ibcselectivebook

ibcselectivebook നല്ല വായനകൾക്ക് വേണ്ടി വിത്യസ്ത വിഷയങ്ങളാൽ വിഭിന്നമായ പുസ്തക ശേഖരങ്ങൾ...

ക്രിയാത്മകമായി ജീവിക്കാനും മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിൽ ഇടപെടുവാനും നമ്മെ സഹായിക്കുന്ന ചിന്താശകലങ്ങൾ. പരാജയം പാഠമാ...
26/01/2021

ക്രിയാത്മകമായി ജീവിക്കാനും മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിൽ ഇടപെടുവാനും നമ്മെ സഹായിക്കുന്ന ചിന്താശകലങ്ങൾ. പരാജയം പാഠമാക്കുക, സമീപനം പ്രധാനം, ഊർജം നേടുക ഉന്മേഷം പകരുക, വാക്കുകളേക്കാൾ വാചാലം ശരീരഭാഷ തുടങ്ങി ജീവിതാനുഭവങ്ങളിലൂടെ ആർജിച്ച ചിന്തകളും ഗുണപാഠങ്ങളും. മാത്രഭൂമി നഗരത്തിലൂടെ വായനക്കാരുടെ ശ്രദ്ധയാകര്ഷിച്ച ബി പോസിറ്റീവ് എന്ന പ്രചോദനാത്മകപംക്തിയുടെ പുസ്തകരൂപം.

+91 977 806 2004

ആത്മീയൗന്നത്യത്തോടെ ശാരീരികാരോഗ്യത്തിന്നും അർഹമായ പ്രാധാന്യം നൽകുന്ന ഇസ്‌ലാം രോഗമുക്തമായ ജീവിതശൈലി സ്വീകരിക്കാൻ ആവശ്യപ്പ...
25/01/2021

ആത്മീയൗന്നത്യത്തോടെ ശാരീരികാരോഗ്യത്തിന്നും അർഹമായ പ്രാധാന്യം നൽകുന്ന ഇസ്‌ലാം രോഗമുക്തമായ ജീവിതശൈലി സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്ലാമികാദ്ധ്യാപനങ്ങൾ എക്കാലത്തും പ്രസക്തമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്നത്തിന്റെ ഇസ്‌ലാമിക വീക്ഷണം വ്യക്തമാക്കുകയാണ് ഈ കൃതി.

+91 977806 2004

ഇന്ത്യയിലെ ജനാതിപത്യത്തിനും ബഹുസ്വരതക്കും ഏറ്റവും വലിയ ഭീഷണിയായി മാറിയ സംഘടനയാണ് ആർ.എസ്.എസ്. ആർ.എസ്.എസസിനെതിരെയുള്ള പ്രധ...
23/01/2021

ഇന്ത്യയിലെ ജനാതിപത്യത്തിനും ബഹുസ്വരതക്കും ഏറ്റവും വലിയ ഭീഷണിയായി മാറിയ സംഘടനയാണ് ആർ.എസ്.എസ്.
ആർ.എസ്.എസസിനെതിരെയുള്ള പ്രധിരോധത്തിന് ശരിയായ ദിശാബോധമുണ്ടാകണമെങ്കിൽ ആദ്യം അതെന്താണെന്നറിയണം. ആർ.എസ്.എസിന്റെ ചരിത്രം, രൂപീകരണ പശ്ചാത്തലം, പ്രത്യേയശാസ്ത്രം, പ്രവർത്തന പദ്ധതി, സംഘടനാ ഘടന, അനുബന്ധ സംഘടനങ്ങളും, അവയുടെ പ്രവർത്തങ്ങളും, ശരിയായ പ്രതിരോധം എന്നിവയെ കുറിച്ച പഠനം.

ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴി...
21/01/2021

ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാട്ടുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ലക്ഷകണക്കിന് കോപ്പികൾ ലോകമെമ്പാടും വിറ്റഴിഞ്ഞ കൃതി.

