07/11/2021
പാത്തൂട്ടിന്റെ ഒസ്യത്ത്
------------------------------------
പഴക്കം ചെന്ന തറവാട് മുറ്റത്തു
പതിവില്ലാതെ ചേട്ടൻമാരുടെയും
പെങ്ങമാരുടെയും മക്കളെ കണ്ട
വീട്ടുകാർന്നോർക്ക് (കൊച്ചാപ്പക്ക് ) സന്തോഷം,
മൂത്ത കാക്കന്റെ രണ്ടാമത്തെ കാക്കാന്റെ പിന്നെ പെങ്ങന്മാരുടെ എല്ലാം ആൺമക്കൾ വന്നിരിക്കുന്നത്
കണ്ടപടി കൊച്ചാപ്പ പറഞ്ഞു വാ മക്കളെ വീട്ടിലേക്ക് കേറിയിരി
വെള്ളയും വെള്ളയും പിന്നെ വില കൂടിയ വടിവൊത്ത കളർ ഷർട്ടൊക്കെയിട്ട് സുമുഖന്മാർ,,,
40 -55 ഇടയിൽ പ്രായം ഉണ്ട് എല്ലാവർക്കും
അവർ കോലായിൽ കേറിയപ്പോൾ വില കൂടിയ ഊതിന്റെ സുഗന്ധം
,
കൊച്ചാപ്പ ഒരു വെള്ള കൈയില്ലാത്ത ബനിയനും കൈലിമുണ്ടുമാണ് വേഷം ,
ആകെ ഒരു അവശ ഭാവം
വല്യ കോലായിൽ സിമിന്റ് തിണ്ണ തോർത്ത് കൊണ്ട് കൊച്ചാപ്പ തുടച്ചു
പിന്നെ പഴയ പ്ലാസ്റ്റിക് കസേര നീട്ടി
കൊച്ചാപ്പയും അവിടെ അരികിൽ ഇരിന്നു
കോലായിൽ കിടന്ന തുണിക്കസേരയിൽ
കൂട്ടത്തിൽ മുതിർന്ന കിടാവ് ചാരി കിടന്നു
അപ്പോഴേക്കും കൊച്ചാപ്പ അകത്തേക്കു വിളിച്ചു കൂവി
സുബൈദാ,,,, കട്ടൻ ഇത്തിരി അനത്തിക്കെ
ലെ,,,, കിടാങ്ങൾ വന്നിരിക്കുണ്,,,,
കേട്ടപടി എളീമ ഓടി വന്നു
ആ പുന്നാരകട്ട മക്കളെ,,,,
സുഖം ആണോടാ,എല്ലാർക്കും
* പുന്നാര കട്ട * എന്നത് ആരെ കണ്ടാലും എളിമ വിളിക്കും ഇഷ്ടം കൂടുതൽ കൊണ്ടോന്നുമല്ല
ചുമ്മാ എളീമാടെ ഒരു രീതിയാണ്
ഇപ്പോൾ ചായ തരാം ട്ടോ
അവർ തിരിച്ചു അടുക്കളയിലെക്ക് ഓടി
പോകുന്നപോക്ക് അവർ പിറുപിറുത്ത് പഞ്ചാര തികയോ ആവോ ,,,
,
കൊച്ചാപ്പടെ സ്ഥിതി തീരെ മോശമാണ് രണ്ടു ആൺകുട്ടികൾ രണ്ടിനും അല്ലറ ചില്ലറ ജോലി ഉള്ളു വല്യ കാര്യമായി വരുമാനമില്ല
പിന്നെ ഓരോ അസുഖങ്ങൾ അവരുടെ മക്കളുടെ പഠിപ്പൊക്കെയായി അവർ കഷ്ടി കഴിഞ്ഞു കൂടുന്നു
അവരോട് കൂട്ടത്തിൽ ആർക്കും വല്യ ബന്ധങ്ങളില്ല പറയത്തക്ക പത്രാസീല്ല
അത് തന്നെ കാരണം
വന്ന കൂടപ്പിറപ്പുകളുടെ മക്കൾ എല്ലാം നല്ലരീതിയിൽ ആയിരിക്കുന്നു
