Ksd g mart

Ksd g mart Zakariya kuttikol Ummer എല്ലാദിവസവും ഓഫർ

30/07/2025
*ആരെയും ബോധ്യപ്പെടുത്താനോ തൃപ്തിപ്പെടുത്താനോ വേണ്ടി ഒന്നും ചെയ്യരുത്. കാരണം അവരൊക്കെ നമ്മുടെ ജീവിത വഴിയിലെ താൽക്കാലികക്ക...
26/07/2025

*ആരെയും ബോധ്യപ്പെടുത്താനോ തൃപ്തിപ്പെടുത്താനോ വേണ്ടി ഒന്നും ചെയ്യരുത്. കാരണം അവരൊക്കെ നമ്മുടെ ജീവിത വഴിയിലെ താൽക്കാലികക്കാർ മാത്രമാണ്*... *നമ്മുടെ ശരികൾ എപ്പോഴും മറ്റുള്ളവർക്ക് തെറ്റായി തോന്നും*... *അതാണ് സമൂഹം. നമ്മുടെ ശരികളുമായി മുന്നോട്ട് യാത്ര തുടരുക*.

25/07/2025

നമ്മുടെ വെളിച്ചം കെടുത്തി നമ്മെ ഇരുട്ടിലാക്കിയവരെ മറന്നേക്കുക. എന്നാൽ, നമ്മൾ ഇരുട്ടിലായിരുന്നപ്പോൾ വെളിച്ചവുമായി കടന്നുവന്നവരെ ഒരിക്കലും മറക്കരുത്. പ്രകാശമുള്ളപ്പോൾ ചുറ്റുമുണ്ടായിരുന്നവർ ക്കൊന്നും തോന്നാത്ത ആ മനസ്സും, ആത്മാർത്ഥമായ സ്നേഹവും, നമ്മുടെ ക്ഷേമത്തിലുള്ള യഥാർത്ഥ താൽപ്പര്യവും അവർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

17/07/2025

നിങ്ങളുടെ വ്യക്തിത്വത്തെ ഒരാൾ മനസ്സിലാക്കുന്നതും, അറിയുന്നതും.
നിങ്ങളുടെ ചലനങ്ങളിലും, വാക്കുകളിലും നിന്നുമാണ്.
നിങ്ങളുടെ വാക്കുകളിൽ, നിങ്ങളുടെ നോട്ടത്തിൽ, നിങ്ങളുടെ ചലനത്തിൽ
*ആദ്യം കോൺഫിഡന്റ്* ആവുക എന്നതാണ് ഏറ്റവും പ്രധാനം.

*ഈ സഹോദരന്റെ ജീവൻ ഉദാരമതികളായ മനുഷ്യരുടെ സഹായത്തിനായി കേഴുകയാണ്*.... *ആരും കാണാതെ പോകരുതേ*..*ചുരുങ്ങിയ സമയത്തിനുള്ളിൽ ചി...
10/07/2025

*ഈ സഹോദരന്റെ ജീവൻ ഉദാരമതികളായ മനുഷ്യരുടെ സഹായത്തിനായി കേഴുകയാണ്*.... *ആരും കാണാതെ പോകരുതേ*..
*ചുരുങ്ങിയ സമയത്തിനുള്ളിൽ ചികിത്സ ലഭിക്കേണ്ടതാണ്.... അത് നമ്മൾ ഓരോരുത്തരുടെയും കൈകളിലാണ്.... ഓരോരുത്തരും എത്രയാണോ കഴിയുന്നത് അത് മതി... സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവരാണോ എങ്കിൽ... സഹായിക്കാൻ കഴിവുള്ള ലക്ഷക്കിനു് ആളുകളുണ്ട്*.. *അവരിലേക്ക് ഈ സഹോദരന്റെ പോസ്റ്റ്‌ ഒന്നു് ഷെയർ ചെയ്ത് എത്തിച്ചാൽ മാത്രം മതി*...🙏🙏🙏 *അപേക്ഷയാണ്... അവഗണിക്കരുതേ*..🙏🙏🙏..

09/07/2025

*കനിവുള്ളവർ താങ്ങാവണം*!!

ബെദിരയിലെ സഫ്‌വാന്റെ
കദനകഥകൾ വിവരിച്ചു കൊണ്ടുള്ള പോസ്റ്റർ നിങ്ങളുടെ മുന്നിലേക്ക് അറിയിച്ചതാണല്ലൊ..!
നമ്മൾ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് അകലെയാണ് നാമുള്ളത്
ഇനി 7 ലക്ഷം രൂപവേണം
ഈ യുവാവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ
കനിവുള്ളവരുടെ കൈതാങ്ങല്ലാതെ വേറൊരു വഴിയില്ല!

