Media Cafe

Media Cafe ചർച്ചകൾ എന്നിവയ്ക്കായി കാത്തിരിക്കുന്നുവോ? ഏറ്റവും ചൂടേറിയ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള ഒരിടം!

Telecommunications company

ഇന്നലെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് എന്തോ ഭാഗ്യത്തിന്  മതിനോട് ചേർന്ന് മൂർഖൻ പാമ്പ് കിടക്കുന്നത് കണ്ടത്...
29/03/2026

ഇന്നലെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് എന്തോ ഭാഗ്യത്തിന് മതിനോട് ചേർന്ന് മൂർഖൻ പാമ്പ് കിടക്കുന്നത് കണ്ടത് അത് കണ്ടപ്പോൾ എഴുതാൻ തോന്നിയ ചില കാര്യങ്ങൾ ആണ് ഇവ...!

വേനൽക്കാലം എത്തുമ്പോൾ ചൂട് കൂടുന്നതിനൊപ്പം പാമ്പുകളുടെ ശല്യവും കൂടാറുണ്ട്.
തണുപ്പും ഭക്ഷണവും തേടി അവ മനുഷ്യവാസസ്ഥലങ്ങളിലേക്കെത്താൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നമ്മൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം വലിയ തോതിൽ കുറയ്ക്കാൻ കഴിയും.

വീടിന്റെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. പുല്ലും കാടും വളരാൻ അനുവദിക്കാതെ ഇടയ്ക്കിടെ വെട്ടി നീക്കണം. പഴയ മരക്കട്ടകൾ, മാലിന്യങ്ങൾ, ഉപയോഗിക്കാത്ത സാധനങ്ങൾ എന്നിവ കൂട്ടി വെക്കുന്നത് പാമ്പുകൾക്ക് ഒളിക്കാൻ ഇടയാകാം, അതിനാൽ അവ ഒഴിവാക്കുക. ചുവരുകളിലും നിലത്തും ഉണ്ടാകുന്ന ചെറുകുഴികളും പൊട്ടലുകളും അടച്ച് സുരക്ഷിതമാക്കുന്നതും നല്ലതാണ്.

രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുന്നത് ശീലമാക്കണം. പ്രത്യേകിച്ച് പുല്ലും കാടും ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഷൂസ് ധരിക്കുന്നത് സുരക്ഷിതമാണ്. കാണാത്ത സ്ഥലങ്ങളിൽ കൈ ഇടുന്നത് ഒഴിവാക്കണം.

വീടിനുള്ളിലും ചില മുൻകരുതലുകൾ ആവശ്യമാണ്. വാതിലുകളും ജനലുകളും രാത്രിയിൽ അടച്ചിടുക. കഴിയുന്നത്ര നിലത്ത് കിടക്കാതെ കട്ടിലിൽ ഉറങ്ങുന്നത് കൂടുതൽ സുരക്ഷിതമാണ്. കൂടാതെ, വീട്ടിൽ എലികൾ ഉണ്ടെങ്കിൽ അവയെ നിയന്ത്രിക്കണം, കാരണം എലികളെ പിന്തുടർന്ന് പാമ്പുകൾ എത്താൻ സാധ്യതയുണ്ട്.

ഒരു പാമ്പിനെ കണ്ടാൽ ഭയന്ന് ആക്രമിക്കാൻ ശ്രമിക്കരുത്. സുരക്ഷിത അകലം പാലിച്ച് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് ശരിയായ നടപടി.

പാമ്പുകടി സംഭവിച്ചാൽ ശാന്തത പാലിക്കുക ഏറ്റവും പ്രധാനമാണ്. കടിയേറ്റ ഭാഗം ചലിപ്പിക്കാതെ, ഒരുതരത്തിലുള്ള വീട്ടുവൈദ്യവും പരീക്ഷിക്കാതെ, ഉടൻ തന്നെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകണം.

ചെറിയ ശ്രദ്ധയും മുൻകരുതലുകളും നമ്മളെയും നമ്മുടെ കുടുംബത്തെയും വലിയ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനാകും.

