DC Books Hilite Mall Kozhikode

DC Books Hilite Mall Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DC Books Hilite Mall Kozhikode, Book shop, HiLITE MALL CITY, PALAZHI, Kozhikode.

PRE - ORDER YOUR COPY NOWcontact - 9946102044
14/10/2022

PRE - ORDER YOUR COPY NOW

contact - 9946102044

കാണി പണിയുന്ന കസേരകൾ- ഫ്രാൻസിസ് നൊറോണഫ്രാൻസിസ് നൊറോണയുടെ എഴുത്തുജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരു...
26/09/2022

കാണി പണിയുന്ന കസേരകൾ

- ഫ്രാൻസിസ് നൊറോണ

ഫ്രാൻസിസ് നൊറോണയുടെ എഴുത്തുജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരുതാം. കാരണം എഴുത്തിന്റെ പാരമ്പര്യരൂപത്തെ സ്വായത്തമാക്കിയതിനൊപ്പം വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചില പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരേ കുറ്റിയിൽ കെട്ടിയ പശുവല്ല എഴുത്തു കാരൻ ഒരു വൃത്തത്തിൽ ചുറ്റിത്തിരിയരുതെന്ന നിർബ്ബന്ധം തീർച്ചയായും എഴുത്തുകാരനുണ്ട്. ഇതിലെ ചില കഥകളിൽ മൃഗങ്ങളും കഥാപാത്രങ്ങളാണ്. അതും മനുഷ്യനോ മൃഗമോ എന്ന് സന്ദേഹമുണ്ടാക്കുന്ന തരത്തിൽ ഇവിടങ്ങളിൽ കഥ രസകരമായി പറക്കുന്നത് കാണും. എഴുത്തിന്റെ ഒരാളെ പിടിവിട്ട് പിടികൂടുന്നത് മാറിയിരുന്ന് നമുക്ക് കാണാം.

▪️കളങ്കഥ
▪️ഒഴക്ക്
▪️സ്മരണകളിരമ്പും
▪️കാണി പണിയുന്ന കസേരകൾ
▪️ഊര്

കാണിക്കഥകളുടെ നിലവറയും കലവറയും (പഠനം) - ഡോ. നിബുലാൽ വെട്ടൂർ

അവതരിക - എസ്. ഹരീഷ്

വില -140/-

Category : Short Stories
ISBN : 9789354829369
Binding : Normal
Publishing Date : 29-08-2022
Publisher : DC BOOKS
Number of pages : 112

പാവകളുടെ വീട്- ഇ. സന്തോഷ്‌കുമാർ സമകാലിക മലയാളകഥയിൽ മൗലികമായൊരു ഇടത്തിന് ഉടമയായ ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ സമാഹാ...
26/09/2022

പാവകളുടെ വീട്

- ഇ. സന്തോഷ്‌കുമാർ

സമകാലിക മലയാളകഥയിൽ മൗലികമായൊരു ഇടത്തിന് ഉടമയായ ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ സമാഹാരം. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഈ പുസ്തകത്തിൽ നാട്ടിലും പുറത്തുമുള്ള അനുഭവങ്ങൾ ഈ കഥകൾക്കു പ്രചോദനമായിരിക്കുന്നു. നാരകങ്ങളുടെ ഉപമയ്ക്കു ശേഷമുള്ള കഥകളുടെ സമാഹാരം.

▪️മരണക്കുറി

▪️പാവകളുടെ വീട്

▪️വിശുദ്ധന്റെ ചോര

▪️വ്യാഘ്രവധു

▪️മഞ്ഞചേരയുടെ പകൽ

▪️ഊഴം

▪️ജ്ഞാനോദയം

വില -220/-

Category : Short Stories
ISBN : 9789354828683
Binding : Normal
Publishing Date : 25-08-2022
Publisher : DC BOOKS
Number of pages : 184

'കാട്ടൂർ കടവ്'പ്രിയ എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ ഏറ്റവും പുതിയ നോവൽ 'കാട്ടൂർ കടവി' ന്റെ വായനാനുഭവം ശ്രീ Sreekandh Alayi...
25/09/2022

'കാട്ടൂർ കടവ്'

പ്രിയ എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ ഏറ്റവും പുതിയ നോവൽ 'കാട്ടൂർ കടവി' ന്റെ വായനാനുഭവം ശ്രീ Sreekandh Alayil പങ്കുവയ്ച്ചത്

കെ യും ദിമിത്രിയുമായുള്ള ബന്ധം നിർദ്ധാരണം ചെയ്യുക എളുപ്പമല്ല. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഒന്നല്ലേ അത്.

