22/09/2020
അഗ്രികൾച്ചറൽ ബില്ലിനെ കുറിച്ചു ഒരു കർഷകന്റെ ലളിതമായ പോസ്റ്റ് .
കശുവണ്ടി മാത്രമല്ല ഏലക്കായും കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി വിൽക്കുന്ന പതിവ് ഇപ്പോഴും ഉണ്ട് എന്ന് തോന്നുന്നു .
Sijo Theruvapuzha യുടെ പോസ്റ്റ് വായിക്കുക ...
ആഘോഷിക്കപ്പെടാതെ പോകരുത് അഗ്രിക്കൾച്ചറൽ ബിൽ 2020...............................
ലോകത്തിലെ തന്നെ ഏറ്റവും നല്ല കശുവണ്ടി ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങൾ ആണ് മലബാറിലെ കണ്ണൂർ, കാസറഗോഡ് ജില്ലകൾ, എന്റെ ചെറുപ്പം മുതൽ ഇവിടെ സീസൺ ആകുമ്പോൾ സ്ഥിരമായി കാണുകയും കേൾകുകയും ചെയ്തിരുന്ന ഒരു കാര്യം ആയിരുന്നു കാട്ടിൽ കൂടി തലച്ചുമട് ആയും , പോക്കറ്റ് റോഡുകളിലൂടെ ജീപ്പിനും, അത് ഇല്ലാത്തിടത് അതിർത്തി വഴി കയ്യ്കൂലി കൊടുത്തും കര്ണാടകയിലേക് കശുവണ്ടി കടത്തി കൊണ്ട് പോവുക എന്നത്.
കേരള മാർക്കറ്റ് വിലയേക്കാൾ 12 രൂപ തൊട്ട് 18 രൂപ വരെ കിലോയിൽ വില കൂടുതൽ ഉണ്ടായിരുന്നു കർണാടകയിൽ അതായിത് ഒരു കിൻറ്റൽ കശുവണ്ടിക്ക് 1200 മുതൽ 1800 രൂപയുടെ വ്യത്യാസം,
എനിക്ക് ഒരു 14 വയസ് ഉള്ള സമയത്ത് ഞാൻ എന്റെ പിതാവിനോട് ചോദിച്ചിട്ടുണ്ട് "പപ്പാ നമുക്ക് ഒരു ജീപ്പ് പിടിച്ച് അടുത്തുള്ള കർണാടക മാർക്കറ്റ് ആയ സുള്ള്യയിൽ കൊണ്ട് കൊടുത്താൽ ഈ വില നഷ്ടം ഒഴിവാക്കാൻ പറ്റുമെല്ലോ എന്ന്,
ഉത്തരം കിട്ടിയത് :അത് നിയമം അനുവദിക്കുന്നില്ല നികുതി എല്ലാം അടച്ചു അവിടെ കൊണ്ട് കൊടുത്താൽ വണ്ടികൂലി കയ്യിൽ നിന്ന് പോകും എന്നാണ്,
അപ്പോൾ ആണ് എന്റെ രണ്ടാമത്തെ സംശയം വരുന്നത്:
നമ്മൾ ഉണ്ടാകുന്ന സാധനം നമ്മുടെ അടുത്ത് തന്നെ ഉള്ള കൂടുതൽ വില കിട്ടുന്ന സ്ഥലത്തു കൊടുക്കാൻ, കർഷകർ ആയ നമ്മൾക്ക് അവകാശം ഇല്ലേ?, നമ്മുടെ രാജ്യം തന്നെ അല്ലെ കർണാടകയും?
