28/11/2025
🔥 ലീഗ്–ബിജെപി നഗരസഭ സഖ്യം: പറയാതെ വച്ച സത്യം! 🔥
ബുർഹാൻ തളങ്ങര ✒️
കാസർകോട് നഗരസഭ ലീഗ് ഒറ്റയ്ക്കാണ് ഭരിച്ചതെന്ന് ആരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കിൽ,
അത് കഥയാണ്. യാഥാർത്ഥ്യം എന്താണെന്ന് ഇനിയെങ്കിലും ജനം അറിയണം.
👉 നഗരസഭ ഭരണം ലീഗും ബിജെപിയും ചേർന്നാണ് നടത്തിയത്
👉 കാസർകോട് നഗരസഭയിലെ എജ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ രജനി കടപ്പുറം സൗത്തിൽ 36 വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച നേതാവായിരുന്നു!
അപ്പോൾ ഞങ്ങൾക്കും കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് ✌️
ബിജെപിയെ നഗരസഭ ഭരണത്തിൽ എത്തിച്ചത് ആരാണ്?
ഉത്തരം പറയൂ.
⭕ ലീഗിനുള്ളിലെ “സംഘി” ആരാണ്?
ജനങ്ങൾക്ക് മുന്നിൽ ബിജെപിക്കെതിരെ പ്രസംഗം, പിന്നിൽ BJP-യോടൊപ്പം പൊട്ടിച്ചിരിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
ഇതാരുടെ തന്ത്രമായിരുന്നു, നട്ടെല്ല് ഉണ്ടെങ്കിൽ ഓരോ ലീഗ് പ്രവർത്തകനും ഈ ചോദ്യം നേതൃത്വത്തോട് ചോദിക്കു?
⭕ എങ്ങിനെയാണ് ഇവർ BJP-യോടൊപ്പം ഭരണത്തിൽ പങ്കാളിയായത്?
ഉത്തരം.
ശിഹാബ് തങ്ങളുടെ സാംസ്കാരിക കേന്ദ്രത്തിന്റെ പേരിൽ വിജയിച്ചു വന്ന സ്ഥാനാർത്ഥികളെ ചവിട്ടി പുറത്താക്കി ബിജെപിക്ക് പരവതാനി ഒരുക്കി, ഇതിന്റെ പിന്നിൽ അധികാരം?ബിസിനസ്സ്?സ്വകാര്യ ഗുണം എന്നിവ മാത്രമായിരുന്നു ലക്ഷ്യം? ഓരോ ലീഗ് പ്രവർത്തകനും ഈ ചോദ്യങ്ങൾ നേതൃത്വത്തോട് ചോദിക്കാൻ നട്ടെല്ല് ഉണ്ടോ?
⭕ എന്തുകൊണ്ട് ലീഗിലെ ചില നേതാക്കൾ BJP-യുമായി ബിസിനസ് സൗഹൃദത്തിലായി? എങ്ങനെയാണ് ചില മത സ്ഥാപനങ്ങളുടെ പണം( ഒരുകോടി 15 ലക്ഷം രൂപ) ബിജെപി നേതാക്കളുടെ ഫൈനാൻസ് സ്ഥാപനത്തിലെത്തിയത്?
⭕ എന്തുകൊണ്ട് BJP അഴിമതിയെ കുറിച്ച് ഒന്നും പറയുന്നില്ല?
അവർക്കറിയാം, വലയും മുളയും ഒരേ കയറ്റത്തിൽ കെട്ടിയാൽ പറവ പറക്കില്ലെന്ന്. ചില കാമുകി കാമുകന്മാരെ വലിയ സൗഹൃദം കൊണ്ട് മാത്രമാണ് ബിജെപി ലീഗിനെതിരെ സമരം ചെയ്യാത്തത്.
⭕ നടുക്കടലിൽ മുസല്ലേ ഇട്ട് നിസ്കരിച്ചാലും BJP-യുമായി ചേരില്ലെന്ന് ആദർശം എവിടെപ്പോയി?എത്ര പണത്തിനു വേണ്ടിയാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിനെ വിറ്റ് തുലച്ചത്?
📢 കാസർകോട് അറിയണം,
ഈ നഗരസഭ ഭരണത്തിൽ BJP കയറിപ്പറ്റാൻ അനുവദിച്ചത്
ബിജെപിയുടെ ശക്തിയാൽ അല്ല,
ലീഗിലെ ചില നേതാക്കളുടെ ബിസിനസ് താൽപര്യം കൊണ്ട് മാത്രമാണ് .ജനങ്ങൾ അറിയണം യഥാർത്ഥ സംഘി കുട്ടന്മാർ മാടമ്പള്ളിയിൽ തന്നെയുണ്ട്..
സത്യത്തിന് ശബ്ദം ഉയരണം
അത് ഇവിടെ തുടങ്ങുന്നു. ഇവരുടെ സംഘി കൂട്ടുകെട്ട് പുറത്തുവരാതിരിക്കാൻ ഇവർ സത്യം പറയുന്നവരെയൊക്കെ സംഘികൾ ആക്കി മാറ്റും.. ഇനിയെത്ര പേരെ ഇനിയെത്ര പേര് നിങ്ങൾ സംഘികൾ ആക്കിയാലും ഞങ്ങൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. ഞങ്ങൾ പിന്തുണക്കുന്ന പ്രതിനിധികൾ നഗരസഭയിൽ എത്തിയാൽ ബിജെപിയെ കണ്ടം വഴി ഞങ്ങൾ ഓടിക്കും. ബിസിനസ് ലീഗുകാർ പറ്റുമെങ്കിൽ തടുത്തു കാണിക്കൂ.
ഫോട്ടോ ബിജെപി ഭരണകക്ഷിയായ തെളിവ്. ഇത് ഞാൻ ഉണ്ടാക്കിയതല്ല ആർക്കും മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ നോക്കാം. ലിങ്കുകൾ കൊടുത്തിട്ടുണ്ട്..
1. കാസർകോട് നഗരസഭ ഭരിക്കുന്നവരുടെ വിവരങ്ങൾ.👇
Local Self Government Department | Local Self Government Department https://share.google/RvUKcvFcKEMhZgKaH
കാസർകോട് നഗരസഭയിലെ അംഗങ്ങളുടെ വിവരങ്ങൾ👇
Local Self Government Department | Local Self Government Department https://share.google/kqN18TiGMkFEubalu