ലഹരി പോലെയായിരുന്നു ഈ വായന.

ഭിത്തിയിൽ ചില്ലിട്ട് സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ കഥാപാത്രങ്ങളായി ഇറങ്ങി നടക്കുകയാണ്. ചിരപരിചിതമായ നാടും വഴികളും.
ചരിത്രത്തിന് കണ്ടെത്താനാകാത്തത് പലതും സാഹിത്യത്തിന് രേഖപ്പെടുത്താനാകുമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ.

കാട്ടൂർ കടവിലെ പുഴ വളയുന്നേടത്തുനിന്ന് ആരംഭിക്കുന്ന യാത്രയിലൂടെ കരുവന്നൂർ പുഴയോരവും അവിടത്തെ ജീവിതങ്ങളും രേഖാചിത്രം പോലെയാണ് തെളിഞ്ഞത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുണ്ടാക്കിയ മുറിവുകളുടെ വികാരതീവ്രമായ ക്ലോസപ്പുകൾ.
"ഏതു പാർട്ടിയുടെ ഓഫീസിലേക്കാണ് ഞാൻ വരേണ്ടത് പികെ" എന്ന ചോദ്യം
"ഏതു പാർട്ടിയാണ് ചെങ്കൊടി പുതപ്പിപ്പിക്കേണ്ടത്" എന്ന ആശങ്ക
ഇതുപോലുള്ള നിരവധി മുഹൂർത്തങ്ങൾ
പിളർപ്പുണ്ടാക്കിയ വേദനയും,നടുക്കങ്ങളും, ആത്മസംഘർഷങ്ങളുമൊക്കെ എല്ലാ തീവ്രതയോടെയും അനുഭവിച്ചറിയുന്നുണ്ടിതിൽ.

യൂറോപ്പും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളും മഹാനഗരങ്ങളും കാട്ടൂർകടവിലേക്ക് ആവാഹിച്ചെത്തുമ്പോൾ ചരിത്രവും കഥാലോകവും നൈസർഗികമായി ലയിച്ചു ചേരുന്നു.

പുതിയ കാലത്തെ ജീവിതം
സാമൂഹ്യ മാധ്യമങ്ങളുടെ അർത്ഥനിരർത്ഥങ്ങൾ മനുഷ്യജീവിതത്തിലെ രുചിഭേദങ്ങൾ
എന്നിവ സമഗ്രതയോടെ ചർച്ചചെയ്യപ്പെടുന്നു.

പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയപ്രമേയത്തിലെ ദളിത് പ്രശ്നങ്ങളെക്കുറിച്ച് നടത്തുന്ന ചർച്ചക്കിടക്ക്
പി.കെ. മീനാക്ഷി നടത്തുന്ന നിരീക്ഷണങ്ങളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യഥാർത്ഥ പ്രതിസന്ധിയുടെ ഹൃദയസ്പന്ദനങ്ങളാണ് കേട്ടത്.

ആദ്യവസാനം ഇതൊരു രാഷ്ട്രീയ നോവലാണ്.
മലയാളിയുടെ രാഷ്ട്രീയ ജീവിതത്തെ
തന്റെ നാടിന്റെ പശ്ചാത്തലത്തിൽ പുനഃസൃഷ്ടിക്കുകയും ചിലപ്പോഴൊക്കെ ദയാരഹിതമായി ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയുമാണിതിൽ.

വ്യത്യസ്തമായ രചനാശൈലികൾ ഈ നോവലിൽ മാറിമാറി വരുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ സമ്മോഹനമായ പ്രയോഗങ്ങൾ.
ആത്മ വിമർശനത്തിന്റെ സാന്ദ്രമായ പദനിസ്വനങ്ങൾ.
പിന്നെ അശോകന്റെ സ്വന്തമായ ഹൃദ്യവും മനോഹരവുമായ ഭാഷാശൈലി.