അറുപത് തൊട്ട് എൺപത് കിന്റൽ വരെ വർഷം കശുവണ്ടി വിറ്റുകൊണ്ട് ഇരുന്ന ആ കർഷകന്റെ ശരാശരി വാർഷിക നഷ്ടം ഓർത്തുള്ള കോപം, ബൂമറാങ് ആയി എനിക്ക് തിരിച്ചു കൊള്ളാൻ സാധ്യത ഉണ്ട് എന്ന് മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നിയത് കൊണ്ട് ഞാൻ അവിടെ നിന്ന് വലിഞ്ഞു,
പക്ഷെ ആ ചോദ്യം മനസ്സിൽ തന്നെ കിടന്നു. പിന്നെയും പല വർഷങ്ങൾ ഈ നഷ്ടം സഹിച്ചു കശുവണ്ടി വിറ്റു, കുറെ കശുമാവ് വെട്ടി കേരളത്തിൽ വില കൂടുതൽ കിട്ടുന്ന റബ്ബർ വെച്ച് ഇപ്പോൾ ത്രിശങ്കൂ അവസ്ഥയിൽ ഇരിക്കുന്ന പല കർഷകരിൽ ഒരാൾ ആയി ഞങ്ങളും 😁. (കശുമാവ് ഇപ്പോളും കുറെ ബാക്കി ഉണ്ട് എന്ന ആശ്വാസം ചെറുതല്ല 😁🌹)
അങ്ങനെ 2020 കേന്ദ്ര ഗവണ്മെന്റ് അഗ്രിക്കൾച്ചറൽ ബില്ല് കൊണ്ടുവന്നപ്പോൾ ആണ്, 25 വർഷം മുന്നേ തോന്നിയ ആ ചോദ്യത്തിന് ഉത്തരം കിട്ടിയത്, താഴെതട്ടിൽ ഉള്ള കർഷക പ്രശ്നങ്ങൾ പരിഗണനക്ക് എടുക്കുന്ന ഗവണ്മെന്റ്, മനസിലാകുന്ന ഗവണ്മെന്റ്, ശക്തമായ തീരുമാനം എടുക്കാൻ കഴിവ്ഉള്ള ഗവണ്മെന്റ്, എന്റെ ചെറുപ്പത്തിൽ ഇന്ത്യയിൽ ഇല്ലായിരുന്നു എന്ന് എനിക്ക് മനസിലായത്,
ഈ മാറ്റത്തിനു, വിപ്ലവകരമായ ഈ ചുവടുവെപ്പിന് കേന്ദ്ര ഗവണ്മെന്റിനോട് ഇതിന്റെ പ്രയോജനം മനസിലാകുന്ന, നാളെകളിൽ മനസിലാക്കാൻ പോകുന്ന, ഒരോ കർഷക കുടുബങ്ങളും കടപ്പാട് ഉള്ളവർ ആയിരിക്കും. 🌹❤️
2001 അമൃത്സറിൽ നടന്ന ബിജെപി, അകാലിദൾ സംയുക്ത യോഗം ഒരു കമ്മിറ്റി രൂപീകരിക്കുകയും, ആ സമിതി കാർഷിക മേഖലയിൽ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങൾ പഠിച്ചു ഒരു റിപ്പോർട്ട് തയാറാക്കുകയും ചെയ്തു,
ആ റിപ്പോർട്ട് ആണ് ഏറെ കുറെ വലിയ വെത്യാസം ഇല്ലാതെ ഇപ്പോൾ കാലഘട്ടത്തിന് അനുസരിച്ചു പരിഷ്കരിച്ചു നടപ്പാക്കിയിരിക്കുന്നത്, അന്ന് അത് പഠിച്ച സമിതിയിൽ അംഗങ്ങൾ ഉണ്ടായിരുന്ന അകാലിദൾ പാർട്ടിയുടെ താല്പര്യം മാറി, ലക്ഷ്യം മാറി, പക്ഷെ പത്തൊൻപത് വർഷം കഴിഞ്ഞു പോയിട്ടും ആ ആദര്ശത്തിലും നിലപാടിലും വെള്ളം ചേർക്കാത്ത ഒരു മനുഷ്യൻ ഉണ്ടായിരുന്നു!
2001ൽ ആ റിപ്പോർട്ട് പഠിച്ചു സമർപ്പിച്ച സമിതിയുടെ ചെയർമാൻ!
ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി ആയി ഇരിക്കുന്ന ശ്രീ നരേന്ദ്ര മോഡി !
