cpanishkumar

Call Directions Contact the business

cpanishkumar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from cpanishkumar, Shopping & retail, CPS restaurant Pallippad, Haripad.

09/08/2023
Good morning 🌄🌹💙"വചനാമൃതം" "ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കു...
20/06/2023

Good morning 🌄🌹💙"വചനാമൃതം"

"ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സർവകോശങ്ങളിലും നിറയ്ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാർഗം."
-സ്വാമി വിവേകാനന്ദൻ
💜🧡💙🌹

പ്രണാമം ❤🙏
31/01/2023

പ്രണാമം ❤🙏

26/01/2023

🇮🇳🇮🇳🇮🇳🇮🇳സ്വതന്ത്ര ഭാരത തംബുരുവുണർന്നു....അഭിമാനത്തോടെ..... ഹൃദയം നിറഞ്ഞ് ... റിപ്പബ്ലിക്ക് ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാൻ ഉറച്ച തീരുമാനമെടുത്ത് ചരിത്രം തീർത്ത ആ ദിവസം . രാജ്യം റിപ്പബ്ലിക് ആയതിൻറെ 74-ാം വാർഷികമാണ് .നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നാലെ ഒരുപാട് മനുഷ്യരുടെ പോരാട്ടവും ത്യാ​ഗവുമാണ് ഉള്ളത്. ത്യാഗത്തിൻറെ ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം.
"സ്വതന്ത്ര ഭാരത തംബുരുവുണർന്നു …."
ചന്ദ്രശേഖർ തിവാരി, ആസാദിക്ക് വേണ്ടി ചാട്ടവാറടിയേറ്റത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് .ചന്ദ്രശേഖർ ആസാദെന്ന സ്വാതന്ത്ര്യ സമര ഭടനായി അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും 24 ..

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുക്കുമ്പോൾ കേവലം പത്തൊൻപത് വയസ്സ് മാത്രമായിരുന്നു ഖുദിറാം ബോസിന്റെ പ്രായം .. പ്രഫുല്ല ചാക്കിക്ക് അന്ന് പ്രായം ഇരുപത്.

1857 ന്റെ പട്ടടയിൽ ആളിക്കത്തിയ തീജ്വാലകളിൽ ഏറ്റവും തിളക്കമുള്ളതിനുടമ മണികർണികയെന്ന ഝാൻസിറാണിയായിരുന്നു . മുപ്പതാമത്തെ വയസ്സിൽ പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന അഗ്നിശിഖകൾ സമ്മാനിച്ച് വിടപറയുമ്പോൾ ആ പേര് അനശ്വരമാക്കാൻ ഭാരതവും മറന്നില്ല ..

സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം എന്നുദ്ഘോഷിച്ചു കൊണ്ട് കയർകുടുക്കിനെ പൂമാലകളാക്കി കടന്നു പോയപ്പോൾ ശിവറാം രാജഗുരുവിനും സുഖദേവ് താപ്പറിനും ഭഗത് സിംഗിനും ഇരുപത്തഞ്ച് വയസ് പോലും തികഞ്ഞിരുന്നില്ല.

സർഫറോഷി കി തമന്ന എഴുതിയ തൂലികയ്ക്കൊപ്പം നിറതോക്കും കയ്യിലേന്തി ബ്രിട്ടീഷ് ചോറ്റു പട്ടാളത്തിനെതിരെ യുദ്ധം ചെയ്ത രാം പ്രസാദ് ബിസ്മിലും പിൻഗാമികൾ രാഷ്ട്രത്തിനു വേണ്ടി പോരാടി മരിക്കുന്നതാണെന്റെ സ്വപ്നം എന്ന് പ്രഖ്യാപിച്ച അഷ്ഫഖുള്ള ഖാനും ജീവിതം ഹോമിച്ചത് മുപ്പത് വയസ്സ് പൂർത്തിയാകുന്നതിനു മുൻപാണ് ..