കഥാ ലോകത്ത് അശോകൻ ചാർത്തിയ
കയ്യൊപ്പ് ഇതാ
"കാട്ടൂർ കടവ് "ലൂടെ
നോവൽ സാഹിത്യ ചരിത്രത്തിലും
പതിയുന്നു.

Author : ASHOKAN CHARUVIL
Category : Novel, 48 YEARS
ISBN : 9789354829932
Binding : Normal
Publishing Date : 01-09-2022
Publisher : DC BOOKS
Number of pages : 376

വില - 420/

ഉപപാണ്ഡവം- എസ്.രാമകൃഷ്ണൻവിവർത്തനം: കെ.എസ്. വെങ്കിടാചലംഇതിഹാസങ്ങൾ പർവ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാൽ കാണുന്നതിനാൽമ...
25/09/2022

ഉപപാണ്ഡവം

- എസ്.രാമകൃഷ്ണൻ

വിവർത്തനം: കെ.എസ്. വെങ്കിടാചലം

ഇതിഹാസങ്ങൾ പർവ്വതശിഖരങ്ങളെപ്പോലെയാണ്. അവയെ കണ്ണുകളാൽ കാണുന്നതിനാൽമാത്രം പൂർണ്ണമായി മനസ്സിലാക്കാനാവില്ല. പർവ്വതങ്ങൾ വളരുന്നതുപോലെ നിശ്ശബ്ദമായി ഇതിഹാസങ്ങളും വളർന്നു കൊണ്ടിരിക്കുന്നു. അവയുടെ ഉള്ളിലെ പ്രവർത്തനങ്ങൾ അജ്ഞാതമാണ്. ഇതിഹാസങ്ങൾക്കുള്ളിലേക്കു പ്രവേശിക്കാൻ അനേകം പാതകളുണ്ട്. അവയുടെ ആരംഭവും അന്ത്യവുമൊക്കെ വെറും സാങ്കല്പിക ബിന്ദുക്കൾ മാത്രം. മഹാഭാരതം ഇന്ത്യയുടെ ഓർമ്മകളുടെ സമന്വയമാണ്. പല നൂറ്റാണ്ടുകാലത്തെ മനുഷ്യരുടെ സ്മൃതികളും പ്രതീക്ഷകളും ഒന്നുചേർന്ന മഹത്തായ സൃഷ്ടി. കാലത്തിന്റെ ശബ്ദമാണ് കഥയായി വിക സിക്കുന്നത്. ഉപപാണ്ഡവം, കടുത്ത വേദനയും തീവ്രമായ അന്തഃസംഘർഷ ങ്ങളും കൊണ്ട് എഴുതപ്പെട്ട കൃതിയാണ്. തമിഴിൽ ഏറെ പ്രശസ്തമായ ഈ കൃതി മലയാളി വായനക്കാർക്കും പ്രിയങ്കരമാവും എന്നതിൽ സംശയമില്ല.

വില - 420/-


Author : S. RAMAKRISHNAN
Category : Novel
ISBN b : 9789354826610
Binding : Normal
Publishing Date : 24-09-2022
Publisher : DC BOOKS
Number of pages : 368

പുഷ്പകവിമാനം- ജിസ ജോസ് ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാ...
25/09/2022

പുഷ്പകവിമാനം

- ജിസ ജോസ്

ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു.

▪️പുഷ്പകവിമാനം
▪️ ദിനവൃത്താന്തം
▪️അതിഹസിതം
▪️ ക്രിമിനോളജിസ്റ്റ്
▪️തീർത്ഥശ്രാദ്ധം
▪️ജീവന്റെ വ്യക്ഷം
▪️മാനിക്വീൻസ്
▪️ഭൂഗർഭങ്ങളിലും ഇല്ലാത്തത് ▪️ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ
▪️അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു...

