Vayana muri

Vayana muri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vayana muri, Book shop, Doha-Qatar, DOHA-QATAR.

28/11/2025

EKO... Conclussion..

തന്നെ ചേടത്തി തിരിച്ചറിഞ്ഞ നിമിഷം പീയുസ് ബാഗിൽ നിന്നും കത്തിയെടുക്കുമ്പോൾ ശത്രുതയോട് പാഞ്ഞടുക്കുന്ന നായ്ക്കളെ
കാണുന്ന പീയുസ്സ് ആശ്ചര്യത്തോടെ അല്ലെങ്കിൽ ഭീതിയോടെ ചേടത്തിയെ നോക്കുമ്പോൾ ബൈനാകുലറിൽ നിന്ന് പതുക്കെ കണ്ണെടുത്തു വളരെ ശാന്തതയോടെ പീയുസ്സിനെ നോക്കുന്ന ചേടത്തി.....
അൽപ നേരത്തെ നിശബ്ദയക്കു ശേഷം പീയൂസ്...
ചേടത്തിക്കറിയാമോ കുര്യച്ഛന് ഈ ലോകത്ത് രണ്ടേ രണ്ടു പേരോട് മാത്രമേ ആത്മാർത്ഥത ഉണ്ടായിരുന്നുള്ളു അത് ചേ ടത്തിയോടും പിന്നെ പട്ടികളോടും മാത്രമായിരുന്നു... പിന്നെ എന്തിനു... പിന്നെ എന്തിനു...
കുറച്ചു സമയത്തെ നിശബ്‍ദയ്ക്കു ശേഷം...

പിന്നെ പോത്തൻ സർ പറഞ്ഞ കള്ള കഥ ചേടത്തി വിശ്വസിക്കുന്നു എങ്കിൽ ചേടത്തിക്കു തെറ്റി... കുര്യച്ചനോടുള്ള പകയിൽ പോത്തൻ പോണ പോക്കിൽ ഒരു കള്ളം പറഞ്ഞു ചെടത്തിയുടെ മനസ്സിൽ ഒരു പക ഉണ്ടാക്കുക ആയിരുന്നു..
അതായിരിന്നു അയാളുടെ ലക്ഷ്യം...അല്ലെങ്കിൽ കുറയച്ഛനോടുള്ള ദേഷ്യം ഇങ്ങനെ തീർക്കുകയായിരുന്നു...
സത്യത്തിൽ യോസിയയെ യുദ്ധ തടവിലാക്കിയതാണ് അല്ലാതെ കുര്യച്ഛൻ യോസിയനയെ ചതിച്ചതല്ല അത് ചേടത്തി ആദ്യം മനസിലാക്കു..അത് പറയാനും ചേ ടത്തിയെ സ്വന്തമാക്കാനും തന്നെയാണ് തന്നെക്കാൾ ഇഷ്ടമായിരുന്നു നായ്ക്കളെ അദ്ദേഹം വെടി വെച്ച് കൊന്നത്....
ചേടത്തി പതുക്കെ ബൈനാകുലർ എടുത്തു ദൂരെ മലയിലേക്ക് നോക്കി നിര്നിമേഷയായി നിന്നു.

അപ്പോൾ അശരീരിയായി....
ശെരിയാണ് ചിലതൊക്കെ ശെരിയാണ് കേട്ടോ.. പട്ടികളെ അളക്കുന്ന അളവിൽ മനുഷ്യനെ മനുഷ്യന് അളക്കാൻ പറ്റില്ല പണ്ട് യോസ്യനാ ഇത്
പറയാറുണ്ടായിരുന്നതാണ്...

സാപ്പിയൻസ് മലയാളത്തിൽ വായിക്കാൻhttps://books.google.com.qa/books?id=IfKoDwAAQBAJ&printsec=frontcover&hl=ar&source=gbs_ge...
20/05/2021

സാപ്പിയൻസ് മലയാളത്തിൽ വായിക്കാൻhttps://books.google.com.qa/books?id=IfKoDwAAQBAJ&printsec=frontcover&hl=ar&source=gbs_ge_summary_r&cad=0 =onepage&q&f=true

ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത....

''പണ്ട് സെന്റ് സേവിയേഴ്‌സ് കോളേജിലെ ആണ്‍കുട്ടികള്‍ എന്നെ നോക്കി ചൂളമടിക്കുമായിരുന്നു. ഞാൻ തുള്ളിത്തെറിച്ച് നടക്കുന്നത് ക...
06/05/2021

''പണ്ട് സെന്റ് സേവിയേഴ്‌സ് കോളേജിലെ ആണ്‍കുട്ടികള്‍ എന്നെ നോക്കി ചൂളമടിക്കുമായിരുന്നു. ഞാൻ തുള്ളിത്തെറിച്ച് നടക്കുന്നത് കണ്ട് അവരെന്നെ 'ചാലു' എന്ന് വിളിച്ചിരുന്നു, വേഗത കൂടിയ വണ്ടി !! ''അവളൊരു വല്ലാത്ത മുതലാണ് മോനേ, അവൾ ബ്രായിടുന്നില്ല'' എന്ന് അവർ കമന്റടിക്കുമായിരുന്നു. പാര്‍ട്ടികളിൽ നൃത്തം ചെയ്യുമ്പോൾ അവരരികിൽ വന്നു. ശ്രദ്ധയോടുകൂടിയ അശ്രദ്ധയോടെ കൈകള്‍ എന്റെ മുലകളില്‍ ഉരയ്ക്കാൻ അവരാഗ്രഹിച്ചിരിക്കണം. പക്ഷേ, അന്നത്തെ ആങ്കുട്ടികള്‍ പേടിത്തൊണ്ടന്മാരായിരുന്നു. ആങ്കുട്ടികളെ ഭയമില്ലാത്ത പെങ്കുട്ടികളെ അവര്‍ക്ക് പേടിയായിരുന്നു. ''ഡാ, അവള്‍ വെറുതെ തമാശയ്ക്കുവേണ്ടിയാണ്.'' എന്നവർ പരസ്പരം കുശുകുശുത്തു. എനിക്കത്ഭുതം തോന്നി. ഒരു പെണ്‍കുട്ടിയുമായി ഇടപെടുമ്പോള്‍ ഇവര്‍ വിവാഹത്തെക്കുറിച്ചാണോ ചിന്തിക്കാറുള്ളത്? ഏതു തരത്തിലുള്ള വിവാഹത്തെക്കുറിച്ചാണത് !

ഞാൻ ചുറ്റും കണ്ട വിവാഹങ്ങളൊക്കെ പരമ ബോറായിരുന്നു. എനിക്കറിയാവുന്ന പ്രസിദ്ധനായ ഒരു സംഗീതസംവിധായകനുണ്ട്, ദിവസവും രാത്രി അയാൾ ഭാര്യയെ തല്ലുമായിരുന്നു. എന്തിന് മറ്റുള്ളവരിലേക്ക് പോകണം, എന്റെ അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. അടി കൊണ്ട് അമ്മ വീഴുക പോലും ചെയ്യും. അച്ഛനമ്മയുടെ കൈകളെ താലോലിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അവര്‍ പരസ്പരം ശ്രദ്ധിച്ചിരുന്നോ എന്നുപോലും എനിക്കറിയില്ല. എന്നിട്ടും അമ്മ മറ്റാരെയും കാമിച്ചില്ല !!

പരസ്പരം പുലഭ്യം പറയുന്ന, വേലക്കാരെ ചീത്തവിളിക്കുന്ന, കുട്ടികളെ മര്‍ദ്ദിക്കുന്ന, അയല്‍ക്കാരെ ആക്രമിക്കുന്ന, പകുതി വിലയ്ക്ക് കിട്ടാൻ പച്ചക്കറിവില്പനക്കാരോട് വിലപേശുന്ന, ചന്തയിലും ക്ഷേത്രത്തിലുമുള്ള പുരുഷാരങ്ങള്‍ക്കിടയിലൂടെ കൈകൊണ്ടു മാടി വഴിയുണ്ടാക്കി നടന്നുപോകുന്ന ഈ പെണ്ണുങ്ങൾക്കൊന്നും സന്തോഷം കണ്ടെത്താൻ മാത്രമറിയില്ല. ഭര്‍ത്താവിന്റെ പരസ്ത്രീയെക്കുറിച്ച് പരദൂഷണം പറഞ്ഞ് താനിഷ്ടപ്പെടുന്ന പുരുഷനെയോ സിനിമാതാരത്തേയോ സ്വപ്നത്തിൽ പോലും ഭോഗിക്കാൻ ഭയന്ന് അവര്‍ സമയം കളയുന്നു.

ലോലിത, ലേഡി ചാറ്റര്‍ലീസ് ലവര്‍ !! അങ്ങനെ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള പുസ്തകങ്ങള്‍ ടോയ്‌ലറ്റില്‍ കയറി കതക് കുറ്റിയിട്ട് നിരവധി മണിക്കൂറുകളെടുത്ത് വിഴുങ്ങിയ ചീത്ത കുട്ടിയായത് കൊണ്ടാവും സ്വതന്ത്രമതികളും ക്രീഡാപ്രിയരുമായ സ്ത്രീകള്‍ മാത്രമാണ് എന്നും എന്നെ ആകര്‍ഷിച്ചത്, അവരാണെന്റെ വഴി''.
(ടൈം പാസ് - പ്രോതിമ ബേഡിയുടേ ആത്മകഥയില്‍ നിന്ന്')

ആത്മാവിൽ സ്വതന്ത്രയായ പ്രോതിമാ ബേഡിയുടെ മറകളില്ലാത്ത ആത്മകഥയാണിത്. ധീരയായ ഒരു കലാകാരിയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ സംഭവങ്ങളെല്ലാം പ്രോതിമ പതർച്ചയില്ലാത്ത സത്യസന്ധതയോടെ ഈ ആത്മകഥയില്‍ എഴുതുന്നു: വിരൂപയെന്നു് മുദ്രകുത്തപ്പെട്ട കുട്ടിക്കാലവും കബീർ ബേഡിയുമായുള്ള വിവാഹത്തിന്റെ പരാജയവും പിന്നെ ലൈഗികാനുഭവങ്ങൾ, പല പ്രമുഖ കലാകാരന്മാരും രാഷ്ട്രീയക്കാരുമായുള്ള പ്രണയബന്ധങ്ങൾ, നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം, ഗുരു കേളുചരൺ മഹാപത്രയും മറ്റു സഹപ്രവർത്തകരുമായുള്ള അനുഭവങ്ങൾ, നൃത്യഗ്രാമത്തിന്റെ സ്ഥാപനം, മകന്റെ ആത്മഹത്യ വേട്ടയാടിയ അവസാനകാലവും തുടങ്ങി സംഭവബഹുലമായ ഒരു ജീവിതത്തിന്റെ വൈകാരികമായ തുറന്നെഴുത്താണിത്. അപൂർണ്ണമായ ആത്മകഥയിൽനിന്നും ഡയറിക്കുറിപ്പുകളിൽനിന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാമുകർക്കും അയച്ച കത്തുകളിൽനിന്നും മകൾ പൂജാ ബേഡി തയ്യാറാക്കിയ ആത്മകഥയുടെ പരിഭാഷ.

ഹരിയാനക്കാരനായ കച്ചവടക്കാരൻ ലക്ഷ്മിചന്ദ് ഗുപ്തയുടെയും ബംഗാളിയായ രേബയുടെയും മകളായി 1948 ഒക്ടോബർ 12ന് ഡൽഹിയിൽ പ്രോതിമ ജനിച്ചു.നാലു കുട്ടികളിൽ രണ്ടാമത്തവൾ. ഗോവയിലും ബോംബെയിലും കർണാലിലും പഞ്ച്ഗനിയിലുമായി കുട്ടിക്കാലം ചെലവിട്ടു. ബോംബെയിലെ സേവിയേഴ്സ് കോളേജിൽനിന്ന് ബിരുദപഠനത്തെത്തുടർന്ന് മോഡലിങ് രംഗത്തേക്കു കടന്ന പ്രോതിമ അറുപതുകളിൽ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധയായ മോഡലുകളില്‍
ഒരാളായിരുന്നു. ഈ സമയത്താണ് കബീർ ബേഡിയെ കാണുന്നതും പ്രണയത്തിലാകുന്നതും. എട്ടു വർഷത്തോളം നീണ്ടുനിന്ന വിവാഹജീവിതം 1978ൽ അവസാനിച്ചു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. ടെലിവിഷൻ രംഗത്ത് ഏറെ പ്രസിദ്ധയായ പൂജാ ബേഡിയും ഇരുപത്തിയാറാം വയസ്സിൽ ആത്മഹത്യ ചെയ്ത സിദ്ധാർഥും.

