Nayattupara

Nayattupara For all those people in and around Nayattupara

02/02/2025
ThilakamIrikkur - Sreekandapuram The Royal journey
10/05/2024

Thilakam
Irikkur - Sreekandapuram
The Royal journey

14/07/2023

മാലിന്യ മുക്ത കേരളത്തിനായി കൈകോർക്കാം

24/06/2023

എനിക്ക് വേദനിക്കുന്നു അമ്മേ വേദന സഹിക്കാൻ സാധിക്കുന്നില്ല. ഞാൻ മരിച്ചു പോയാൽ എന്റെ അമ്മയിക്ക് സങ്കടം ആകുമോ എന്ന് ഈ പൊന്നുമോൻ ചോദിക്കുമ്പോൾ കേട്ടുനിന്ന അമ്മയുടെ സങ്കടം കാണാൻ സാധിക്കാത്ത ഒരു അവസ്ഥയാണ്.....!!

പടച്ചവനെ ഓർത്ത് എല്ലാവരിലേക്കും അടിയന്തരമായി ഷെയർ ചെയ്യണേ

മട്ടന്നൂർ കൂടാളി പഞ്ചായത്തിൽ നായാട്ടുപാറ, കുന്നോത്ത് താമസിക്കുന്ന 11 വയസ്സ് മാത്രം പ്രായമുള്ള സായികൃഷ്ണ എന്ന പൊന്നു മോന് ലുക്കിമിയാ എന്ന അത്യപൂർവ്വരോഗം ബാധിച്ച് വളരെ പ്രയാസത്തിലാണ് പൊന്നുമോന്റെ വേദന നിറഞ്ഞ അവസ്ഥ കാണുമ്പോൾ കണ്ടു നിൽക്കുന്നവർ പോലും സങ്കടപെട്ട് പോകും. ഈ മാറ്റർ വായിക്കുന്ന നന്മ നിറഞ്ഞ നിങ്ങൾ ഓരോ സുമനസ്സുകളും സഹായിച്ചാലും, സഹകരിച്ചാലും മാത്രമേ ഈ പൊന്നുമോന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു...

2016 ൽ ആയിരുന്നു ഈ പൊന്നു മോന് ലുക്കിമിയ പിടിപെട്ടത്. തുടർന്നു RCC യിൽ ചികിൽസിച്ചു രോഗം ബേധമായിരുന്നു. തുടർന്നു 3 വർഷത്തിന് ശേഷമാണ് വീണ്ടും ഈ രോഗം പിടിപ്പെട്ടത്..!

നിലവിൽ കോഴിക്കോട് MVR ഹോസ്പിറ്റലിലാണ് ചികിത്സ. അടിയന്തരമായി മജ്ജ മാറ്റിവെച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന് ഹോസ്പിറ്റലിൽ നിന്ന് അറിയിച്ചു. മോന്റെ അച്ഛൻ തന്നെയാണ് മജ്ജ നൽകുന്നത് സർജറിക്കും, തുടർചികിത്സയും എല്ലാം കൂടി 35 ലക്ഷം രൂപ ഉടനെ കണ്ടെത്തണം.

പ്രവാസിയായ സുരേന്ദ്രൻ എന്ന സഹോദരന്റെ പൊന്നു മോനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മൾ എല്ലാവരും കൈ കോർക്കണം പൈസ ഇല്ലാത്തതിന്റെ പേരിൽ ഈ പൊന്നു മോൻ മരണത്തിലേക്ക് പോകരുതേ എന്ന പ്രാർത്ഥനയാണ് ഒരു നാട് മുഴുവൻ

ചാരിറ്റി വീഡിയോ ചെയ്യാൻ ഈ മോന് സമ്മതം അല്ലാത്തത് കൊണ്ട് തന്നെ പൊന്നു മോനെ പൈസ ഇല്ലാത്തതിന്റെ പേരിൽ മരണത്തിനു വിട്ടു കൊടുക്കാൻ പറ്റില്ല. അതുകൊണ്ടാണ് പ്രിയപെട്ടവരെ മോന്റെ കാര്യങ്ങൾ അറിയിച്ചു പരമാവധി സഹായം അടിയന്തരമായി സഹായിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. നമ്മൾ ഈ വിവരം കണ്ടിട്ടും സഹായിക്കാതെ പോയാൽ ഈ പൊന്നു മോൻ മരണത്തിലേക്ക് പോകും അങ്ങിനെ സംഭവിക്കരുതേ സഹായിക്കണേ പ്രിയപെട്ടവരെ...!!