വില - 210/-

Author :JISSA JOSE
Category :Short Stories
ISBN :9789354829857
Binding :Normal
Publishing Date :29-08-2022
Publisher :DC BOOKS
Number of pages :176

ഓർമ്മയുടെ കടലാഴങ്ങളിൽ ചാവില്ലാത്ത ഓർമ്മകളെ കോറി വരച്ചിടുന്ന മനോഹരമായ പുസ്തകം .മിത്തിനെയും ചരിത്രത്തെയും ജീവിതത്തെയും ഇഴ ...
25/09/2022

ഓർമ്മയുടെ കടലാഴങ്ങളിൽ ചാവില്ലാത്ത ഓർമ്മകളെ കോറി വരച്ചിടുന്ന മനോഹരമായ പുസ്തകം .മിത്തിനെയും ചരിത്രത്തെയും ജീവിതത്തെയും ഇഴ പിരിച്ചെടുക്കാൻ ആവാതെ സ്ഥല കാല ദേശങ്ങളിൽ ആഴ്ന്നിറങ്ങുന്നു. നാലീരങ്കാവ് എന്ന ദേശത്തിലെ നാലീരമ്മയെ വേൾക്കാൻ വരുന്ന നാലീരന്റെ കഥയിലൂടെ ചരിത്രവും സമകാലികവുമായ ജീവിതത്തെ കൂട്ടിയിണക്കുന്നു. വായനയിലൂടനീളം ഇതെന്റെ നാട് ഇതെന്റെ നാടെന്നെന്നെ വലിച്ചുമുറുക്കുന്നു.
എഴുത്തുകാരന്റെ നാട്ടുകാരി കൂടിയായ എനിക്ക് ഈ നോവലിലെ പല സ്ഥലങ്ങളും പരിചിതങ്ങളാണ് എങ്കിലും അതിൻറെ മിത്തും ചരിത്രവും കൂടി ചേർത്ത് പുതിയൊരു കവിതയുടെ വക്കിലൂടെ നമ്മെക്കൊണ്ടുപോകുന്ന മനോഹരമായ ഒരു നോവൽ .ഒറ്റയിരിപ്പിന് തന്നെ വായിച്ചു തീർക്കാവുന്ന ആഖ്യാന രീതി . വായിക്കുമ്പോൾ മറ്റൊന്നിലേക്കും നമ്മളെ കോർത്തിടാതെ ഈ നോവലിനകത്തേക്ക് തന്നെ വലിച്ച് ഇടാൻ എഴുത്തുകാരന് സാധ്യമായിട്ടുണ്ട്.