1975ലായിരുന്നു പ്രോതിമയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് സംഭവിച്ചത്.
രണ്ട് യുവനർത്തകിമാരുടെ ഒഡീസ്സി നൃത്തപ്രകടനം കണ്ട് അതിയായ താത്പര്യം തോന്നിയ പ്രോതിമയ്ക്ക് തന്റെ മേഖലയേതെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടുള്ള ജീവിതം നൃത്തത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു.ഗുരു കേളുചരൺ മഹാപത്രയുടെ കീഴിലുള്ള അഭ്യസനത്തിൽ തുടങ്ങി, 1997ൽ ബാംഗ്ലൂരിനടുത്ത് ഗുരുകുല സമ്പ്രദായത്തിലുള്ള നൃത്യഗ്രാമം സ്ഥാപിക്കുന്നതിൽവരെ അതെത്തി. മകന്റെ ആത്മഹത്യയിൽ മനംനൊന്ത പ്രോതിമ 1998ൽ നൃത്തരംഗത്തിൽനിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹിമാലയത്തിലേക്കു യാത്രതിരിച്ചു. കൈലാസ മാനസസരോവറിലേക്കുള്ള തീർഥയാത്രയ്ക്കിടയിൽ ആഗസ്ത് 18ന് മാൽപയിൽവെച്ചുണ്ടായ ഉരുൾപൊട്ടലിൽ പ്രോതിമ ബേഡി മരണപ്പപ്പെട്ടു.

പുസ്തകം - ടൈംപാസ്
ജീവിതകഥ -പ്രോതിമാ ബേഡി
പ്രസാധനം-മാതൃഭൂമി
വിവര്‍ത്തനം - രാജന്‍ തുവ്വാര
വില - 200
കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്

NB - കുറിപ്പ് തയ്യാറാക്കാനായി സഹായങ്ങള്‍ തേടിയിട്ടുണ്ട്.

കാൾ സാഗന്റെ  കോസ്മോസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉള്ളവയിലൊന്നാണ്. 1980ലാണ് പുസ്തകം ആ...
29/04/2021

കാൾ സാഗന്റെ കോസ്മോസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉള്ളവയിലൊന്നാണ്. 1980ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്, പക്ഷേ മലയാളത്തിലേക്ക് ഡിസി വിവർത്തനം ചെയ്തത് 2020ഇൽ ആണ് ഒറ്റ മാസം കൊണ്ട് തന്നെ രണ്ടാം പതിപ്പും ഡിസി ഇറക്കിയിട്ടുണ്ട്.

ടെക്നോളജിയുടെ വളർച്ച കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് അനുനിമിഷം മാറുന്ന സാഹചര്യത്തിൽ ഈ പുസ്തകം വായിക്കുമ്പോൾ പ്രസിദ്ധീകരണ സമയത്തെ പറ്റി ഓർമിക്കുന്നത് നന്നാകും. പല കാര്യങ്ങളും ഒരു ശരാശരി ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഇപ്പോൾ പരിചിതമാണ് എന്നതുകൊണ്ടാണ്.

13 അധ്യായങ്ങളിലായി പ്രപഞ്ചത്തിന്റെ ഉല്പത്തി മുതലുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായി വിശദീകരിക്കുന്നുണ്ട് കാൾ സാഗൻ. ഭാഷാപരമായ സാഹിത്യമല്ല പുസ്തകത്തിന്റെ ഭംഗി നേരിട്ട് കാര്യം പറയുന്ന രീതിയാണ്, അതാണ് ശാസ്ത്ര പുസ്തകത്തിന് വേണ്ടതെന്നും ഞാൻ കരുതുന്നു. എങ്ങനെ ജീവൻ ഉണ്ടായി എന്നതു മുതൽ ഇനി എന്തായിരിക്കും ഭൂമിയുടേയും മറ്റ് പ്രാപഞ്ചിക വസ്തുക്കളുടെയും ഭാവി എന്നുമൊക്കെയുള്ള വിഷയം പുസ്തകം ചർച്ച ചെയ്യുന്നു.
എല്ലാം ശാസ്ത്ര വിദ്യാർഥികളും വായിച്ചിരിക്കേണ്ട പുസ്തകം ആയി തന്നെ പുസ്തകത്തെ കാണുന്നു.
ഡോ. വിവേക് പൂന്തിയിലാണ് പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.

രതി രഹസ്യം----------------------ആരാണ് പുരുഷനെ വേട്ടക്കാരനാക്കിയത് - ?സ്ത്രീയാണ് പുരുഷനെ വേട്ടക്കാരനാക്കിയത് 'മനുഷ്യ ചരിത...
24/07/2020

രതി രഹസ്യം
----------------------
ആരാണ് പുരുഷനെ വേട്ടക്കാരനാക്കിയത് - ?

സ്ത്രീയാണ് പുരുഷനെ വേട്ടക്കാരനാക്കിയത് '
മനുഷ്യ ചരിത്രത്തിൽ കൃഷി ആരംഭിക്കുന്നത് പതിനായിരം വർഷം മുമ്പായിരുന്നു. അതിനു മുമ്പുള്ള ഒന്നര ലക്ഷം വർഷത്തോളം മനുഷ്യൻ നായാടി ജീവിച്ചു പോന്നു.പുരുഷനായിരുന്നു അടിസ്ഥാനപരമായ വേട്ടക്കാരൻ, സ്ത്രീ സ്വീകർത്താവിൻ്റെ റോളിലും,
തന്നെക്കാൾ ആരോഗ്യമുള്ള ജീവിയെ പോലും മനുഷ്യൻ തൻ്റെ വേട്ടയാടൽ തന്ത്രത്തിലൂടെ കൊലപ്പെടുത്തും-തന്നെ കൊല്ലാൻ ശേഷിയുള്ള ഒരു ജീവിയുടെ മുന്നിൽ പ്പെട്ടാൽ ഓടി രക്ഷപെടാനുള്ള ചോദന പ്രൈമേറ്റുകളുടെ ഉള്ളിൽ ഏതാണ്ട് അമ്പത്തഞ്ച് ദശലക്ഷം വർഷം കൊണ്ട് ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട്, പക്ഷേ ആ ചോദനയെ അതിജീവിച്ച് തിരിഞ്ഞു നിന്ന് അതിനെ ധൈര്യപൂർവ്വം നേരിടാനുള്ള വിരുത് മനുഷ്യന് മാത്രമാണുള്ളത്-
വേട്ടയാടൽ പുരുഷനെ സംബന്ധിച്ച് കേവലം ഭക്ഷണത്തിനായി മാത്രമുള്ള ഒരു പ്രവൃത്തിയായിരുന്നില്ല, മറിച്ച് ലൈംഗീകതയുമായി അതിന് ആഴത്തിൽ ബന്ധമുണ്ട്, തൻ്റെ വേട്ടയാടൽ പ്രകിയയയിലൂടെ പുരുഷൻ തൻ്റെ കഴിവിനെ സ്ത്രീയുടെ മുന്നിൽ പ്രകടിപ്പിക്കുകയാണ്, മികച്ച വേട്ടക്കാരൻ സ്ത്രീയുടെ ഇഷ്ടത്തിന് പാത്രമാകുന്നു. എന്തുകൊണ്ടാണ് മികച്ച വേട്ടക്കാരനെ തന്നെ സ്ത്രീ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ' പുരാതന സ്ത്രീക്ക് ഇറച്ചിയോടുള്ള അമിതമായ ആസക്തി എന്നാണ് അതിനുള്ള ഉത്തരം -
ഭക്ഷണക്രമത്തിൽ ഇറച്ചി ഉൾപ്പെടുത്തേണ്ട അടിയന്തിര ഘട്ടം സ്ത്രീയുടെ ജീവിതത്തിൽ ഉണ്ടായി എന്നതാണ് പരിണാമ ചരിത്രം '
മനുഷ്യ സ്ത്രീയുടെ ആർത്തവ ആരംഭത്തോടെ ധാരാളം രക്തം നഷ്ടപ്പെടുന്ന ഒരവസ്ഥ സ്ത്രീക്ക് സംഭവിച്ചു.മറ്റു ജീവികളെ അപേക്ഷിച്ച് ഇതൊരു ഗുരുതരമായ പ്രശ്നമായിരുന്നു -
നമ്മുടെ ശരീരത്തിലെ ഇരുമ്പിൻ്റെ പ്രാഥമിക സാന്നിധ്യം നിലനിൽക്കുന്നത് രക്തത്തിലെ ചുവപ്പ് രക്ത കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിൻ തന്മാത്രയിലാണ്, ഹീമോഗ്ലോബിൻ എന്ന ജൈവ തൻ മാത്രയുടെ ഘടനയിൽ വളരെ പ്രധാനപ്പെട്ട ഭാഗം ഇരുമ്പ് ആണ് ,ശരീരത്തിലെ ഇരുമ്പിൻ്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ കുറവിലേക്കു നയിക്കുന്നു.ശരീരത്തിലെ ഓരോ ഇടങ്ങളിലും ഓക്സിജൻ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്, ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ തന്മാത്രകൾ രക്തത്തിൽ പ്രവേശിക്കുമ്പോൾ അത് ഹീമോഗ്ലോബിനുമായി പറ്റി പിടിക്കും -പിന്നീട് രക്തത്തിലൂടെ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരും, ഇരുമ്പിൻ്റെ കുറവ് ആത്യ ന്തികമായി ശരീരത്തിൻ്റെ നിലനിൽപിനെ തന്നെ ബാധിക്കുന്നതാണ്. ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ശരീരത്തിലെ ഇരുമ്പിൻ്റെ അംശം പുരുഷനേക്കാൾ ഏതാണ്ട് പതിനഞ്ചു ശതമാനത്തോളം കുറവാണ് എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത, ആർത്ത ചക്രത്തിലൂടെ ചാക്രികമായി സ്ത്രീക്കു നഷ്ടപ്പെടുന്ന ഇരുമ്പിന് പുറമേ, പ്രസവം സൃഷ്ടിക്കുന്ന രക്തസ്രാവത്തിലൂടെയും മുലയൂട്ടലിലൂടെയും സ്ത്രീക്ക് ശരീരത്തിലെ ഇരുമ്പിൻ്റെ അംശം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും - ഇതു മൂലം അനീമിയ വരാനുള്ള സാധ്യത വളരെ കൂടുതലാണ്, ഗർഭകാലത്ത് ആ സാധ്യത പെരുകുന്നു 'ഗർഭസ്ഥ ശിശുവിൻ്റെ തലയുടെ വലുപ്പം കുറയാൻ കാരണമാകുന്നു 'അമ്മയുടെ മൊത്തം ആരോഗ്യസ്ഥിതിയും താറുമാറായി പോകുവാൻ ഇതു കാരണമായി മാറുന്നു.എല്ലാ തരം പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന ഈ കാലത്തു പോലും ഇരുമ്പ് അടങ്ങിയ ഗുളികകൾ കൊടുത്താണ് ഇതു പരിഹരിക്കുന്നത്- തീ പോലും കണ്ടു പിടിക്കാത്ത കാലത്ത്, സസ്യ ഭക്ഷണത്തെ കൂടുതൽ ആശ്രയിച്ചിരുന്ന കാലത്ത് ,സ്ത്രീക്ക് ഇരുമ്പിൻ്റെ കുറവിനെ പരിഹരിക്കേണ്ടത് വളരെ ആവശ്യമായി വന്നു. മറ്റു ജീവിക ളു ടെ ശരീരത്തിൽ നിന്നും ഇരുമ്പിനെ നേരിട്ട് സ്വീകരിക്കുക എന്നതായിരുന്നു ഏറ്റവും എളുപ്പമുള്ള വഴി'
അങ്ങിനെയാണ് ഇറച്ചി മനുഷ്യ ഭക്ഷണത്തിനും കൂടെ സ്ഥാനം പിടിക്കുന്നത്.സ്ത്രീ ശരീരം കൂടുതൽ ഇരുമ്പ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മനുഷ്യൻ വേട്ടയാടൽ ആരംഭിച്ചത്.ഗർഭിണിയായ സ്ത്രീക്ക്, കുഞ്ഞുങ്ങളെ നോക്കുന്ന സ്ത്രീക്ക് വേട്ടയാടൽ അത്ര എളുപ്പമായിരുന്നില്ല, പുരുഷനെ നായാട്ടുകാരനാക്കി, അവനെക്കൊണ്ട് തനിക്കാവശ്യമുള്ള ഇറച്ചി നേടിയെടുക്കാൻ വഴിയൊരുക്കുകയായിരുന്നു സ്ത്രീ, പകരം എന്താണ് സ്ത്രീയിൽ നിന്നും പുരുഷന് ലഭിക്കുന്നത്- വർഷം മുഴുവനും നായാടി ഇറച്ചി കൊണ്ടുവരണമെങ്കിൽ ,വർഷം മുഴുവനും വളരെ പ്രധാനപ്പെട്ട ഒരു സംഗതി സ്ത്രീയിൽ നിന്നും അവന് ലഭിച്ചുകൊണ്ടിരിക്കണം, ഫലപുഷ്ടി കാലത്തു മാത്രമല്ല ,എപ്പോഴും അതുണ്ടാകണം, നല്ല വേട്ടക്കാരനു മാത്രം ,കൂടുതൽ ഇറച്ചി കൊണ്ടുവരുന്നവന് മാത്രം തൻ്റെ ലൈംഗീകത സമർപ്പിക്കാൻ സ്ത്രീക്കു കഴിയും, എപ്പോഴും സ്ത്രീയെ ആഗ്രഹിക്കാൻ തക്ക ഉയർന്ന ടെസ് റ്റോ സ്റ്റീറോൺ അളവ് പുരുഷനിൽ ഉണ്ടാവേണ്ടത് സ്ത്രീയുടെ ആവശ്യമായിരുന്നു. അങ്ങിനെ ലൈംഗീകതക്കു മേൽ സ്ത്രീ വീറ്റോ അധികാരം. കൈയ്യടക്കി -
അങ്ങിനെ വേട്ടയാടൽ വെറുമൊരു ഇര തേടലോ ഭക്ഷണ സമ്പാദനമോ മാത്രം അല്ലാതായി, വേട്ടയാടലിൽ വിദഗ്ദനാകാൻ പുരുഷൻ പരസ്പരം മത്സരിച്ചു. ജീവിതകാലം മുഴുവൻ സ്ത്രീക്ക് ഇറച്ചി നൽകാൻ കരുത്തുള്ളവനാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമം പുരുഷൻ്റെ സ്വഭാവത്തിൻ്റെ ഭാഗമായി തീരുകയായിരുന്നു.
(ജല്ലിക്കെട്ട് സിനിമയുടെ പറഞ്ഞ വിഷയം ഇതായിരുന്നു)

