Michaels Book Store

Michaels  Book Store വിശന്നുപൊരിഞ്ഞ മനുഷ്യരെത്ര പുസ്തകം ?

17/11/2025

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷന്‍ വിലയിരുത്തി. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണ്ണമായും വിലക്കുന്നു.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും 'AI Generated'/ 'Digitally Enhanced'/ 'Synthetic Content' എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എ.ഐ. ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

17/11/2025
05/06/2025
കട്ടപ്പനയുടെ കഥ----------- -----------എല്ലാം ഒരു നിമിത്തം പോലെ അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്കട്ടപ്പനയുടെ , അനേകർക്ക് ...
03/06/2025

കട്ടപ്പനയുടെ കഥ
----------- -----------
എല്ലാം ഒരു നിമിത്തം പോലെ അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്

കട്ടപ്പനയുടെ , അനേകർക്ക് അജ്ഞാതമായ ചിലചരിത്രങ്ങൾ കട്ടപ്പന നിവാസികളുടെയും ചരിത്ര കുതുകികളുടെയും മുന്നിൽ അനാവരണം ചെയ്യുക പണ്ടു മുതലേ എൻറെ മോഹം ആയിരുന്നു

എവിടെ , എങ്ങനെ . ആരിൽ, അല്ലെങ്കിൽ ഏതിൽ ആരംഭിക്കണം എന്നതിലെ ആശയകുഴപ്പം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ P.0 മോഹനൻ്റെ ഫോൺ കോൾ എന്നെ തേടി വരുന്നു. മൈക്കിളേ,

പൂമറ്റം ജോണിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഒരു സുവനീർ ഇറക്കാനാഗ്രഹിക്കുന്നു. അതിൽ കട്ടപ്പനയുടെ വികസന ചരിത്രത്തെ ഉൾക്കൊള്ളിച്ച് ചുരുങ്ങിയ പേജുകളിലൊതുക്കിയ ഒരു ആർട്ടിക്കിൾ താൻ തയ്യാറാക്കണം"
എൻ്റെ സഹപാഠിയും മംഗളം മനോരമ ആഴ്ചപ്പതിപ്പുകളിലും പിന്നീട് കൈരളിയിലും എഡിറ്ററായി സേവനമനുഷ്ടിച്ച് സാഹിത്യരംഗത്ത് ഇപ്പോഴും സജീവ സാന്നിദ്ധ്യമായിരിക്കുന്ന ശ്രീ Po മോഹനൻ.
ഞാൻ ഏറ്റു. മനസിൽ നിറഞ്ഞുനിൽക്കുന്ന ചരിത്രം മനസിൻ്റെ അരിപ്പയിൽ അരിച്ചു നോക്കി. കട്ടപ്പനയുടെ വികാസപരിണാമങ്ങളുടെ സാക്ഷ്യം ഒന്നും ഒഴിവാക്കാനാവില്ല. ശൂന്യതയിൽ നിന്നു പിച്ചവച്ചു നട കയറി മഹാനഗരമായി മാറിയ കട്ടപ്പനയുടെ ചരിത്രത്തെ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ ശ്രമിക്കുന്നത് മഹാസാഗരത്തെ ചിപ്പിക്കുള്ളിൽ ഒതുക്കുന്നതിന് സമാനമാണ്

പിറ്റേന്ന് ഞാൻ മോഹനനെ വിളിച്ചു. " മോഹനാ വികസന ചരിത്രം രണ്ടു പേജിൽ ഒതുക്കാൻ എനിക്കാവില്ല. എനിക്കറിയാവുന്ന വളർച്ചയുടെ പിന്നാമ്പുറക്കഥകൾ രേഖപ്പെടുത്താൻ ഒരു പുസ്തകം തന്നെ വേണം. "മോഹനൻ്റെ നിർബന്ധത്തിനു വഴങ്ങി
സുവനീറിനു വേണ്ടി വളരെ പ്രാധാന്യമുള്ള ചിലതു മാത്രം കുറിച്ച് അയച്ചു കൊടുത്തു.
സാഗരം പിന്നെയും ബാക്കി.
ഞാൻ കട്ടപ്പനയുടെ കഥ പറഞ്ഞു പോകാൻ ശ്രമിക്കുകയാണ്. ഇനിയും അന്വേഷണവും കണ്ടെത്തലുകളും അനിവാര്യമാണ്. എത്ര എഴുതിയാലും മറ്റൊരാളിൻ്റെ ഓർമ്മയിൽ ഒരു മൈൽപ്പീലിത്തുണ്ടെങ്കിലും ബാക്കിയുണ്ടാവും. അതും കൂടിച്ചേർന്നാലേ ചരിത്രത്തോട് നീതി പുലർത്തി എന്നു പറയാൻ കഴിയൂ. മറ്റു പലരും എഴുതിയത് ആവർത്തിക്കാതിരിക്കുകയും വേണം.
കട്ടപ്പനയിലെ ആദ്യകാല കുടിയേറ്റക്കാരും വികസന നായകൻമാരുമെല്ലാം മൺ മറഞ്ഞു കഴിഞ്ഞു. അവശേഷിക്കുന്ന പലരിലും പൂർവ്വ കാല സംഭവങ്ങൾ തിരിച്ചെടുക്കാനാവാത്ത വിധം വിസ്മൃതിയുടെ കയങ്ങളിലേക്ക് ആണ്ടു oപോയിരിക്കുന്നു.