സ്നേഹത്തിന്റെ കഥ പറയുന്ന തള്ളാര്കുളവും ചെമ്പ്ര മലയും ദാഹിച്ചുവലഞ്ഞു വരുന്നവന് വെള്ളത്തോടൊപ്പം സ്നേഹവും നൽകി ദാഹം തീർക്കുന്ന തണ്ണീർപന്തലും ഒരു ദേശത്തെ വരച്ചിടുന്നുണ്ട്. ലക്ഷംവീട് കോളനിയിലെയും അംബേദ്കർ കോളനിയിലെയും പണ്ടാരംകോളനിയിലെയും ഒക്കെ ജീവിതങ്ങൾ അതിൻറെ അതേ ഊഷ്മളതയോടെ നമുക്കും അനുഭവവേദ്യമാകുന്നുണ്ട് .ഈ നോവൽ അമ്മമാരുടെ കഥയാണ്. ശക്തി സ്വരൂപണികൾ ആയി ശ്രീകോവിനുള്ളിൽ മാത്രം ഒതുങ്ങപ്പെടുന്നവരായ ഭഗവതികളുടെ കഥ ഒരുതരത്തിൽ സ്ത്രീകളുടെ തന്നെ ജീവിതമാണ് .നോവലിൽ അതുതന്നെ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നുണ്ട്. നാലീരങ്കാവിൽ ഉള്ളത് ഓരോ വീടുകളും കാവുകൾ ആണെന്ന് ആ വീടുകളിലുള്ളവർ ഭഗവതിമാരും . ഇന്നമ്മയും ബിയാത്തുമ്മയും വള്ളിയും നീലിയും കാളിയും അൾത്താരയും , എല്ലാം സ്ത്രീ ജീവിതങ്ങളുടെ നേർരൂപങ്ങൾ തന്നെയാണ്. പെണ്ണുങ്ങളുടെ പ്രണയം എന്ന ഭാഗത്ത് റഹ്മത്തും വത്സല ഓപ്പോളും പരസ്പരം ആശ്വസിപ്പിക്കുന്നത് സ്വന്തം ശരീരങ്ങൾ കൊണ്ടു കൂടിയാണ്. ഓപ്പോളെ മോഹിച്ചു നടക്കുന്ന മണിയന് ഇവരുടെ ബന്ധം വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. മണിയന്റെ ഈ അസ്വസ്ഥത സമൂഹത്തിൻറെ അസ്വസ്ഥതയായി തുടരുന്നത് നമുക്ക് അറിയാവുന്നതാണല്ലോ ? സമൂഹത്തിന്റെ ഈ അസ്വസ്ഥതയ്ക്ക് നേരെ കൂടിയാണ് നോവലിസ്റ്റ് വിരൽ ചൂണ്ടുന്നത്. ” ജനിച്ചത് ആണാണെന്ന് പോരാത്തതിന് സവർണ്ണനും ഇത് രണ്ടും തന്നെ ലൈസൻസ് ആണല്ലോ ഏത് സ്ത്രീ ശരീരത്തിലും ഇരച്ചു കയറാൻ ” അൾത്താരയുടെ ഈ വാചകം ചരിത്രത്തിൽ ഉടനീളം സ്ത്രീ അനുഭവിച്ച അനുഭവിക്കുന്ന നിസ്സഹായതയെ ഓർമ്മിപ്പിക്കുന്നു . “അമ്പ്രാളെ തീണ്ടാരിയാണ് “എന്ന നീലിയുടെ ദുർബലമായ പ്രതിഷേധം മണിയൻ കേൾക്കുന്നു കൂടിയില്ല. സ്ത്രീകളിങ്ങനെ എതിർക്കാതെ കീഴടങ്ങി കൊടുക്കുന്നതിലും അൾത്താര രോഷം പ്രകടിപ്പിക്കുന്നുണ്ട് .
“സ്വന്തം ശരീരത്തിന് മേൽ ഏത് നിമിഷവും ഒരാൾ കടന്നുവരുമെന്ന് അവൾക്കറിയാം അത് ആരൊക്കെ എത്ര തവണ എന്നിങ്ങനെയുള്ള ചില വ്യത്യാസങ്ങൾ മാത്രമാണ് അവർക്കിടയിലെ അന്തരം ” എന്ന് അൾത്താര പറയുന്നുണ്ട് .ഇത് സ്ത്രീയോട് ചെയ്യുന്ന അനീതിയോടുള്ള എതിർപ്പു കൂടിയാണ്.

ഓപ്പോളിന്റെ മരണത്തോടെ താനും മരിച്ചുപോയി എന്നും തന്നിലെ ഓർമ്മകളും സമകാല ജീവിതവും നഷ്ടപ്പെട്ടുവെന്നും മണിയൻ തിരിച്ചറിയുന്നുണ്ട്. ഇൻസസ്റ്റ് എന്ന ഭയ കരുണ ദാരുണതയെ തീവ്രവൽക്കരിച്ചുകൊണ്ട് മനുഷ്യന്റെ ജീവിത ചോദനയിൽ നിന്നും രക്ഷപ്പെടുന്ന മനുഷ്യന് ഒരു വെല്ലുവിളിയാണ് ഇതിലെ മണിയൻ എന്ന കഥാപാത്രം.

എല്ലാ മനുഷ്യനിലും അവൻറെ വന്യമായ ലൈംഗികചോദനയും ജീവിത തൃഷ്ണയും പ്രകടമായി തന്നെ കാണുന്നുണ്ട്. പക്ഷേ അതിനെ എന്നും ഒളിച്ചുവെച്ചുകൊണ്ട് നടക്കുന്നു. ഈ പൊയ്മുഖത്തെയാണ് ഓർമ്മച്ചാവ് എന്ന നോവൽ ചാവില്ലാത്ത ഓർമ്മകളിലൂടെ നമ്മെ ഓർമിപ്പിക്കുന്നത്.

നോവലിലേക്ക് കടക്കുക എളുപ്പമായിരുന്നു .എന്നാൽ നോവലിൽ നിന്ന് പുറത്തു കടക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ബെന്യാമന്‍ പറഞ്ഞു വെക്കുന്നത് പോലെ പുതിയ വായന കൂടി സാധ്യമാക്കുന്ന ഈ നോവൽ സാധാരണ മനസ്സുകളെ പൊള്ളിക്കുന്നതും അലോസരപ്പെടുത്തുന്നതും ആണ് . ഇതുവരെയുള്ള നമ്മുടെ ബോധ്യങ്ങളെ തകർത്തെറിഞ്ഞ് പുതിയ ചിന്തകൾക്ക് വഴിയൊരുക്കാൻ നോവലിന് കഴിഞ്ഞിട്ടുണ്ട് .

