29/01/2017
തെറ്റിദ്ധരിക്കപ്പെട്ട പോലീസ് സംസ്കാരത്തിനു ഒരു തിരുത്തെഴുതിക്കൊണ്ട് കണ്ണപുരത്തിന്റെ പ്രിയങ്കരനായ SI ശ്രീ: Binu Mohan പുതിയ തട്ടകത്തിലേക്ക്..
ചെറിയ കാലം കൊണ്ട് കണ്ണപുരത്തിന്റെ കണ്ണായി മാറിയ താങ്കളുടെ കൂടുമാറ്റം ഇവിടുത്തെ സാധാരണക്കാരനു നഷ്ടമായ് അനുഭവപ്പെടാം..
പോലീസെന്നാൽ ഒരു നിസ്വാർത്ഥ സേവന മേഖലകൂടിയാണെന്നും.. അധികാര പരിധിയിലെ ക്ഷേമ സമാധാനത്തിനു ഉറക്കമൊഴിച്ചും കാവലിരിക്കണമെന്നും..
നേരോടെയെങ്കിൽ ആർക്കും നിർഭയം പെരുമാറാമെന്നും...
കർമ്മം കൊണ്ട് കാണിച്ച മാതൃകാ പോലീസ്.
യുവത്വത്തിന്റെ അതിപ്രസരത്താൽ അധർമ്മത്തിന്റെയും ലഹരിയുടെയും പടുക്കുഴിയിലേക്കുള്ള യുവ കോമളന്മാരുടെ കുതിപ്പിനുമേൽ നിയമത്തിന്റെ ചിന്താവലയം തീർത്തും..
പൂവാലന്മാർക്കും പരസ്യമധ്യപാനികൾക്കും മുന്നിൽ ഭീതിയുടെ പൃത്വിരാജായും... താങ്കളൂണ്ടാക്കിയ അച്ചടക്കം നന്ദിയോടെ ഓർക്കപ്പെടും.
സേവനമേഖലയിൽ വ്യത്യസ്തനായി തളിപ്പറംബിന്റെ മണ്ണിലും ശോഭിക്കാൻ താങ്കൾക്കാവട്ടെ എന്നാശംസിക്കുന്നു...
പുതിയ SI യെ സ്വഗതം ചെയ്യുംബോൾ തന്നെ താൽകാലികമാവട്ടെ ഈ യാത്രപറച്ചിൽ എന്നാശിക്കുന്നു...