Mybooks HYPER SHOP

Mybooks HYPER SHOP We are dealing all type of books and stationery

27/03/2022
16/12/2020

17-12-2020

📣📣🔜📣📣*പ്ലസ് വൺ അഡ്മിഷൻ -  ഒഴിവുള്ള സീറ്റുകളിലെക്ക് നവംബർ 27വരെ വീണ്ടും അപേക്ഷിക്കാം*▶️വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്...
25/11/2020

📣📣🔜📣📣

*പ്ലസ് വൺ അഡ്മിഷൻ - ഒഴിവുള്ള സീറ്റുകളിലെക്ക് നവംബർ 27വരെ വീണ്ടും അപേക്ഷിക്കാം*

▶️വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് നവംബർ 25 മുതൽ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാം.

▶️നിലവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാവില്ല.

▶️വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോൺ-ജോയിനിങ്ങ് ആയവർക്കും അപേക്ഷിക്കാൻ കഴിയില്ല.

▶️അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

🍂🍂🍂🍂🍂🍂🍂🍂
*📣ഒന്നാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ: ഫീസടയ്ക്കാനുള്ള തീയതി നീട്ടി*

▶️ഡിസംബർ 18ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബർ 27 ഉച്ചയ്ക്ക് ഒരു മണിവരെയായി ദീർഘിപ്പിച്ചു.

*▶️ഹയർസെക്കൻഡറി തുല്യതാ പരീക്ഷ: സർട്ടിഫിക്കറ്റും സ്‌കോർ ഷീറ്റും 27 മുതൽ കൈപ്പറ്റാം*

🌱🌱🌱🌱🌱🌱🌱🌱
*_വിദ്യാഭ്യാസ സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുക_ മൈബുക്‌സ്* https://chat.whatsapp.com/DbDJloNAIrk324hrwZsxdI
_NB:- മൈബുക്സിന്റെ ഒന്നാം ഗ്രൂപ്പിൽ ഉള്ളവർ ഇതിൽ ജോയിൻ ചെയ്യേണ്ട_

WhatsApp Group Invite

31/05/2020

*വിദ്യാഭ്യാസ വായ്പകൾ*

മക്കളുടെ വിദ്യാഭ്യാസത്തിന് യാതൊന്നും കരുതിവയ്ക്കാത്തവര്‍ക്കുള്ള വലിയൊരു ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. വളരെ ലളിതമായ നടപടിക്രമങ്ങളോടുകൂടിയുള്ള ഈ വായ്പയെക്കുറിച്ചും അത് എങ്ങനെ നേടാമെന്നതിനെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, ആദ്യം ചെയ്യേണ്ടത് അവര്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്സും കോളേജും അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തുകയെന്നതാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശ രാജ്യങ്ങളിലെ പഠനത്തിനും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നുണ്ട്.

എത്രതരം വിദ്യാഭ്യാസ വായ്പകളുണ്ട്
വിവിധ പേരുകളില്‍ ബാങ്കുകള്‍ വിവിധ വിദ്യാഭ്യാസ ലോണുകള്‍ നല്കിവരുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ വായ്പകള്‍ തരംതിരിക്കപ്പെട്ടിരിക്കുന്നത്. 1.ഇന്ത്യയിലെ അതിപ്രശസ്തമായ കോളജുകളിലെ പഠനം,
2. ഇന്ത്യയിലെ ഇതര കോളേജുകളിലെ പഠനം,
3. ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം.
പലിശയും, ഇതര നടപടിക്രമങ്ങളും ഇവയ്ക്ക് വ്യത്യസ്തമാകാമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ *ബാങ്കില്‍ നിന്ന്* *ചോദിച്ചറിയണം.*

വായ്പയ്ക്ക് അര്‍ഹതയുള്ള കോഴ്‌സുകള്‍
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കു പുറമേ, ടെക്നിക്കല്‍, പ്രൊഫഷണല്‍ ഡിഗ്രി - ഡിപ്ലോമ കോഴ്സുകള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. കോഴ്സുകള്‍ യു.ജി.സി., എ.ഐ.സി.ടി.ഇ., എം.സി.ഐ, ഗവ. അംഗീകാരമുള്ള കോളേജുകള്‍ എന്നിവ നടത്തുന്നവയാവണം. നഴ്സിംഗ ടീച്ചര്‍ ട്രെയിനിംഗ്, പൈലറ്റ് ട്രെയിനിംഗ് മുതലായ ഒട്ടനവധി കോഴ്സുകളും വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍ വരും.

