pablo_books

pablo_books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from pablo_books, Shopping & retail, Hilal complex, Kanhangad.

'ഉച്ചാന്തലമേലേ പുലർകാലേ' ☘️By : SUBIN AMBITHARAYIL✨'വീടെ'ന്ന കവിതയിൽ തുടങ്ങി 'ബ്രേക്ക് അപ്പി'ൽ അവസാനിക്കുന്ന ഒരു ശീതക്കാ...
22/02/2024

'ഉച്ചാന്തലമേലേ പുലർകാലേ' ☘️

By : SUBIN AMBITHARAYIL✨

'വീടെ'ന്ന കവിതയിൽ തുടങ്ങി 'ബ്രേക്ക് അപ്പി'ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു 'ഉച്ചാന്തലമേലേ പുലർകാലേ'. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു 'മില്ലെനിയം ബോൺ' കുട്ടിയുടെ കാഴ്ചയിലാണ് സുബിൻ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു 'ഡയരക്ടർ ബ്രില്യൻസ് ' കൂടിയാണത്. അവതാരിക: പി. രാമൻ. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പൻ, വെള്ളം കോരുന്നപെൺകുട്ടി, ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകൾ.

ലൈലാ മജ്നു💝നിസാമി✨വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട...
21/02/2024

ലൈലാ മജ്നു💝

നിസാമി✨

വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട് മാതളമലരുകൾ വിട രുന്നു. ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീർ പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയിൽ നിലാവും മഴയും ഒന്നായി പെയ്യും. മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാൻ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേർ, ഹൃദയത്തിൽ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ, ഇരുളിടങ്ങൾക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു. നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോക സാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.

പരിഭാഷ: മുരളി മംഗലത്ത്

♥️🫂
08/02/2024

♥️🫂

വാസു മാഷിന് വിട... 🌹എഴുത്തുകാരൻ, നാടകപ്രവർത്തകൻ, ഗ്രന്ഥശാലാപ്രവർത്തകൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺ...
31/01/2024

വാസു മാഷിന് വിട... 🌹

എഴുത്തുകാരൻ, നാടകപ്രവർത്തകൻ, ഗ്രന്ഥശാലാപ്രവർത്തകൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ച വാസു ചോറോട് വിടവാങ്ങി. പടന്ന എം ആർ വി ഹയർ സെക്കൻ്ററി സ്കൂൾ പ്രഥമാധ്യാപകനായിരുന്നു.

🌸ജനുവരി 30ഗാന്ധി രക്തസാക്ഷി ദിനം
30/01/2024

🌸
ജനുവരി 30

ഗാന്ധി രക്തസാക്ഷി ദിനം

🌀ഇസ്രയേല്‍ അധിനിവേശത്തെ സാധൂകരിക്കുന്ന ആഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കൃതി. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ലോ...
29/01/2024

🌀

ഇസ്രയേല്‍ അധിനിവേശത്തെ സാധൂകരിക്കുന്ന ആഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കൃതി. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതരിലൊരാളായ ഇലാന്‍ പപ്പേയുടെ Ten myths about Israel എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ.

🪅എനിക്കിനി കാത്തിരിക്കാനുള്ളത് അധികദൂരമില്ലാത്ത മരണത്തിനു വേണ്ടി മാത്രമാണ്...സ്നേഹം 🍃 കാമം 🍀ഭ്രാന്ത് 🍂                  ...
29/01/2024

🪅
എനിക്കിനി കാത്തിരിക്കാനുള്ളത് അധികദൂരമില്ലാത്ത
മരണത്തിനു വേണ്ടി മാത്രമാണ്...