ഒരുപാട് കഷ്ടത അനുഭവിക്കുന്നവരെ
കൈ പിടിച്ച നമ്മൾ
ഈ വിഷയത്തിൽ ഒന്ന് മനസ് വെക്കണം

നിങ്ങളും നിങ്ങളുടെ
കൂട്ടുക്കാരും ഒന്ന് മനസ് വെച്ചാൽ ഇത് നമുക്ക് ലക്ഷ്യത്തിലെത്തിക്കാൻ
സാധിക്കും

നിങ്ങളുടെ ചെറുതും വലുതുമായ സഹായത്തോടൊപ്പം ഈ പോസ്റ്റ് ഷയർ ചെയ്ത്
മറ്റുള്ളവരിലേക്ക് കൂടി ഇതൊന്ന് എത്തിക്കണേ..!

"*നമുക്ക് മനസൊന്നായി*
*ഈ കുടുംബത്തോടപ്പം നിന്ന് യുവാവിന്റെ വേദന അകറ്റാം*"

💚💚 അസ്സലാമു        അലൈക്കും💚💚⏹️⏹️⏹️⏹️⏹️⏹️⏹️ *ഒരുകുടുംബത്തിന്റെ  താങ്ങും തണലും  ആവേണ്ട 25 കാരനായ യുവാവ് കുടുംബത്തിലെ ആറു ...
30/06/2025

💚💚 അസ്സലാമു അലൈക്കും💚💚
⏹️⏹️⏹️⏹️⏹️⏹️⏹️
*ഒരുകുടുംബത്തിന്റെ താങ്ങും തണലും ആവേണ്ട 25 കാരനായ യുവാവ് കുടുംബത്തിലെ ആറു മക്കളിൽ മൂത്തമകൻ സഫ്‌വാൻ എന്ന സഹോദരൻ മാരകമായ ക്യാൻസർ എന്ന രോഗത്തിന് അടിമപ്പെട്ടു വേദനകൊണ്ട് പുളയുകയാണ് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം നോക്കുന്ന പിതാവ് ബെദിര നിവാസി അബ്ദുല്ലയും മാതാവ് ആലംപാടി ക്കാരി സുലൈഖയും മക്കളും പൊട്ടിക്കരയുന്നതും കണ്ട് നിസ്സഹായരായി വിങ്ങുന്ന കാഴ്ച, അവർക്കിനി കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നിങ്ങളെപ്പോലുള്ള സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് ആകെയുള്ള ആശ്രയം. സഫ്‌വാൻ എന്ന പൊന്നുമോന് അടിയന്തിരമായി ശാസ്ത്രക്രിയയാണ് ഇപ്പോൾ വേണ്ടത് അതിന് 10 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിയോജിപ്പിക്കാൻ പാടുപെടുന്ന ഓട്ടോ ഡ്രൈവറായ പിതാവിന് ഇത്രയും വലിയ തുക താങ്ങാപറ്റുന്നതിനും അപ്പുറമാണ് നിര്‍ദ്ധന കുടുംബത്തിന്റെ ദയനീയമായ അവസ്ഥ, ഏവരെയുംദുഖിപ്പിക്കുന്നതാണ്. 10ലക്ഷത്തോളം ചെലവ് വരുന്ന ചികിത്സക്ക് നിങ്ങളാല്‍ കഴിയുന്ന ഏറ്റവും മികച്ച തുക തന്ന് ദയവായി സഹായിക്കണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു. സർവ്വ കാരുണ്യവാനായ അള്ളാഹു എന്നെന്നും കാരുണ്യം വർഷിപ്പിച്ചു തരട്ടെ.ആമീന്‍* ❤️

ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും❤️
തിരു നബി വാക്യം. 💚

NB:യുപിഐ ഇടപാടുകൾക് ലിമിറ്റ് ഉള്ളതിനാൽ Googil pay/Phone pay/Patym ഇടപാടുകൾക് തടസ്സം നേരിട്ടാൽ ക്യുആർ കോഡ് സ്കാൻ ചെയ്തോ പോസ്റ്ററിൽ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്കോ പണം അയക്കാൻ ശ്രമിക്കണേ🙏🏻

Address

Kasaragod

Telephone

+914994227112

Website

Alerts

Be the first to know and let us send you an email when Ksd g mart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ksd g mart:

Share