ആധുനിക ഭാരതീയ വനിതകൾ സ്വാതന്ത്ര്യ സമരത്തിന് മുന്നിട്ടിറങ്ങണമെന്ന് പ്രഖ്യാപിച്ച് സായുധ പോരാട്ടത്തിനിറങ്ങി ജീവൻ വെടിയുമ്പോൾ പ്രിതിലത വഡ്ഡേദാറിന് പ്രായം വെറും 21.

മദൻലാൽ ധിംഗ്രയും ഭഗവതിചരൺ വോറയും അനന്ത ലക്ഷ്മൺ കാൻഹരേയും വസുദേവ ബൽവന്ത് ഫഡ്കേയും മംഗൾ പാണ്ഡേയും നാനാസാഹിബും ഹേമുകാലാനിയും താന്തിയാതോപ്പിയുമടങ്ങുന്ന സായുധ വിപ്ളവകാരികളിൽ ഏറിയ കൂറും വീരമൃത്യു വരിച്ചത് യുവത്വം തുളുമ്പി നിൽക്കുന്ന സമയത്താണ്.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങൾ പാർക്കുന്ന നമ്മുടെ രാഷ്ട്രം സ്വതന്ത്രമായി നിലനിൽക്കുന്നതിന് പിന്നിൽ സ്വന്തം യുവത്വം രാഷ്ട്ര ദേവതയുടെ പാദങ്ങളിൽ അർച്ചന ചെയ്തവരുടെ ത്യാഗവും കൂടിയുണ്ടെന്നുള്ള കാര്യം നാം മറക്കരുത് ..

ഇന്ന് ദേശീയ യുവജന ദിനം"സൈക്ളോണിക് ഹിന്ദു " ജനുവരി 12   വിവേകാനന്ദ സ്മരണയിൽ ഭാരതം തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ 1...
12/01/2023

ഇന്ന് ദേശീയ യുവജന ദിനം"സൈക്ളോണിക് ഹിന്ദു " ജനുവരി 12 വിവേകാനന്ദ സ്മരണയിൽ ഭാരതം
തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനദിന വാർഷികമാണിന്ന്. അദ്ദേഹത്തിന്റെ പല മഹത് വചനങ്ങളും മുന്നോട്ട് നീങ്ങാൻ നാം ഓരോരുത്തർക്കും പ്രചോദനമാകാറുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നവഭാരതത്തിന്റെ ആത്മീയാചാര്യൻ, നവോത്ഥാന നായകൻ, വിശ്വ മാനവികതയുടെ ആൾരൂപം, ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു എന്നീ നിലകളിൽ ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

1985-ൽ കേന്ദ്ര സർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ശേഷം നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായി ദേശീയ യുവജന ദിനം മാറി. ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജന ദിനം ആഘോഷമാക്കുന്നു.

പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹത്തിന്റെ ജനനം. 1863 ജനുവരി 12-നാണ് നരേന്ദ്രനാഥ് ദത്തയായി ആണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. തന്റെ ചെറുപ്പ കാലം മുതൽ ആത്മീയത നിറഞ്ഞ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം. ചെറിയ പ്രായം മുതൽ തന്നെ ധ്യാനം പരിശീലിക്കുമായിരുന്ന അദ്ദേഹം പിന്നീട് ഇതിന്റെ ഭാഗമായി ബ്രഹ്‌മസമാജ പ്രസ്ഥാനത്തിൽ ചേർന്നു. പിന്നീട് ഇന്ത്യൻ തത്ത്വചിന്തകളും വേദാന്തവും യോഗയും പരിചയപ്പെടുത്തി പാശ്ചാത്യ ലോകത്തിന് പുതിയൊരു പ്രകാശം പകർന്നു നൽകി.