ഗൾഫിലും നാട്ടിലുമായി ബിസിനസും ഉദ്യോഗവും
എല്ലാവരും സ്വസ്ഥമായി ജീവിക്കുന്നു,
ഇവിടെ സംഭവം പാത്തൂട്ടി ആണ്
കൊച്ചാപ്പടെ വീട്ടിൽ താമസിക്കുന്ന
എല്ലാത്തിനും മൂത്ത അമ്മായി അതായത് കൊച്ചാപ്പ ന്റെ പെങ്ങൾ
അവർക്ക് കുട്ടികൾ ഇല്ല
പ്രായം 87 ക്കെ കണക്ക് പറയുന്നത്
കൃത്യം ആർക്കും അറിയില്ല
അവർ കല്യാണം കഴിക്കാത്ത ആൾ ആണ്
ആങ്ങളയുടെ കൂടെ ജനിച്ചകാലം മുതൽ ജീവിതം,
വല്ല്യപ്പവീതം വച്ചപ്പോൾ ആങ്ങളയ്ക്കു പെങ്ങൾക്ക് കൂടി ആണ് താറവാടു വീട് കൊടുത്തത്
പഴയ വീട് അന്ന് കാലത്തു നല്ല മരത്തിൽ പണിത ഓട് വീട്
കൊച്ചു കൊച്ചു മുറികൾ ഉള്ള വല്യ കോലായിയുള്ളവീട്,
ഇപ്പോൾ പാത്തൂട്ടിന്റെ അവസ്ഥ കുറച്ചു പ്രശ്നംമായി വരുന്നു കണ്ണിന് കാഴ്ച കുറഞ്ഞു വരുന്നു നടക്കാൻ തപ്പലും തടയലും
പുറത്തു പരിയം കോലായിലുള്ള ബാത്ത് റൂമിൽ പോകുവാൻ പാത്തൂട്ടിക്ക്
ബുദ്ധിമുട്ട് ആവും അകത്തു ബാത്ത് റൂം പണിയണം പണ്ടൊക്കെ വീടിനുള്ളിൽ ബാത്ത് റൂമില്ല,പുറകു വശത്ത് മുറ്റത്തു ഒരു ബാത്ത് റൂം കാണും, കുളിക്കാനും നനയ്ക്കാനും പുഴയുംതോടും ഉപയോഗിച്ചത്
ഓർക്കുന്നുണ്ടോ മക്കളെ നിങ്ങളൊക്കെ കുഞ്ഞ് ആയിരുന്നപ്പോ ഈ വല്യ നടു മുറിയിൽ നിരത്തി പായ് വിരിച്ചു കിടന്നത്
രാത്രി ഈ മുറ്റത്ത് എല്ലാം കൂടി മൂത്രം ഒഴിക്കണത് അന്നൊക്കെ മുറ്റം ഊർ പായൽ പിടിച്ചു കിടക്കും കൊച്ചാപ്പ അവരെ പഴയ കാലം ഓർമ പെടുത്തി
ഇന്ന് എല്ലാവീട്ടിലും റൂം അറ്റാച്ഡ് ആണ്
ഈ വീട്ടിൽ മാത്രമൊന്നുമില്ല
സംഗതി നല്ലതാണ് കൊച്ചാപ്പയും സന്തോഷിച്ചു തന്റെ മക്കൾക്ക് ഇപ്പോൾ നിവർത്തിയില്ല അത് കൊണ്ട് കൊച്ചാപ്പ മിണ്ടാതെ കേട്ട് നിന്നു
കുടുംബത്തിൽ എല്ലാവരും ഒത്തു ചേർന്ന് തീരുമാനം എടുക്കുമ്പോൾ താനും മക്കളും കേൾവിക്കാർ മാത്രമാണ് അഭിപ്രായം പറയാൻ ത്രാണിയില്ലാതെ നിൽക്കും, പറഞ്ഞാൽ തന്നെ ആരും മൈൻഡ് ചെയ്യില്ല പണമില്ലാത്തവന്റെ അഭിപ്രായം ആർക്ക് വേണം
