത്ര മലിനമായ ജലമാണെങ്കിലും 100% ശുദ്ധമാക്കുന്നു!
All types of Water Purification Systems sales and services.

25/02/2023

റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാം. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും.

🚨 പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്.

🚨 ആവശ്യമെങ്കിൽ തൂവാല, വൃത്തിയുള്ള വസ്ത്രം എന്നിവ ഉപയോഗിച്ച് അപകടം മൂലമുണ്ടായ രക്തസ്രാവം തടയാൻ ശ്രമിക്കുക.

🚨 അപകടത്തിൽപ്പെട്ടയാൾക്ക് ബാഹ്യമായി പരിക്കുകളൊന്നുമില്ലെങ്കിലും മെഡിക്കൽ പരിശോധനയ്ക്കായി വിധേയമാക്കണം. ആന്തരിക ക്ഷതം നമുക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. പരിക്ക് പിന്നീട് സങ്കീർണമാകാതിരിക്കാൻ ഇത് ഉപകാരപ്പെടും.

🚨 പരിക്കേറ്റവരെ, പ്രത്യേകിച്ച് തലയ്ക്ക് പരിക്കേറ്റവരെ നീക്കുമ്പോൾ അയാളെ ചുറ്റിപ്പിടിച്ചെടുക്കുന്നത് അപകടകരമാണ്. കഴുത്ത്‌ മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ബലമായി പിടിച്ചിരുത്തി ആശുപത്രിയിലേക്ക്‌ പോകരുത്‌. ആംബുലൻസ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും ഇതിലുള്ള മികച്ച അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താം. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക്‌ ഒന്ന്‌ വിളിച്ച്‌ പറയുക കൂടി ചെയ്‌താൽ അവർക്ക്‌ മുൻകൂട്ടി തയ്യാറായിരിക്കാൻ സാധിക്കും.

🚨പരുക്കേറ്റയാൾ വണ്ടിക്കകത്ത്‌ അകപ്പെട്ട രീതിയിലാണ്‌ വണ്ടി വെട്ടിപ്പൊളിക്കാൻ ഫയർഫോഴ്‌സിനെയോ മറ്റ്‌ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇത്‌ നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും സാധ്യമല്ല എന്നത്‌ കൊണ്ട്‌ തന്നെ വാഹനത്തിനകത്ത്‌ കുടുങ്ങിയ രോഗിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

🚨 പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്ന അവസ്ഥയോ റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് മറ്റൊരു അപകടത്തിന് കാരണമാകാനോ സാധ്യതയുണ്ടെങ്കിൽ, പരിക്കേറ്റവരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക

🚨 പരുക്കേറ്റയാൾ ബോധാവസ്ഥയിലാണോ? ഒന്നുരണ്ടു ചോദ്യങ്ങൾ ചോദിച്ചാൽ, അയാൾ ബോധത്തിലാണോ അല്ലയോ എന്നറിയാൻ കഴിയും

🚨 പരിക്കേറ്റ വ്യക്തിയുടെ വായയ്‌ക്കോ മൂക്കിനോ സമീപം ചെവിചേർത്ത് വച്ച് ശ്രദ്ധിച്ചാൽ അയാൾ ശ്വസിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും.

🚨 രക്തസ്രാവം എവിടെയാണ്, രക്തസ്രാവത്തിന്റെ വ്യാപ്തി എന്താണ്? ഛർദ്ദിച്ചതായി കാണുന്നുണ്ടോ? മറ്റെന്തെങ്കിലും അസാധാരണതകളോ പ്രശ്നങ്ങളോ ഉണ്ടോ? അസ്ഥിയുടെ ഘടനയുടെയോ ശരീരത്തിൻറെയോ ഏതെങ്കിലും ഭാഗം രൂപഭേദം സംഭവിച്ചതായി തോന്നുന്നുണ്ടോ? ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രത്യേകിച്ച് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടോ? മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ ഈ വക കാര്യങ്ങൾ ശ്രദ്ധിക്കുക.

🚨അപകടത്തിൽപ്പെട്ടയാൾക്ക് ചുറ്റും കൂടുന്നവർ വെള്ളം കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ്
ഇത് കൂടുതൽ അപകടം വിളിച്ച് വരുത്തുന്ന സംഗതിയാണ്. തലയ്ക്കും കഴുത്തിനും കാഴ്ചയിൽ പരിക്കുകൾ ഇല്ല എന്ന് തോന്നിയാലും
അങ്ങനെ ഉണ്ടാകാം എന്ന ധാരണയിൽ വേണം പരിചരിക്കാൻ. ഈയവസരത്തിൽ വെള്ളം പോലുള്ള പാനീയങ്ങൾ കൊടുക്കുന്നത്
വിഴുങ്ങാൻ കഴിയാതെ ശ്വാസകോശത്തിൽ കയറാനും അങ്ങനെ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്

🚨 അപകടം എത്ര നിസാരമാണെങ്കിലും അത് പോലീസിൽ റിപ്പോർട്ട് ചെയ്യണം.

അവലംബം: ഹൈവേ സേഫ്റ്റി കോഡ്

Address

39/334-A, Edakkulath Building, Edappally North
Kochi
682024

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+917736768999

Alerts

Be the first to know and let us send you an email when Hypure water solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hypure water solutions:

Share

Category