1881-ലാണ് ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനെ വിവേകാനന്ദൻ പരിചയപ്പെടുന്നത്. സുഹൃത്തായ നരേന്ദ്രനാഥ് മിത്രയുടെ വീട്ടിൽ വച്ചാണ് അദ്ദേഹം പരിചയപ്പെട്ടത്. തുടർന്ന് പരമഹംസനിൽ ആകൃഷ്ടനായ അദ്ദേഹം ദക്ഷിണേശ്വരത്ത് ചെന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. അത് വിവേകാനന്ദന്റെ ജീവിതത്തെ മാറ്റിമറിച്ചു. നരേന്ദ്രൻ പരമഹംസരുടെ പ്രിയശിഷ്യനായി മാറി. ഇതിൽ നിന്ന് ജീവിതത്തിന് പുതിയ അർത്ഥവും, കരുത്തും, ആത്മീയ ചൈതന്യവും കൈവന്ന അദ്ദേഹം ഈ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചു. അന്ധവിശ്വാസങ്ങൾ, ജാതി, അയിത്തം തുടങ്ങിയവയെ അദ്ദേഹം എതിർത്തിരുന്നു. തികഞ്ഞ കർമ്മയോഗിയായ അദ്ദേഹത്തിന് രാജ്യത്തെ യുവാക്കളിൽ ഉറച്ച വിശ്വാസമാണ് ഉണ്ടായിരുന്നത്.

‘ എനിക്ക് വേണ്ടത് ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്, അതിനുളളിൽ അതേവസ്തുക്കൾ കൊണ്ടുളള മനസ്സും ഉണ്ടാകണം’ എന്നാണ് വിവേകാനന്ദൻ യുവാക്കൾക്കു നൽകിയ സന്ദേശം. യുവാക്കൾ അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആത്മീയ ശക്തിയിലൂടെയും രാജ്യത്തിന്റെ ഗതി തന്നെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

ആത്മവിശ്വാസത്തോടെ വളരാൻ അദ്ദേഹം യുവജനങ്ങൾക്ക് പ്രചോദനം നൽകി. ജീവിതത്തിലുണ്ടായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാകണമെന്നും അ

കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും.ആശങ്കകൾ അടിസ്ഥാനരഹിതം"ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു ...
11/01/2023

കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും.
ആശങ്കകൾ അടിസ്ഥാനരഹിതം

"ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും..!" പുതിയ "ഫേസ്ബുക്ക് അൽഗോരിതം." മൂലം ഒറ്റപ്പെടാൻ ചാൻസ് ഉണ്ടെന്ന ചിന്തയിൽ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. "കേശുമാമൻ സിൻഡ്രോം" എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിൻഡ്രോം . ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.

പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.

ഒരാളുടെ ഇഷ്ട വിഷയങ്ങൾ അടങ്ങിയ പോസ്റ്റുകൾ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യുന്നവയിൽ ജനപ്രീതി നേടിയവ ആദ്യം കാണുവാൻ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫെസ്ബൂക് അൽഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റിൽ നമുക്ക് മറുപടി തരുന്നവർ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാൽ പിന്നീടുള്ള പോസ്റ്റുകൾ ഒരു പക്ഷേ അവർ കാണണമെന്നില്ല.

2018 മുതൽ ഫേസ്‌ബുക്ക് അൽഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളിൽ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുൻഗണന പ്രകാരം ഈ അൽഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അൽഗോരിതത്തിലെ ഇത്തരം മുൻഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. അതിനാൽ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകൾ നമ്മൾ എന്നും കാണണമെന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കൽ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020 ലും വ്യപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ഇടവിട്ടിടവിട്ട് ഫെയ്‌സ്‌ബുക്കിൽ കറങ്ങിനടക്കുന്ന മെസ്സേജ് ആണിത്. ഒരിടവേളക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടും.

Address

CPS Restaurant Pallippad
Haripad
690512

Telephone

+917306401895

Website

Alerts

Be the first to know and let us send you an email when cpanishkumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to cpanishkumar:

Shortcuts

Share