സ്നേഹം 🍃
കാമം 🍀
ഭ്രാന്ത് 🍂

എനിക്ക് രാധയാകേണ്ട മീരയായാൽ മതി.. രാധ, പതിനാറായിരത്തെട്ടിൽ ഒരുവളാണ്,മീര ഒന്നേയുള്ളൂ...കാണാതിരിക്കുമ്പോൾ കാണണമെന്നു തോന്ന...
28/01/2024

എനിക്ക് രാധയാകേണ്ട മീരയായാൽ മതി..
രാധ, പതിനാറായിരത്തെട്ടിൽ ഒരുവളാണ്,
മീര ഒന്നേയുള്ളൂ...
കാണാതിരിക്കുമ്പോൾ കാണണമെന്നു തോന്നാറുണ്ടോ?
തനിച്ചിരിക്കുമ്പോൾ സംസാരിക്കണമെന്നു തോന്നാറുണ്ടോ?
കാണുമ്പോൾ നെഞ്ചോട് ചേർത്തുപിടിക്കണമെന്നു തോന്നാറുണ്ടോ? ഹൃദയം നിറഞ്ഞതുപോലെ തോന്നാറുണ്ടോ? പിരിയുമ്പോൾ ലോകം ശൂന്യമായതുപോലെ തോന്നാറുണ്ടോ?

'ഞാൻ പൈങ്കിളിയല്ല!

'അത് യഥാർത്ഥ പ്രേമം അറിയാഞ്ഞിട്ടാണ്'

അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. ചുരുളന്‍ മുടിയിഴകള്‍ക്കു കീഴില...
24/01/2024

അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം. ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

🌀പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകത...
22/01/2024

🌀
പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.
-ഇന്ദുമേനോൻ

സ്വപ്നത്തിൽ തന്റെ ശരീരത്തിൽ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യൻ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവിൽ അവർ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങൾ, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങൾ, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കൽറ്റ് പാഠങ്ങളുമായും ക്രിസ്ത്യൻ-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലർത്തുന്ന നോവലാണ് അനാഹി.
-മരിയ റോസ്

പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തിൽ പൂർവമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവൽ

🪩പല ലോകങ്ങളിലേക്കുള്ള യാത്രകളുടെ പുസ്തകംപല ദേശങ്ങളും ഭാഷകളും രുചികളും നിറഞ്ഞ തീവണ്ടിക്കംപാർട്ട്മെന്റുകൾ, മനുഷ്യജീവിതത്തി...
19/01/2024

🪩
പല ലോകങ്ങളിലേക്കുള്ള യാത്രകളുടെ പുസ്തകം

പല ദേശങ്ങളും ഭാഷകളും രുചികളും നിറഞ്ഞ തീവണ്ടിക്കംപാർട്ട്മെന്റുകൾ, മനുഷ്യജീവിതത്തിന്റെ അമ്പരപ്പിക്കുന്ന അടരുകളുള്ള മഹാനഗരങ്ങൾ, രാജവീഥികൾ, പിൻവഴികൾ, ആൾക്കൂട്ടങ്ങൾ ആനന്ദനൃത്തമാടുന്ന ഉത്സവപ്പറമ്പുകൾ, മണ്ണും മനുഷ്യന്റെ വിയർപ്പും മണക്കുന്ന നാട്ടുചന്തകൾ, കാഷായവും ധൂപക്കൂട്ടുകളും മണക്കുന്ന ആശ്രമങ്ങൾ, ഇന്ദ്രിയാതീതഗന്ധങ്ങളുള്ള സൂഫീപഥങ്ങൾ, യൗവനം തിളയ്ക്കുന്ന പബ്ബുകൾ, തെരുവുകൾ, ധാന്യം മണക്കുന്ന വയൽപ്പരപ്പുകൾ, കാലം കുറുകിയൊതുങ്ങിയ സ്മാരകങ്ങൾ, കടലോരങ്ങൾ..