+91 977 806 2004

പത്രാധിപർ, രാഷ്ട്രീയ നേതാവ്, കവി, ഗ്രന്ഥകാരൻ, ചലച്ചിത്രകാരൻ, നാടക രചയിതാവ് തുടങ്ങിയ ബഹുമുഖ വ്യക്തിത്വംകൊണ്ട് തമിഴകത്ത് പ...
21/01/2021

പത്രാധിപർ, രാഷ്ട്രീയ നേതാവ്, കവി, ഗ്രന്ഥകാരൻ, ചലച്ചിത്രകാരൻ, നാടക രചയിതാവ് തുടങ്ങിയ ബഹുമുഖ വ്യക്തിത്വംകൊണ്ട് തമിഴകത്ത് പ്രസിദ്ധനാണ് അടിയാർ. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' സാഹിത്യഅവാർഡ് 1982ൽ അടിയാർക്കാണ് ലഭിച്ചത്. 1987 ജൂൺ ആറിന് ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം തന്റെ ഇസ്‌ലാം ആശ്ലേഷിച്ച കഥ വിവരിച്ചുകൊണ്ട് എഴുതിയ 'ചിറൈശാലയിലിരുന്തു പള്ളിവായിൽ വരൈ' എന്ന പുസ്തകത്തിന്റെ വിവർത്തനമാണ് 'തടവറയിൽ നിന്ന് പള്ളിയിലേക്ക്'. അമുസ്‌ലിം സമൂഹത്തിൽ ജനിച്ചുവളർന്ന് പുരുഷായൂസിന്റെ അർധഭാഗവും ആ സമൂഹത്തിൽ തന്നെ ചിലവഴിച്ച അടിയാറുടെ ഈ കൃതി ഇസ്ലാമിനെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കും എന്നതിൽ സംശയമില്ല.

+91 977 806 2004

മലബാറിലെ മുസ്‌ലിംകളുടെ ചരിത്രവും സംസ്കാരവും കണ്ടെടുക്കാൻ ഒരു പുരുഷായൂസ് മുഴുവൻ ചെലവഴിച്ച കരീം മാഷ് ഈ പുസ്തകത്തിലെ വിവരങ്...
20/01/2021

മലബാറിലെ മുസ്‌ലിംകളുടെ ചരിത്രവും സംസ്കാരവും കണ്ടെടുക്കാൻ ഒരു പുരുഷായൂസ് മുഴുവൻ ചെലവഴിച്ച കരീം മാഷ് ഈ പുസ്തകത്തിലെ വിവരങ്ങൾ കണ്ടെത്തിയത് മലബാർ സമരം അനുഭവിക്കുകയും, വാരിയം കുന്നതിനെ നേരിൽ പരിചയപ്പെടുകയും ചെയ്ത ആളുകളിൽ നിന്ന് നേരിട്ടാണ്, വാരിയം കുന്നതിനെ കുറിച്ചുള്ള ആദ്യജീവ ചരിത്രം എന്ന് നിസ്സംശയം പറയാവുന്ന ഈ പുസ്തകമാണ് പിൽക്കാലത്ത് വാരിയം കുന്നതിനെ കുറിച്ച് പഠിച്ച എല്ലാ ചരിത്ര ഗവേഷകരുടെയും എഴുത്തുകാരുടെയും ആധികാരിക റഫറൻസ്.

+91 977 806 2004

തൊഴിലിൽ സമർഥ്യവും സാഫല്യവുമാണ് ലക്ഷ്യമെങ്കിൽ, സ്വന്തം കരുത്തും കരുത്തില്ലായ്മയും തിരിച്ചറിയേണ്ടതുണ്ട്. ഈ പുസ്തകത്താളുകളി...
20/01/2021

തൊഴിലിൽ സമർഥ്യവും സാഫല്യവുമാണ് ലക്ഷ്യമെങ്കിൽ, സ്വന്തം കരുത്തും കരുത്തില്ലായ്മയും തിരിച്ചറിയേണ്ടതുണ്ട്. ഈ പുസ്തകത്താളുകളിൽ നിങ്ങൾ അഭിമൂഖികരിക്കാൻ പോകുന്നത് നിങ്ങളെത്തന്നെയാണ്, നിങ്ങളുടെ ചുറ്റുമുള്ളവരെയാണ്, ചുറ്റുപാടുകളെയാണ്. നിങ്ങളിൽ അന്തർലീനമായ കഴിവുകൾ, വാസനകൾ, മിടുക്കുകൾ, ഒക്കെ ഇതിലൂടെ തെളിഞ്ഞുവരുന്നു. ജീവിതത്തെ വെളിച്ചംകൊണ്ട് നിറക്കുന്ന നിധികുംഭങ്ങൾ ഇതിൽ മറഞ്ഞിരിപ്പുണ്ട്. അവ നിങ്ങളുടെ ഭാവിയെ സമ്പന്നമാക്കും, സാർഥകമാകും.