ഇതിന് ആണ് മലയാളത്തിൽ നിലപാട് എന്ന് പറയുന്നത്. 🌹❤️
അഗ്രിക്കൾച്ചറൽ ബില്ല് 2020 യിൽ മൂന്ന് നിയമങ്ങൾ നിലവിൽ വന്നത്,
ആർട്ടിക്കിൾ 19 ൽ പറയുന്ന ഫ്രീഡം ഓഫ് ട്രേഡ് ആൻഡ് കോമേഴ്‌സ് ഗ്യാരണ്ടി, എന്ന അവകാശം സാധാരണ കർഷകന് അനുഭവത്തിൽ വരുന്നത് ഇപ്പോൾ ആണ്, അതും സ്വാതന്ത്ര്യം കിട്ടി 73 വർഷത്തിന് ശേഷം 🌹🙄
അധികാരം നിലനിർത്താനും സാമ്പത്തിക നേട്ടത്തിനും രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും കർഷകരിലും കാർഷിക ഉത്പന്ന വിപണിയിലും നിയത്രണം നിലനിർത്തിയിരുന്നു, പുതിയ മാറ്റം കർഷകൻ, ഉപഭോക്താവ് എന്നിവർക്ക് നേട്ടം ഉണ്ടാകുന്നത് ആണ്,
പഴയ നിയമങ്ങൾ ഇടനിലക്കാരൻ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ താല്പര്യം മുൻനിർത്തി ആയിരുന്നു.
കർഷകനിൽ നിന്ന് ചെറിയ വിലക്ക് വാങ്ങി, പത്തിരട്ടി വിലക് ഉപഭോക്താവിന് വിൽക്കാൻ ഇനി പറ്റില്ല, കൂടുതൽ വ്യക്തമായി പറഞ്ഞാൽ രാഷ്ട്രീയകാർ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരുടെ പിടിയിൽ നിന്ന് പൂർണമായും, ഉപഭോക്താവിന്റ അനാവശ്യ ഡിമാന്റുകളിൽ നിന്ന് ഭാഗീകം ആയും കർഷകൻ മുക്തരാകും പുതിയ നിയമനിർമാണം വഴി.
രാഷ്ട്രീയ സാമ്പത്തിക താല്പര്യം മാത്രം മുൻനിർത്തി ആണ് പ്രതിപക്ഷവും, അകാലിദളും ഇപ്പോൾ ഈ ബില്ലിനെ എതിർക്കുന്നത്.
2001ൽ അകാലിദൾ/ബിജെപി ഒരുമിച്ച് വിഭാവനം ചെയ്ത നിയമം ആണ് ഇത്,
2019 കോൺഗ്രസ് ഇലക്ഷൻ മാനിഫെസ്റ്റോയിൽ ഉള്ള വാഗ്ദാനം ആണ് ഇത്തരം ഒരു മാറ്റം,
അത് ഇപ്പോൾ ബിജെപി കാലത്തിന് അനുയോജ്യമായ രീതിയിൽ നടപ്പാക്കുമ്പോൾ എതിർക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണ്, വാഗ്ദാനങ്ങളോട് ഉള്ള അവരുടെ ആത്മാർത്ഥ ഇല്ലായിമ ആണ് ,
മാറ്റം ഒന്ന്:
കൃഷിക്കാരന് വിപണിയിൽ മുൻതൂക്കം കിട്ടും
രണ്ട് :തന്റെ ഉത്പന്നങ്ങൾ എവിടെ, ആർക് എപ്പോൾ, എത്രവിലക് വിൽക്കണം എന്ന തീരുമാനം എടുക്കാൻ ഉള്ള അവകാശവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകും.
മൂന്ന് :മാർക്കറ്റ് നിയത്രണം, വില നിയത്രണം എന്നിവ സംഘടിത വ്യാപാരി സമൂഹത്തിൽ നിന്ന് മാറും, കശുവണ്ടി തന്നെ ഉദാഹരണം ആയി എടുത്താൽ വേറൊരു സ്ഥലത്ത് ഉള്ള ഉയർന്ന വിലയോ അതിനടുത്ത വിലയ്ക്കോ വാങ്ങാൻ എല്ലാവരും നിർബന്ധിതരാകും, കര്ഷകന് അത് ഡിമാൻഡ് ചെയ്യാൻ പറ്റും.
പ്രതിപക്ഷം എങ്ങനെ ആണ് ഇപ്പോൾ കർഷകനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നത് :
താങ്ങു വില ഇല്ല എന്നാണ് അവർ പറയുന്നത് അത് പൂർണമായും തെറ്റ് ആണ്, താങ്ങു വില ഉണ്ട് എന്ന് മാത്രം അല്ല, താങ്ങു വില എന്നത് ഇപ്പോൾ മാക്സിമം വിപണി വില അല്ല, മറിച്ചു കുറഞ്ഞ വിപണി വില ആണ്, അതുകൊണ്ട് സാമ്പത്തികം ആയി കര്ഷകന് ഗുണകരം ആണ്.