ഒരിക്കൽ ഞാനും PJ ജോസഫും, ജോസഫിൻ്റെ കണ്ണകി മുതൽ കൊലുമ്പൻ വരെ എന്ന പുസ്തകത്തിൻ്റെ രചനയോടനുബന്ധിച്ച്, കട്ടപ്പനയുടെ ചരിത്രത്തിലിടം നേടിയ പല വ്യക്തികളെയും സന്ദർശിച്ചിരുന്നു. ഔപചാരിക സംഭാഷണങ്ങൾ മാത്രം നടത്തി ,പിന്നീട് ചരിത്രകഥകൾ കേൾക്കാനെത്താമെന്ന ഉറപ്പോടെ മടങ്ങിയെങ്കിലും ഞങ്ങളുടെ അലംഭാവത്തിൻ്റെ കാലവിളംബമോ നിർഭാഗ്യമോ പിന്നീട് ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുകയുണ്ടായില്ല. അതിലൊരാൾ തനിനിറം കരുണൻ ചേട്ടൻ ആയിരുന്നു. പത്രപ്രവർത്തകനും കട്ടപ്പനയിലെ പ്രധാനവും അപ്രധാനവുമായ എല്ലാ സംഭവങ്ങളുടെയും സാക്ഷിയും ആയിരുന്ന' 'അദ്ദേഹത്തിൻ്റെ വേർപാട് ഞങ്ങൾക്കുണ്ടാക്കിയ നഷ്ടം പറയാവതല്ല. കട്ടപ്പനയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെയും SNDP യുടെയും ചരിത്രം അദ്ദേഹത്തെപ്പോലെ അറിയുന് ആരും തന്നെ പരിപൂർണ്ണ ഓർമ്മശക്തിയോടെ ഇന്ന് അവശേഷിക്കുന്നില്ല. തുണ്ടത്തിലേട്ട് ബേബിസാറാണ് മറ്റൊരാൾ
അങ്ങനെ നിരവധി പേർ. കട്ടപ്പന എന്ന ഹൈടെക് പട്ടണത്തിൻ്റെ ചരിത്രാംശങ്ങൾ പേറുന്നഎത്രയോ മനുഷ്യർ ഇന്നുമുണ്ട്. തൊഴിലാളികൾ കർഷകർ ഉദ്യോഗസ്ഥൻമാർ വ്യാപാരികൾ അങ്ങനെ പലരിലായി ചിതറിക്കിടക്കയാണ് ചരിത്രം. 'എനിക്ക് പ്രാപ്യമായത് ഞാൻ തുടങ്ങി വയ്ക്കുന്നു .വായനക്കാരായ നിങ്ങൾ പൂർത്തിയാക്കാനും തിരുത്തലുകൾ വരുത്തുവാനും എന്നോടു സഹകരിക്കുമെന്നു കരുതുന്നു.
പറഞ്ഞു കേട്ടതും കണ്ണു കൊണ്ടു കണ്ടതും തൊട്ടറിഞ്ഞതുമായ ചരിത്രം മാത്രം രേഖപ്പെടുത്തിവയ്ക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് എനിക്ക് ഒഴിഞ്ഞു മാറാനാവുന്നില്ല. ഞാൻ എന്ന വ്യക്തിയുടെ പരിമിതികൾ സമ്പൂർണ ചരിത്രത്തിൻ്റെ അടയാളപ്പടുത്തലിൽ ചില തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ചിലതുറന്നെഴുതലുകൾ പലരേയും വേദനിപ്പിക്കാനുംഇടയുണ്ട്. ചിലർ മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ നടത്തിയ പോരാട്ടങ്ങളിൽ വന്നു പോയ പിഴവുകൾ അവരുടെ തലമുറകൾക്ക് ലജ്ജാകരമായി ഭവിച്ചേക്കാം. ഞാൻ ഭയപ്പെടുന്നു.. ഞാൻ കേൾവിയിലൂടെ അറിഞ്ഞ പലതും എൻ്റെ അരികാലെത്തിയത് എത്ര കൈ മറിഞ്ഞാണെന്നും അവയിൽ വെട്ടിക്കുറക്കലുകളുംകൂട്ടിച്ചേർക്കലുകളും എത്രമാത്രം സംഭിവിച്ചിട്ടുണ്ടെന്നും ഊഹിക്കവയ്യ. കഴിയുന്നിടത്തോളം സത്യസന്ധമായിരിക്കണം ചരിത്രം എന്നെന്നിക്ക് ആഗ്രഹമുണ്ട്. - വിവാദങ്ങൾ ഉണ്ടാവാനുള്ള സാധ്യതകളും ഞാൻ കാണുന്നു. അത്തരം കാര്യങ്ങളുടെ പരിണിത ഫലത്തേക്കുറിച്ച് എനിക്ക് ഭയമോ ഉൽക്കണ്ഠയോ ഇല്ല. മനപ്പൂർവ്വം ആരെയും വേദനിപ്പിക്കുക എൻ്റെ ലക്ഷ്യമല്ല.
ആഴ്ചയിൽ ഒന്നോ രണ്ടോ ചെറിയ അദ്ധ്യായങ്ങളിൽ സോഷ്യൽ മീഡിയയി ലൂടെ ചരിത്രം ജനങ്ങളിൽ എത്തട്ടെ.
ആമുഖം ഇവിടെ അവസാനിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർവാത്മനാ ആഗ്രഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു
പി.ജെ. മൈക്കിൾ കട്ടപ്പന