വായ്പയുടെ കീഴില്‍ വരുന്ന ചിലവുകള്‍ എന്തൊക്കെ
ഏതൊക്കെ ചിലവുകളാണ് വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകള്‍ പരിഗണിക്കുക എന്ന് അറിഞ്ഞിരിക്കണം.

കോളേജുകളിലോ, യൂണിവേഴ്സിറ്റിയിലോ, സ്‌കൂളിലോ, ഹോസ്റ്റലിലോ നല്‍കേണ്ടുന്ന ഫീസ്, പരീക്ഷ/ലൈബ്രറി/ലബോറട്ടറി ഫീസ്, കോഴ്സ് പൂര്‍ത്തീകരിക്കാന്‍ വേണ്ട പുസ്തകങ്ങളും ഇതര സാമഗ്രികളും, കമ്പ്യൂട്ടര്‍ എന്നിവ അടക്കമുള്ള ചെലവുകള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ പരിഗണിക്കും. യൂണിഫോം, സ്റ്റഡി ടൂര്‍, പ്രോജക്ട് വര്‍ക്ക് എന്നിവയ്ക്കുള്ള ചിലവുകളും ചിലപ്പോള്‍ വായ്പയായി ലഭിക്കും.

വായ്പയുടെ പലിശ
വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശനിരക്ക് മറ്റു വായ്പകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അത് എത്രയെന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഓരോ ബാങ്കിലും വ്യത്യസ്ത നിരക്കായിരിക്കും. ബാങ്കുകള്‍ അവയുടെ പ്രൈം ലെന്‍ഡിംഗ് നിരക്കുമായി ബന്ധപ്പെടുത്തിയാവും വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് നിശ്ചയിക്കുക. അതിനാല്‍, പലിശനിരക്ക് കുറഞ്ഞുവരുന്ന അവസരത്തില്‍ അത് പ്രയോജനപ്പെടുത്തുക. ചില ബാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക് പലിശ നിരക്കില്‍ പ്രത്യേക ഇളവും നല്‍കുന്നുണ്ട്. കൂടാതെ പലിശ എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പലിശ നിരക്കില്‍ ഒരു ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ലോണ്‍ എടുക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കണം.

എന്തൊക്കെ രേഖകള്‍ വേണം
പൊതുവായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍ ഇവയാണ്:-

പൂരിപ്പിച്ച വിദ്യാഭ്യാസ വായ്പ ആപ്ലിക്കേഷന്‍ ഫോറം
കോളജില്‍നിന്നുള്ള അഡ്മിഷന്‍ കാര്‍ഡ്
ഫീസ് വിവരങ്ങള്‍
വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ ആധാര്‍/പാന്‍ കാര്‍ഡ് കോപ്പികള്‍
മാതാപിതാക്കളുടെ തിരിച്ചറിയല്‍/അഡ്രസ്സ് രേഖകള്‍
രക്ഷിതാവിന്റെ/ജാമ്യക്കാരന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണുകള്‍, അല്ലെങ്കില്‍
വരുമാന സര്‍ട്ടിഫിക്കറ്റ്/ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ആസ്തി - ബാധ്യതാ വിവരങ്ങള്‍.