മനുഷ്യ സംസ്കാരം പരിണമിച്ചതോടെ, ഭക്ഷണ കാര്യത്തിൽ പല വിധ സാധ്യതകൾ ഉണ്ടായി, തീയുടെ ഉപയോഗം ,പാകം ചെയ്ത ഭക്ഷണം തുടങ്ങിയവ സ്ത്രീയുടെ ഇറച്ചിയോടുള്ള അഭിനിവേശത്തെ മാറ്റി മറിച്ചു, പക്ഷേ രതിയുടെ സാധ്യത സ്വഭാവത്തിനകത്ത് വേരാഴ്ന്നു കിടന്നു. കൂടുതൽ ഇറച്ചി നൽകുന്ന വേട്ടക്കാരനു പകരം കൂടുതൽ ധനം സമ്പാദിക്കുന്ന പുരുഷനെ അവിടേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു -

ജീവ ശാസ്ത്രം - പരിണാമശാസ്ത്രം - നരവംശശാസ്ത്രം - മനശാസ്ത്രം എന്നീ വഴികളിലൂടെ മനുഷ്യ ലൈംഗീകതയെ കുറിച്ചുള്ള സമഗ്രമായ അന്വേക്ഷണമാണ് - ജീവൻ ജോബ് തോമസിൻ്റെ രതി രഹസ്യം -

സദാചാരം - പ്രണയം -ലൈംഗികത - മതം - ഇണ ജീവിതം -
തുടങ്ങി ഒട്ടേറെ മേഖലകളിൽ സഞ്ചരിക്കുന്ന പുസ്തകം - മലയാളത്തിലെ അപൂർവ്വമായ ഗ്രന്ഥങ്ങളിൽ ഒന്നാണ്, ജീവൻ ജോബ് തോമസിൻ്റെ രചനാ ചാതുരി പുസ്തകത്തെ ഒരു ഫിക്ഷൻ പോലെ ആസ്വാദ്യകരമാക്കുന്നു -

DC books
Rs : 225/-

28/01/2020

കാമസൂത്ര
***********
കാമസൂത്ര എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റി ചുളിയും കാരണം കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. എന്നാല്‍, ആ ധാരണ തീരെ ശരിയല്ല. അതിനെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യുന്നതിന് മുമ്പ് കാമസൂത്രയെ കുറിച്ച് ചെറിയൊരു ആമുഖം അഭികാമ്യമെന്ന് കരുതുന്നു.സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിക്കുന്നവരുടെ വേദപുസ്തകമാണ് കാമസൂത്ര. സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആധികാരികമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എക്കാലത്തും പ്രസക്തമാണ്...

1883 ല്‍ കാമസൂത്ര” എന്നൊരു പൗരാണിക ഗ്രന്ഥം ഭാരതത്തിലുണ്ടെന്നറിഞ്ഞ് ഇവിടെ വരികയും
The K**a Sutra of Vatsyayana എന്ന് കാമസൂത്ര ഗ്രന്ഥത്തെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്ത വിഖ്യാത ഇംഗ്ലീഷുകാരൻ റിച്ചാർഡ് ഫ്രാൻസിസ് ബുർട്ടൻ പറഞ്ഞത് കാമസൂത്രയെ കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നത് ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങൾ മാത്രമായിരുന്നിരിക്കില്ല; കാമന്ധതയും ഒപ്പം അതിനേക്കാൾ ഭയാനകമായ അജ്ഞതയും ഛിന്നഭിന്നമാക്കിയ ആയിരക്കണക്കിന് വരുന്ന ഭാരതീയ യുവതികളുടെ ജീവിതങ്ങളുമായിരുന്നു എന്നാണ്

ബീഹാറിലെ പാടലിപുത്രത്തിൽ‍ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹർഷി. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷർഷി ഒരു ചാർവാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരിൽ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഓരോ വ്യക്തിക്കും ന്യായമായും ലഭിച്ചിരിക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും, അതുമൂലമുണ്ടാകുന്ന തിരുത്താൻ കഴിയാത്ത ദുരന്തങ്ങളും കുറച്ചൊന്നും അല്ല നമ്മുടെ സമൂഹത്തെ ബാധിക്കുന്നത്

ഏഴ് അധികരണങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്രം, ശൃംഗാര കലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്‌കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്.

7 അധികരണങ്ങള്‍ ഇവയാണ്:
സാധാരണം (സാധാരണ വിഷയങ്ങള്‍ ആമുഖമായി)
സാമ്പ്രയോഗികം (ആലിംഗനം, ചുംബനം, നഖച്ഛേദ്യം, ദശനച്ഛേദ്യം, സംവേശനം തുടങ്ങിയവയെക്കുറിച്ച്)
കന്യാസമ്പ്രയുക്തകം (പുരുഷനും സ്ത്രീയും തമ്മിലുള്ള ആകര്‍ഷണം, യോഗം, വിവാഹം എന്നിവയെക്കുറിച്ച്)
ഭാര്യാധികാരികം (ഭാര്യയെ കുറിച്ച്)
പാരദാരികം (മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്)
വൈശികം (വേശ്യകളെക്കുറിച്ച്)
ഔപനിഷദികം (മറ്റൊരാളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള രീതികളെക്കുറിച്ച്)

വാത്സ്യായനന്റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയും. ഓരോ സ്‌നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെ പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ '64 കലകള്‍' എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികള്‍ക്കൊപ്പം ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്‌നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.

മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തില്‍ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചര്‍ച്ച ചെയ്യുന്നത്. ഇവിടെ 'കാമം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.

എങ്ങനെ നല്ല പൗരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗിക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍, ജ്ഞാന സമ്പാ!ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃദ്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് കാമസൂത്രം ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു അശ്ലീലപുസ്തകമായി ഗണിക്കാനാവില്ല.

ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് പ്രധാന അവസ്ഥകളായി കാണുന്നു. ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്‌തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്ന്യാസത്തില്‍ ആത്മാന്വേഷണം.

കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്ന നിലയില്‍ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.

കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിനാണ് വാത്സ്യായനന്‍ ശ്രമിച്ചിരിക്കുന്നത്.

* വേണ്ടത്ര ലൈംഗിക പരിജ്ഞാനമില്ലാതെ ചെറിയ മൊബൈല്‍ ക്ലിപ്പുകളും നീലച്ചിത്രങ്ങളും കണ്ടു വളര്‍ന്നു വരുന്ന ഒരു സമൂഹം ആണ് ഇന്നുള്ളത്

* ദാമ്പത്തിക ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ ആവാത്ത ഒരു ഉത്തമ ഗ്രന്ഥം ആണ് കാമസുത്ര എന്നു ഒരു മടിയും കൂടാതെ പറയാന്‍ സാധിക്കും

* വളരെ പതിയെ ഇണയെ അറിഞ്ഞു പരസ്പരം ഒന്നു ചേരുന്ന ദമ്പതികള്‍ വളരെ കുറവാണ്.

*ഇണയെ വളരെ വേഗം തൃപ്തി പെടുത്തണം എന്ന ആഗ്രഹം ഉള്ളവര്‍ ആണ് ഭൂരി ഭാഗം ഭര്‍ത്താക്കന്മാരും ശ്രമിക്കുന്നത് പഷേ അങ്ങനെ സംഭവിക്കാറില്ല

* ഭാര്യമാര്‍ ആഗ്രഹിക്കുന്ന രതി അവര്‍ പറയാതെ തന്നെ അവര്‍ക്കു വേണ്ട രീതിയില്‍ പല ഭര്‍ത്താക്കന്മാര്‍ക്കും കൊടുക്കാന്‍ സാദിക്കുന്നില്ല കാരണം കാമകലയെ കുറിച്ചുള്ള അറിവില്ലായ്മ ആണ്

* പഷേ അര്‍പ്പണ മനോഭാവത്തോടെ സ്നേഹത്തോടെ ബഹുമാനത്തോടെ കൂടെ കിടപ്പറയിലേക്ക് പോകുന്ന ദമ്പതിമാര്‍ക്ക് ഒരു കാമസൂത്രയുടെയും ആവശ്യം വേണ്ടി വരുന്നില്ല...

* വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ വിവാഹമോചനത്തെ കുറിച്ചു പോലും ചിന്തിക്കുന്ന നമ്മുടെ ആധുനിക ചിന്താഗതിക്ക് നഷ്ടമായത് ഈ ജീവനകലയാണ്

* വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം ആണ് കാമസൂത്ര.

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും, കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നത് ദൗര്‍ഭാഗ്യകരം തന്നെ..

