21/08/2020
post no-2
നമസ്കാരം പ്രിയരേ.. ഞാൻ 3 ദിവസം മുൻപ് പ്ലൈവുഡ് നെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു... ഒരുപാടു ആളുകൾക്ക് ഉപകാരമായി എന്ന് പറഞ്ഞു. കുറച്ചുകൂടി വിശദമായി Bwp പ്ലൈവുഡ് കളെ കുറിച്ചും BWR പ്ലൈവുഡുകളെ കുറിച്ചും വിശദീകരിക്കാനാണ് ഈ പോസ്റ്റ്... ഉപകാരപ്പെട്ടാൽ പറയുക.
Bwp grade plywoods
ഇന്ന് ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും നല്ല പ്ലൈവുഡ് ആണ് bwp grade പ്ലൈവുഡുകൾ.. കാരണം..
1- ISI 710 Grade
2- പശ -phenol formal dehide
3- ഒട്ടുമിക്ക കമ്പനികളും Gurjan face veneer ഉപയോഗിക്കുന്നു
4- ഏറ്റവും ഹാർഡ്നസ് കൂടിയ തടികൾ ഉപയോഗിക്കുന്നു (ഉദാഹരണം -Gurjan
യൂക്കാലി, Pine, popular etc )
5- ഒട്ടുമിക്ക കമ്പനികളും 15മുതൽ മുകളിലോട്ടു (15,18,20,22,25,lifetime )വാറന്റി തരുന്നു.
6-കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്യുന്നു
7- പല കമ്പനികളും, ഫുൾ കോർ, calibration, Multi process (Quadrajet process ) തുടങ്ങിയ മാനുഫാക്ചറിങ് ടെക്‌നിക്കുകൾ ഉപയോഗിക്കുന്നു.
8- ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്നു
ഇതൊക്കെ ആണ് bwp grade പ്ലൈവുഡ് കളുടെ പ്രത്യേകത
എങ്കിലും ഒരു കസ്റ്റമർ എന്ന രീതിയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്..
പ്ലൈവുഡ് ന്റെ ഏറ്റവും പ്രധാന റോ മെറ്റീരിയൽ തടി തന്നെ ആണ് ഏകദേശം 98%വും തടിയും ബാക്കി പശയും കെമിക്കലുകളും ആണ് പ്ലൈവുഡ്. അതുകൊണ്ട് പ്ലൈവുഡുകൾക്കു തടിയുടേതായ എല്ലാ സ്വഭാവ സവിശേഷതകളും ഉണ്ടാകും. ഉദാഹരണം -തടി മുറിച്ചാൽ വളയാൻ സാധ്യത ഉണ്ട്. പ്ലൈവുഡുകളും ചില സന്ദർഭങ്ങളിൽ വളയാറുണ്ട്. കാലിബറേഷൻ ടെക്നോളജി പരമാവധി വളച്ചിൽ ഒഴിവാക്കാൻ സഹായിക്കുമെങ്കിലും അതി കഠിന ഈർപ്പ സമയങ്ങളിൽ മിക്കവാറും പ്ലൈവുഡുകൾ വളയും. അതൊരു ഒഴിവാക്കാൻ പറ്റാത്ത പ്രശ്നമാണ്.
മറ്റൊരു കാര്യം നമ്മൾ പ്ലൈവുഡ് ലാമിനേഷൻ /പെയിന്റ് /വെനീർ ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യമാണ്.. ഒരിക്കലും ഒരു വശം മാത്രം ലാമിനേറ്റ് /പെയിന്റ് /വെനീർ ചെയ്യരുത്. മറിച്ചു 2വശവും ഒരേപോലെ ലാമിനേറ്റ് /പെയിന്റ് /വെനീർ ചെയ്യുക. കാരണം ഒരു സൈഡ് മാത്രം ലാമിനേറ്റ് ചെയ്താൽ മോയ്‌സ്ചർ മറ്റേ സൈഡിൽ കൂടി കയറി ലാമിനേറ്റ് ചെയ്ത ഭാഗത്തു വരുമ്പോൾ പുറത്തു കടക്കാൻ സാധിക്കാതെ പ്ലൈവുഡിൽ തങ്ങി നിൽക്കുകയും വളയുകയും ചെയ്യും. അതുകൊണ്ട് ഏറ്റവും നല്ലത് -2 സൈഡും ഒന്നുകിൽ പെയിന്റ് ചെയ്യുക /ലാമിനേറ്റ് ചെയ്യുക.
പ്ലൈവുഡ് കൾ മുറിക്കുമ്പോൾ ചില അവസരങ്ങളിൽ പൊളിഞ്ഞു വരുന്നത് കണ്ടിട്ടുണ്ട്. ഹാർഡ്നസ് കൂടിയ തടികൾ മാത്രം ഉപയോഗിക്കുമ്പോൾ ആണ് ഇതു കൂടുതൽ കണ്ടുവരുന്നത്. ഫുൾ Gurjan, ഫുൾ യൂക്കാലി, ഇവയൊക്കെ ഉപയോഗിക്കുമ്പോളാണ് ഇത്തരം പൊളിയൽ കാണാറുള്ളത്. ഇത് നമുക്ക് തന്നെ പരിഹരിക്കവുന്നതാണ്. ഫെവിക്കോൾ ന്റെ Heatex എന്ന പശ ഉപയോഗിച്ച് പൊളിഞ്ഞ ഭാഗത്തു തേച്ചു പുറത്ത് വെയിറ്റ് കയറ്റി വച്ചാൽ 2/3 മണിക്കൂർ കഴിഞ്ഞു ആ പ്ലൈവുഡ് നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
സാധാരണ വീട് വക്കാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും ഉള്ള സംശയമാണ് കിച്ചൻ കപ്ബോർസ് എന്ത് പ്ലൈവുഡ് ആണ് ഉപയോഗിക്കേണ്ടത് എന്നാണ്.
15വർഷത്തെ പരിചയം വച്ച് ഞാൻ പറയും BWP GRADE പ്ലൈവുഡുകൾ ഉപയോഗിക്കുക. ഭിത്തിയോട് ചേരുന്ന ഭാഗത്തു പിവിസി ഷീറ്റു വച്ച് കവർ ചെയ്യുക. (ചിതൽ ശല്യം ഒഴിവാക്കാൻ )ബോക്സ്, ഡോറുകൾ പ്ലൈവുഡ് ഉപയോഗിക്കുക.
ചില ആളുകൾ പിവിസി ഷീറ്റ് വച്ച് കിച്ചൻ ക്യാബിനറ്റ്സ് പണിയാറുണ്ട്. അതും കുഴപ്പമില്ല. പക്ഷെ ആരോഗ്യത്തിനും കൂടുതൽ ഈടു നിൽക്കുന്നതും പ്ലൈവുഡ് ആണെന്ന് തീർച്ചയാണ്.
കൂടുതൽ വിവരങ്ങൾ അടുത്ത പോസ്റ്റിൽ പറയാം