Nazco Furniture

Nazco Furniture Advertisement

24/01/2026

ഇസ്‌ലാമിക റിപ്പബ്ലിക്കും മതരാഷ്ട്രവും ഒന്ന് വിശദീകരിക്കാമോ?
ഒരു സഹോദരിയുടെ ചോദ്യത്തിനു ചെറിയ രീതിയിൽ മറുപടി തയ്യാറാക്കിയതാണ്... കൂടുതൽ അറിയുന്നവർ കമൻ്റിൽ വരണെ👇

*മതരാഷ്ട്രം*
മതരാഷ്ട്രത്തിൻ്റെ ഉറവിടം തന്നെ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തതാണ്...പിന്നെ എങ്ങനെയാണ് അതിനെ ഇസ്‌ലാമുമായി കൂട്ടിക്കുഴക്കുന്നത്.?

മതരാഷ്ട്രം ഉദാഹരണം ചരിത്രത്തിലെ വത്തിക്കാൻ ചില മദ്ധ്യകാല യൂറോപ്യൻ രാജ്യങ്ങൾ.... ഫറോവ നിംറൂദ് മാരുടെ ഭരണം...ജനങ്ങളുടെ അഭിപ്രായത്തിന് പുല്ല് വിലയാണ് ഉണ്ടാവുക...
മതഗ്രന്ഥങ്ങളുടെ കർശന വ്യാഖ്യാനം നിയമമായി മാറുന്നു.
ഭരണാധികാരിയെ ചോദ്യം ചെയ്യാൻ പാടില്ല... മനുഷ്യരെ ജാതീയമായും മതകീയമായും വേർതിരിക്കും...

മധ്യകാല യൂറോപ്പിൽ ഏകദേശം 5-ാം നൂറ്റാണ്ട് മുതൽ 15-ാം നൂറ്റാണ്ട് വരെ റോമൻ സാമ്രാജ്യം തകർന്നതിന് ശേഷം യൂറോപ്പിൽ ഉണ്ടായ രാഷ്ട്രീയ–സാമൂഹിക കാലഘട്ടം എങ്ങനെയായിരുന്നു.?

കത്തോലിക്കാ സഭയായിരുന്നു സമൂഹത്തിന്റെ കേന്ദ്രശക്തി... ഇവർ
രാജാക്കന്മാരേക്കാൾ ശക്തമായിരുന്ന കാലങ്ങൾ വരെ ഉണ്ടായി...
പോപ്പ്(പുരോഹിതൻ) ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിൽ അവസാന തീരുമാനവും പരമാധികാരവും എപ്പോഴും പോപ്പിനാണ്...

ജനാധിപത്യമില്ല, റിപ്പബ്ലിക്കുമില്ല..അതു കൊണ്ട് തന്നെ പൊതുജന തിരഞ്ഞെടുപ്പ് ഇല്ല
പാർലമെന്റ് ഇല്ല
പൗരന്മാർ ഭരണാധികാരിയെ മാറ്റുന്ന സംവിധാനമില്ല.

ചുരുക്കി പറഞ്ഞാൽ ജനങ്ങളെ അടിച്ചമർത്തി സ്വാതന്ത്ര്യം നിഷേധിച്ച് സാധാരണ ബഹുമത രാജ്യങ്ങൾക്ക് മാതൃകയാക്കാൻ പറ്റാത്തത്
ഇസ്‌ലാമിക ചരിത്രത്തിലെ ഭരണരീതികളോട് ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റില്ല...

*ഇസ്‌ലാമിക റിപ്പബ്ലിക്*
(മൂല്യാധിഷ്ഠിത റിപ്പബ്ലിക്)
ജനങ്ങളുടെ സമ്മതത്തോടെയും (ജനാധിപത്യം) ഇസ്‌ലാമിക മൂല്യങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭരണരീതിയാണ് ...