ലഭിക്കുന്ന തുക
ഭൂരിപക്ഷം ബാങ്കുകളും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയായും ഇന്ത്യയ്ക്കു പുറത്തുള്ള വിദ്യാഭ്യാസത്തിനായുള്ള വായ്പ 20 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മാര്‍ജിനൊന്നും ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കാറില്ല. നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഇതര സെക്യൂരിറ്റിയോ ജാമ്യമോ ഒന്നുംതന്നെ ബാങ്കുകള്‍ ആവശ്യപ്പെടാറില്ലെങ്കിലും വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ ലോണെടുക്കുന്നതില്‍ പങ്കാളിയാകണമെന്ന് നിഷ്‌കര്‍ഷിച്ചേക്കാം. നാല് ലക്ഷത്തിന് മുകളില്‍ 7.5 ലക്ഷം വരെയുള്ള തുകയില്‍ മറ്റൊരാളുടെയും ജാമ്യംകൂടി ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്.

തിരിച്ചടവിനെക്കുറിച്ച് പേടി വേണ്ട
സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് തിരിച്ചടവെന്ന തലവേദനയെക്കുറിച്ച് പേടിവേണ്ട. കോഴ്സ് കഴിഞ്ഞ് ഒരു വര്‍ഷം വരെ മാസയടവിനെപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ ലോണിന്റെ പ്രധാന ആശ്വാസം. എന്നാല്‍ കോഴ്സ് കഴിഞ്ഞാലുടന്‍ ജോലി കിട്ടുന്നൊരാള്‍ക്ക് ആറു മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടവ് ആരംഭിക്കേണ്ടി വരും. ലോണെടുക്കുന്ന കുട്ടിയുടേയും മാതാപിതാക്കളുടേയും വാര്‍ഷിക വരുമാനം 4.5 ലക്ഷത്തിന് താഴെയാണെങ്കില്‍ ലോണിന് കേന്ദ്ര സര്‍ക്കാറിന്റെ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്.

മേൽ കൊടുത്തിരിക്കുന്നത് പൊതുവിവരങ്ങൾ ആണ്. ഗുണഭോക്താക്കൾ അവരവരുടെ ബാങ്കിനെ സമീപിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതാണ്.

തിരിച്ചടവിന്റെ കാലാവധി
ചില ബാങ്കുകള്‍ വിദ്യാഭ്യാസ ലോണുകള്‍ക്ക് ഏഴു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി നല്‍കുന്നതെങ്കില്‍ മറ്റു ചില ബാങ്കുകള്‍ പരമാവധി 15 വര്‍ഷം വരെ കാലാവധി നല്‍കുന്നു.

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും,
സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.

മെയ് 31 ലോക പുകയില വിരുദ്ധദിനം: ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''പു...
31/05/2020

മെയ് 31 ലോക പുകയില വിരുദ്ധദിനം:
ഓരോ വര്‍ഷവും ഒരു പ്രത്യേക വിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''പുകയിലയും - ശ്വാസകോശസംബന്ധമായ രോഗങ്ങളും' എന്നുള്ളതാണ് ഇത്തവണത്തെ ആശയം.

പുകവലി കൊറോണ വൈറസിന് മനുഷ്യശ്വാസകോശത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനം. പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഫാബ്രിക് കളർ ഇപ്പോൾ ലഭ്യമാണ്... സ്റ്റോക്കുകൾ പരിമിതം
27/05/2020

ഫാബ്രിക് കളർ ഇപ്പോൾ ലഭ്യമാണ്... സ്റ്റോക്കുകൾ പരിമിതം

മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സം...
26/05/2020

മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’.

കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.
സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.
സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളര്‍ത്തിയെടുക്കുക.
പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിബന്ധനകള്‍

കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവരായിരിക്കണം.
കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരായിരിക്കണം.
കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും, നഗരത്തില്‍ 23,500ല്‍ താഴെയും.
സ്കോളര്‍ഷിപ്പോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കാത്ത കുട്ടികളായിരിക്കണം.
അപേക്ഷകളും അനുബന്ധ രേഖകളും സാമൂഹ്യ സുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ നേരിട്ട് അയയ്ക്കാം.