പോസ്റ്റിൽ അശ്ലീലം എന്ന് തോന്നിയാൽ ക്ഷമിക്കുക. അശ്ലീലം അല്ല അത് അറിവാണ്. ഒരറിവും ചെറുതല്ല. ഭാരതത്തിന്റെ ഒരു വേദകാല പുസ്തകത്തെ അറിയിക്കുവാൻ ഈ ഭാഷാ രീതി വേണ്ടി വന്നു...

28/01/2020

ദേശീയ ഗാനം എഴുതിയ ആൾ ആ ഗാനത്തിന്റ പേരിൽ ആത്മഹത്യ ചെയ്യേണ്ട വന്നു.
🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰
ശ്രീലങ്കയുടെ ദേശീയഗാനം എഴുതിയ ആനന്ദസമരക്കൂണിന് ആ ദേശീയഗാനത്തിന്‍െറ പേരിൽ തന്നെ ആത്മഹത്യ ചെയ്യേണ്ടിവന്നു.

ഇദ്ദേഹം ശ്രീ :രവീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യൻ ആയിരുന്നു.

എഗോടാഹാങ്ങ്‌ ജോർജ്ജ് വില്ഫ്രെഡ് സമരക്കൂൺ എന്നാണ് അദേഹത്തിന്റെ മുഴുവന്‍ പേര്. ജനുവരി പതിമൂന്ന് 1911ല്‍ ശ്രീലങ്ക പാദുകയില്‍ ജനനം.

ആനന്ദ സമരക്കൂൺ എഴുതിയ "നമോ നമോ മാതാ അപാ ശ്രീലങ്കാ "എന്നു തുടങ്ങുന്ന ഗാനം ശ്രീലങ്കൻ ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. സർക്കാർ 2500 രൂപ പ്രതിഫലവും കൊടുത്തു. എങ്കിലും ആനന്ദ സമരക്കൂൺ ഒരു നിർഭാഗ്യവാനായിരുന്നു. പാട്ട് പ്രസിദ്ധീകരിയ്ക്കുവാൻ പണമില്ലാതിരുന്ന സമരക്കൂൺ ആ പാട്ട് ഉൾപ്പെട്ട ഗീതാ കുമുദിനി എന്ന സമാഹാരം "സിരിവർദ്ധന "എന്ന പ്രസാധകന്, എഴുതിയ കാലത്തു തന്നെ വിറ്റിരുന്നു. അങ്ങിനെ സർക്കാർ നൽകിയ പണം കോപ്പിറൈറ്റ് നിയമപ്രകാരം സിരിവർദ്ധനയ്ക്കാണ് ലഭിച്ചത്.

"നമോ നമോ മാതാ അപാ ശ്രീലങ്ക" ചിട്ടപ്പെടുത്തിയതും ആനന്ദ സമരക്കൂൺ തന്നെയായിരുന്നു.

1951-ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് ദേശീയഗാനമായി അംഗീകരിച്ചു. ശ്രീലങ്കയില്‍ പിന്നീട് നിരവധി അക്രമങ്ങളുണ്ടായി. അതിനെല്ലാം കാരണം ആനന്ദസമരക്കൂണ്‍ എഴുതിയ ദേശീയഗാനമാണെന്നും അത് തിരുത്തണമെന്നും ബുദ്ധസന്ന്യാസികള്‍ വാദിച്ചു. ദീർഘമല്ലാത്ത അക്ഷരത്തില്‍ ഗാനം തുടങ്ങുന്നതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്നായിരുന്നു അവരുടെ വാദം. പാർലെമെന്റിലാണ് ഈ ചർച്ചകളെല്ലാം നടന്നത്. ചർച്ചകൾക്കൊടുവില്‍ ഗാനം തിരുത്താന്‍ തീരുമാനിച്ചു. സമരക്കൂണ്‍, താനെഴുതിയത് തിരുത്തുകയില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. പാര്‍ലമെന്റ് വീണ്ടും ചേരുകയും ദേശീയഗാനമെഴുതിയതിന് പ്രതിഫലം കൊടുത്തിട്ടുള്ളതിനാല്‍ സമരക്കൂണിന് അതിന്മേല്‍ ഒരു അവകാശവുമില്ല എന്ന് പ്രഖ്യാപിച്ച് തിരുത്താന്‍ തീരുമാനിച്ചു. അങ്ങനെ ഗാനത്തില്‍ ‘ശ്രീലങ്ക മാത’ എന്ന് ചേർക്കാന്‍ തീരുമാനമായി. ഇതറിഞ്ഞ സമരക്കൂണ്‍ ‘‘എന്‍െറ തല അവര്‍ വെട്ടിമാറ്റി പകരം മറ്റൊന്ന് വെച്ചു’’ എന്നു പറഞ്ഞ് ആത്മഹത്യചെയ്തു.

"My head has been removed and another fixed" അതുകൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കുന്നു !

ആനന്ദ സമരക്കൂണിന്റെ നിശ്ചേതനമായ ശരീരത്തിനടുത്തു നിന്നും കിട്ടിയ കുറിപ്പിലെ വരികളായിരുന്നു ഇത്. സമീപത്ത് ഉറക്കഗുളികയുടെ ശൂന്യമായ കുപ്പി തുറന്നു കിടന്നിരുന്നു.അങ്ങിനെ ഒരു രാജ്യത്തിന്റെ ദേശീയ ഗാനം എഴുതിയ "ആനന്ദ് സമരക്കൂൺ " ആ ഗാനത്തിനായി ഇഹലോകവാസം വെടിഞ്ഞു.
കടപ്പാട് - ചരിത്രം /ശ്രീലങ്ക /ഗൂഗിൾ വിക്കിപീഡിയ

സാപിയെന്സ് എന്ന ഹോമോ ജനുസിലെ വർഗം എങ്ങനെ ലോകം കീഴടക്കിയെന്ന്, അതിന്റെ സവിശേഷതകൾ എന്തൊക്കെ എന്ന്, വിവേചനങ്ങൾ ഇല്ലാതെ, മുൻ...
16/05/2019

സാപിയെന്സ് എന്ന ഹോമോ ജനുസിലെ വർഗം എങ്ങനെ ലോകം കീഴടക്കിയെന്ന്, അതിന്റെ സവിശേഷതകൾ എന്തൊക്കെ എന്ന്, വിവേചനങ്ങൾ ഇല്ലാതെ, മുൻവിധികൾ ഇല്ലാതെ, സരസമായി പറഞ്ഞു വെക്കാൻ സാധിക്കുന്നത്
തന്നെയാണ് ഹാരാരിയെ വ്യത്യസ്തനാക്കുന്നതും. മനുഷ്യൻ ഒരേ സമയം പരിണാമത്തിന്റെ, ചരിത്രത്തിന്റെ, ആകസ്മികതയും അനിവാര്യതയും ആണെന്ന് സമർത്ഥിക്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള കാരണങ്ങൾ ജൈവഘടനാപരം മാത്രമല്ലെന്നും മനുഷ്യന്റെ ബൗദ്ധികമായ കഴിവുകൾ, ഉദാഹരണത്തിനു പൊതുനുണയിൽ വിശ്വസിക്കാനും അതിന്മേൽ കൂട്ടായി പ്രവർത്തിക്കാനുമുള്ള കഴിവ്, കൂടി ആണെന്ന് സമർത്ഥിക്കുമ്പോൾ ഇത്രയും നാളും നമ്മൾ കേട്ടു ശീലിച്ച, പഠിച്ചു വെച്ച നമ്മുടെ ധാരണകൾ തെറ്റുന്നു. ഈ തിരുത്തലുകൾ നമ്മെ പിടിച്ചുലയ്ക്കും എന്നുറപ്പാണ്.

ഉള്ളുതുറന്ന് ചിരിച്ചിട്ട് കുറെ കാലമായി...അഷിതയുമായുള്ള ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ അഭിമുഖം തുടങ്ങുന്നത് ഈ തലക്കെട്ടോടു...
29/03/2019

ഉള്ളുതുറന്ന് ചിരിച്ചിട്ട് കുറെ കാലമായി...

അഷിതയുമായുള്ള ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ അഭിമുഖം തുടങ്ങുന്നത് ഈ തലക്കെട്ടോടു കൂടിയാണ്. മാതൃഭൂമി വാരികയിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

അഷിത തന്റെ ജീവിതത്തിൽനിന്ന് പറിച്ചെടുത്ത ഓരോ അടരുകളിലും പൊട്ടിയൊലിക്കുന്ന കണ്ണീരുണ്ടായിരുന്നു. ജീവിതത്തിൽ അഭിമുഖീകരിച്ച പ്രതിസന്ധിയുടെ ആഴങ്ങൾ പുറത്തെടുത്തിട്ടാണ് അഭിമുഖം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പൂർത്തിയാക്കിയത്. ആ അഞ്ചു ലക്കങ്ങളും ഹൃദയരക്തം കൊണ്ട് ചുവന്നിരുന്നു.

അഷിത നടന്ന വഴികളിൽ എനിക്കൊരു ചങ്ങാതിയുണ്ടായിരുന്നു. അഷിതയെ വായിക്കുമ്പോഴെല്ലാം ആ ചങ്ങാതി മുന്നിൽവന്നുനിന്നു. ഓരോ ലക്കവും അയച്ചുതരുമ്പോൾ അഷിതയിൽ നീ എന്നെ കാണുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഓരോ ലക്കത്തിൽനിന്നും ഞാനത് അടർത്തിയെടുത്ത് ചൂണ്ടിക്കാട്ടി. ഓരോന്ന് വായിച്ചെടുക്കുമ്പോഴും എന്നോട് ചേർന്നിരുന്ന് നെടുവീർപ്പിട്ടു.

അച്ഛൻ വലിച്ചെറിയുകയും അമ്മ തിരിഞ്ഞുനോക്കാതിരിക്കുകയും
ചെയ്തിരുന്ന ഒരു കുട്ടിയായിരുന്നു അഷിത. എന്തൊരു ജീവിതമായിരുന്നു അവർ ജീവിച്ചിരുന്നതെന്ന് ഹൃദയം പിടയും അഷിതയുടെ ജീവിതമറിയുമ്പോൾ..

അഷിത ഒരിടത്ത് എഴുതി.

''അച്ഛനും അമ്മയും ബോംബേന്ന് വന്നപ്പോ ഞാനമ്മയുടെ അടുത്തേക്ക് ഓടി. അമ്മ രണ്ടു സ്റ്റെപ്പ് പിറകോട്ട് മാറി. ഷോക്കടിച്ച പോലെ ഞാനവിടെനിന്നു. അതിനുശേഷം ഞാനൊരിക്കലും അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല.''