, കഴിവ് കുറവുള്ള ആളുകൾക്ക് അല്ലെങ്കിലും അത്ര പരിഗണനയല്ലെ കിട്ടൂ
അത് കൊണ്ട് പാത്തൂട്ടിക്ക് പുരയ്ക്ക് ഉള്ളിൽ ഒരു ബാത്ത്റൂം ഉണ്ടാക്കാനാണ് കിടാങ്ങൾ ഒത്തു കൂടിയത്
ആദ്യ തന്നെപാത്തൂട്ടിന്റെ റൂമിൽ ചേർന്ന് സ്ഥലം കണ്ട് പിടിച്ചു,
കിടാങ്ങൾ വന്നത് ചർച്ചയും കേട്ട്
പാത്തൂട്ടി അമ്മായി വതിക്കലു വന്ന് നിന്നു
എല്ലാവരും തീരുമാനം പറഞ്ഞു
ബാത്ത്റൂമിന് ആവശ്യം ഉള്ള സാധനങ്ങളും കൂലിയും ഓരോരുത്തരും ഏറ്റെടുത്തു
പിന്നെ അവർ വീട്ടു വിശേഷം കൊച്ചാപ്പയായി പറഞ്ഞു കൊണ്ടിരിന്നു
കൊച്ചാപ്പ പഴയ കാലങ്ങൾ ഓർത്ത്
ഇയിറ്റിങ്ങൾ ഒക്കെ ( വന്ന കിടാങ്ങൾ ) ചെറുപ്പത്തിൽ ഈ പുരയിൽ മുറ്റത്തു കളിച്ചു വളർന്നത് അന്നൊക്കെ എന്തു സ്നേഹവും ബഹുമാനവുമൊക്കെയാ യിരുന്നു അവർക്ക് തന്നോട്
ഇപ്പോൾ എല്ലാം മാറി പോയ്
ആ പറഞ്ഞിട്ട് കാര്യമില്ല
കാലം മാറി അവരോക്കെ വല്യ ആളുകൾ
നെടു വീർപ്പിട്ട് കൊച്ചാപ്പ അവരുടെ ചർച്ച എല്ലാം കേട്ടിരിന്നു,
സംസാരത്തിനിടയിൽ ഒരുവൻ പറഞ്ഞു
അമ്മായി ബാങ്ക് ബാലൻസ് വല്ലതും കാണുമ്മല്ലോ? ആ പാസ് ബുക്ക് താ നോക്കട്ടെ
അമ്മായി കേട്ട് പടി ബുക്ക് കൊടുത്തു അവർ എല്ലാവരും കൂടി കൂട്ടിക്കിഴിച്ചു
നോക്കി ഏതാണ്ട് 70 000 രൂപ ഉണ്ട്
ഒന്ന് രണ്ടു ജാതിയും കുരുമുളകും ആ പാവം നോക്കി വളർത്തി അത് കൊല്ലത്തിൽ കിട്ടുന്ന ക്യാഷ് പിന്നെ കുറച്ചു ചെറിയ പെൻഷൻ എല്ലാം സ്വരു ക്കൂടിയ സമ്പാദ്യം
ആഹാ ഇതിൽ ക്യാഷ് ഉണ്ട് അപ്പൊ ബാത്ത്റൂം പണിക്ക് ഇത് മതി യല്ലോ
അമ്മായിയും കൊച്ചാപ്പായും തമ്മിൽ നോക്കി
കൊച്ചാപ്പ മിണ്ടില്ല
പാത്തൂട്ടിയമ്മായി പറഞ്ഞു വേണ്ട എനിക്ക്
ഉള്ള സൗകര്യം മതി
അത് പറഞാൽ പറ്റില്ല അമ്മായിക്ക് മക്കളല്ല കാര്യങ്ങൾ ഞങ്ങൾ അനേഷിച്ചു കൊള്ളാം അമ്മായി മിണ്ടണ്ട
ശരിയ അവരോട് ഒന്നും പറയാൻ അമ്മായിക്ക് ആവില്ല
വല്ലപ്പോഴും വല്ലതും കൊടുക്കുന്ന ഇവരൊക്കെയാണ്
ആകെ പെൻഷൻ പിന്നെ ഈ കിട്ടുന്ന കൊച്ചു തുക അമ്മായിടെ സമ്പാദ്യം