The 25 Best Fiction Books of All Time =============Fiction novels transport you to another world when reading. They are ...
02/06/2023

The 25 Best Fiction Books of All Time
=============

Fiction novels transport you to another world when reading. They are the closest thing to magic there is in our world. The adventure is even better when the book you are reading is one of the greatest works of fiction. That is why we decided to list the 25 best fiction books of all time.

Why 25 books you ask? This feels like the right number to get all of the books that are considered great in one list. Often times, we have to omit great books because a top ten list is too short. That won’t be the case here.

The 25 Best Fiction Books of All Time

The 25 Best Fiction Books of All Time
Still, as with any list, some books won’t make the cut. The books chosen in this list are our picks and come with our biases. No list is perfect and neither is this one but these are the 25 books that ended up making out list. You can see the full list below.

The 25 Best Fiction Books of All Time

1 The Great Gatsby by F. Scott Fitzgerald, 1925

2 Beloved by Toni Morrison, 1987

3 One Hundred Years of Solitude by

4 Gabriel García Márquez, 1967

5 The Secret History by Donna Tartt 1992
6 Do Androids
Dream of Electric Sheep by Philip K. Dick 1968

7 Jane Eyre by Charlotte Brontë, 1847
8 To Kill a Mockingbird by Harper Lee, 1960
9 Pride and Prejudice by Jane Austen, 1813

10 Catch-22 by Joseph Heller, 1961

11 Nineteen Eighty-Four by George Orwell, 1949

12 Anna Karenina by Leo Tolstoy, 1878

13 The Count of Monte Cristo by Alexandre Dumas, 1844

14 Ulysses by James Joyce, 1920

15 Invisible Man by
Ralph Ellison, 1952

16 The Kite Runner by Khaled Hosseini, 2003

17 The Lord of the Rings by J. R. R. Tolkien, 1954

18 The Catcher in the Rye by J. D. Salinger, 1951

19 War and Peace by Leo Tolstoy, 1867
20 The Underground Railroad by Colson Whitehead, 2016

21 Dracula by Bram Stoker, 1897

22 Ender’s Game by Orson Scott Card, 1985
23 The Handmaid’s Tale by Margaret Atwood, 1985

24 The Book Thief by Markus Zusak, 2005
25 The Alchemist by Paulo Coelho, 1988
26 The Hobbit by J. R. R. Tolkien, 1937
A Lot of Classics
This list is dominated by classics. It is hard to justify cutting out classics and choosing personal favorites. There are still great books such as The Secret History by Donna Tartt that aren’t considered classics that we included. This book is too good to omit and a book that we recommend to any book lover.

There aren’t too many surprises on this list in our opinion. Many classics such as "Beloved "by Toni Morrison, The Count of Monte Cristo by Alexandre Dumas, and Jane Eyre by Charlotte Brontë made the list. Any list without these works seems wrong and they were a shoe-in from the start.

Conclusion
What did you think of the 25 best fiction books of all-time list? What books should have made the list but didn’t? Let us know in the comments below

30/04/2023
ജീവിതം മാറ്റിമറിക്കാൻ ഉതകുന്ന ആശയം
08/03/2023

ജീവിതം മാറ്റിമറിക്കാൻ ഉതകുന്ന ആശയം

07/03/2023
ജയിംസ് ക്ലിയർ എഴുതിയ ഈ പുസ്തകം നിങ്ങളുടെ ജീവിതം മാറ്റിമറിക്കും
07/03/2023

ജയിംസ് ക്ലിയർ എഴുതിയ ഈ പുസ്തകം നിങ്ങളുടെ ജീവിതം മാറ്റിമറിക്കും

Address

Padinjattayil Building , Opp CSI Church , TB Junction
Kattapana
685508

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 9am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+919497183585

Website

Alerts

Be the first to know and let us send you an email when Michaels Book Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category