+91 977 806 2004

പ്രവാചക ശിഷ്യന്മാരിൽ അസാമാന്യ വ്യക്തിപ്രഭാവംകൊണ്ട് അനുഗ്രഹീതനാണ് നാലാം ഖലീഫ ഹസ്രത്‌ അലിR. അതോടൊപ്പം സച്ചരിതരായ ഖലീഫന്മാര...
19/01/2021

പ്രവാചക ശിഷ്യന്മാരിൽ അസാമാന്യ വ്യക്തിപ്രഭാവംകൊണ്ട് അനുഗ്രഹീതനാണ് നാലാം ഖലീഫ ഹസ്രത്‌ അലിR. അതോടൊപ്പം സച്ചരിതരായ ഖലീഫന്മാരിലെ അവസാന കണ്ണിയുമാണ്. അലിRയുടെ വ്യക്തിപരവും രാഷ്ട്രീയപരവും ആദ്യാത്മീകവുമായ ജീവിതം സംക്ഷിപ്തമായും സമഗ്രമായും പ്രതിപാദിക്കുന്ന ജീവചരിത്രം.

Whatsapp +91 977 806 2004

"എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിനു സ്വാതന്ത്ര്യപൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടുണ്ട്, ലൂസിയാനിലേയും ട...
18/01/2021

"എന്നെപ്പോലെ ഹതഭാഗ്യരായ നൂറുകണക്കിനു സ്വാതന്ത്ര്യപൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിട്ടുണ്ട്, ലൂസിയാനിലേയും ടെക്‌സാസിലെയും അടിമകൃഷിയിടങ്ങളിൽ അവർ നരകജീവിതം നയിച്ചു, പക്ഷെ ഞാൻ സഹിച്ച ഓരോ കഷ്ട്ടതകളും എന്നെ ഒരു പുതിയ മനുഷ്യനാക്കിതീർത്തു" - സോളമൻ നോർത്തപ് അമേരിക്കൻ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളെ അനാവരണം ചെയ്യുന്ന ഈ കൃതി മനുഷ്യന്റെ അതിജീവനത്തിന്റെ സാക്ഷ്യം കൂടിയായി മാറുന്നു.

മൂന്ന് ഓസ്കാർ അവാർഡുകൾ നേടിയ സിനിമക്ക് ആധാരമായ ആത്മകഥ

Whatsapp +91 977 806 2004

ഈ പുസ്തകം വ്യക്തികൾക്കു ഈ വിധം സഹായകമാകുന്നു> ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താന...
18/01/2021

ഈ പുസ്തകം വ്യക്തികൾക്കു ഈ വിധം സഹായകമാകുന്നു

> ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു.

>ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു.

>ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വിശ്വാസത ലഭിക്കുന്നു.

>കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു.

>നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലൂടെ വിശ്വാസം വർദ്ധിക്കുന്നു.

>ഫലപ്രാപ്തിയിലേക്കുള്ള തടസങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.

Over 3.8 million copies sold in 21 languages"

ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ!  സാമ്പത്തിക വിദ്യാഭാസം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള ഗ്രന്ഥം.വൈജ്ഞാനികവും...
17/01/2021

ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ! സാമ്പത്തിക വിദ്യാഭാസം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള ഗ്രന്ഥം.വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളർത്താൻ സഹായിക്കുന്ന കൃതി.

കനമില്ലാത്ത വാക്കുകളാൽ ആത്മാവിനെ ഉണർത്തുന്ന കഥകളും ആലോചനകളുമാണ് ഈ പുസ്തകം. വാക്കിന്റെ നൂലിഴക്കൊണ്ടോരുക്കുന്ന സ്നേഹസാക്ഷ്...
08/01/2021

കനമില്ലാത്ത വാക്കുകളാൽ ആത്മാവിനെ ഉണർത്തുന്ന കഥകളും ആലോചനകളുമാണ് ഈ പുസ്തകം. വാക്കിന്റെ നൂലിഴക്കൊണ്ടോരുക്കുന്ന സ്നേഹസാക്ഷ്യങ്ങൾ. മൂല്യവത്തായ വഴികളിലേക്കും ലാളിത്യമുള്ള കാഴ്ച്ചകളിലേക്കും വായനക്കാരെ കൈപ്പിടിച്ച് നടത്തുകയാണ്

Address

Changaramkulam

Alerts

Be the first to know and let us send you an email when ibcselectivebook posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ibcselectivebook:

Share