അത്ര മുട്ടുമ്പോൾ ആ കാശിന്ന്
വല്ലതും എടുത്തു മരുന്നു വാങ്ങുക അല്ലാതെ ഒന്നിനും എടുക്കില്ല
ആ കാശ് ആണ് ഇപ്പോൾ ഇവർ എടുത്തു ബാത്ത് റൂം പണിയാൻ പറയുന്നത്
അമ്മായി കൊച്ചാപ്പയും മിണ്ടാതെ നിന്നു
പിന്നെ അവർ പാത്തൂട്ടിന്റെ ഒസ്യത്ത് ചോദിച്ചു,
കൈയിൽ കഴുത്തിൽ ഉള്ള പണ്ടത്തെ പറ്റി
മരിച്ചു കഴിഞ്ഞു അവ എന്താ ചെയ്യേണ്ടത് എന്ന് അറിയാൻ
കാതിൽ നിറച്ചു സ്വർണ്ണ അലിക്കത്ത്
കടുക്കനും മേലെ തൈക്കാവിന്
മാല മൂന്നു പവൻ മഹൽ പള്ളിക്ക്
കൈയിൽ രണ്ടു വള മയ്യിത്ത് മറവ് ചെയ്യാൻ, ഓത്തു പിള്ളേർക്ക് ചോറിനു വേണ്ടിയൊക്കെ എടുക്ക്
പിന്നെ ഒരു വെള്ളിടെ അരപ്പട്ട ഇവിടെ ചെക്കന്റെ പിള്ളേർക്ക് അരലേക്ക് വള്ളിയും കാലിലേക്ക് പാദുകം ( അരഞ്ഞാണം കൊലുസും ) കുത്തിക്കോ
പിന്നെ കുപ്പായകുടുക്ക് ആർക്കും തരില്ല
അത് എന്റെ ശൈല മോക്ക് ആണ് (കൊച്ചാപ്പാടെ മോൾ )
അത് കേട്ടത് അവർക്ക് അത്ര പിടിച്ചില്ല
തപ്പി തടഞ്ഞു നടക്കുന്ന അമ്മായി ലക്കും ലഗാനും ഇല്ലാതെ ഇത്രയും വിളിച്ചു കൂവി
പാത്തൂട്ടിന്റെ ഒസ്യത്ത് കേട്ട് വന്നവർക്ക് സന്തോഷം ആയി, ഇനി ഒന്നും ബാക്കി ഇല്ല
ആസ്മയ്ക്ക് കഴിക്കുന്ന മരുന്നു തീർന്നു പോയ കൊച്ചാപ്പ നീട്ടി വലിച്ചു ,
കട്ടനും കൊണ്ട് കൊടുത്തു എല്ലാം
കേട്ട് നിന്ന എളീമാ മനസ്സിൽ പ്രാകി
കാലമാർ ചുമ്മാ കിടന്ന തള്ളടെ എല്ലാം തീർത്തപ്പോ സമാധാനം ആയി
പിന്നെ പുറമെ ചിരിച്ചു പറഞ്ഞു
പുന്നാര കട്ട മക്കൾ വന്നത് നന്നായി
എല്ലാത്തിനും തീരുമാനം ആയല്ലോ
അങ്ങനെ മരിക്കാത്ത പാത്തൂട്ടിന്റെ
അടിയന്തിരം ചടങ്ങ്
കിടാങ്ങൾക്ക് അടുത്ത
ചർച്ചക്ക് കൂടണന്ന് കരുതി
അവർ സലാം ചൊല്ലി യാത്ര ആയി,
അങ്ങനെ എല്ലാം സലാമത്തായെങ്കിലും
പാസ് ബുക്കിലെ കായ് കക്കൂസ് പണിതു കളയണം എന്നോർത്ത് പാത്തൂട്ടി പുലമ്പി
ഹോജരാജാ വായ തമ്പുരാനെ മ്മളെ കിടപ്പ് ആക്കല്ലേ ,
എനിക്ക് പുറത്തു പോയ മതി എല്ലാത്തിനും
സിയ