ശിവപ്രസാദ് പി - യുടെ 'ഓർമ്മച്ചാവ്' എന്ന നോവലിന് രജിത മണികണ്ഠൻ എഴുതിയ വായനാനുഭവം

ഓർമ്മച്ചാവ്

വില - 230/-

Author : SHIVAPRASAD P
Category : Novel
ISBN :9789354824401
Binding : Normal
Publishing date : 07-07-2022
Publisher : DC BOOKS
Number of pages : 184

സമീപകാലത്ത് മലയാള ടെലിവിഷനിൽ ഏറ്റവുമധികം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ പ്രോഗ്രാമായ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു ...
25/09/2022

സമീപകാലത്ത് മലയാള ടെലിവിഷനിൽ ഏറ്റവുമധികം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ പ്രോഗ്രാമായ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ പുസ്തകരൂപം.
ഒരു സിനിമ കാണുന്നത് പോലെ ഉദ്ദ്വേഗം ജനിപ്പിക്കുന്ന ,പങ്കു വയ്ക്കുന്ന അറിവുകൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിപ്പിക്കാൻ സാധിക്കുന്ന , അദ്ദേഹത്തിന്റെ അവതരണശൈലിയിലൂടെ
ലക്ഷകണക്കിനു പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വല്ലാത്തൊരു കഥ, ഇനി‌ വായനക്കാർ ഏറ്റെടുക്കട്ടെ.

വല്ലാത്തൊരു കഥ ഭാഗം -1

വല്ലാത്തൊരു കഥ ഭാഗം -2

ഇപ്പോൾ ഡിസി ബുക്ക്സ് ഹൈലൈറ്റ് മാൾ ബ്രാഞ്ചിൽ ലഭ്യമാണ്.

ശ്രീനാരായണഗുരുകൃതികള്‍ സമ്പൂര്‍ണ്ണംആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ട മഹദ് ...
19/09/2022

ശ്രീനാരായണഗുരുകൃതികള്‍ സമ്പൂര്‍ണ്ണം

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ട മഹദ് ഗ്രന്ഥം

ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡി സി ബുക്‌സിലൂടെ. നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം. 3,500 രൂപ മുഖവിലയുള്ള പുസ്തകം നാളെ മുതല്‍ 2,449 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബര്‍ 20, 21, 22 തീയ്യതികളില്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഈ ഓഫര്‍ ലഭ്യമാകും.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹദ് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള 63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3,000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ബ്രാഹ്മണരേയും മറ്റു സവര്‍ണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും.

𝚂𝙼𝙰𝙻𝙻 𝚃𝙷𝙸𝙽𝙶𝚂 𝙻𝙸𝙺𝙴 𝚃𝙷𝙴𝚂𝙴𝙱𝚈 𝙲𝙻𝙰𝙸𝚁𝙴 𝙺𝙴𝙴𝙶𝙰𝙽Shortlisted for the 2022 Booker Prize"A hypnotic and electrifying Irish tale that...
19/09/2022

𝚂𝙼𝙰𝙻𝙻 𝚃𝙷𝙸𝙽𝙶𝚂 𝙻𝙸𝙺𝙴 𝚃𝙷𝙴𝚂𝙴

𝙱𝚈 𝙲𝙻𝙰𝙸𝚁𝙴 𝙺𝙴𝙴𝙶𝙰𝙽

Shortlisted for the 2022 Booker Prize

"A hypnotic and electrifying Irish tale that transcends country, transcends time." —Lily King, New York Times bestselling author of Writers & Lovers

Small Things Like These is award-winning author Claire Keegan's landmark new novel, a tale of one man's courage and a remarkable portrait of love and family

It is 1985 in a small Irish town. During the weeks leading up to Christmas, Bill Furlong, a coal merchant and family man faces into his busiest season. Early one morning, while delivering an order to the local convent, Bill makes a discovery which forces him to confront both his past and the complicit silences of a town controlled by the church.