ബോളിവുഡ് നടിയും ഗായികയുമായ സബ ആസാദിന് ഈ അടുത്ത കാലത്ത് ഒരു വല്ലാത്ത അസുഖം പിടിപെട്ടു 😔. 'സൈക്ലോസ്പോറ കയെറ്റനെൻസിസ്' (Cyc...
28/03/2026

ബോളിവുഡ് നടിയും ഗായികയുമായ സബ ആസാദിന് ഈ അടുത്ത കാലത്ത് ഒരു വല്ലാത്ത അസുഖം പിടിപെട്ടു 😔. 'സൈക്ലോസ്പോറ കയെറ്റനെൻസിസ്' (Cyclospora cayetanensis) എന്ന പേരുള്ള ഒരു അപൂർവ്വ പരാദബാധ കാരണം താരം ഹോസ്പിറ്റലിൽ ആകുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം 14 ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്ന് സബ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അസുഖം വന്നതോടെ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 4 കിലോയോളം ഭാരമാണ് സബയ്ക്ക് കുറഞ്ഞത്. നടക്കാൻ പോലും പറ്റാത്ത അത്രയും തളർന്നു പോയിട്ടുണ്ടായിരുന്നു സബ 💔

എപ്പോഴും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുകയും എവിടെ പോയാലും സ്വന്തമായി വെള്ളം കരുതുകയും ചെയ്യുന്ന സബയ്ക്ക് ഇങ്ങനെയൊരു അസുഖം വന്നത് എല്ലാവരെയും പോലെ സബയെയും ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. എവിടുന്നാണ് ഇത് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു ദിവസം രണ്ടു നേരം വർക്ക്ഔട്ട് ഒക്കെ ചെയ്തിരുന്ന ഒരാൾക്ക് ഒരു ടൂത്ത് പിക്ക് പോലും പൊക്കാൻ പറ്റാത്ത അവസ്ഥ വന്നത് ആലോചിച്ചു നോക്കൂ.. ശരിക്കും പേടിപ്പിക്കുന്ന അവസ്ഥ തന്നെ! 😰

അതുകൊണ്ട് തന്നെ നമ്മൾ പച്ചക്കറികളും സലാഡ് ഇലകളുമൊക്കെ കഴിക്കുമ്പോൾ നന്നായി കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സബ എല്ലാവരെയും ഓർമ്മിപ്പിക്കുന്നുണ്ട്. ബേക്കിംഗ് സോഡയും വെജിറ്റബിൾ വാഷും ഉപയോഗിച്ചാണ് ഇപ്പോൾ താരം ഇതൊക്കെ കഴുകുന്നത്.

ഇത്രയും വലിയൊരു പ്രതിസന്ധിയിൽ സബയ്ക്ക് കൂട്ടുണ്ടായിരുന്നത് നടൻ ഹൃത്വിക് റോഷനായിരുന്നു. ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന സബയുടെ ഫോട്ടോ എടുത്തത് പോലും ഹൃത്വിക് ആണത്രേ 📸. സബയുടെ മൂഡ് മാറ്റാനും തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കാനും ഹൃത്വിക് എപ്പോഴും കൂടെയുണ്ടായിരുന്നു. 2022 മുതൽ പ്രണയത്തിലുള്ള ഇവർ കഴിഞ്ഞ ഒക്ടോബറിലാണ് തങ്ങളുടെ നാലാം വാർഷികം ആഘോഷിച്ചത്. ഹൃത്വിക് നൽകിയ ആ വലിയ പിന്തുണയെക്കുറിച്ച് സബ വളരെ വൈകാരികമായാണ് കുറിച്ചത് ❤️. എന്തായാലും സബ ആസാദ് വേഗം തന്നെ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചുവരട്ടെ എന്ന് നമുക്ക് ആശംസിക്കാം! ✨

അമ്മയുടെ മടിയിൽ ഇരിക്കുന്ന കുട്ടി കുറുമ്പിയെ മനസിലായോ😍 മലയാളികളുടെ അഭിമാന താരവും കുടുംബവുമാണ് ഇത്♥️ മനസിലായവർ കമന്റ് ചെയ...
28/03/2026

അമ്മയുടെ മടിയിൽ ഇരിക്കുന്ന കുട്ടി കുറുമ്പിയെ മനസിലായോ😍 മലയാളികളുടെ അഭിമാന താരവും കുടുംബവുമാണ് ഇത്♥️ മനസിലായവർ കമന്റ് ചെയ്യൂ

28/03/2026

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുന്ന എംഎൽഎ ആരായിരിക്കും...?