ജില്ലാതലത്തില്‍ സര്‍ക്കാര്‍ നിയമിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തികച്ചും അര്‍ഹരായ അഞ്ചു വയസിനു താഴെയുള്ള കുട്ടികളെയും ധനസഹായത്തിനു പരിഗണിക്കും.

അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ വീതം അനുവദിക്കും.

ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

11 ഉം 12-ഉം ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ വീതമാണ് ധനസഹായം.

പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെ ഡിഗ്രി തലം വരെ സഹായം നല്‍കുമെന്നാണ് അപേക്ഷാഫോറത്തില്‍ പറഞ്ഞിട്ടുള്ളത്.

വാര്‍ഡ് കൌണ്‍സിലര്‍, എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരികള്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരുടെ ശുപാര്‍ശയോടു കൂടി അപേക്ഷ സമര്‍പ്പിക്കാം. നിര്‍ദിഷ്ട അപേക്ഷയോടൊപ്പം കുടുംബ വരുമാനം തെളിയിക്കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ ഹെഡ് മാസ്റര്‍-ഹെഡ് മിസ്ട്രസ്-പ്രിന്‍സിപ്പല്‍ എന്നിവരില്‍ നിന്നും വയസു തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ച് മരണ സര്‍ട്ടിഫിക്കറ്റ്, ശുപാര്‍ശ ചെയ്യുന്ന നിര്‍ദിഷ്ട ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രവും അപേക്ഷ പരിഗണിക്കുന്നതിനായി സമര്‍പ്പിക്കണം.

സമീപത്തുള്ള സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലോ കോര്‍ ബാങ്കിംഗ് സംവിധാനമുള്ള മറ്റു ബാങ്ക് ശാഖയിലോ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങി ബാങ്ക് പാസ്‌ ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. ഈ അക്കൗണ്ടില്‍ എടിഎം കാര്‍ഡ്‌ പാടില്ല. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ അപേക്ഷഫോറത്തില്‍ അടങ്ങിയിട്ടുണ്ട്.

www.socialsecuritymission.gov.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാഫാറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം, വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.

Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012

ഫോണ്‍: 0471-2348135, 2341200

A Charitable Society Sponsored by Social Justice Department, Government of Kerala.

23/05/2020

മൈബുക്സിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ആകൂ...ഓഫാറുകൾ അറിയിപ്പുകൾ അറിയൂ
19/05/2020

മൈബുക്സിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ആകൂ...ഓഫാറുകൾ അറിയിപ്പുകൾ അറിയൂ

WhatsApp Group Invite

14/05/2020

മാസ്ക് മൈബുക്സിൽ ലഭ്യമാണ്....

14/05/2020

*അറിയിപ്പ്*

*ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്*

1)കീം ( (KEAM) ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി 2 പേപ്പര്‍

2)ജൂണ്‍ 13, 14 തീയതികളില്‍ മൂന്നും അഞ്ചും വര്‍ഷ എല്‍എല്‍ബി (ഓണ്‍ലൈന്‍ മുഖേന)

3)ജൂണ്‍ 21ന് എംബിഎ (ഓണ്‍ലൈന്‍ മുഖേന)

4)ജൂലൈ 4ന് എംസിഎ

*പോളിടെക്നിക്കിനു ശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് മുഖേനയാണ് ഈ വര്‍ഷത്തെ അഡ്മിഷന്‍ നടത്തുക.*

*KEAM പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോള്‍ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരു അവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.*

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ*

ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കും.

പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും.അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Address

Puthiyakavu Jn
Kilimanoor
695601

Opening Hours

Monday 7:30am - 7:30pm
Tuesday 7:30am - 7:30pm
Wednesday 7:30am - 7:30pm
Thursday 7:30am - 7:30pm
Friday 7:30am - 7:30pm
Saturday 7:30am - 7:30pm
Sunday 7:30am - 7:30pm

Telephone

+919947109569

Alerts

Be the first to know and let us send you an email when Mybooks HYPER SHOP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mybooks HYPER SHOP:

Share

Category