''അച്ഛനൊപ്പം ഡോക്ടറെ കാണാൻ ബോംബെയിൽ ബസിലാണ്. കണ്ടക്ടർ അച്ഛനോട് മുന്നിലേക്ക് നിൽക്കാൻ പറഞ്ഞു.. അച്ഛൻ എന്നോട് പറഞ്ഞു നീ മുന്നിലേക്ക് കയറി നിൽക്കൂവെന്ന്. ഇനിയും 34 സ്റ്റോപ്പുണ്ട്. ഇറങ്ങുമ്പോൾ വിളിക്കാം. തിരക്കുകൂടി ഞാൻ മുന്നിലേക്ക് നീങ്ങിനീങ്ങിപ്പോയി.
ബോംബെയിൽ സ്വന്തം സ്‌കൂളല്ലാതെ വേറെ എവിടെയും പോയിട്ടില്ലാത്ത ഞാൻ ആകെ പരിഭ്രമത്തിലായി. ബസിൽ നിറയെ ആളായി. ഓരോ സ്റ്റോപ്പിലും അച്ഛൻ ബസിൽ തന്നെയുണ്ടോ എന്ന് നോക്കും. ഒന്നാമത്തെയും രണ്ടാമത്തെയും സ്റ്റോപ്പിലും അച്ഛൻ ബസിലുണ്ട്. മൂന്നാമത്തെ സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അച്ഛൻ ധൃതിയിൽ ഇറങ്ങുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു. അപ്പോഴേക്കും ബസ് നീങ്ങി. ഞാനുറക്കെ കരയാൻ തുടങ്ങി. ബസ് അടുത്ത സ്റ്റോപ്പിലേ നിർത്തൂ എന്ന് കണ്ടക്ടർ വാശിപ്പിടിച്ചു. യാത്രക്കാർ ഇടപെട്ട് ബസ് നിർത്തിച്ചു. ഞാൻ ചാടിയിറങ്ങി. ദൂരെ അച്ഛൻ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നു.
ഞാൻ ഓടിക്കൊണ്ട് അച്ഛാ,...അച്ഛാ എന്ന് നിലവിളിക്കുകയാണ്. അച്ഛൻ ധൃതിയിൽ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയാണ്. എന്റെ വിളി തൊണ്ട പൊട്ടുമാറുച്ചത്തിലായി. ആൾക്കാർ തിരിഞ്ഞുനോക്കുന്നുണ്ട്. ഓരോ തവണ അച്ഛൻ ക്രോസ് ചെയ്യുമ്പോഴും വണ്ടികൾ വന്ന് അച്ഛനെ തടയുന്നു. ഒരു തവണ ക്രോസ് ചെയ്ത് പകുതി എത്തിയപ്പോഴേക്കും അച്ഛന് തിരിച്ചുപോരേണ്ടി വന്നു. അച്ഛൻ തിരിച്ചു ഫുട്പാത്തിലേക്ക് കയറിയപ്പോൾ ഞാൻ ഷർട്ടിൽ കയറിപ്പിടിച്ചു. അപ്പൊ. ങാ. നീ ഉണ്ടായിരുന്നല്ലേ എന്ന് ഒരു ചോദ്യം. വീട്ടിലെത്തി അമ്മയോട് പറഞ്ഞു. പക്ഷെ, കേട്ടിട്ട് അമ്മ ഒന്നും മിണ്ടിയില്ല. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയുന്നത്. അവർ എന്നെ മനപൂർവ്വം ഉപേക്ഷിക്കുകയായിരുന്നു. ഏത് നിമിഷവും ഉപേക്ഷിക്കപ്പെടാവുന്ന ഒരു കുട്ടിയായിരുന്നു ഞാൻ.

എഴുതിയാൽ ഭ്രാന്തുവരുമെന്ന് പറഞ്ഞു മുറിയിൽ പൂട്ടിയിട്ടു. ഞാനാ മുറിയിൽ നഖം കൊണ്ട് കവിത കോറിയിട്ടു.

അമർത്തിപ്പിടിച്ച ചിരിയും അകഞരമ്പ് പൊട്ടുന്ന കരച്ചിലുമായിരുന്നു അഷിത. ഉണങ്ങാതെയും കരിയാതെയും പച്ചമുറിവായി ജീവിച്ച എഴുത്തുകാരിക്ക് പ്രണാമം.

എന്നെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹിച്ച മുഖങ്ങളിലൊന്നായിന്നു അഷിതയുടേത്. ആ കാഴ്ചയുണ്ടായില്ല. ജീവിതത്തിൽനിന്ന് വലിച്ചുപറിച്ചെടുത്ത അനുഭവങ്ങൾ എന്നും ബാക്കിയുണ്ടാകും. അതിനേക്കാൾ വലിയൊരു കാഴ്ച്ചയില്ലല്ലോ.
(വഹീദ് സമാൻ))

29/10/2018

KELIKOTTU - MALAYALAM BLOG MAGAZINE
Monday, February 18, 2013
യുഗാവസാനത്തിന്റെ രണ്ടാമൂഴം - 1
നിരൂപണം
ആർ.എസ്‌.കുറുപ്പ്‌

ഭാഗം.1

"നോക്കൂ. അവൾ വീണു" ഭീമൻ പറഞ്ഞു.

"എന്താണവൾ വീണത്‌?"

"ഭീമ! നടക്കൂ" അവൾ അർജ്ജുനനെയാണ്‌ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ അവൾ വീണത്‌. ധർമ്മജൻ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. ദ്രൗപദി, സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ എല്ലാവരും വീണു. ധർമ്മപുത്രർ മാത്രം ഒരു പട്ടിയോടൊപ്പം മുന്നോട്ടുപോയി. (ഇരാവതി കാർവെയുടെ 'യുഗാന്ത -ദ എൻഡ്‌ ഓഫ്‌ അൻ എപോക്ക്‌' എന്ന കൃതിയിലെ ദ്രൗപദി എന്ന അദ്ധ്യായത്തിൽ നിന്ന്).

നരവംശശാസ്ത്രജ്ഞയായ ഇരാവതി കാർവെയുടെ 'ഭാരതപര്യടന'മാണ്‌ യുഗാന്ത - ദ എൻഡ്‌ ഓഫ്‌ അൻ എപോക്ക്‌. മഹാഭാരത കഥാപാത്രങ്ങളെയും ആ കാലഘട്ടത്തിലെ സാമൂഹ്യ ജീവിതത്തെയും ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കുന്ന കാർവെ അതിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്‌ ഭണ്ഡാത്കർ റിസർച്ച്‌ ഇൻസ്റ്റിട്യൂട്ടിന്റെ സംശോധിത മഹാഭാരതമാണ്‌. ഇടയ്ക്കൊക്കെ അവർ സ്വന്തം ഭാവനയിലൂടെ പാത്രങ്ങളെയും സംഭവങ്ങളെയും പുന:സൃഷ്ടിക്കുന്നുണ്ട്‌. അതവർ അതതിടങ്ങളിൽ പ്രത്യേകം എടുത്തുപറയുന്നുമുണ്ട്‌. 1967ൽ മറാത്തിയിൽ പ്രസിദ്ധപ്പെടുത്തിയ 'യുഗാന്ത'യ്ക്ക്‌ അക്കൊല്ലത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 1969 ൽ അത്‌ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തപ്പെട്ടു. ആ പരിഭാഷയുടെ 2008 ലെ ഓറിയന്റ്‌ ബ്ലാക്ക്‌ സ്വാൻ പതിപ്പിൽ നിന്നാണ്‌ മേൽപ്പറഞ്ഞ ഭാഗം ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്‌.

കാർവെ അധ്യായം അവിടെ അവസാനിപ്പിക്കുന്നില്ല. ഇവിടെ ഒരടിക്കുറിപ്പിലൂടെ അവർ പറയുന്നു "ഇതുവരെയുള്ള വിവരണങ്ങൾ മഹാഭാരതത്തിന്റെ സംശോധിത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. തുടർന്നു വരുന്നതാകട്ടെ എന്റെ കൈകുറ്റപ്പാടും." അതായത്‌ ദ്രൗപദിയുടെ അന്ത്യരംഗങ്ങൾ അവർ ഭാവനയിൽ പുന:സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇങ്ങനെ:

വീണ ഉടനെ ദ്രൗപദി മരിച്ചില്ല. ആസന്നമരണയായ അവൾ തന്റെ പുരുഷന്മാരെ കുറിച്ചാലോചിച്ചു.ആദ്യം ധർമ്മനെക്കുറിച്ച്‌, അദ്ദേഹത്തെ ചൊടിപ്പിക്കുവാനും വീര്യവാനാക്കുവാനും താൻ നടത്തിയ ശ്രമങ്ങൾ ഒരിക്കലും ഫലം കാണാത്തതിനെക്കുറിച്ചൊക്കെ അവൾ ആലോചിച്ചു. അതിനൊക്കെ കൂടി ഇപ്പോൾ അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നു. തന്നെച്ചൊല്ലിയുള്ള അദ്ദേഹത്തിന്റെ നിരാശയും തന്നോടുള്ള പുച്ഛവും ആ വാക്കുകളിൽ അവൾ കേട്ടു.

എപ്പോഴും ഭർത്താക്കന്മാരോടെല്ലാം ഒരേപോലെ പെരുമാറിയിട്ടുള്ള തനിക്ക്‌ അർജ്ജുനനോട്‌ അൽപം സ്നേഹക്കൂടുതൽ തോന്നിയതിൽ അത്ഭുതത്തിനവകാശമുണ്ടോ? അവൾ സ്വയം ചോദിച്ചു. പക്ഷേ അർജ്ജുനനോ? അർജ്ജുനനെ സ്ത്രീകൾ, ഞാനും സുഭദ്രയും ഉലൂപിയും ചിത്രാംഗദയുമെല്ലാം അഗാധമായി സ്നേഹിച്ചിരുന്നു. പക്ഷേ അർജ്ജുനൻ ഒരു സ്ത്രീയെയും സ്നേഹിച്ചിരുന്നില്ല.അർജ്ജുനൻ ആരെയും സ്നേഹിച്ചിരുന്നില്ല. കൃഷ്ണനെ ഒഴിച്ച്‌.

സ്വയംവരപന്തലിൽ അർജ്ജുനനോടൊപ്പം രാജാക്കന്മാരോട്‌ പൊരുതി നിന്ന ഭീമസേനനെക്കുറിച്ചായി ദ്രൗപദിയുടെ ചിന്ത. അതവരെ ഒരു തിരിച്ചറിവിലേക്ക്‌ നയിച്ചു. സ്നേഹം മാത്രമല്ല, തന്റെ ജീവിതം മുഴുവൻ തനിക്ക്‌ തന്ന, തന്റെ ഏതിഷ്ടവും സാധിക്കാൻ ഏതു സാഹസത്തിനും മുതിരുമായിരുന്ന ഭീമൻ. സൗഗന്ധിക ഹരണം തൊട്ടുള്ള ഒരുപാട്‌ സംഭവങ്ങൾ ദ്രൗപദിയുടെ മനസ്സിലൂടെ കടന്നുപോയി. അപ്പോൾ കാർവെയുടെ തന്നെ വാക്കുകളിൽ "ആരോ കാൽ വലിച്ചിഴച്ചു നടന്നുവരുന്ന ശബ്ദം ദ്രൗപദി കേട്ടു, ഒരു നെടുവീർപ്പും... അഗാധതകളിൽ നിന്നു വരുന്ന ഒരു താഴ്‌ന്ന ശബ്ദം വിളിച്ചു. 'ദ്രൗപദി'! അതു ഭീമന്റെ ശബ്ദമായിരുന്നു.... ദ്രൗപദിയിൽ ജീവന്റെ തുടിപ്പുകൾ കണ്ട്‌ അയാൾ അത്യധികം സന്തുഷ്ടനായി. "ഞാൻ നിനക്ക്‌ എന്താണ്‌ ചെയ്തു തരേണ്ടത്‌?" വാക്കുകൾ പ്രയാസപ്പെട്ടു പുറത്തുവന്നു. അതയാൾ ഒരുമിച്ചു ജീവിച്ചകാലം മുഴുവൻ അവളോട്‌ ചോദിച്ചിട്ടുള്ളതായിരുന്നു. പക്ഷേ ഈ സമയത്ത്‌ ആ ചോദ്യം അർത്ഥശൂന്യവും അനുചിതവുമായി തോന്നി. ദ്രൗപദി ചിരിച്ചു. ഭീമന്റെ മുഖം തന്റെ മുഖത്തോട്‌ ചേർത്ത്‌, അവസാന ശ്വാസത്തോടൊപ്പം ദ്രൗപദി പറഞ്ഞു. "നമ്മുടെ വരും ജന്മങ്ങളിൽ ഭീമ, ഏറ്റവും മൂത്ത ആളാവുക. താങ്കളുടെ തണലിൽ നമുക്കെല്ലാവർക്കും സുരക്ഷിതരായി സന്തോഷത്തോടെ ജീവിക്കാം." ഭീമൻ പിന്നീടെന്തു ചെയ്തു എന്നു കാർവെ പറയുന്നില്ല. ഭീമനെക്കുറിച്ച്‌ യുഗാന്തയിൽ ഒരദ്ധ്യായവുമില്ല. ഇത്‌ ദ്രൗപദിയുടെ ഒരു ഭ്രമകൽപനയോ അന്ത്യസ്വപ്നമോ ആയിട്ടാവും കൽപിക്കപ്പെട്ടിരിക്കുക.