"മമ്മൂക്കയെ ഒന്ന് കാണാൻ പതിനാല് ജില്ലകളിൽ നിന്നുള്ള ആരാധകർ 😍": ആറായിരം ഫാൻസിനൊപ്പം മെഗാ ഫോട്ടോഷൂട്ട് സംഘടിപ്പിച്ച് മമ്മൂ...
28/03/2026

"മമ്മൂക്കയെ ഒന്ന് കാണാൻ പതിനാല് ജില്ലകളിൽ നിന്നുള്ള ആരാധകർ 😍": ആറായിരം ഫാൻസിനൊപ്പം മെഗാ ഫോട്ടോഷൂട്ട് സംഘടിപ്പിച്ച് മമ്മൂട്ടി

തന്റെ ആരാധകർക്കായി മെഗാ ഫോട്ടോഷൂട്ടുമായി മമ്മൂട്ടി.കേരളത്തിലെ പതിനാല് ജില്ലകളിലായി വരുന്ന ആറായിരത്തോളം ആളുകളാകും മെഗാ സ്റ്റാറിനൊപ്പം ഫോട്ടോഷൂട്ടിൽ പങ്കെടുക്കുക.

മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ ഇന്റർനാഷ്നൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫോട്ടോഷൂട്ട് സംഘടിപ്പിക്കുന്നത്.

ആദ്യ ഘട്ടം മാർച്ച് 28ന് കൊച്ചി ബോൾഗാട്ടിയിൽ വച്ച് സംഘടിപ്പിച്ചു.

ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിൽ നിന്നായി മൂവായിരത്തോളം ആളുകള്‍ പങ്കെടുക്കും. രണ്ടാം ഘട്ടം മാർച്ച് 29നും നടക്കും.

എസ് -400 മിസൈൽ, സുഖോയ് 30 എഞ്ചിനുകൾ ഉൾപ്പടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറിന് അംഗീകാരം നൽകി ഡിഎസി‌     🇮🇳🇮🇳🇮🇳
28/03/2026

എസ് -400 മിസൈൽ, സുഖോയ് 30 എഞ്ചിനുകൾ ഉൾപ്പടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറിന് അംഗീകാരം നൽകി ഡിഎസി

🇮🇳🇮🇳🇮🇳

ലൈക്കുകൾക്ക് വേണ്ടിയുള്ള ഈ ‘അഭ്യാസങ്ങൾ’ ജീവിതത്തിന്റെ അവസാന യാത്രയാകണോ?സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കുകളും ഷെയറുകളും കിട്...
28/03/2026

ലൈക്കുകൾക്ക് വേണ്ടിയുള്ള ഈ ‘അഭ്യാസങ്ങൾ’ ജീവിതത്തിന്റെ അവസാന യാത്രയാകണോ?

സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കുകളും ഷെയറുകളും കിട്ടാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ വീഡിയോയിൽ കാണുന്നത് പോലെ, തിരക്കേറിയ ഹൈവേയിലൂടെ ഇരുചക്ര വാഹനത്തിന് മുകളിൽ എഴുന്നേറ്റ് നിന്ന് കൈകൾ വിട്ടുള്ള യാത്ര അങ്ങേയറ്റം അപകടകരമാണ്.

നമ്മൾ തിരിച്ചറിയേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്. ഇത്തരം നിയമലംഘനങ്ങൾ വഴി ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന് മാത്രമല്ല, അത് നിങ്ങളുടെ കുടുംബത്തെ വലിയ സാമ്പത്തിക ബാധ്യതയിലേക്കും തള്ളിവിടും. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് റോഡിലൂടെ പോകുന്ന നിരപരാധികളായ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാവുകയാണ്.

മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും കണിശമായ നിരീക്ഷണത്തിലാണ് നമ്മുടെ റോഡുകൾ. ലൈസൻസ് റദ്ദാക്കുന്നത് മുതൽ ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഓർക്കുക, നിങ്ങൾക്ക് ഇത് വെറുമൊരു റീൽസ് വീഡിയോ ആയിരിക്കാം, എന്നാൽ വീട്ടിൽ നിങ്ങൾക്കായി കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടെന്ന് മറക്കരുത്. ആവേശം ആപത്താക്കരുത്. സുരക്ഷിതമായി വാഹനമോടിക്കുക, നിയമങ്ങൾ പാലിക്കുക. റോഡ് എല്ലാവരുടേതുമാണ്.

സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ:
വാഹന നമ്പർ: KL 56 Z 6856
സ്ഥലം: രാമനാട്ടുകര - ഹൈലൈറ്റ് മാൾ ബൈപ്പാസ്
സമയം: 26/03/2026, ഏകദേശം 07:00 AM - 07:30 AM
വിവരണം: ഹൈവേയിൽ അതിതീവ്ര അപകടകരമായ രീതിയിൽ കൈകൾ വിട്ട് വാഹനത്തിന് മുകളിൽ എഴുന്നേറ്റ് നിന്നുള്ള യാത്ര.

15-20 സെക്കന്റ് ക്ലോസ് ഷോട്ടിൽ ഒരു പഴയ പാട്ടുമിട്ട് ചോറുണ്ണുന്ന വീഡിയോ മാത്രം ഇട്ടു വൈറലായ മുതൽ.!!😃🔥കോഴിക്കോട് വടകര സ്വദ...
27/03/2026

15-20 സെക്കന്റ് ക്ലോസ് ഷോട്ടിൽ ഒരു പഴയ പാട്ടുമിട്ട് ചോറുണ്ണുന്ന വീഡിയോ മാത്രം ഇട്ടു വൈറലായ മുതൽ.!!😃🔥

കോഴിക്കോട് വടകര സ്വദേശി ബിജിത് ചേട്ടൻ.!! ❤️

ആൾ ഇങ്ങനെ ചോറ് ഉരുട്ടി കഴിക്കുന്ന വീഡിയോസും ആളുടെ ഇന്റർവ്യൂസുമാണ് ഇപ്പോ ഇ ൻസ്റ്റ ട്രെൻഡിങ് ലിസ്റ്റിൽ... ആളുടെ വീഡിയോസ് അനുകരിക്കുന്നവരും കുറവല്ല.!!

സ്വന്തമായി മൊബൈൽ വച്ച് ഷൂട്ട് ചെയ്താണ് പുള്ളിക്കാരൻ വീഡിയോ ചെയ്യുന്നത്. വീട്ടിൽ ആർക്കും വീഡിയോ എടുത്ത് കൊടുക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഒറ്റക്ക് വീഡിയോ എടുക്കുന്നതെന്നാണ് പുള്ളി പറയുന്നത്....
ഇന്റർവ്യൂസിലൂടെ മനസിലായത് ആളൊരു വെറും പാവം മനുഷ്യനാണ് , ശുദ്ധൻ..!! 😍

ആൾക്ക് സ്വന്തമായി ഒരു ഫുഡ് ബ്രാൻഡ് ഒക്കെയുണ്ട് , സത്യ ഫുഡ്സ് എന്ന പേരിൽ… എന്തായാലും ആളും ആളുടെ ആഹാരം കഴിക്കലുമിപ്പോ ഫുൾ ട്രെൻഡിങ്ങിലാണ്, പല പ്രമുഖ കമ്പിനികളും ഇപ്പോൾ ഇദ്ദേഹത്തിന്റെ ഫോട്ടോ വച്ചാണ് പരസ്യം വരെ ചെയ്യുന്നത്..!!❤️👌

ഓരോരുത്തരും ട്രെൻഡ് ആകുവാൻ എന്തെല്ലോ ചെയ്ത് കഷ്ടപ്പെടുമ്പോൾ ആണ് പുള്ളി ഈസി ആയിട്ട് ഭക്ഷണം കഴിച്ച് വൈറൽ ആയത്.!!❤️🔥

കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരാവാനാണ് നിങ്ങൾക്ക് ആഗ്രഹം
27/03/2026

കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരാവാനാണ് നിങ്ങൾക്ക് ആഗ്രഹം

ഏതാണ് കിടിലൻ ക്യാപ്ഷൻ...
27/03/2026

ഏതാണ് കിടിലൻ ക്യാപ്ഷൻ...

Address

Pulimmoottil Park Avenue, Park Jn:
Kayamkulam
690502

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919895117090

Website

Alerts

Be the first to know and let us send you an email when Media Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share