എന്തൊക്കെ സംവിധാനങ്ങൾ ഉണ്ടോ അതൊക്കെ ഉപയോഗിച്ച്, ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അതൊക്കെ നിലവിൽ കൊണ്ടിവന്ന് ഈ പൊന്നുമോനെ സഹായിക്കാൻ എല്ലാവരും കൂടെ നിൽക്കണം

ഈ ഒരു വാർത്ത ഉടനെ എല്ലാവരിലും എത്തിച്ചു അടിയന്തരമായി സഹായം, സമാഹരിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കണേ പടച്ചവനെ ഓർത്തു

മോന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് നമ്പറും ഡീറ്റയിൽസും താഴെ ചേർക്കുന്നു മാക്സിമം ഈ വിവരം എല്ലാവരിലേക്കും ഷെയർ ചെയിതു പരമാവധി സഹായം സമാഹരിക്കാനുള്ള സംവിധാനം ഉണ്ടാക്കണേ.. നമ്മുടെ മോനെപോലെ കണ്ട്, നമ്മുടെ വീട്ടിലെ ഒരു പൊന്നുമോനെപോലെ ഓർത്ത് ഈ മോനെ സഹായിക്കണേ..

മോൻ പറഞ്ഞ ഒരു വാക്ക് അമ്മേ എനിക്ക് ഇനി സ്കൂളിൽ പോകാൻ സാധിക്കുമോ, എന്റെ കൂടെപടിക്കുന്ന കുട്ടികളോടൊപ്പം ഇനിയും പഠിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ, എനിക്ക് സ്കൂളിൽ പോകണം അമ്മേ കേട്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി സഹായിക്കണേ 🙏

POSTING DATE: 23/06/2023
G PAY& P PAY: 9605746458
NAME:SAJILA SURENDRAN
A/C: 50100634570202
IFSC: HDFC0002321
BRANCH: MATTANNUR
H D F C BANK
MOB: 9605746458
(AMARSHAN: 9447777087)

21/05/2023

മഴയെത്തും മുൻപേ...

മഴക്കാലമെത്താറായി, മഴക്കാലത്തിനുമുമ്പായി അപകടങ്ങള്‍ കുറക്കാനായി ഡ്രൈവര്‍മാരും, പൊതുജനങ്ങളും,ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്,

1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക.

2. സാധാരണ വേഗതയില്‍ നിന്നും അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.

3. വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.

4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

5. പഴയ റിഫ്‌ളക്ടർ / സ്റ്റിക്കറുകൾ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്‌ളക്ടറുകള്‍ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ലക്ടറുകളാണ് വേണ്ടത്.

6. വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം

7.വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു "വലിയ "കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.

8. മുൻപിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്ത് പൂർണമായും നിൽക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.

9. ബസ്സുകളിൽ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം

10. കുടചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.

11. വിന്‍ഡ് ഷിന്‍ഡ് ഗ്ലാസ്സില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സി.യുള്ള വാഹനമാണെങ്കില്‍ എ.സി.യുടെ ഫ്‌ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക

12. മഴക്കാലത്ത് വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവർമാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

13. റോഡരികിൽ നിർത്തി കാറുകളിൽ നിന്ന് കുട നിവർത്തി പുറത്തിറങ്ങുമ്പോൾ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവർ.

കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെയേറെ ശ്രദ്ധാപൂർവം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളൂ.

പൊതുജനങ്ങളോട്

1 മഴക്കാലത്ത് പൊതുവേ കാഴ്ച്ച കുറവായിരിക്കും. ആയതിനാല്‍ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡില്‍കൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കുക.

2. ഇളം നിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക എന്നത് നമ്മളെ ഡ്രൈവർമാർ ശ്രദ്ധിക്കപ്പെടാൻ നല്ലതാണ്.

3. റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കില്‍ ഫുഡ്പാത്തില്‍കൂടി നടക്കുക.

4. കുട ചൂടി നടക്കുമ്പോൾ റോഡിൽ നിന്ന് പരമാവധി ദൂരം മാറി നടക്കുക.

5. വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാൻ .

6. കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയിൽ ഒന്നിലേറെ പേർ.

7.സൈക്കിള്‍ യാത്രചെയ്യുമ്പോള്‍ ഇരട്ട സവാരി ഒഴിവാക്കുക

8.നല്ല ത്രെഡുള്ള ടയറുകള്‍, റിഫ്‌ളക്ടര്‍, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകള്‍, ലൈറ്റ് എന്നിവ ഉറപ്പാക്കുക.