പക്ഷേ നമ്മൾ മലയാളികൾക്ക്‌ ഈ പ്രകരണം അങ്ങനെ തള്ളിക്കളയാൻ കഴിയുകയില്ല. ഭാഷയിലെ ഏറ്റവും കൊണ്ടാടപ്പെട്ട നോവലുകളിലൊന്നായ 'രണ്ടാമൂഴ'ത്തിന്റെ ആദ്യ അദ്ധ്യായത്തിന്‌ ഈ പ്രകരണവുമായുള്ള സാദൃശ്യം നമ്മളെ അത്ഭുതപ്പെടുത്തുന്നു. മഹാപ്രസ്ഥാനത്തിന്റെ നിയമങ്ങൾ മറന്ന് വീണ ദ്രൗപദിയെത്തേടി ഭീമൻ എത്തുന്ന ആദ്യ അധ്യായം വായിച്ച്‌ ആ കൽപനയുടെ അപൂർവ്വചാരുതയെക്കുറിച്ച്‌ ആഹ്ലാദഭരിതരും അത്ഭുതസ്തബ്ദരുമായവരാണല്ലോ നമ്മൾ. എന്തായാലും ആ കൽപന അപൂർവ്വം (Original) അല്ല എന്ന് ഈ ഉദ്ധരിച്ച ഭാഗം തെളിയിക്കുന്നു.

സാദൃശ്യങ്ങൾ ഇതുകൊണ്ട്‌ അവസാനിക്കുന്നില്ല. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിൽ നിന്നാണ്‌ രണ്ടാമൂഴത്തിന്റെ തുടക്കം. വീണു കിടക്കുന്ന ദ്രൗപദിയുടെ മുഖത്തു നോക്കിയിരുന്ന് ഭീമൻ ആലോചിക്കുന്ന മട്ടിലാണല്ലോ രണ്ടാമൂഴത്തിന്റെ ഘടന. പാണ്ഡവർ എന്നു വെച്ചാൽ പാണ്ഡുവിന്റെ പുത്രന്മാർ. 'ഷണ്ഡൻ' പാണ്ഡുവിന്റെ മക്കൾ എന്ന് ഭീമൻ തന്നെ രണ്ടാമൂഴത്തിലൊരിടത്ത്‌ പറയുന്നുണ്ട്‌. രണ്ടാമൂഴം പാണ്ഡുവിനെ ഷണ്ഡനായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. മഹാഭാരതത്തിൽ അങ്ങനെ പറയുന്നില്ല. മഹാഭാരതപ്രകാരം കുന്തി സ്വയംവരപന്തലിൽ സ്വേച്ഛയാ വരിച്ചതാണ്‌ പാണ്ഡുവിനെ. ഒരു മുനിശാപമാണ്‌ ഭാര്യാ സംയോഗങ്ങളിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നത്‌. ശാപകഥ അപനിർമ്മിച്ച്‌ പണ്ഡുവിനെ ഷണ്ഡനായി പ്രഖ്യാപിച്ചതിന്റെ ബഹുമതി മലയാള വായനക്കാർ വാസുദേവൻ നായർക്ക്‌ നൽകിയിരിക്കുകയാണ്‌. പക്ഷേ ഇത്തരമൊരു നിഗമനത്തിൽ ആദ്യം എത്തിച്ചേർന്നത്‌ ഇരാവതി കാർവെ തന്നെയാണ്‌. യുഗാന്തയിലെ കുന്തി എന്ന അദ്ധ്യായത്തിൽ നിന്ന്.

"Her adoptive father gave her in marriage to an IMPOTENT MAN; and all the rest of her sorrows were a result of this union." (Page 43- Ibid, emphasis added). ശാപകഥയെക്കുറിച്ച്‌ കാർവെ പറയുന്നു" "The whole narrative seems to be a later addition which tried to hide some congenital defect in the father of heroes" (P-43). രാജ്ഞിമാരൊരുമിച്ച്‌ കാട്ടിൽ ദീർഘനാൾ മൃഗയാ വിനോദം നടത്തി താമസിക്കുന്നതിലെ അനൗചിത്യം വാസുദേവൻ നായർ സൂ ചിപ്പിക്കുന്നുണ്ട്‌. അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രായമായിട്ടില്ലാത്ത കൊച്ചുകുട്ടിയായ ഭീമന്റെ ചിന്തകളിലൂടെ, കാർവെയുടെ പുസ്തകത്തിലുമുണ്ട്‌, ഈ അനൗചിത്യത്തെക്കുറിച്ചുള്ള പരാമർശം.(P.44)

ഷണ്ഡൻ പാണ്ഡുവിന്റെ പുത്രന്മാരിൽ ഏറ്റവും മൂത്ത മൂന്നുപേരുടെ പിതൃത്വം കണ്ടെത്തിയതായിരുന്നു രണ്ടാമൂഴത്തിന്റെ ഒരു മൗലിക സംഭാവനയായി കരുതപ്പെട്ടിരുന്നത്‌. ഇവിടെയും ഇരാവതി കാർവെ ആ ദൗത്യം മുമ്പുതന്നെ നിർവ്വഹിച്ചിരുന്നു. യുഗാന്തയിലെ Father and Son എന്ന അധ്യായം വിദുരൻ എന്ന മഹാഭാരത കഥാപാത്രത്തിന്റെ സ്വഭാവപഠനം മാത്രമല്ല. അദ്ദേഹം എന്തുകൊണ്ട്‌ ധർമ്മിഷ്ഠനായ ഒരു മകന്റെ ഉല്‌ പത്തിക്കായി നിയോഗിക്കപ്പെട്ടു. എന്തുകൊണ്ട്‌ പിന്നീട്‌ ആ നിയോഗമുണ്ടായില്ല എന്നെല്ലാമുള്ള പ്രശ്നങ്ങൾ അതിവിദഗ്ദമായി അപഗ്രഥിക്കപ്പെട്ടിരിക്കുന്നു, ഈ അധ്യായത്തിൽ. യുധിഷ്ഠിരന്റെ പിതൃത്വം വിദുരരിൽ ആരോപിക്കുന്നതിൽ മാത്രമല്ല, വിദുര-യുധിഷ്ഠിര ബന്ധത്തിന്റെ പ്രത്യേകതകളുടെ കാര്യത്തിലും ഈ അധ്യായവും രണ്ടാമൂഴത്തിലെ പ്രസക്ത ഭാഗങ്ങളും തമ്മിൽ അത്ഭുതകരമായ സാദൃശ്യമുണ്ട്‌.

കർണ്ണന്റെ പിതൃത്വം കുന്തി പരിചരിച്ച മഹർഷിക്കാണ്‌ കാർവെ നൽകിയിരിക്കുന്നത്‌. സേവനാതുരയായ രാജകുമാരിയെ ആസ്വസിപ്പിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു സൂതനാണ്‌ വാസുദേവൻ നായർ ആ ബഹുമതി നൽകിയിരിക്കുന്നത്‌. അവിടെ രണ്ടാമൂഴത്തിന്‌ അപൂർവ്വതയുണ്ട്‌. ഒരു ഭോജൻ അതായത്‌ അടുത്തുള്ള രാജസ്ഥാനത്തിന്‌ കപ്പം കൊടുക്കുന്ന ഒരു ഗോത്രത്തലവൻ മാത്രമായിരുന്ന കുന്തിഭോജന്‌ വില്ലാളിവീരനായ ഒരു സൂതനോ എന്ന ചോദ്യം പ്രസക്തമാവുന്നുണ്ടെങ്കിലും.

യുഗാന്തയിൽ The Palace Of Maya എന്നൊരു അധ്യായമുണ്ട്‌. ഖാണ്ഡവദാഹസമയത്ത്‌, കൃഷ്ണാർജ്ജുനന്മാരെ അഭയം പ്രാപിച്ച മയാസുരൻ രാമായണ പ്രസിദ്ധനായ ശിൽപകലാ വല്ലഭനാണ്‌. രണ്ടാമൂഴത്തിൽ പക്ഷേ അദ്ദേഹം ദക്ഷിണദേശത്തു നിന്നു വന്ന ശിൽപിയായാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. ഖാണ്ഡവത്തിൽ നശിപ്പിക്കപ്പെടുന്ന നാഗങ്ങളും പക്ഷിമൃഗാദികളും മറ്റും ആര്യന്മാർ എത്തിച്ചേരുന്നതിനു മുമ്പ്‌ ആ ഭാഗത്തു താമസിച്ചിരുന്ന ആദിമ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ്‌ കാർവെ അഭിപ്രായപ്പെടുന്നത്‌.

കൃഷിയും ഗോസംരഷണവും മറ്റും തൊഴിലാക്കിയ ആര്യഗോത്രങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ രാജ്യങ്ങൾ എന്നു വിളിച്ചിരുന്നു. രാജ്യങ്ങൾക്കിടയിൽ ആരുടെയും പ്രത്യേക അധികാരത്തിൻ കീഴിലല്ലാത്ത കാടുകളുണ്ടായിരുന്നു. അവിടെ താമസിച്ചിരുന്ന കാട്ടുവർഗ്ഗക്കാരുടെ ഗോത്രങ്ങൾ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും പേരിലാണറിയപ്പെട്ടിരുന്നത്‌ എന്ന് കാർവെ പറയുന്നു. എന്തായാലും നാഗങ്ങൾ നാഗന്മാരും നാഗലോകം അവരുടെ ആവാസഭൂമിയുമാണെന്നത്‌ രണ്ടാമൂഴത്തിലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഖാണ്ഡവത്തിൽ നശിപ്പിക്കപ്പെട്ട പക്ഷിമൃഗാദികളെയും മറ്റും പറയുന്ന കൂട്ടത്തിൽ, യുഗാന്തയിൽ ഇങ്ങനെ ഒരു ഭാഗമുണ്ട്‌. "If you spared an animal today, you could always kill it tomorrow. But if you spared a human being, he would in the course of time acquire certain rihts. There was indeed great danger in
sparing the lives of those who owned the land."(P.105)

രണ്ടാമൂഴത്തിലെ ഒട്ടധികം പ്രശംസ പിടിച്ചു പറ്റിയ ചില വാക്യങ്ങൾ കാണുക. "ശത്രുവിനോട്‌ ദയ കാട്ടരുത്‌. ദയയിൽ നിന്ന് കൂടുതൽ കരുത്ത്‌ നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ്‌ ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന്‌ രണ്ടാമതൊരവസരവും കൊടുക്കരുത്‌."

ഒരേ ആശയം തന്നെയാണ്‌ രണ്ടിലും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്‌. എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആവിഷ്ക്കാരത്തിന്റെ മൗലികത ആർക്കവകാശപ്പെട്ടതാണെന്നും.

'യുഗാന്ത'യിലെ 'പരധർമ്മോ ഭയാവഹ!' എന്ന അദ്ധ്യായം ഇത്തരുണത്തിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. മഹാഭാരതത്തിലെ ക്ഷത്രിയധർമ്മം സ്വീകരിച്ച ബ്രാഹ്മണരെക്കുറിച്ചൊരു വിശദ വിശകലനമാണ്‌ ആ അദ്ധ്യായം. അതിൽ പറയുന്നതു പോലും അതേപോലെ രണ്ടാമൂഴത്തിലും കാണാം. ഉദാഹരണത്തിന്‌:

രണ്ടാമൂഴം 'കൊടുങ്കാറ്റിന്റെ ധർമ്മം' എന്ന രണ്ടാം ഭാഗത്തിന്റെ നാലാം ഖണ്ഡത്തിൽ വൃദ്ധനായ ഹസ്തിപൻ പറയുന്നു: "ജപഹോമങ്ങൾ നടത്തി വേദം പഠിപ്പിച്ചിരിക്കേണ്ട ബ്രാഹ്മണർ ക്ഷാത്രം നേടിയാൽ തീർന്നു. .. ക്രൂരത പിന്നെ ക്ഷത്രിയന്മാർ അവരിൽ നിന്ന് കടം കൊള്ളേണ്ടിവരും .."