ദൂരങ്ങൾ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്ന യാത്രികരുടെ വഴികളപ്പാടെ മായ്ച്ചുകളഞ്ഞ മഹാമാരിക്കാലത്ത്, കെട്ടഴിഞ്ഞ കാറ്റുപോലെ മുൻപ് പലപ്പോഴായി അലഞ്ഞ പാതകളുടെയും കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഓർമ്മകളിലൂടെയുള്ള യാത്രകളാണിത്. ഭൂട്ടാൻ, തായ്ലൻഡ്, വിയറ്റ്നാം , ശ്രീലങ്ക, ജമ്മു, കൊൽക്കത്ത, ഡൽഹി, കന്യാകുമാരി, തിരുവണ്ണാമല… തുടങ്ങി പല പല ലോകങ്ങളിലേക്കുള്ള യാത്രകൾ. ഭൗതികനേത്രങ്ങളുടെ യുക്തികൾക്കും നിർവചനങ്ങൾക്കുമപ്പുറത്തുള്ള സ്വത്രന്തസഞ്ചാരങ്ങളുടെ നിഗൂഢരസങ്ങളും കൗതുകങ്ങളും അനുഭവിപ്പിക്കുന്ന രചന.

ശ്രീകാന്ത് കോട്ടക്കലിന്റെ ഏറ്റവും പുതിയ പുസ്തകം.
🌴

🎺ഈ നോവലിൽ രചയിതാവ് ഉപയോഗിക്കുന്ന രണ്ട് പ്രധാന ഉപകരണങ്ങൾ ഉണ്ട്. ഇവ 'അലഹായൂദ് പ്രാർത്ഥന' അല്ലെങ്കിൽ പിതാവായ ദൈവത്തിന്റെ പ്...
18/01/2024

🎺
ഈ നോവലിൽ രചയിതാവ് ഉപയോഗിക്കുന്ന രണ്ട് പ്രധാന ഉപകരണങ്ങൾ ഉണ്ട്. ഇവ 'അലഹായൂദ് പ്രാർത്ഥന' അല്ലെങ്കിൽ പിതാവായ ദൈവത്തിന്റെ പ്രാർത്ഥന, 'അമര പാണ്ഡാൽ' അല്ലെങ്കിൽ വിശാലമായ കാപ്പിക്കുരു എന്നിവയാണ്. കഥയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രണ്ട് സംവേദനാത്മക ചിഹ്നങ്ങളാണ് അലഹയുടെ പ്രാർത്ഥന, അമര പാണ്ഡാൽ. കാപ്പിക്കുരുവിന്റെ മുകളിൽ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് ആനി നോവലിന്റെ തുടക്കത്തിൽ സങ്കൽപ്പിക്കുന്നത്, അത് ഗംഭീരവും ആനന്ദം നിറഞ്ഞതുമാണ്. പിന്നീട് ഒരു റോഡ് റോളർ ബീൻ സ്റ്റാക്ക് എൻ‌ക്ലോസറിന്റെ പകുതിയോളം പൊളിച്ചുമാറ്റുന്നു, അതേസമയം ഒരു പാത പ്രത്യക്ഷപ്പെടുന്നു. മാറ്റത്തിന്റെയും വികാസത്തിന്റെയും പ്രതീകമായി ആനിയുടെ സ്വപ്നങ്ങൾ തകർക്കുന്നതിനെ ഇത് സാങ്കൽപ്പികമായി സൂചിപ്പിക്കുന്നു- റോഡ് റോളർ. രണ്ടാമത്തെ ഉപകരണം 'അലഹായൂദ് പ്രഥാന' ആണ്. മുത്തശ്ശിയിൽ നിന്ന് തിന്മയെ പുറന്തള്ളാൻ ശക്തിയുള്ള 'അലഹാസ്' പ്രാർത്ഥന ഒരു ദിവസം താൻ കൈവശമാക്കുമെന്ന് ആനി പ്രതീക്ഷിക്കുന്നു. നോവലിന്റെ അവസാനത്തിൽ, മുത്തശ്ശി അവൾക്ക് പാരായണം ചെയ്ത 'അലഹാസ്' പ്രാർത്ഥനയുടെ ഏക ഉടമയായി അവൾ മാറുന്നു, പക്ഷേ അവളുടെ ജനങ്ങളുടെ ഉപസംസ്കാരത്തിന്റെയും നാശത്തിന്റെയും ഏക ഉടമയായി അവൾ മാറി.

Address

Hilal Complex
Kanhangad
671315

Alerts

Be the first to know and let us send you an email when pablo_books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to pablo_books:

Share