9.വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക

10.ഒരു വാഹനത്തേയും മറികടക്കരുത്

11.കുടചൂടിക്കൊണ്ട് സൈക്കിള്‍ ഓടിക്കരുത്

12.റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇത് ഇടയാക്കും

13.വാഹനങ്ങളില്‍ കുട്ടികളെ പറഞ്ഞുവിടുന്നവര്‍ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും
എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം

14.ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.

സുരക്ഷിതമാകട്ടെ നമ്മുടെ യാത്രകൾ...




12/03/2023

ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരോട്.

1. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം.

2. നിങ്ങൾ പിറകിലൊരാളെ ഇരുത്തി യുള്ള പരിചയം ഉള്ള ഒരാളായിരിക്കണം.

3. പിറകിലിരിക്കാൻ തയ്യാറായ ആളടക്കം ഇരുന്നാൽ വാഹനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുമെന്നുറപ്പുണ്ടായിരിക്കണം.

4. നിങ്ങളെ കൂടാതെ പിറകിലുള്ളയാളും BIS മുദ്രയുള്ള ഹെൽമെറ്റ് കൃത്യമായി ധരിച്ചു എന്ന് ഉറപ്പാക്കണം.

5. ഫുട്ട് റെസ്റ്റ് (ചവിട്ടുപടി) കൃത്യമായി ഉള്ള വാഹനമാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കണം.

6. പുറകിലെ വീൽ പകുതി ഭാഗം കവർ ചെയ്യന്ന തരത്തിൽ സാരി ഗാർഡ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.

7.ഇരുവശങ്ങളിലും കാൽ വച്ച് ഫുട്ട് റെസ്റ്റിൽ ചവുട്ടി തന്നെ ഇരുന്നു എന്ന് ഉറപ്പാക്കണം.( ഒരു കാരണവശാലും ഒരു വശം തിരിഞ്ഞ് ഇരിക്കാനനുവദിക്കരുത്)

8. കൃത്യമായി ഹാൻഡ്‌ ഗ്രിപ്പിലോ നിങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ ശരീരത്തിലൊ പിടിച്ചിരിക്കാൻ നിർദ്ദേശിക്കുക.

9. സാരി,ഷാൾ തുടങ്ങിയ അയഞ്ഞ് ആടുന്ന വസ്ത്രങ്ങൾ ഒതുക്കി കെട്ടി മാത്രം ഇരിക്കാൻ ആവശ്യപ്പെടുക, ഇല്ലെങ്കിൽ അവ വീൽ സ്പ്രോക്കറ്റിൽ കുടുങ്ങി അപകടം സംഭവിക്കാനിടയാകും.

10. ചെറിയ കുട്ടിക ളാണെങ്ങളാണെങ്കിൽ സേഫ്റ്റി ബെൽട്ട് (Safety Harness )ഉപയോഗിച്ച് നിങ്ങളോട്‌ ചേർത്ത് ബന്ധിക്കുക.

11. ഒരു കാരണവശാലും ഒന്നിൽ കൂടുതലാളുകളെ വാഹനത്തിൽ കയറ്റരുത്.

12.നിയമപരമായിഅനുവദിക്കപ്പെട്ട വേഗതയിൽ അല്പം കുറച്ച് മാത്രം (സുരക്ഷിത വേഗത ) ഇരട്ട സവാരി നടത്താൻ ശ്രദ്ധിക്കുക.

13. ഹമ്പ്, റിമ്പിൾ സ്ട്രിപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പരമാവധി ശ്രദ്ധിച്ച് വേഗത കുറച്ച് വണ്ടിയോടിക്കുക.

14. നാലു വയസിൽ താഴെ പ്രായമുള്ള കുട്ടി വാഹനത്തിൽ ഉണ്ടെങ്കിൽ വേഗത 40 kmphൽ കൂടാൻ പാടില്ല.


04/02/2023

അറിയിപ്പ്

02/02/2023

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിഞ്ഞിരിക്കേണ്ട
കാര്യങ്ങൾ ....... 🔥🔥

കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്.

വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്.

പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം.

അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.

1.ഫ്യൂവൽ ലീക്കേജ്

കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം.
ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.
ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. പ്രശസ്തമായ പല കമ്പനികളുടെയും വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള പരാതികൾ നിത്യ സംഭവങ്ങളാണ്. ചില വാഹനങ്ങളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ വാഹനത്തിൻറെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ വരുന്ന ഫ്യുവൽ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 °C ആണ് പെട്രോളിന്റെ self ignition temperature( spark ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ ) ഡീസലിന്റെ 210°C ഉം എന്നാലും പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് vaporize ചെയ്യുന്നതിനാൽ കത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും exhaust സിസ്റ്റത്തിന്റേയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 °C വരെ ചൂട് പിടിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളാണ് , അതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ് .