ദ്രൗപദിയെ കൃത്യയായി കൽപിച്ചുകൊണ്ടുള്ള ഒരു ജൈന പുരാണ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌, ഇരാവതി കാർവെ;

"കൃതയുഗത്തിൽ രേണുകയായിരുന്ന കൃത്യ
സത്യ (SIC) യുഗത്തിൽ സീത കൃത്യയായിരുന്നു
ദ്വാപരയുഗത്തിലാവട്ടെ കൃത്യയായത്‌ ദ്രൗപദി
കലിയുഗത്തിലോ! ഓരോ ഭവനത്തിലും ഓരോ കൃത്യയുണ്ടാകും (P.84)

രണ്ടാമൂഴത്തിലെ പ്രസിദ്ധമായ വിവരണം: "ആഭിചാരക്രിയകളുടെ മന്ത്രങ്ങൾ ആവാഹിച്ചു വരുത്തുന്ന ഒരു രക്ഷാദേവതയെപ്പറ്റി കേട്ടിട്ടുണ്ട്‌, കൃത്യ. ദ്രൗപദി കൃത്യയെപ്പോലെ ശാപത്തിന്റെ വിത്തുകൾ കൈയ്യിലും നാശത്തിന്റെ തീപ്പൊരികൾ കണ്ണിലുമായി നിൽക്കുകയാണെന്ന് തോന്നി.(P.218).

സാദൃശ്യങ്ങൾ ഇനിയുമുണ്ട്‌. എല്ലാം എടുത്തെഴുതുന്നില്ല. യുഗാന്തയിലെ നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്ന പലതും നോവലിന്റെ പിൻകുറിപ്പായി ചേർത്തിട്ടുള്ള 'ഫലശ്രുതി'യിലും കാണാം. രണ്ടാമൂഴത്തിന്റെ രചനയ്ക്ക്‌ സഹായകമായിത്തീർന്ന പൂർവ്വഗ്രന്ഥങ്ങളെയും ഗ്രന്ഥകർത്താക്കളെയും കുറിച്ചുള്ള 'ഫലശ്രുതി'യിലെ വിവരണങ്ങളിൽ പക്ഷെ യുഗാന്തയും ഇരാവതി കാർവെയും പരാമർശിക്കപ്പെടുന്നതേയില്ല.

സാദൃശ്യങ്ങൾ നിൽക്കട്ടെ, ഒരു മൗലിക സാഹിത്യസൃഷ്ടി എന്ന നിലയിൽ രണ്ടാമൂഴം പരിശോധനയ്ക്ക്‌ വിധേയമാക്കിയാലോ?

മഹാപ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ദ്വാരകയുടെ തിരോധാനം കണ്ടു നിൽക്കുന്ന പാണ്ഡവസഹോദരന്മാരുടെ ഓരോരുത്തരുടെയും ഉള്ളിൽ കയറിയിറങ്ങുന്നുണ്ട്‌ ഗ്രന്ഥകർത്താവ്‌. ആ വർണ്ണനയുടെ പ്രൗഢമായ സൗന്ദര്യം മലയാള വായനക്കാർക്ക്‌ അപൂർവ്വമായ ഒരനുഭവം തന്നെയായിരുന്നുവെന്നത്‌ പറയാതിരിക്കുന്നത്‌ അനീതിയായിരിക്കും. മഹാപ്രസ്ഥാനത്തിന്റെ ആരംഭത്തിൽ നോവലിസ്റ്റിന്റെയും വായനക്കാരുടെയും ശ്രദ്ധ ഭീമനിൽ കേന്ദ്രീകരിക്കുന്നു. മഹാഭാരതത്തിന്റേതിൽ നിന്ന് വ്യത്യസ്തമല്ല ഈ സമീപനം. വീഴുന്നവരെ കുറിച്ചുള്ള യുധിഷ്ഠിരന്റെ അഭിപ്രായങ്ങൾ അറിയാൻ വായനക്കാരെ സഹായിക്കുന്നത്‌ ഭീമന്റെ ചോദ്യങ്ങളാണ്‌.

ഭാരതത്തിൽ നിന്ന് വ്യത്യസ്തമായി, വീണുകിടക്കുന്ന ദ്രൗപദിയുടെ സമീപത്തേക്ക്‌ തിരികെ നടന്നു വരികയാണല്ലോ ഭീമൻ. ഇരാവതി കാർവെ ഇത്തരമൊരു രംഗം ഭാവന ചെയ്തിട്ടുള്ളതിനെക്കുറിച്ച്‌ സൂ ചിപ്പിച്ചിട്ടുണ്ടല്ലോ. ഭീമൻ പിന്നീടെന്തു ചെയ്തുവെന്ന് കാർവെ പറയുന്നില്ല. രണ്ടാമൂഴത്തിലാവട്ടെ ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചു കാടുകയറുകയാണ്‌. അതിരിക്കട്ടെ. മുന്നിൽ നടക്കുന്ന ജ്യേഷ്ഠനെയും പിന്നാലെ വരുന്ന അനുജന്മാരെയും ഉപേക്ഷിച്ച്‌ ഭീമൻ ദ്രൗപദിയെത്തേടി തിരിച്ചു നടക്കുമോ? കാർവെയുടെ വിവരണത്തിൽ അത്‌ ദ്രൗപദിയുടെ സ്വപ്നമോ ഭ്രമകൽപനയോ ആണെന്നു തോന്നും. രണ്ടാമൂഴം അങ്ങനെയുള്ള സംശയങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. മഹാഭാരതത്തിന്റെ അസ്ഥിവാരം എന്നു വിളിക്കാവുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്ന് പാണ്ഡവർ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ദാർഢ്യമാണ്‌. എല്ലാവരും കൂടി ദ്രൗപദിയെ പരിണയിക്കണമെന്ന നിർദ്ദേശം ആ ബന്ധം ഊട്ടിയുറപ്പിക്കാനാണെന്നത്‌ ശരി. ദ്രൗപദി അവരുടെ ബന്ധത്തിന്‌ കൂടുതൽ ദാർഢ്യം പകർന്നിട്ടുണ്ടാവാം. പക്ഷെ, പഞ്ചപാണ്ഡവരുടെ പാരസ്പര്യം ദ്രൗപദി പരിണയത്തിൽ നിന്നാരംഭിക്കുന്നതല്ല. അതാദ്യം മുതലേ സുദൃഢമായിത്തന്നെ നിലനിന്നിരുന്നു; ശതശൃംഗത്തിൽ, ഹസ്തിനപുരത്തിൽ, വാരണാവതത്തിൽ, ഹിഡിംബവനത്തിൽ, ഏകചക്രയിൽ അങ്ങനെ ദ്രൗപദിയെ കണ്ടെത്തുന്നതിനു മുമ്പുള്ള അവരുടെ ജീവിതത്തിലാകെ. അതുകൊണ്ടു തന്നെ ദ്രൗപദിയുടെ പതനം ആ ബന്ധത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ശൈഥില്യം സൃഷ്ടിച്ചുവെന്ന്, അവരിലൊരാൾ സഹോദരന്മാരുമായി ചെയ്ത ദൃഢപ്രതിജ്ഞ ലംഘിച്ച്‌ ദ്രൗപദിക്കരികിലേക്ക്‌ ഓടിയെത്തിയെന്ന് വിചാരിക്കാൻ ഒരു ന്യായവുമില്ല. മഹാഭാരതമോ അതിന്റെ ഏതെങ്കിലും പുനരാഖ്യാനങ്ങളോ അത്തരമൊരു സൂചനയും തരുന്നതുമില്ല. വീണ ദ്രൗപദിക്കരികിലിരുന്ന് പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കും മട്ടിലുള്ള വാസുദേവൻനായരുടെ ആഖ്യാനത്തിലും ഈ പ്രവൃത്തിയെ ന്യായീകരിക്കാനുതകുന്ന ഒന്നും കണ്ടെത്താനാവുകയില്ല. കലാസൃഷ്ടിയുടെ ഉള്ളിൽ അതിന്റേതായ സ്ഥലകാല നൈരന്തര്യത്തിൽ അതിലെ സംഭവങ്ങൾക്ക്‌ വിശ്വാസ്യതയുണ്ടാവണം. തന്റെ കൃതിയിൽ താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്ന് സെർവാന്റീസ്‌ പറയുന്നതിന്റെ അർത്ഥം ഇതാണെന്നു തോന്നുന്നു. 'അടിയൻ ലച്ചിപ്പോം' എന്നുപറഞ്ഞ്‌ അമാനുഷ വിക്രമം കാട്ടി, മാർത്തണ്ഡവർമ്മയെ ഭ്രാന്തൻ ചാന്നാൻ രക്ഷിക്കുന്നത്‌ ആഖ്യാനചാതുരിയിലൂടെ വിശ്വസനീയമാക്കാൻ കഴിഞ്ഞതാണ്‌ സി.വി.യുടെ വിജയം. ഇവിടെ ആ വിശ്വസനീയതയില്ല. അതിലധികം അവിശ്വസനീയമാണ്‌ ഭീമന്റെ കാടുകയറാനുള്ള തീരുമാനം.

മഹാപ്രസ്ഥാനം അവസാനിപ്പിച്ച്‌ കാട്ടിലേക്കിറങ്ങുന്നതിന്‌ രണ്ടു വ്യക്തികളാണ്‌ ഭീമനെ പ്രചോദിപ്പിക്കുന്നത്‌. അവശേഷിക്കുന്ന ഒരു ശത്രു, അശ്വത്ഥാമാവ്‌. മറ്റയാൾ പഴയ കാമുകിയായ കാട്ടാളത്തി. സഹോദരന്മാരുമായുള്ള ആജന്മബന്ധത്തെയും യാത്രാ സമയത്തെടുത്ത പ്രതിജ്ഞയേയും നിരാകരിക്കുവാൻ തക്കവണ്ണം പ്രാധാന്യമുള്ളതാണോ ഇവർ രണ്ടും, ഭീമന്റെ ജീവിതത്തിൽ. വാസുദേവൻനായരുടെ ഭാരത പുനരാഖ്യാനം ഈ പ്രവൃത്തിക്ക്‌ എന്തെങ്കിലും ന്യായീകരണങ്ങൾ നൽകുന്നുണ്ടോ?

ആദ്യം ശത്രു തന്നെയാവട്ടെ. ബ്രാഹ്മണനായി ജനിച്ചുവെങ്കിലും ബ്രാഹ്മണ്യം പൂർണ്ണമായി ഉപേക്ഷിച്ച്‌ ധനുർവേദം പഠിച്ച ആളാണ്‌ ദ്രോണപുത്രനായ അശ്വത്ഥാമാവ്‌. പക്ഷെ ക്ഷത്രിയധർമ്മം സ്വീകരിച്ച ആളെന്ന് അയാളെക്കുറിച്ച്‌ പറഞ്ഞുകൂടാ. ക്ഷത്രിയന്‌ സഹജമായ മഹനീയ ഗുണങ്ങളൊന്നും അയാൾക്കില്ല. ഒറ്റനോട്ടത്തിൽ തോന്നുന്നതു പോലുള്ള വിധേയത്വമൊന്നും അയാൾക്ക്‌ ദുര്യോധനനോടില്ല. ദുര്യോധനന്റെ രക്ഷയോ മാനം കാക്കലോ ഒന്നുമായിരുന്നില്ല അശ്വത്ഥാമാവിന്റെ അവസാനത്തെ കുത്സിതപ്രവൃത്തിയുടെ, സൗപ്തീകത്തിന്റെ ലക്ഷ്യം. ഇതൊക്കെ മഹാഭരതത്തിൽ നിന്നും ഭാരതത്തിലെ പ്രസക്തഭാഗങ്ങൾക്ക്‌ കാർവെ, മാരാർ തുടങ്ങിയവർ നടത്തിയ വിശകലനങ്ങളിൽ നിന്നും മറ്റും വായനക്കാരൻ മനസ്സിലാക്കുന്ന കാര്യങ്ങളാണ്‌. പക്ഷെ ഇത്തരം ഒരു കഥാപാത്രം രണ്ടാമൂഴത്തിലില്ല. ശക്തനായ ഒരു കഥാപാത്രമായി രണ്ടാമൂഴത്തിൽ അശ്വത്ഥാമാവ്‌ പ്രത്യക്ഷപ്പെടുന്നതേയില്ല. അയാളുടെ കുത്സിത പ്രവൃത്തികളെക്കുറിച്ചൊക്കെ ചില സൂചനകൾ മാത്രമേയുള്ളൂ. അവസാനത്തെ അസ്ത്രസംഘട്ടനത്തെക്കുറിച്ച്‌ ഒരു പരാമർശവുമില്ല. അർദ്ധപ്രാണനുമായി അയാൾ ഓടിപ്പോകുന്നത്‌ സൂചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രം. ഒരു ഭീഷണനായ ശത്രുവായി ഭീമനെ പോരിനു വിളിച്ചുകൊണ്ട്‌ അശ്വത്ഥാമാവ്‌ മഹാപ്രസ്ഥാനകാലത്തും നിലനിൽക്കുന്നതായി രണ്ടാമൂഴത്തിന്റെ വായനക്കാരന്‌ അനുഭവപ്പെടുകയില്ല. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനോട്‌ യുദ്ധം ചെയ്യാൻ വേണ്ടി ഭീമൻ മഹാപ്രസ്ഥാനമുപേക്ഷിച്ചിറങ്ങി വന്നുവെന്നത്‌ വായനക്കാരൻ തരിമ്പും വിശ്വസിക്കുകയുമില്ല.

