SHBookWorld

SHBookWorld A Book Shop of Difference & Excellence....

"Learn as if you were going to live forever, live as if SH Book world’s legacy spans over three generations.

It was started in 1933 as a book stall in Changanacherry; a bubbling economic centre in the erstwhile travancore state. It was a time when, after centuries of slumber, India started its reinvention. The independence movement gained momentum and India was freed from the clutches of the colonial power and more so from the decayed system and superstitions which hampered India’s progress in technology

and free thinking. Books and Newspapers ushered in this change among the populace. SH Books played its role as a publisher and book store in this renaissance. Later SH Books brought in revolution with its series of easy reference guides for students. The SH Book corner in town became a popular landmark. SH books continued its journey through the period of communist march over in Kerala and brought in many new books to the readers. It stood large at the period of emergency and the gag on press. Later with the turn of century when everything became digital; books remained essential and so did SH Books. SH book shop branched through generations and the landmark shop became SH Book World.

ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട്...
19/12/2025

ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളേജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.

വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ...
19/12/2025

വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിന്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും

Sudha Murty 's Malayalam Novels for kids
12/05/2025

Sudha Murty 's Malayalam Novels for kids

പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ...
12/05/2025

പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്ന...
12/05/2025

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!

പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭ...
10/05/2025

പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്ന...
10/05/2025

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!

കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന്റെ ഉള്ളറ കളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. സോളാർ കേസ് എന്ന പത്മവ്യൂഹ...
20/02/2025

കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന്റെ ഉള്ളറ കളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്. സോളാർ കേസ് എന്ന പത്മവ്യൂഹത്തിൽ ഒരു പതിറ്റാണ്ടു നീറി ജീവിച്ച ജനനേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാൻ നടത്തിയ ഗൂഢശ്രമത്തിന്റെ കഥ. സോളാര്‍വിവാദത്തിൽ സത്യവും അസത്യവും എത്ര? കേസിനാസ്പദമായ ആരോപണങ്ങൾ എവിടെ നിന്നു വന്നു?  മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എങ്ങനെ കുറ്റാരോപിതനായി? ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരം പുസ്തകത്തിൽ ഉണ്ട്.

2024-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ. ഹൈദ്രബാദ് നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ...
20/02/2025

2024-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ. ഹൈദ്രബാദ് നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്റിക് - കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് എല്ലാ വിഭാഗം പ്രേക്ഷകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു.

Classmate Pulse
16/01/2025

Classmate Pulse

Pop Star Extra Dark Pencils
16/01/2025

Pop Star Extra Dark Pencils

Address

Market Road
Changanacherry
686103

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+914812410239

Website

Alerts

Be the first to know and let us send you an email when SHBookWorld posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SHBookWorld:

Share

Category