എന്താണ് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇപ്പോൾ ഇതിന് എതിരെ കോലാഹലം ഉണ്ടാകാൻ കാരണം?
പഞ്ചാബ് ഹരിയാന ഗവണ്മെന്റ്ന് FCI ക് ധന്യം കൊടുക്കുമ്പോൾ ആ സംസ്ഥാന ഗവണ്മെന്റ് ന് 6%tax കിട്ടും കൂടാതെ അവിടെ വിപണി നിയന്ത്രിക്കുന്ന വ്യാപാരി /രാഷ്ട്രീയ ലോബിക് 2.5% ബ്രോക്കർ കമ്മീഷൻ കിട്ടും. പഞ്ചാബിൽ ഗോതമ്പ് നികുതി ഇനത്തിൽ മാത്രം 5000 കോടി നികുതി നഷ്ടം ഉണ്ടാവും, സംസ്ഥാന ഗവണ്മെന്റ്ന് അത് പോകും, അതുകൊണ്ട് അവർ കര്ഷകരായ ആൾക്കാരെ ഇളകി വിട്ടു 5000കോടി tax നഷ്ടം വരുന്നത് കൊണ്ട് ഫ്രീ electricity and water കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു ഈ വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ കേന്ദ്രം തയാർ ആണ് പക്ഷെ അവർ തയാർ അല്ല കാരണം 👇
അവരുടെ യഥാർത്ഥ പ്രശ്നം ഇടനില രാഷ്ട്രീയ ലോബിക് നഷ്ടം ആകുന്ന 2.5% ബ്രോക്കർ കാശ് ആണ്, പഞ്ചാബിൽ ഗോതമ്പിന് മാത്രം 2000കോടിക്ക് മുകളിൽ വരും അത്,
കേന്ദ്രം അത് പരിഹരിച്ചു കൊടുക്കില്ല, എന്തൊക്കെ നാടകം കളിച്ചാലും.😁🌹
ഇതു തന്നെ ആണ് ഹരിയാനയിലും, അടുത്തതായി രംഗത്ത് വരാൻപോകുന്ന മറ്റുള്ളവരുടെയും പ്രശ്നം,
മാന്യമായ സർവീസ് ചാർജ് എടുക്കാൻ അനുവദിക്കും, അതിന് അപ്പുറം ഉള്ള ലാഭം എടുപ്പ് അനുവദിക്കില്ല,
വിലയുടെ ഗുണം ഉടമ ആയ കർഷകനും, ഇടനിലക്കാർ നാമമാത്ര ശക്തി ആകുന്നതിന്റ ഗുണം, ഉപഭോക്താവിനും കിട്ടും.
ശീതീകരിച്ച സംഭരണ കേന്ദ്രങ്ങൾ രാജ്യവ്യാപകമായി ഉണ്ടാവുന്നതോട് കൂടി, പച്ചക്കറി കർഷകർക്കും മെച്ചം ഉണ്ടാവും, കൂടെ ഓൺലൈൻ വ്യാപാരം സർവ്വ സാധാരണം ആകുന്നതോട് കൂടി കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും, ഇത്ര വലിയ രാജ്യത്ത് മാറ്റം വരാൻ അതിന്റെ സമയം എടുക്കും എങ്കിലും ഈ ബില്ല് ഒരു പുതിയ കാർഷിക നവോഥാനം ആണ് വിപ്ലവകരമായ മാറ്റം ആണ്,
വിപണിയും, വിലയും മുൻകൂട്ടി ഉറപിച്ചു കൃഷി ചെയ്യാൻ കൃഷിക്കാരന് കഴിയും, രാജ്യത്തെ ഏതൊരു വിപണിയും വിരൽതുമ്പിൽ ആകും, ആ സുതാര്യത കൃഷിയിൽ പുതിയ സാധ്യതകളും, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷക ജീവിതങ്ങളിൽ മാറ്റവും കൊണ്ടുവരും, അതുവഴി ഗ്രാമീണ ജീവിതം മാറും, രാജ്യം പുരോഗമിക്കും 🌹❤️
ജയ് ഹിന്ദ് 🇮🇳🌹