ഇന്ധന ലീക്കേജ് മാത്രമല്ല എൻജിൻ കമ്പാർട്ട്മെന്റിൽ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്കറ്റുകൾ, വാഷറുകൾ, റബ്ബർ റിങ്ങുകൾ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകൾ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കൽ തീ പടർന്നാൽ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജ്കൾ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയിൽ പെടാതിരിക്കാനും കാരണമാകും.

2.ഗ്യാസ് ലീക്കേജ്.

LPG മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാധ്യതകൾ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടർന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കൺവെർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൽപിജി കൺവേർഷൻ കിറ്റിലെ solenoid valve, regulator/vaporizer, filter, gas tube, tank തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണമെന്നും ഗ്യാസ് ടാങങ്ക് മൂന്നു വർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും 15 വർഷം കഴിഞ്ഞാൽ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടർ റൂൾസ് പ്രകാരം നിഷ്കർഷിച്ചിട്ടുള്ളത് എന്നാൽ എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കുക പോലും ഇല്ല .

3. അൾട്ടറേഷനുകൾ

55/60 watts ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 - 130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവർ തീ ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് പല രാജ്യങ്ങളും നിരാധനം ഏർപ്പെടുത്തിയിട്ടുള്ള 300 °C വരെ ചൂടാകാവുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്. നിയമ വിധേയമല്ലാത്ത xenon / plasma HID ബൾബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. മനസ്സിലാക്കേണ്ട വസ്തുത ഓവർ ഹിറ്റാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , Short-circuit ആയാൽ മാത്രമെ fuse ഉരുകുകയുള്ളൂ എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റിൽ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ wiring കളാണ് ഉപയോഗിക്കാറ് എന്നതും വയർ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും.
വാഹന മാനുഫാക്ചററുടേതല്ലാത്ത വ്യാജ wiring harness കളും , coupling ന് പകരം വയർ പിരിച്ച് ചേർത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്. ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽ നിന്ന് ഫ്യൂസ് ബോക്സ് വഴി അല്ലാതെ വലിക്കുന്ന ചെറിയ ഇലക്ടിക് വയറുകൾ പോലും വലിയ തീപിടുത്തത്തിലേക്ക് നയിച്ചേക്കാം എന്നതിനാൽ കർശനമായി ഒഴിവാക്കുക തന്നെ വേണം.

4 ഫ്യൂസുകൾ:

വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

5. ബാറ്ററികളും ചാർജിംഗ് സർക്യൂട്ടും:

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിന് കാരണമായേക്കാം.

ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം. ഇലക്ടിക് വാഹനങ്ങളിൽ ചിലതെങ്കിലും പ്രാരംഭ ഡിസൈൻ ഘട്ടങ്ങളിൽ തീപിടിത്ത സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ആയത് മിക്കവാറും പരിഹാരം കാണാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട് Tesla , Chevrolet volt എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

6. കാറ്റലിറ്റിക് കൺവർട്ടറുകളും Exhaust സിസ്റ്റവും :

സാധാരണയായി catolitic converter ന്റെ താപനില 600 °C മുതൽ 750 °C വരെയാണ് എന്നാൽ clogging മൂലമൊ സ്പാർക്ക് പ്ലഗിന്റെ തകരാർ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാൽ കാറ്റലിറ്റിക് കൺവർട്ടറിന്റെ താപനില വളരെ പെട്ടെന്ന് തന്നെ 1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോർ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്നിബാധ ഉടലെടുക്കുന്നതിനും കാരണമാകും. Exhaust മാനിഫോൾഡിനെ സ്പർശിക്കുന്ന രീതിയിലുള്ള ഫ്യുവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ട ഒന്നാണ് -

7. കൂളിംഗ് സിസ്റ്റത്തിന്റെ തകരാർ:

ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാർ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും , ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ തകരാറുകളും എൻജിന്റെ താപനില വർദ്ധിക്കുന്നതിനും അതു മൂലം റബ്ബർ ഭാഗങ്ങൾ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

8. കൂട്ടിയിടികളും മെക്കാനിക്കൽ തകരാറുകളും :

കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്. കേരളത്തിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ 44 പേർ കൊല്ലപ്പെടുകയും 22 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത് ഇത്തരത്തിൽ ഒന്നാണ് . അപകടത്തിൽ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഡീസൽ ടാങ്കിൽ ഇടിച്ച് കത്തു പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്.

