16/04/2026
കോഴിക്കോട് :ഓരോ വിഷുക്കാലത്തും
മാവൂരിലെ പാരമ്പര്യ കർഷകനായ
മരക്കാർ ബാവയുടെ കൃഷിയിടത്തിൽ വിളയുന്നകണി
വെള്ളരിയിലെ
ഒരു പങ്ക്പാവപ്പെട്ട കിടപ്പ് രോഗികൾക്കായി
മാറ്റിവക്കും.
മാവൂർ അങ്ങാടിയിൽ
എത്തിക്കുന്ന കണിവെള്ളരികൾ
ആവശ്യക്കാർക്ക് കൈമാറുന്നതിലൂടെ
ലഭിക്കുന്ന പണംമാവൂരിലെ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനു കീഴിലെ ഇരുനൂറോളം രോഗികൾക്കുള്ള ആശ്വാസമാണ്.
ചെറിയ വിഷുദിനത്തിൽ രാവിലെ മുതൽ മാവൂർ അങ്ങാടിയിൽ
വിവിധ ഇടങ്ങളിലായി
മരക്കാർ ബാവ
കണിവെള്ളരികൾ
കൊണ്ടു വെക്കും .
മാവൂർ അങ്ങാടിയിലെത്തുന്ന ഏതൊരാൾക്കും
ആവശ്യമുള്ളത്
സ്വയംതിരഞ്ഞെടുക്കാം എന്നതാണ് പ്രത്യേകത.
കൂടാതെ കണിവെള്ളരികൾക്ക് കൃത്യമായ വില നിലവാരവും നിശ്ചയിച്ചിട്ടില്ല.
ആവശ്യക്കാർക്ക് മനസറിഞ്ഞ്
കണിവെള്ളരിക്ക് സമീപത്ത് വെച്ച ബക്കറ്റിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം
എന്നതും പ്രത്യേകതയാണ്.
വർഷങ്ങളായി മരക്കാർ ബാവരോഗികൾക്ക് ആശ്വാസമാവാൻ പണം കണ്ടെത്തുന്നതിന് കണിവെള്ളരികൾ നൽകാറുണ്ട്.
ഇത്തവണ
പാലിയേറ്റീവ് കെയറിന് കൈമാറിയതിന് പുറമെ കണിവെള്ളരികൾ രോഗികളുടെ വീട്ടിൽ എത്തിച്ച്നൽകാനും മരക്കാർ ബാവ മറന്നില്ല.