ഇനി കാമുകി. രണ്ടാമൂഴത്തിലെ മിഴിവുറ്റ ചുരുക്കം ചില കഥാപാത്രങ്ങളിലൊരാളാണ്‌ ഹിഡിംബി. ബലിഷ്ഠവും പ്രാകൃതവുമായ കാനനസൗന്ദര്യത്തിന്റെ സ്ത്രൈണരൂപം ഹൃദയാവർജ്ജകമായി വരച്ചുകാണിച്ചിട്ടുണ്ട്‌ വാസുദേവൻനായർ. ആഴമുള്ളൊരു ഹൃദയബന്ധം പരിഷ്കൃതനും ആര്യനുമായ രാജകുമാരനും കാട്ടാളയുവതിയും തമ്മിൽ ഉരുത്തിരിഞ്ഞു വരുന്നത്‌ വായനക്കാരൻ ഉൾക്കൊള്ളുക തന്നെ ചെയ്യുന്നു. അതുകൊണ്ടു തന്നെ അവളുടെ ഓർമ്മകൾ അയാൾ കുറേക്കാലം കൂടെ കൊണ്ടുനടന്നുവെന്ന് വിശ്വസിക്കാൻ വായനക്കാരൻ തയ്യാറാവുന്നു. പക്ഷേ വാസുദേവൻനായർ തന്നെ പറയുന്നുണ്ടല്ലോ വിയർപ്പിന്‌ തമരപ്പൂവിന്റെ ഗന്ധമുള്ള സുന്ദരിയെക്കുറിച്ചറിഞ്ഞ ശേഷം ഭീമൻ കാട്ടാളത്തിയായ ഭാര്യയെ കുറിച്ച്‌ സ്വപ്നം കണ്ടിരുന്നില്ല എന്ന്. രണ്ടാമൂഴത്തിൽ ഭീമനെ തന്നിലേക്കാകർഷിക്കുന്ന ഒരു സാന്നിധ്യമായി ഹിഡിംബി പിന്നീടൊരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. അവരുടെ മകൻ പാണ്ഡവരെ സഹായിക്കാനെത്തുന്ന ഘട്ടത്തിൽ പോലും. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ നേരിടാനോ ഹിഡിംബിയെ വീണ്ടെടുക്കാനോ ആയി ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയുന്നത്‌ ബാലിശമായി തോന്നുന്നു. രണ്ടാമൂഴത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്നർത്ഥം.

തുടർന്ന് വായിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക
യുഗാവസാനത്തിന്റെ രണ്ടാമൂഴം - 2

കടപ്പാട്‌ : സാഹിത്യവിമർശം ദ്വൈമാസികം

PHONE : 9847294497

KELIKOTTU at 9:43 PM
Share

22 comments:

ajithFebruary 18, 2013 at 10:50 PM
നിരൂപണം വായിച്ചു

Reply
Replies

rskurupFebruary 19, 2013 at 10:13 PM
നന്ദി

Reply

Sabu HariharanFebruary 19, 2013 at 3:15 PM
വായിച്ചു കൊണ്ടിരിക്കുന്നു.. പുതിയ അറിവുകൾ..നന്ദി.

Reply
Replies

rskurupFebruary 19, 2013 at 10:14 PM
നന്ദി

Reply

Pradeep KumarFebruary 19, 2013 at 6:57 PM
ഇരാവതി കാർവെയുടെ പുസ്തകം മഹാഭാരതപഠനങ്ങൾ എന്ന പേരിൽ മലയാളത്തിൽ ഇറങ്ങിയത് വായിച്ചിട്ടുണ്ട്. എം.ടി യുടെ രണ്ടാമൂഴം അതിനുമുമ്പ്തന്നെ വായിച്ചിരുന്നു. ഇവിടെ പറഞ്ഞ സാദൃശ്യങ്ങൾ പലതും തോന്നിയതും, നമ്മുടെ നിരൂപകലോകം ഇത്തരം കാര്യങ്ങളിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നും ചിന്തിച്ചിരുന്നു.

ചില വിഗ്രഹങ്ങളെ ആരും തൊടുകയില്ല.
അടിയൻ ലച്ചിപ്പോം എന്ന മട്ടിൽ നിരൂപക,സഹൃദയ ലോകം അന്ധമായി പിൻതാങ്ങുന്നതുകൊണ്ടാവാം ചില വിഗ്രഹങ്ങൾ വാനോളം വളരുന്നത്.

നല്ലൊരു വായന. ഇനിയും തുടരുക

Reply
Replies

rskurupFebruary 19, 2013 at 10:13 PM
ശരിയാണു സാർ ചില വിഗ്രഹങ്ഗളെ ആരും തൊടുകയില്ല എണ്ണപ്പെട്ട എഴുത്തുകാരുടെ സംഭാവനകളെ ചെറുതായി കാണാതെ തന്നെ അവരുടെ പ്രമാദങൾ ചൂണ്ടിക്കാണിക്കാനുള്ള ശ്രമത്തിലാണു ഞാൻ.വായനക്കും അഭിപ്രായ പ്രകടനത്തിനും നന്ദി

Reply

aboothi:അബൂതിFebruary 19, 2013 at 10:43 PM
നിരൂപണം വളരെ നന്നായിരുന്നു..

Reply
Replies

rskurupFebruary 20, 2013 at 12:16 PM
നന്ദി

Reply

Ashok IyerFebruary 20, 2013 at 1:16 PM
എം ടീ യുടെ രണ്ടാമൂഴം ഒരിക്കലും ഒരു അത്യുന്നത കൃതിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല... ഇരാവതി കാര്‍വേയുടെ പഠനങ്ങള്‍ വായിക്കുന്നത് രണ്ടാമൂഴം വായിച്ച ശേഷമാണ്... അന്ന് ചിലര്‍ പറഞ്ഞിരുന്നു ഇത് കോപ്പിയടി ആണെന്ന്... വ്യക്തി പ്രീണനവും പക്ഷങ്ങളും പിടിക്കുന്ന നമ്മുടെ സാഹിത്യ സമൂഹത്തില്‍ എം ടീ അദ്ദേഹത്തിന്റേതായ ഇടനാഴികള്‍ ഒരിക്കിയത് കൊണ്ടാകാം അധികം ചര്‍ച്ച വരാതെ , വിവാദമാകാതെ ആ സംഭവം തണുത്തു പോയത്... വിഷയം നോക്കാതെ പേര് നോക്കി കൃതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി മാറണം.. മാറുമെന്നു പ്രതീക്ഷിക്കാം.... അല്ലെ..

Reply
Replies

rskurupFebruary 20, 2013 at 6:49 PM
തീർചയായും മാറും അശോക് എം ടി ക്ക് അദ്ദേഹത്തിന്റേതായ സ്ഥാനം മലയാളസാഹിത്യത്തിലുണ്ട് എന്നുവെച്ച് അദ്ദേഹം വിമർശനാതീതനാവുന്നില്ല .ഇപ്പോൾ ഈ ലേഖനം ജുലായ് മാസത്തിൽ സാഹിത്യ വിമർശം ദ്വൈമാസികയിൽ വന്നതിനു ശേഷം ധാരാളം എം ടി വിമർശനങൽ പുറത്തു വരാൻ തുടങിയിട്ടുണ്ട്.

Reply

BELSY SIBYFebruary 20, 2013 at 8:13 PM
നിരൂപണം വായിച്ചു . തുടര്‍ച്ച യ്ക്കായി കാത്തിരിക്കുന്നു

Reply
Replies

rskurupMarch 3, 2013 at 1:45 AM
ലേഖനത്തിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പ്രസിദ്ധീകരിക്കും അതു കൂടി വായിച്ചിട്ട് അഭിപ്രായം എഴുതുക എന്തായാലും വായിക്കാൻ സമയം കണ്ടെത്തിയതിനു നന്ദി ബെ ൽ സി

Reply

ഇരിപ്പിടം വാരികMarch 2, 2013 at 2:41 AM
'ഇരിപ്പിടത്തിൽ' ഈ പോസ്റ്റിനെക്കുറിച്ച് പരാമർശിക്കുന്നത് വായിക്കുമല്ലോ

Reply
Replies

rskurupMarch 3, 2013 at 1:46 AM
വായ്ച്ചു നന്ദി ലേഖനത്തിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പ്രസിദ്ധീകരിക്കും അതു കൂടി വായിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ

Reply

അംജത്‌March 2, 2013 at 4:21 AM
സത്യത്തില്‍ മനസ്സിലെ ചില വിഗ്രഹങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നു.... മല്ലൊരു ലേഖനം ..

Reply
Replies

rskurupMarch 3, 2013 at 1:47 AM
നന്ദി ലേഖനത്തിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പ്രസിദ്ധീകരിക്കും അതു കൂടി വായിച്ചിട്ട് അഭിപ്രായം എഴുതുക

Reply

സിയാഫ് അബ്ദുള്‍ഖാദര്‍October 20, 2014 at 9:15 PM
വളരെ ആഴത്തില്‍ അപഗ്രഥിച്ചിരിക്കുന്നു .സല്യൂട്ട് സര്‍

Reply

സുധീര്‍ദാസ്‌October 20, 2014 at 9:19 PM
ഇനിയും അറിയാന്‍ ഏറെയുണ്ട്.

Reply

menon speakApril 19, 2017 at 2:22 PM
Very good observation of the book ji,heartening to read.I m not a fan of MT for his twisting of characters beyond recognition.But yayaathi and Yuganthya are good books.
അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ നേരിടാനോ ഹിഡിംബിയെ വീണ്ടെടുക്കാനോ ആയി ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയുന്നത്‌ ബാലിശമായി തോന്നുന്നു. രണ്ടാമൂഴത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്നർത്ഥം.
To the point ji,Thanks a lot.
regrads

Reply

VR SathyadevApril 19, 2017 at 3:20 PM
നല്ല പ0നം. സത്യമപ്രിയം :-)

Reply

ഇന്‍ഡ്യാഹെറിറ്റേജ്‌:IndiaheritageApril 19, 2017 at 3:59 PM
A few years after this, most of the Yadavas, including Krishna
and his brother Balarama, were killed in a quarrel among themselves.

This is one sentence from yugantha.pdf page 14. This shws the authenticity and knowledge of the writer

Reply
Replies

Sreedevi PillaiMay 24, 2017 at 11:13 AM
Does that in anyway justify MT's plagiarism?

Reply

Leave your comment

Links to this post
Create a Link



Home
View web version
Powered by Blogger.

Address

Doha-Qatar
Doha-Qatar

Opening Hours

Monday 18:00 - 19:00
Tuesday 18:00 - 19:00
Wednesday 18:00 - 19:00
Thursday 18:00 - 19:00
Friday 18:00 - 19:00
Saturday 18:00 - 19:00
Sunday 18:00 - 19:00

Telephone

0097455863061

Website

Alerts

Be the first to know and let us send you an email when Vayana muri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category