ജനങ്ങളാണ് ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നത്

ഇസ്‌ലാമിക മൂല്യങ്ങൾ ഉൾകൊള്ളിച്ച ഭരണഘടന നിയമങ്ങളായിരിക്കും... ജാതി മത ഭേദമന്യ എല്ലാവർക്കും പൗരാവകാശം...ഭരണാധികാരിയെ വിമർശിക്കാനും മാറ്റാനും സംവിധാനമുണ്ട്...

ഉദാഹരണം
*മദീന ഭരണക്രമം*
ഇത് ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയാണ്.
പ്രധാന സവിശേഷതകൾ:

മുസ്ലിംകളും ജൂതരും മറ്റ് ഗോത്രങ്ങളും ഒരു ഉമ്മയായി
നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരായി
അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാം പരിഗണിച്ച് കാര്യങ്ങൾ ശൂറ (കൂടിയാലോചന) വഴി തീരുമാനങ്ങൾ എടുക്കുന്നതായിരുന്നു രീതി...
ഇത് മതരാഷ്ട്രമല്ല കാരണം:
മതപണ്ഡിതർ വേറിട്ടൊരു ഭരണവർഗ്ഗമല്ല. എല്ലാ കാര്യങ്ങൾക്കും
ജനസമ്മതം നിർണായകമായിരുന്നു.
മതത്തിൽ ബലപ്രയോഗം ഉണ്ടായിരുന്നില്ല...

ഖുലഫാ-ഇ-റാശിദൂൻ കാലം ശൂറാ അധിഷ്ഠിത ഭരണരീതി
നാലു ഖലീഫമാരുടെ കാലം
ഇതാണ് ഇസ്‌ലാമിക ഭരണത്തിന്റെ സുവർണകാലം...

സവിശേഷതകൾ:
ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരി ഖലീഫയെ
ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടായിരുന്നു...
ഖലീഫ നിയമത്തിന് മുകളിൽ അല്ല...ഖാദിമാർ സ്വതന്ത്രമായി നീതി നടപ്പാക്കി...
മതവും ഭരണവും സംയോജിതം, ഇസ്ലാമിൽ പൗരോഹിത്യം ഇല്ല...
പണ്ഡിതാധിപത്യം ഇല്ല... ജനാധിപത്യമായിരുന്നു...
ഉമർ (റ) പറഞ്ഞു:
“ഞാൻ തെറ്റിച്ചാൽ എന്നെ ശരിയാക്കുക.”

ഖലീഫ ദൈവത്തിന്റെ പ്രതിനിധിയാണ്...എന്നാൽ അവകാശവാദമില്ലാതെ
വിമർശിക്കാനും ചോദ്യം ചെയ്യാനും ജനങ്ങളെ അനുവദിച്ചു...
അധികാരം പാരമ്പര്യമായിരുന്നില്ല
ഇത് ജനസമ്മതമുള്ള ഇസ്‌ലാമിക ഭരണരീതിയുടെ ഏറ്റവും അടുത്ത മാതൃകയാണ്.

ചുരുക്കി പറഞ്ഞാൽ
ഇസ്‌ലാമിക ചരിത്രത്തിലെ ആദർശ ഭരണരീതികൾ മതരാഷ്ട്രമല്ല ജനസമ്മതം, നീതി, ഉത്തരവാദിത്വം എന്നിവയായിരുന്നു അടിസ്ഥാനം.
ഇത് മനസ്സിലാക്കിയാൽ,
ഇസ്‌ലാമിക രാജ്യം മതരാഷ്ട്രം എന്ന ധാരണ തെറ്റാണെന്നും
ഇസ്‌ലാം നീതിയും ഉത്തരവാദിത്വവും മുൻനിർത്തിയ ഭരണസംസ്കാരമാണെന്നും വ്യക്തം.
Asia Tirur

24/01/2026
24/01/2026












Address

Cherkala
671541

Website

Alerts

Be the first to know and let us send you an email when Nazco Furniture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share