Already an international bestseller, Small Things Like These is a deeply affecting story of hope, quiet heroism, and empathy from one of our most critically lauded and iconic writers.

𝙰𝙱𝙾𝚄𝚃 𝚃𝙷𝙴 𝙰𝚄𝚃𝙷𝙾𝚁

Claire Keegan was born in Wexford in 1968.
Her story collections are Antarctica (London, Faber and Faber, 1999/New York, Grove/Atlantic, 1999); Walk the Blue Fields (Faber and Faber, 2007/ Grove Press, Black Cat, 2008); and the single story Foster (Faber and Faber, 2010).
Her awards include The Francis MacManus Award; The William Trevor Prize; the Olive Cook Award; the Los Angeles Times Book of the Year; the Rooney Prize for Literature, and Davy Byrnes Irish Writing Award 2009, judged by Richard Ford.
A member of Aosdána, she lives in Co. Wexford.

𝙿𝚁𝙸𝙲𝙴 - 599/-

എൻ. മോഹനന്റെ കഥകൾ സമ്പൂർണം- എൻ. മോഹനൻവില - 850/-പ്രണയവും കാല്പനികതയുമാണ് എൻ. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത.സ...
17/09/2022

എൻ. മോഹനന്റെ കഥകൾ സമ്പൂർണം

- എൻ. മോഹനൻ

വില - 850/-

പ്രണയവും കാല്പനികതയുമാണ് എൻ. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത.സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബബന്ധങ്ങളുടെയും ചില ഉപരഥ്യകളുമുണ്ട്.റബ്ബറും കുരുമു ളകും തുളസിയും നന്ത്യാർവട്ടവും പള്ളിയും അമ്പലവും ഗ്രാമവും നഗരവും പഴമയും പുതുമയും ബ്യൂറോക്രസിയും രാഷ്ട്രീയവും പത്ര പ്രവർത്തനവും വൈദ്യവൃത്തിയും അധ്യാപനവും സാഹിത്യവും പോലുള്ള സാംസ്കാരികവും പ്രാദേശികവും തൊഴിൽപരവുമായ പലമകളാൽ സമ്പന്നമായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി യിലെ കേരളീയജീവിതത്തിന്റെ പരിച്ഛേദംപോലെ ഈ കഥകൾ.
- സജയ് കെ . വി .

മഹത്തായ കലകളുടെയെല്ലാം അടിസ്ഥാനം ദുഃഖമാണെന്നു മോഹനൻ വിശ്വസിച്ചു. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോകുമ്പോൾ മഴ എന്ന ദുഃഖം പെയ്തില്ലെങ്കിൽ അതു കഥപോലുമാകില്ലെന്നു വിശ്വസിച്ചു. വൈരൂപ്യത്തെ സുന്ദരമാക്കുന്നതും വിഷാദവേദനകളെ സന്തോഷമാക്കുന്നതുമായ കലയാണ് എഴുത്ത് എന്നതായിരുന്നു മോഹനന്റെ മതം. വ്യക്തിയുടെ ആത്മാവിനു സ്വാതന്ത്ര്യം നൽകുക. പ്രാകൃതികമായ വാസനകളെ തടയാതിരിക്കുക (റൂസോ) എന്ന രീതി യിലായിരുന്നു അതു മുന്നേറിയത്. വ്യക്തിക്കു പ്രാധാന്യം നൽകുന്നതും ജനാധിപത്യബോധത്തിൽ അധിഷ്ഠിതമായ ജീവിതരീതിയിലേക്ക് ഊന്നുന്നതുമായ ഒരു രീതിയായിരുന്നു അത്.
- കെ. രേഖ

AMBEDKAR A LIFEBy 𝚂hashi TharoorFor PRE-BOOKPlease contact @ 9946102044
17/09/2022

AMBEDKAR A LIFE

By 𝚂hashi Tharoor

For PRE-BOOK

Please contact @ 9946102044

Address

HiLITE MALL CITY, PALAZHI
Kozhikode

Telephone

+919946102044

Website

Alerts

Be the first to know and let us send you an email when DC Books Hilite Mall Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DC Books Hilite Mall Kozhikode:

Share

Category