25/10/2020
"ഛെ...
എന്തൊരു അബദ്ധമാണ് നീ കാണിച്ചത്..?
കൊല്ലമായിരുന്നു...
എങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു.
നമ്മുടെ പാർട്ടി അനുഭാവിയാണെന്ന് വരുതിതീർത്ത് രക്തസാക്ഷിയാക്കിയാൽ നമ്മുക്കൊരു ഗുണമുണ്ടായിരുന്നു.
ഇതിപ്പോ ഒരു മാതിരി മറ്റെട്ത്തെ പണിയായി.
പ്രതിപക്ഷത്തിന് നമ്മെ അടിക്കാനായി ഒരു വടി നമ്മളായി കൊടുത്തു അത്ര തന്നെ...
പാർട്ടി ജില്ലാ സെക്രട്ടറി സഹദേവൻ SIF നേതാവ് ജയചിത്രൻ്റെ മുന്നിൽ നിന്ന് രോഷം കൊണ്ടു.
"എന്താ ആ പയ്യൻ്റെ പേര്...?
ദേഷ്യം കുറച്ചൊന്നു തണുത്തപ്പോൾ സഹദേവൻ ജയചിത്രനോടായി ചോദിച്ചു.
"സ്വാമിനാഥൻ..."
ജയചിത്രൻ ഒട്ടും താമസം കൂടാതെ മറുപടി നൽകി.
ഊം....
ഒന്നിരുത്തി മുളിയ സഹദേവൻ തൻ്റെ അനുയായികളോടോപ്പം പണിതീരാതെ കാടുപിടിച്ചു കിടക്കുന്ന ആ ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ ഇരുട്ടിൻ്റെ മറവിൽ ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ചു നിന്ന രണ്ടു ഇന്നോവ കാറുകൾ അവിടെ നിന്നും കുതിച്ചു.
** ** ** ** ** * * * * * * * * * * * * * * * * * * * *
സമയം രാവിലെ 10 :20
സ്ഥലം:എറാണാകുളം ജനറൽ ആശുപത്രി
സ്വാമിനാഥനെ ICU വിൽ നിന്നും വാർഡിലെക്ക് മാറ്റാനായി ആശുപത്രിയുടെ മുൻഭാഗത്ത് തടിച്ചുകൂടിയ പ്രതിപക്ഷ പാർട്ടി നേതാക്കന്മാരും, പത്രമാധ്യമ,ചാനൽ പ്രവർത്തകരും, പോലീസും.
ചാനലുകളിൽ സ്വാമിനാഥനെക്കുറിച്ചുള്ള വാർത്തകൾ ലൈവായി കാണിച്ചു കൊണ്ടെയിരിക്കുന്നുണ്ടായിരുന്നു.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നും പഠിച്ച് വളർന്ന് പഠന മികവുകൊണ്ട് നഗരത്തിലെ കോളേജ് ക്യംപസിലെത്തിയ സ്വാമിനാഥൻ എന്ന യുവാവ് ഇന്ന് രാഷ്ട്രീയ കാപാലികരുടെ ഇരയായ് തീർന്നിരിക്കുകയാണ്.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കാതെ തൻ്റെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിച്ച സാധാരണക്കാരനായ യുവാവാണ് രാഷ്ട്രീയ നരാധന്മാരുടെ ഇരയായത്.
ഇത് കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്ന കാര്യം തന്നെയാണ്...
x4 ചാനലിലെ രേണുക ക്യാമറയ്ക്കു മുന്നിൽ നിന്നും പറഞ്ഞു തീർന്നപ്പോഴെക്കും ആശുപത്രിയുടെ മുന്നിൽ ബഹളം തുടങ്ങി.
AVBU എന്ന വിദ്യാർത്ഥി സംഘടനയുടെ രാഷ്ട്രീയ പാർട്ടി BPJയുടെ സംസ്ഥാന നേതാക്കൾ വാർഡിലെക്കു മാറ്റിയ സ്വാമിനാഥൻ്റെ സമീപം എത്തി.
അവർ ആ യുവാവിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
"നിങ്ങളുടെ ഒന്നും ഒരു സഹായവും വേണ്ട എല്ലാവരും കൂടി ഇവനെ ഈ പരുവത്തിലാക്കിയലോ...?
ഈ ലക്ഷണം കെട്ടവനോട് ഞാൻ പറയുന്നതാ...
ആവശ്യമില്ലാത്ത പണിക്ക് പോകരുത് എന്ന്...
അത്രയും പറഞ്ഞ് നേതാക്കന്മാരെ നോക്കിയ സ്വാമിനാഥൻ്റെ മാതാവ് മല്ലിക പൊട്ടിതെറിച്ചു.
പത്രക്കാരും, പോലീസും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.
സ്വാമിനാഥൻ പക്ഷെ ആർക്കും ഒരു മറുപടിയും നൽകിയില്ല.
* * * * * * * * * * * * * * * * * * * * * * * * * * * *
ദിവസങ്ങൾ പിന്നിട്ടു.
പ്രളയം വിതച്ച മണ്ണിൽ നിന്നും സ്വാമിനാഥൻ്റെ അമ്മ മല്ലിക ഒരു ബന്ധുവീട്ടിൽ അഭയം തേടി.
പ്രളയത്തിൽ മരണപ്പെട്ട മകളുടെ ശരീരം ഒഴുക്കിൽപ്പെട്ടു പോകാതെ കടിച്ചു പിടിച്ച വളർത്തുനായയും ഒപ്പമുണ്ടായിരുന്നു.
മകളുടെ അകാലത്തിലെ വേർപ്പാടും, മകനു പറ്റിയ അപകടവും ആ മാതാവിനെ ശരിക്കും തളർത്തിയിരുന്നു.
മാസങ്ങൾ പിന്നിട്ടു.
സ്വാമിനാഥൻ വീണ്ടും കോളേജിലെത്തി.
പക്ഷെ പഴയ പോലെ ഏവരും അവനോട് സൗഹൃദം പുതുക്കിയില്ല.
കാരണം അവനെ താങ്കൾ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയായിട്ടാണ് ഏവരും കണ്ടത്.
പതിയെ സ്വാമിനാഥന് കാര്യങ്ങൾ മനസ്സിലായി തുടങ്ങി.
SIF പ്രസ്ഥാനം അവനെ നോട്ട പുള്ളിയായി ചിത്രീകരിച്ചു.
എങ്കിൽ പിന്നെ അങ്ങിനെ തന്നെ എന്ന് സ്വാമിനാഥനും ഉറച്ചു.
അന്ന് ഒരു തിങ്കളാഴ്ച ദിവസം.
ABVU വിൻ്റെ കൊടിമരം തകർത്ത SIF വിദ്യാർത്ഥികൾ താങ്കളുടെ കൊടി സ്ഥാപിക്കാൻ തുടങ്ങിയ സമയം.
നിലത്തു കിടന്നABVU വിൻ്റെ കൊടിമരം കൈകളിലെടുത്ത സ്വാമിനാഥൻ അവർക്കു സമീപത്തെക്കു നടന്നടുത്തു.
(തുടരും)
®