9. പാർക്കിംഗ് സ്ഥലവും പരിസരങ്ങളും :
ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങൾ അഗ്നിക്കിരയായ 2019 ലെ ബാംഗ്ലൂർ യാലഹങ്കയിലെ ഏയ്റോ ഇൻഡ്യ എയർഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്ധർ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം.

10. തീപ്പെട്ടി / ലൈറ്റർ/സ്‌റ്റൗ എന്നിവയുടെ ഉപയോഗം :

തീപ്പെട്ടിയൊ /ലൈറ്ററുകളൊ കത്തിച്ച് പിടിച്ചു കൊണ്ട് എൻജിൻ കംപാർട്ട്മെന്റൊ ഫ്യുവൽ ടാങ്കൊ ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നതൊ റിപ്പയറിന് ശ്രമിക്കുന്നതൊ അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലൻസറിൽ സ്പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകളും , തീ പിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും തീപിടിത്തത്തിന്റെ കാരണങ്ങളിൽ പെടുന്നു.

11. ആംബുലൻസുകൾ:

ആംബുലൻസിന് തീ പിടിച്ച് രോഗി മരിച്ചതടക്കം നിരവധി സംഭവങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ആണ് ഇതിലെ പ്രധാന വില്ലൻ. ഓക്സിജൻ കത്താൻ ആവശ്യമായ വാതകമാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ അത് സ്ഫോടനത്തിന് തന്നെ കാരണമായേക്കാം എന്ന അറിവ് കുറവാണ്. സാധാരണയായി 21% ഓക്സിജനാണ് അന്തരീക്ഷത്തിൽ ഉണ്ടാവുക . എന്നാൽ അതി മർദ്ദത്തിലുള്ള ഓക്സിജൻ ടാങ്കിൽ നിന്നുള്ള ലീക്കേജ് പലപ്പോഴും ചെറിയ സ്പാർക്കിനെ വരെ വലിയ അഗ്നിബാധയിലേക്ക് നയിക്കും. 24 % അധികം ഓക്സിജൻ അന്തരീക്ഷ വായുവിലുണ്ടായുന്നത് പ്രവചനാതീതമായ ഫലമുളവാക്കും, അധിക മർദ്ദത്തിലുള്ള ഓക്സിജൻ ഓയിൽ,ഗ്രീസ്, റബ്ബർ എന്നിവയുമായി പ്രതിപ്രവർത്തിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സിലിണ്ടറുകൾ സാധാരണയായി ഇരുമ്പ് ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുണ്ടാവുമെങ്കിലും താൽക്കാലികമായി സിലിണ്ടർ വാഹനത്തിൽ എടുത്ത് വച്ച് പോകുന്നവരും ഉണ്ട് ഇത്തരം സാഹചര്യത്തിൽ വാഹനം ഇടിച്ചാലൊ വാഹനം ചെറുതായി ചെരിഞ്ഞാൽ പോലുമോ സിലിണ്ടർ മറിഞ്ഞ് വീണോ നിരങ്ങി നിങ്ങിയൊ റെഗുലേറ്ററുകൾകൾക്ക് തകരാർ സംഭവിച്ച് ഓക്സിജൻ ലീക്ക് സംഭവിക്കുയും അത് അഗ്നിബാധയിലേക്ക് നയിക്കുകയും ചെയ്യാം.

📛പരിഹാര മാർഗ്ഗങ്ങൾ

• കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക, സ്വകാര്യ വാഹനങ്ങളിലടക്കം ചെറിയ fire extinguisher എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുക.
വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വക്കുന്നതും ശീലമാക്കുക ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
• കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക -
• വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുകതന്നെ വേണം.
• ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
• പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.
• വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
• കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
• വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് (പ്രിസം ഇഫക്ട് ) സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
• വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.

• വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സാനിറ്റൈസറുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.
• ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
• സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്.

സർവ്വോപരി ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ സ്വായത്തമാക്കുക എന്നതും പ്രധാനമാണ്

🚒തീപിടിച്ചാൽ എന്തു ചെയ്യണം ?

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം . ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക,
DCP type fire extinguisher ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലെങ്കിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക.
വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

ഈ അറിവുകൾ വാഹനം ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക...

✍️ Dilip Kumar KG
Motor vehicles Inspector
SRTO Perumbavoor



Address

Nayattupara
Kannur
670595

Alerts

Be the first to know and let us send you an email when Nayattupara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nayattupara:

Share

Category